എഴുത്ത്:-സജി തൈപ്പറമ്പ്
യാദൃശ്ചികമായാണ് മകളുടെ ഡയറിക്കുറിപ്പ് എൻ്റെ കണ്ണിൽ ഉടക്കിയത്
പാതിരാത്രി ആയിട്ടും അവളുടെ മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് ചെന്ന് നോക്കിയപ്പോഴാണ് എഴുതി കൊണ്ടിരുന്ന ഡയറിയുടെ അരികിൽ ടേബിളിൽ തല ചായ്ച്ച് മകള് ഉറങ്ങുന്നത് കണ്ടത്
മറ്റൊരാളുടെ ഡയറി വായിക്കാൻ പാടില്ലെന്നറിയാമെങ്കിലും തുറന്നിരുന്ന ഡയറിയിലെ പരാമർശം എന്നെ കുറിച്ചാണെന്ന് ഒറ്റനോട്ടത്തിൽ കണ്ടപ്പോഴുണ്ടായ ജിജ്ഞാസയിലാണ് ഞാൻ ബാക്കി കൂടെ വായിച്ചത് ,അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു,,
ഇന്ന് എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ,എൻ്റെ വീട്ടിലേയ്ക്ക് പുതുതായി വാങ്ങിയ, കാറ് ഡെലിവറി ചെയ്യാൻ ,അച്ഛൻ എന്നെയും കൂട്ടിയാണ് പോയത്.
ഷോറൂം മാനേജർ നല്കിയ കാറിൻ്റെ കീ, എൻ്റെ നേരെ നീട്ടിയിട്ട്, മോള് കാറ് ഓടിച്ചോളു, എന്ന് അച്ഛൻ പറഞ്ഞപ്പോൾ, എനിക്കെന്തോ വിശ്വാസമായില്ല,
എന്താ മോളേ,, മടിച്ച് നില്ക്കുന്നത്? മോള് ധൈര്യമായിട്ട് ഓടിച്ചോളു, എന്തിനാ പേടിക്കുന്നത് ?അച്ഛൻ കൂടെയില്ലേ?എന്ന് ചോദിച്ച് കൊണ്ട് ഇടത് സൈഡിലെ സീറ്റിൽ കയറി അച്ഛൻ ഇരുന്നപ്പോൾ, തെല്ല് പരിഭ്രമത്തോടെ ഞാൻ ഡ്രൈവിങ്ങ് സീറ്റിൽ കയറി ,കാറ് സ്റ്റാർട്ട് ചെയ്തു,
മുന്നോട്ട് എടുത്തോളു മോളേ?
മോള് നന്നായി ഡ്രൈവ് ചെയ്യുമല്ലോ?
അച്ഛൻ്റെ ആ ഡയലോഗ് എനിക്ക് തന്ന ആത്മധൈര്യം ചെറുതൊന്നുമല്ലായിരുന്നു,
ഡ്രൈവിങ്ങ് ലൈസൻസുണ്ടെങ്കിലും, ഞാൻ അച്ഛൻ്റെ പഴയ കാറ് ഒന്ന് രണ്ട് തവണയേ ഓടിച്ചിട്ടുള്ളു ,എന്നിട്ട് പോലും, ഒട്ടും എക്സ്പീരിയൻസില്ലാത്ത എന്നിൽ വിശ്വാസമർപ്പിച്ച, അച്ഛൻ തന്ന ആത്മവിശ്വാസമായിരിക്കും, ഇനി എൻ്റെ മുന്നോട്ടുള്ള ജീവിതത്തിന് കരുത്ത് പകരുന്നത്,
താങ്ക് യു അച്ഛാ,,
ഐ ലവ് യൂ ,,,
സത്യത്തിൽ ഞാനവൾക്ക് ഡ്രൈവ് ചെയ്യാൻ കാറ് കൊടുക്കുമ്പോൾ, അവളിത്രയും നന്തോഷവതിയാകും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,
NB :-നമ്മൾ മാതാപിതാക്കളായിരിക്കണം മക്കളുടെ കഴിവുകളിൽ വിശ്വാസം പ്രകടിപ്പിക്കേണ്ടത്, അതായിരിക്കും, അവർക്ക് ജീവിതത്തിൽ ആദ്യമായി കിട്ടുന്ന അംഗീകാരം,