ചതി
Story written by Ammu Santhosh
ഡോക്ടർ ശ്രീബാല ആ ഫോട്ടോസ് നോക്കിയിരുന്നു
പതിനഞ്ചു വർഷങ്ങൾ പ്രണയിച്ച് പിന്നെ ഒരു പതിനഞ്ചു വർഷങ്ങൾ ഒന്നിച്ചു ജീവിച്ച തന്റെ പുരുഷൻ.. മറ്റൊരു സ്ത്രീക്കൊപ്പം പ്രണയം പങ്കിടുന്ന ഫോട്ടോസ്
“ഈ ഫോട്ടോയിലുള്ളത് ഞാനാണ് “
മുന്നിൽ ഇരുന്ന സ്ത്രീ പറഞ്ഞു
അവരെ ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ കണ്ടിട്ടുണ്ട്
“വീഡിയോകളും കയ്യിൽ ഉണ്ട്. അയാളുടെ കയ്യിൽ പണമൊന്നുമില്ല എന്ന് എനിക്ക് അറിയാം. അത് കൊണ്ടാണ് നിങ്ങളോട് ചോദിക്കുന്നത്. മകളുടെ വിവാഹമൊക്കെ അല്ലെ. ഇഷ്ടം പോലെ പണം ഉണ്ടല്ലോ.. ഫിഫ്റ്റി lakhs.. ഡേറ്റ് ഞാൻ പറയാം. വിളിക്കാം “
അവർ എഴുന്നേറ്റു പോയി
ശ്രീബാല കണ്ണുകൾ അടച്ചു കുറച്ചു നേരം ഇരുന്നു
മൂന്ന് ദിവസങ്ങൾ കഴിഞ്ഞു
“അച്ഛന് എന്ത് പറ്റിയതാ അമ്മേ?”
ഐ സി യുവിന്റെ മുറിയിൽ മകൾ ഓടിപ്പാഞ്ഞെത്തി
“ബിപി കൂടിയതാ. സ്ട്രോക് ആണ്.. അപകട നില കഴിഞ്ഞു. നി പേടിക്കണ്ട “
അവർ മകളുടെ മുഖത്ത് ഒന്ന് തലോടി
ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ വരുമ്പോൾ അയാളുടെ ശരീരം പൂർണമായും തളർന്നു പോയിരുന്നു
മകളുടെ വിവാഹം അതേ തീയതിയിൽ തന്നെ നടത്തി ശ്രീബാല
അന്നത്തെ പത്രത്തിൽ മറ്റൊരു ന്യൂസ് ഉണ്ടായിരുന്നു
കാറും ബസും കൂട്ടിയിടിച്ച് മോഡലും സിനിമ താരവും ആയ ഹൃതിക കൊല്ലപ്പെട്ടു
മകൾ പോയി കഴിഞ്ഞു
വീട് ശാന്തമായി
പത്രം അയാൾക്ക് മുന്നിൽ ഇട്ട് കൊടുത്തു ശ്രീബാല
“ഈ ബസിന്റെ ഡ്രൈവർ എന്റെ patient ആയിരുന്നു. മരിച്ചു പോകേണ്ട ഒരു അവസ്ഥയിൽ നിന്ന് ഞാൻ രക്ഷിച്ച ആളാ.. കൊട്ടേiഷൻ ഫ്രീ ആയിരുന്നു..”
അയാൾ ഒന്നും മിണ്ടാതെ കിടന്നു
അയാളുടെ സംസാരശേഷിയും അവർ ഇല്ലാതാക്കി കളഞ്ഞല്ലോ!
“കിടന്നോളു.. ഇതാണ് നിങ്ങളുടെ ശിക്ഷ.. പെണ്ണിനെ ചiതിക്കുന്നവന് മരണം ആണ് ശിക്ഷ പക്ഷെ മോൾക്ക് നിങ്ങളെ വേണം. അത് കൂടി ഇല്ലായിരുന്നു എങ്കിൽ..”
അവർ വാതിൽ ചാരി പുറത്തേക്ക് പോയി
ചiതിക്ക് മാപ്പില്ല