പ്രണയം
Story written by Ammu Santhosh
പെണ്ണുകാണൽ ആയിരുന്നു
“പേരെന്താ?”
“അലക്സ് “
“പോലീസ് ആണല്ലേ?”
“ഉം “
“ഞാൻ അന്ന “
“അറിയാം “
“ഭാര്യ മരിച്ചിട്ട് എത്ര നാളായി?”
“മൂന്ന് വർഷം “
“മറക്കാൻ പറ്റിയോ?”
അവൻ നടുങ്ങിപ്പോയി
ആ ചോദ്യം പ്രതീക്ഷിച്ചില്ല
അമ്മയുടെ നിർബന്ധം കൊണ്ട് വന്നതാണ്
“ഇല്ലല്ലേ.. പിന്നെ എങ്ങനെ എന്നേ സ്നേഹിക്കും?”
അവൻ പെട്ടെന്ന് തിരിഞ്ഞു ഇറങ്ങി പോയി
അന്നയെ അവളുടെ പപ്പാ കുറേ അiടിച്ചു
“പപ്പായെ പോലെ ഒരാളാ അയാള്. എന്റെ അമ്മ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞ ഉടനെ പപ്പാ കെട്ടിയില്ലേ.. പപ്പാ അമ്മയെ സ്നേഹിച്ചില്ല. എന്നെയും സ്നേഹിച്ചില്ല. അയാളും അത് പോലെയാ “
അവൾ ചീറി
ഒരാഴ്ച കഴിഞ്ഞു
ഒരു ദിവസം ഓഫീസിൽ പോകുമ്പോൾ വഴിയിൽ പോലീസ് പെട്രോളിംഗ്
“ബുക്കും പേപ്പറൂം എടുക്ക് ” പോലീസ് അവളോട് പറഞ്ഞു
“വീട്ടിൽ ഉണ്ട്.. എടുക്കാൻ മറന്നു “
“ഹരി അയാളെ വിട്ടേക്ക് “
അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി
അലക്സ്
അവൾ അയാൾക്ക് അരികിൽ ചെന്നു
“നിങ്ങൾ കാരണം കുറേ തiല്ല് കിട്ടി.. ഇനി ദയ ഒന്നും വേണ്ട. ഫൈൻ അടച്ചോളാം “
അയാളുടെ കണ്ണുകൾ അവളുടെ കൈകളിൽ ഒന്ന് പതറി വീണു
നീലിച്ച പാടുകൾ
“പപ്പാ അiടിച്ചോ?”
അവൾ കേൾക്കാത്ത പോലെ ഫൈൻ അടച്ചു തിരിച്ചു പോയി
കാണുമ്പോൾ കാണാത്ത പോലെ പോകാനും മറക്കാനും പെണ്ണിന്റെ അത്രയും കഴിവ് ആണിന്നില്ല
അലക്സ്നു തീരെയില്ല
അവൻ അവളെ തേടി ഓഫീസിൽ വന്നു
“അന്ന് ചോദിച്ചില്ലേ ഭാര്യ… എന്റെ ഭാര്യ മരിച്ചതല്ല. അവളുടെ കാമുകൻ അവളെ കൊiന്നതാണ്. കേസ് ഇപ്പോഴും നടക്കുന്നു. മറ്റൊരു പെണ്ണിനെ സ്നേഹിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. അത് അവളോടുള്ള സ്നേഹം കൊണ്ടല്ല. പെണ്ണിനോടുള്ള വെറുപ്പ് കൊണ്ടാണ്. അമ്മ ഒറ്റയ്ക്ക് ആയി പോകുന്ന കണ്ടുള്ള വിഷമം കൊണ്ട തന്നെ കാണാൻ വന്നത്. സോറി.. ഞാൻ കാരണം വിഷമം ആയി..”
ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സിൽ നിന്ന് അവളുടെ സങ്കടങ്ങൾ ഒലിച്ചു പോയി.പകരം അയാളുടെ സങ്കടങ്ങൾ നിറഞ്ഞു.ദയനീയമായ മുഖവും വിഷാദം നിറഞ്ഞ കണ്ണുകളും നിറഞ്ഞു
വീട്
“മോൾക്ക് പപ്പയോട് പിണക്കമാണോ?”
ഒരു പുസ്തകം കൊണ്ട് ഇരിക്കുമ്പോൾ പപ്പാ വന്നു
അവൾ മിണ്ടിയില്ല
പപ്പാ അവളുടെ കൈയിൽ തലോടി
“ഒരാളെയും അങ്ങനെ ഉള്ള ചോദ്യം ചോദിച്ചു വേദനിപ്പിക്കരുത്. മോളുടെ മമ്മി.. പപ്പായെ ഒരിക്കൽ പോലും സ്നേഹിച്ചിട്ടില്ല മോളെ.. അതൊന്നും പറഞ്ഞ മോൾക്ക് മനസിലാവില്ല “
അയാൾ എഴുന്നേറ്റപ്പോൾ. അവൾ ആ കയ്യിൽ പിടിച്ചു
“മനസിലാകും..ഇപ്പോൾ മനസിലാകും “
ഒരുപക്ഷെ നമ്മൾ മനസിലാക്കാത്ത ഒരുപാട് കാര്യങ്ങൾ കാണും മനുഷ്യന്റെ മനസ്സില്
നമ്മൾ ധരിച്ചു വെച്ചിരിക്കുന്ന പോലെയൊന്നുമല്ല മനുഷ്യൻമാര്
അലക്സിന്റെ ഒപ്പം വീണ്ടും നിൽക്കുമ്പോൾ പുറത്ത് മഴ പെയ്യുന്നു ണ്ടായിരുന്നു.
അവൾ അവനെ തന്നെ നോക്കി നിന്നു
“എന്താ?’അവൻ ചോദിച്ചു
“പേരെന്താ?”
അവൾ നെഞ്ചിൽ കൈ കെട്ടി
“അലക്സ് “
“പോലീസ് ആണല്ലേ?”
“ഉം “അവന്റെ ചുണ്ടിൽ ചിരി
“ഭാര്യയെ മറക്കാൻ പറ്റിയോ?”
“നിന്നെ ഞാൻ ഇന്ന്…”
കൈ നീട്ടി അവളെ തൊടാൻ ആഞ്ഞതും ചിരിച്ചു കൊണ്ട് അവൾ പിന്നിലേക്ക് മാറി
“ഐ ലവ് യു അലക്സ് “
അലക്സ് പെട്ടെന്ന് നിന്നു
അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു
ചതിയുടെ ഓർമ്മകൾക്ക് മേൽ പ്രണയം നിറഞ്ഞു
അവന്റെ ഉള്ളിൽ അവൾ മാത്രം നിറഞ്ഞു
അവൾ മാത്രം….