ഭർത്താവ് എന്ന് പറയുന്നവൻ അറെസ്റ്റ്‌ ചെയ്യപ്പെട്ടു പിന്നെ ജാമ്യത്തിൽ ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ ഇറങ്ങി പോകുമ്പോഴും ജ്വാല അങ്ങനെ നോക്കിയിരുന്നു……

_exposure _upscale

Story written by Ammu Santosh

മുഖം നിറഞ്ഞ വെ,ന്ത മാം,സവുമായി ഇരിക്കുന്ന ആ സ്ത്രീയെ കണ്ട് ഇൻസ്‌പെക്ടർ ജ്വാലയുടെ ഹൃദയം പൊ,ള്ളിപ്പിടഞ്ഞു പോയി

“എങ്ങനെ ആയിരുന്നു.. ആരാണ് ചെയ്തത്?”

അവർ സഹാനുഭൂതിയോടെ ചോദിച്ചു

“സാമ്പാറിൽ ഉപ്പ് കുറഞ്ഞു പോയതിന് ഭർത്താവ് ഒഴിച്ചതാ സാറെ “

അവർ ഇടറി വിക്കി പറഞ്ഞു

കൂടെ ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്

“മകളാണോ?”

അവളും പേടിച്ചു വിളറി നിൽക്കുകയാണ്. നാളെ ഈ വിധി തനിക്കും വരുമോ എന്നുള്ള ആധി

ജ്വാല മൊഴിയെടുത്തു തിരിച്ചു പോയി

സ്റ്റേഷനിൽ ചെന്നിട്ടും അവൾ എന്തോ ആലോചനയിലായിരുന്നു.

“എന്താ സാറെ..?”

കോൺസ്റ്റബിൾ വരുൺ ചോദിച്ചു

“അല്ല വരുൺ.. ഒരു ഡൌട്ട്. വരുൺ കല്യാണം കഴിച്ചതല്ലേ “

“അതെ “

“ഭാര്യയെ ത,ല്ലാറുണ്ടോ?”

“ഞാൻ ഒരു കൊതുകിനെ. പോലും ത ല്ലാറില്ല സാറെ. എല്ലാ ആണുങ്ങളും അങ്ങനെ ഒന്നുമല്ല കേട്ടോ “

അവൾ വെറുതെ ഒന്ന് ചിരിച്ചു

ഓർമ്മകൾ ബാല്യത്തിൽ ആണ്

അച്ഛൻ അമ്മയെ അ ടിക്കുമ്പോൾ ഓടി പറമ്പിൽ ഒളിക്കുന്ന താനും അനിയത്തിയും .

ക്രൂ,രമായി അമ്മയെ അ,ടിച്ചുരുട്ടുന്ന അച്ഛൻ

ബോധം കെടുന്ന വരെ ത ല്ലി ഒടുവിൽ. ആ ശ രീരത്തെ പ്രാപിക്കുന്ന മൃ, ഗം.

മൃ ,ഗത്തിന്റ കണ്ണുകൾ അനിയത്തിയുടെ ഉടലിലേക്ക് നീണ്ടപ്പോൾ കൊ,ന്ന് കെ,ട്ടിതൂ,ക്കാൻ തങ്ങൾ മൂന്ന് പെണ്ണുങ്ങൾക്ക് രണ്ടാമത് ആലോചിച്ചു നിക്കേണ്ടി വന്നില്ല. അമ്മയ്ക്കും അനിയത്തിക്കും ധൈര്യം കൊടുക്കേണ്ട ചുമതല താൻ ഭംഗിയായി നിറവേറ്റി. അത്രേ തന്നെ

അതിന് ശേഷം അമ്മ സുഖമായി ഉറങ്ങി

അനിയത്തിയും താനും സുഖമായി ഉറങ്ങി

കിടക്കയിൽ കിടന്നുറങ്ങുന്നത് അതിന് ശേഷമാണ്

പിന്നീട് ഒരു ആണിനെയും വിശ്വസിക്കാനോ സ്നേഹിക്കാനോ തോന്നാഞ്ഞതും അതിന് ശേഷം ആണ്

ആ സ്ത്രീയുടെ പൊ,ള്ളിയടർന്ന് പോയ മുഖം അവളെ നോവിച്ചു കൊണ്ടിരുന്നു

ഭർത്താവ് എന്ന് പറയുന്നവൻ അറെസ്റ്റ്‌ ചെയ്യപ്പെട്ടു പിന്നെ ജാമ്യത്തിൽ ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ ഇറങ്ങി പോകുമ്പോഴും ജ്വാല അങ്ങനെ നോക്കിയിരുന്നു

അതെ ചിരി തന്നേ ആയിരുന്നു.

പതിനേട്ട് വയസ്സുള്ള പെൺകുട്ടിയെ മ,ദ്യല ,ഹരിയിൽ ട്രെയിനിൽ നിന്ന് ത,ള്ളിയിട്ട. പ്രതി ജാമ്യത്തിൽ പോകുമ്പോഴും അവൾക്ക് ഉണ്ടായിരുന്നത്

അവൾ വീണ്ടും ആ സ്ത്രീയെ കണ്ടു

അൽപനേരം ചിലവഴിച്ചു. ഡിസ്ചാർജ് ആകുകയാണ്. ഭർത്താവ് മാപ്പ് പറഞ്ഞു വിളിച്ചു പക്ഷെ പോകുന്നില്ല.

“പോകണം.. കൂടെ തന്നെ പോകണം.. ഇനിയും സാമ്പാർ ഉണ്ടാക്കണം.. അയാൾക്ക് കൊടുക്കണം “

ജ്വാല വീണ്ടും പുഞ്ചിരിച്ചു

അവരുടെ വെന്ത് പോയ മുഖത്ത് ഒരു നേർത്ത ചിരി

ദിവസങ്ങൾക്കുമിപ്പുറം. വീണ്ടുമൊരു കേസ്

“പെണ്ണുമ്പിള്ള കൊള്ളാല്ലോ. കെട്ടിയോന്റെ മുഖം ക,ത്തിച്ചു കളഞ്ഞല്ലോ “

ആശുപത്രിയിൽ കിടക്കുന്ന ഭർത്താവിന്റെ മൊഴി എടുക്കാൻ പോകുമ്പോൾ കൂടി നിന്ന പെണ്ണുങ്ങളുടെ മൊഴി കേട്ട് ജ്വാല ചിരിച്ചു

സാമ്പാർ ഒഴിച്ചു കെട്ടിയോളുടെ മുഖം വികൃതമാക്കിയവനെ കുറ്റം പറയാതിരുന്നവരൊക്കെ തിരിച്ചു ചെയ്തപ്പോൾ ആയിരം കുറ്റം

പക്ഷെ

ജ്വാല ചിരിച്ചു

ഭാര്യയെ ജാമ്യത്തിൽ വിട്ടപ്പോൾ ഭാര്യയും ജ്വാല ക്ക്മനോഹരമായ ഒരു ചിരി കൊടുത്തു

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ത,ള്ളിയിട്ട പ്രതിയെ തിരഞ്ഞു പിടിക്കാൻ ജ്വാല കുറച്ചു ബുദ്ധിമുട്ടി

ജാമ്യത്തിൽ പോയവൻ മുങ്ങിയിരുന്നു

പക്ഷെ പൊക്കി

പെൺകുട്ടിയുടെ അമ്മയ്ക്ക് ധൈര്യം ഇല്ലാഞ്ഞത് കൊണ്ട്.. ജ്വാല അതങ്ങു ചെയ്തു

ഓടുന്ന ജീപ്പിൽ നിന്ന് ചാടിയ കൊ,ലക്കേസ് പ്രതിയെ വാഹനമി ടിച്ചു ഗുരുതരമായി ഹോസ്പിറ്റലിൽ പ്രവേശിചിപ്പിച്ചു

അതായിരുന്നു പിറ്റേന്ന് ഉള്ള വാർത്ത

കേട്ടവരൊക്കെ അവനിതു പോരാ എന്ന് പറയുന്ന കേട്ടപ്പോഴും ജ്വാല ചിരിച്ചു

ശ്രദ്ധിക്കണ്ടേ ജ്വാലെ എന്ന് മേലുദ്യോഗസ്ഥൻ ചോദിച്ചപ്പോഴും ജ്വാല ഒരു ചിരിയോടെ അനങ്ങാതെ നിന്നേയുള്ളു

ആശുപത്രിയിൽ ആയിരുന്ന പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമാ യതിനെ തുടർന്ന് ജാമ്യം റദ്ദാക്കി തിരിച്ചു സ്റ്റേഷനിൽ കൊണ്ട്. പോകും വഴി ആയിരുന്നു സംഭവം

മാസങ്ങൾക്ക് ശേഷം ആശുപത്രിയിൽ ആയിരുന്ന പെൺകുട്ടി ജ്വാലയേ കാണാൻ വന്നപ്പോൾ ഒരു റോസപ്പൂവ് സമ്മാനിച്ചു

കൂടെ മനോഹരമായ ഒരു ചിരിയും

അത് മതിയായിരുന്നു ജ്വാലക്ക്..

Leave a Reply

Your email address will not be published. Required fields are marked *