Story written by JK
“” നിന്നെപ്പോലെ അഷ്ടിക്ക് വകയില്ലാത്ത ഒരുത്തിയേ ഈ വീട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അത് എന്റെ ഇഷ്ടത്തിന് നിൽക്കാൻ വേണ്ടി തന്നെയാണ്!””
മഹേഷ് അവളോട് ദേഷ്യത്തോടെ പറഞ്ഞു അതുകൂടി കേട്ടപ്പോൾ അനു ആകെ തകർന്നു പോയി.. സ്വന്തം ഭർത്താവ് പോലും തന്നെ ഒരു അ,ടിമയെ പോലെ ആണ് കണക്കാക്കുന്നത് എന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത് ഇത്രയും ദിവസം പഞ്ചാര പുരട്ടിയ വാക്കുകൾക്കുള്ളിൽ അയാൾ തന്റെ സ്വഭാവം ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു…
ഒരു ഗ്രാമത്തിൽ ആയിരുന്നു അനു ജനിച്ചത് അച്ഛനും അമ്മയും കൂലിപ്പണിയും ഒക്കെ എടുത്തിട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്.. അനുവും ആമിയും രണ്ട് കുട്ടികൾ കൂടി ആയപ്പോൾ ആ വീട് ഒരു സ്വർഗ്ഗം പോലെ ആയി.. നീക്കിയിരിപ്പ് ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ ഓരോ ദിവസവും വളരെയധികം സന്തോഷത്തോടെ തന്നെയായിരുന്നു അവർ ജീവിച്ചത്. രണ്ടു കുട്ടികളും പഠിക്കാൻ മിടുക്കികൾ ആയിരുന്നു.
ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അനുവിന് ഒരു വിവാഹാലോചന വരുന്നത്.. ടൗണിൽ എൻജിനീയറായ മഹേഷിന്റെ വിവാഹാലോചന ആയിരുന്നു എങ്ങനെ നോക്കിയിട്ടും മഹേഷിന്റെ കുടുംബത്തോടൊപ്പം നിൽക്കാൻ പോലും യോഗ്യത അനുവിന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്നില്ല എന്നിട്ടും എന്തുകൊണ്ടാണ് അവർ ഇങ്ങനെ ഒരു വിവാഹാലോചന മുന്നോട്ടുകൊണ്ടുവന്നത് എന്ന് എത്ര ആലോചിച്ചിട്ടും ആർക്കും മനസ്സിലായില്ല എന്തായാലും അത് അനുവിന്റെ ഭാഗ്യം ആയി അവളുടെ വീട്ടുകാർ കരുതി. എന്നാൽ പഠിച്ച ഒരു നല്ല ജോലി നേടിയെടുക്കണം എന്ന് ആഗ്രഹമുള്ള അനു ഈ വിവാഹത്തെ എതിർത്തു പക്ഷേ അവർ എല്ലാവരും കൂടി പറഞ്ഞ് അവളുടെ മനസ്സ് മാറ്റി വിവാഹത്തിന് സമ്മതിപ്പിച്ചു.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ മഹേഷ് നല്ല രീതിക്ക് തന്നെയാണ് പെരുമാറിയത് മഹേഷ് മാത്രമല്ല അവന്റെ അമ്മ രാധാമണിയും അങ്ങനെ തന്നെ ആയിരുന്നു.. എന്നാൽ നാളുകൾ മുന്നോട്ടു നീങ്ങവേ അവരുടെ രണ്ടുപേരുടെയും തനി സ്വഭാവം വെളിയിൽ വന്നു..
അനു ദാരിദ്രവാസിയാണ് എന്നും പറഞ്ഞ് അവളെ കൊണ്ട് എല്ലാ പണികളും ചെയ്യിപ്പിച്ചു. അത് മാത്രമല്ല ഒരു അ,ടിമയെ പോലെ ആണ് അവർ കണക്കാക്കിയത്..
മഹേഷ് ആണെങ്കിൽ തോന്നിയത് പോലെ നടന്നു ഒടുവിൽ ആണ് അവൾക്ക് മനസ്സിലായത് മഹേഷിനെ തന്നിഷ്ടപ്രകാരം പ,രസ്ത്രീ കളുമായി സു,ഖിക്കാൻ വേണ്ടിയാണ് ഇതുപോലെ ഒരു ബന്ധം അയാൾ കണ്ടു പിടിച്ചത് തന്നെപ്പോലെ ഒരു പെണ്ണ് ആകുമ്പോൾ അതൊന്നും ചോദ്യം ചെയ്യാതെ അടങ്ങി ഒതുങ്ങി ജീവിക്കുമല്ലോ.
പക്ഷേ ഇതൊന്നും കണ്ട് മിണ്ടാതെ ജീവിക്കാൻ അനുവിന് വയ്യായിരുന്നു അവൾ അതിനെ ശക്തമായി എതിർത്തു..
അതിന് അവൾക്ക് അവിടെനിന്ന് അയാളുടെ ക്രൂ,രമായ പീ,ഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു എന്നാൽ അതൊന്നും അവളെ തളർത്തിയില്ല… പരമാവധി അയാളെ എതിർത്ത് അവൾ അവിടെ പിടിച്ചുനിന്നു.. പിന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ അവളെ ഞെട്ടിച്ചുകൊണ്ട് അനിയത്തിയുടെ ഭാവിയും അവളെ കല്യാണം കഴിച്ചു കൊടുത്തയക്കാൻ ചിലവായ പൈസയുടെ കണക്കും മാത്രമേ അവർക്ക് പറയാൻ ഉണ്ടായിരുന്നുള്ളൂ..
തിരിച്ച് മഹേഷിന്റെ അടുത്തേക്ക് തന്നെ പോകാനാണ് അവർ ആവശ്യപ്പെട്ടത് തങ്ങളെക്കാൾ സമ്പന്നമായ കുടുംബം ആയതുകൊണ്ട് ഒന്ന് താഴ്ന്നു കൊടുക്കാൻ..
അതായത് അയാൾ ചെയ്യുന്നതെല്ലാം കണ്ണടയ്ക്കണമെന്ന് അനുവിന് അത് സമ്മതം ആയിരുന്നില്ല.. അവൾ തന്റേതായ രീതിയിൽ അവരെ എതിർത്തു എന്നാൽ വീട്ടുകാർ അവളെ യാതൊരു വിധത്തിലും സപ്പോർട്ട് ചെയ്തില്ല അതോടെ അവിടെനിന്ന് അവൾ ഇറങ്ങി തിരികെ മഹേഷിന്റെ അരികിലേക്ക് പോകില്ല എന്ന് അവൾ തീരുമാനിച്ചിരുന്നു…
അവിടെനിന്ന് നേരെ പോയത് ഒറ്റയ്ക്ക് താമസിക്കുന്ന തന്റെ അപ്പച്ചിയുടെ അരികിലേക്ക് ആണ്..
കെട്ടിയവൻ ക ള്ളുകുടിച്ച് ഉ പദ്രവിച്ചപ്പോൾ അയാളെ അ,ടിച്ചു ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്ന ധീരയാണ് അവർ എല്ലാവരും അവരെ കുറ്റം പറഞ്ഞപ്പോഴും അനു അവർക്ക് സപ്പോർട്ട് ആയി കൂടെ ഉണ്ടായിരുന്നു അതിന്റെ ഒരു സ്നേഹം അവർക്ക് അനുവിനോട് എന്നും ഉണ്ട്..
അപ്പച്ചി രണ്ടുകൈയും നീട്ടി അനുവിനെ സ്വീകരിച്ചു.. അവിടെ നിന്നാണ് അവൾ ഫാഷൻ ഡിസൈനിങ് പഠിച്ചെടുത്തതും ലോകം അറിയപ്പെടുന്ന ഡിസൈനർ ആയതും…
ഒരിക്കൽ ജോലിയിൽ കൃത്രിമം കാണിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഒരു എൻജിനീയറിയുടെ കഥ അവൾ പേപ്പറിൽ വായിച്ചു… പേര് മഹേഷ് എന്ന് ആയതുകൊണ്ട് തന്നെ അവളുടെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിടർന്നു.. അവൾ പോകുന്നതിനു ശേഷം അയാൾ പ,രസ്ത്രീ ബന്ധങ്ങൾ പരസ്യം ആക്കിയതും… അവളുമാർ പണത്തിനുവേണ്ടി അയാളെ പിഴിയുന്നതും ല,ഹരിക്ക് അടിമയാകുന്നതും എല്ലാം അറിഞ്ഞിരുന്നു..
കൂടുതൽ പണം അവർക്ക് കൊടുക്കാൻ വേണ്ടി ജോലിയിൽ തന്നെ എന്തോ കൃത്രിമം കാണിച്ചത് കൊണ്ടാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത് കേസ് ആയതും എല്ലാം.. ഇതുവരെ സപ്പോർട്ട് ചെയ്യാത്ത കുടുംബക്കാർ മുഴുവൻ അവളുടെ കയ്യിൽ പണം ആയി എന്ന് കണ്ടപ്പോൾ സപ്പോർട്ടും കൊണ്ട് വന്നിരുന്നു..
എന്നാൽ എല്ലാവരെയും വളരെ അത്യാവശ്യമുള്ള സമയത്ത് അവൾക്ക് അവരുടെ ആരുടെയും സഹായം കിട്ടിയില്ല ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ അവരുടെ ആരുടേയും ആവശ്യം തനിക്കില്ല എന്ന് പറഞ്ഞ് അവരെ ഒരു കൈ അകലത്തിൽ നിർത്തി..
അതോടെ അനു അഹങ്കാരിയായി പക്ഷേ ആ വിളി കേൾക്കാനും അവൾക്ക് ഇഷ്ടമായിരുന്നു സ്വന്തം കാലിൽ തന്റേടത്തോടെ നിൽക്കുന്നതിന് അഹങ്കാരി എന്നാണ് പറയുന്നത് എങ്കിൽ അവൾ അഹങ്കാരി ആണ്..
എല്ലാത്തിനും സപ്പോർട്ട് ആയി അപ്പച്ചി കൂടെ ഉണ്ട്.. ആരൊക്കെ എതിർത്താലും മുന്നോട്ടു പോകാൻ അവൾക്ക് അത് മാത്രം മതിയായിരുന്നു..
♡♡♡♡♡♡♡♡♡♡♡♡♡♡

