അനാമിക :———–ബാലൻ അക്ഷമയോടെ കാത്ത് നിൽക്കുകയാണ് ലേബർ റൂമിന് മുൻപിൽ, ഹേമലതയുടെ രണ്ടാമത്തെ പ്രസവ മാണിതെങ്കിലും എന്തൊക്കെയോ ചില വൈഷ്യമതകൾ ഡോകടർ നേരത്തെ പറഞ്ഞിരുന്നു. ലേബർ റൂമിൽ പന്ത്രണ്ട് മണിക്കൂറിലധിനം ആയി കയറ്റിയിട്ട് ഇത് വരെ പ്രസവത്തിന്റെ ഒരു സുചനയും ലഭിച്ചിട്ടില്ല.നാല് വയസ്സ്ക്കാരൻ മകൻ അനൂപിനെ അമ്മയുടെ അടുത്ത് ആക്കിയിരിക്കുന്നു.. ഹേമലതയുടെ അമ്മയും അനിയത്തിയും ആശുപത്രിയിൽ കൂട്ടായി നിൽക്കുന്നുണ്ട്. ബാലൻ അക്ഷമയോടുളള നിൽപ്പ് തുടങ്ങിയിട്ട് മണിക്കൂറുകളായി.’.. ഇത് വരെ ഒരു അനുകൂല മറുപടി ലഭിച്ചിട്ടില്ല. നഴ്സ് ഒരോ പ്രാവശ്യവും ലേബർ റൂമിൽ നിന്നും പുറത്ത് വരുമ്പോൾ ബാലൻ ഓടി ചെല്ലും, നിരാശയോടെ മടങ്ങും..
ഹേമലതയുടെ ആരാ വന്നിരിക്കുന്നത് ‘…. തടിച്ച് പൊക്കം കുറഞ്ഞ ഹെസ് നഴ്സ് വാതിൽക്കൽ എത്തി ചോദിച്ചു. ബാലൻ ലേബർ റൂമിന്റെ വാതിൽകലേക്ക് ഓടി യെത്തി. ഹേമലത പ്രസവിച്ചു പെൺ കുഞ്ഞ്, നഴ്സ് ചിരിച്ച് കൊണ്ട് പറഞ്ഞ് നിർത്തി.ബാലന്റെ ഹൃദയം ആഹ്ലാദത്തിന്റെ പെരുമ്പറ കൊട്ടി. കുഞ്ഞിന്റെ മുഖം കണ്ട ബാലൻ അതീവ സന്തോഷ വാനാ യി.ആനന്ദാശ്രു പൊടിഞ്ഞ കണ്ണുകളോടെ ബാലൻ ചുറ്റുമുള്ളവരെ നോക്കി.അതിനിടയിലാണ് ഗൈനകോളോജിസറ്റ്, സോ. സൈനബ ,ലേബർ റുമിൽ നിന്നും ഇറങ്ങി വന്നത്. സന്തോഷം കൊണ്ട് മതിമറന് നിരക്കുന്ന ബാല നോട്, ഡോ. സൈനബ , വിഷമത്തോടെ യെങ്കിലും ആ കാര്യം പറഞ്ഞു .ബാലന്റെ കയ്യിലിരിക്കുന്ന ഓമനത്തം തുളുമ്പുന്ന ഈ കൊച്ചിന് ജൻമനാ ഒരു കാiലില്ലന്ന്.. അശനീ പാതം പോലെ പതിച്ച ഡോക്ടറുടെ വാക്കുകൾ ബാലൻ അങ്ങേയറ്റത്തെ മനോവ്യഥയോടെ ശ്രവിച്ചു.ബാലൻ ഒരു നിമിഷം ഇരുട്ടിൽ തപ്പുന്ന അന്ധനായി മാറി. അത് വരെ മുഖത്ത് പ്രകടമായുന്നു സന്തോഷത്തിന്റെ അലയൊലികൾ എങ്ങോട്ടോ പൊയ്മറഞ്ഞു. മുഖത്ത് മറ്റാർക്കും പിടികിട്ടാത്ത ഒരു നിസംഗത പടർന്നു. ഓമനത്തത്തം നിറഞ്ഞ ആ കുഞ്ഞ് പൈതലിന്റെ മുഖം ബാലൻ നിർവികാരതയോടെ നോക്കി.. മുകമായ നിമിഷങ്ങളെ ഭേദിച്ച ആ കുഞ്ഞിന്റെ കരച്ചിൽ ബാലനെ അസ്വാസ്ഥനാക്കി..ഒരച്ഛന് തന്റെ അരുമ കുഞ്ഞിനോട് തോന്നേണ്ടതായ ഒരു വികാരവും ബാല്നെറെ മനസ്സിൽ തികട്ടി വന്നില്ല .കയ്യിലിരിക്കുന്ന കുഞ്ഞ് ഒരോ നിമിഷവും അയാൾക്ക്.അരോചകത്വം സൃഷ്ടിച്ചു.”.വിറക്കുന്ന കൈകളോടെ സ്വന്തം ചോiര കുഞ്ഞിന ഹേമലതയുടെ അമ്മയെ ഏൽപ്പിച്ച് ബാലൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു. മുജ്ജൻമ പാപം ,അല്ലാണ്ട് എന്താ…… അതിനെ ഈ വീട്ടിൽ കേറ്റണ്ട….. എവിടേലും അക്കിക്കോ’… നീന്റെ ഭാര്യാ വിട്ടക്കാരുടെ പാപത്തിന്റെ ഫലമാണ് മുഴുവനോടെ ജനിക്കാത്ത അവളുടെ കുട്ടി.. ഈ പടി കേറ്റാൻ ഞാൻ സമ്മതിക്കില്ല. ബാലന്റെ അമ്മ തീർത്തു പറഞ്ഞു ‘ .അംഗവൈകല്യം ഉള്ള ഈ കുഞ്ഞ് ജീവിതക്കാലം മുഴുവൻ തനിക്കും കുടുംബത്തിനും ബാദ്ധ്യതയും അലോസരവുമായിരിക്കും.പോരാത്തതിന് പെൺ കുഞ്ഞും. ഇതിനെ ഉപേക്ഷിക്കുക തന്നെ പോം വഴി’.ഹേമലതയുടെ ഏങ്ങലടിക്കും കരച്ചിലിനും ഒരു ഫലവുമുണ്ടായില്ല. ഡിസ്ചാർജ് ചെയ്ത് ബാലനും കുടുംബവും നേരെ പോയത്. തമിഴ് നാട്ടിലേക്കായിരുന്നു. അവിടെത്തെ ഒരു ക്രിസ്തീയ സഭ നടത്തുന്ന അനാഥാലയത്തിന്റെ വരാന്തയിൽ ആ ചോiര കുഞ്ഞിനെ കിടത്തി ബാലൻ ഒട്ടും പതർച്ചയില്ലാതെ തിരിഞ്ഞ് നടന്നു.. ഹേമലത ഹൃദയം പൊട്ടുമാറ് വിങ്ങി കരഞ്ഞത് ബാലനെ ഒന്നു കൂടി കഠിന ഹൃദയനാക്കാനേ ഉപകരിച്ചുള്ളു. കടുത്ത ശകാരവാക്കു കൾക്കും, കുത്തിനോവിക്കലുകൾക്കും ഇടയിൽ ഹേമലത നിശബ്ദമായി തേങ്ങി. ഇത്തരം ഘട്ടങ്ങളിലാണ് ഒരു സ്ത്രീയുടെ നിസ്സാ ഹായാവസ്ഥ വെളിവാക്കുന്നത്.
കുട്ടികളില്ലാത്ത ദമ്പതികളായ ഡോ.കുര്യനും ഡോ. ഡെയ്സിയും ഒരു കുട്ടിയെ ദത്തെടുക്കാനാണ് സാന്റാ മരിയ അനാഥാലയത്തിൽ എത്തിയത്.അരുണിമയെ അവർക്കിഷ്ടമായി. അപ്പോഴാണ് അംഗകൈവകല്യം മൂലം ആരാലും ഏറ്റെടുക്കാത്ത അനാമികയെ കുറിച്ച് മദർ സുപ്പീരിയർ പറഞ്ഞത്. നിങ്ങൾ ഒന്നും കണ്ട് നോക്കു. ഏറ്റെടുക്കണ മെന്ന് ഞാൻ പറയില്ല- അവളും ഈ ഭൂമിയുടെ അവകാശി.. അവളുടെ ഭാഗഥേയവും ലോകനാഥൻ എഴുതി ചേർത്തിട്ടുണ്ടാവും. ആരും ഏറ്റെടുത്തില്ലങ്കിലും അവളിവിടെ കഴിയും ഞങ്ങളുടെ ഓമനയായി. അവളെ കാണണമെന്ന് ഡോ.കുര്യനും, ഡെയ്സിയും ഒരു പോലെ ആഗ്രഹം പ്രകടിപ്പിച്ചത് മദറിനെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. ഓമനത്തമുള്ള ആ കുഞ്ഞിന്റെ ചിരി ഡെയ്സിയിലെ മാത്യതത്തെ ഉണർത്തി. അവൾ ആ കുഞ്ഞിനെ വാരിയെടുത്തു ഇരു കവിളിലും തുരു തുരാ ഉമ്മ വെച്ചു.. അത് കണ്ടപ്പോൾ കുര്യനും അതിരറ്റ ആഹ്ലാദം. ഇത്രയും ഓമനത്തമുള്ള ഒരു കുഞ്ഞിനെ വൈകല്യത്തിന്റെ പേരിൽ ഉപേക്ഷിച്ച മാതാപിതാക്കൾ തികച്ചും മലീമസ ചിന്താഗതിക്കാർ തന്നെ’. ഈ കുഞ്ഞിന്റെ സ്നേഹം നഷ്ടപെടുത്തിയ അവരാണ് ഹതഭാഗ്യർ.
കുര്യൻ അവരെ രണ്ട് പേരെയും ഒരു പോലെ വളർത്തി.. ഒരേ നിലവാരത്തിലുള്ള വിദ്യഭ്യാസവും സൗകര്യങ്ങളും ഒരുക്കി ഇരുവർക്കും.. വൈകല്യത്തിന്റെ പേരിൽ അനാമികയെ മാറ്റി നിർത്തിയതേ ഇല്ല. കൃത്രിമകാൽ ഘടപ്പിച്ച് അരുണിമയോടപ്പം ഭരതനാട്യം ഉൾപെടെയുള്ള നൃത്ത രുപങ്ങളും, കളരിപ്പയറ്റ്, അശ്വാഭ്യാസം തുടങ്ങിയ സാഹസിക ഇനങ്ങളും അനാമിക അനായാസേന പഠിച്ചെടുത്തു. ഇണപിരിയാത്ത സഹോദരിമാരായി അവർ. പഠിക്കാൻ മിടുക്കിക്കളായ ആ സുന്ദരി കൂട്ടികളുടെ ചിറകുകൾക്ക് താങ്ങായി ഡോ. കുര്യനും, ഡെയ്സിയും എപ്പോഴും ജാഗരൂഗരായി..ആസാധ്യം എന്ന വാക്കേ അവരുടെ ജിവിതത്തിലേക്ക് എത്തി നോക്കാൻ കൂടി ഡോക്ടർ സമ്മതിച്ചില്ല.. ചെറുപ്പത്തിൽ സൈക്കിളിൽ നിന്നും വീണ് മുറിവേറ്റ കരഞ്ഞ് മാറി നിന്ന അനാമികയെ ചേർത്ത് പിടിച്ച് കുര്യൻ ആകാശത്തേക്ക് വിരൽ ചുണ്ടി കുര്യൻ പറഞ്ഞു, അനന്തമായ ആകാശം ഇത്തിരി പോന്ന പക്ഷികൾ കയ്യടക്കിയത് അവയുടെ ചിറകിലുള്ള വിശ്വാസത്തിൽ മാത്രമാണ്.,. നിൻറേത് കൂടിയാണ് ഈ ലോകം.. പ്രതിബന്ധങ്ങൾ നിനക്ക് മുന്നിൽ തോൽക്കട്ടെ.. നിന്റെ മനസ്സിൽ വിശാലമായ ആകാശ മുള്ളിടത്തോളം നീ ചിറക് വിടർത്തി പറക്കുക. ഒരു ശക്തിക്കും നിന്നെ തടയനാവില്ല. പപ്പയുടെ ആ വാക്കുകൾ ശിരസാവഹിച്ച അനാമിക പിന്നിട് ഒന്നിനു മുന്നിലും പതറിയിട്ടില്ല’. ഒരു വേദനക്കും കണ്ണ് നീർ പൊഴിച്ചില്ല..
വൈകല്യം ഹേതുവാക്കിനിയമ തടസ്സം ഉന്നയിച്ച് ഡ്രൈവിംഗ് ലൈസൻസ് നിഷേധിച്ച അധികാരികളുമായി നിയമയുദ്ധം നടത്തി ,ഞാൻ ജയിക്കാനായി ജനിച്ചവൾ എന്ന് തെളിയിച്ച് ലൈസൻസ് കയ്യിലേന്തി പപ്പയും മമ്മിയും, സഹോദരിയുമായി സന്തേഷം പങ്കിടുകയാണ് അനാമിക.,.മക്കളുടെ വളർച്ചയും ,പോരാട്ട വീര്യവും ആ മാതാപിതാക്കൾ അഭിമാനത്തോടെ നോക്കി കണ്ടു.?സർവ്വിസിൽ നിന്നും വിരമിച്ച ഡോ. കുര്യനും, ഡോ. ഡെയ്സിയും മക്കളുടെ സിവിൽ സർവ്വീസ് പഠനത്തിൽ ശ്രദ്ധയു ന്നിരിക്കുകയാണ്. നാളെ മെയിൻ പരിഷ എഴുതുകയാണ് രണ്ട് പേരും.അവർക്ക് കൂട്ടരിക്കുകയാണ് അവരുടെ പ്രിയപ്പെട്ട പപ്പയും മമ്മിയും’. ചുക്ക് കാപ്പിയും കൊണ്ട് വന്ന ഡെയ്സിയുടെ കയ്യിൽ നിന്നും കാപ്പി പകർത്തി മക്കൾക്ക് നൽകിയത് കുര്യനാണ്.. കാപ്പി കുടിച്ചതിന് ശേഷം അരുണിമ ഡെയ്സിയുടെ നെഞ്ചിലേക്കും ,അനാമിക കുര്യന്റെ നെഞ്ചിലേക്കും ചാഞ്ഞു.ഇരുവർക്കും അതൊരാശ്വാസമാണ്. സ്നേഹത്തിന്റെ ചൂട് പരസ്പരം പങ്ക് വെക്കുമ്പോഴുള്ള സുരക്ഷിതത്വം’. എന്തും പങ്ക് വെക്കപ്പെടുമ്പോഴല്ലേ ഇരട്ടിയാക്കുന്നതും മധുരതരമാകുന്നതും.
അവരുടെ വീടിന് മുമ്പിൽ ഡോ.കുര്യൻ, ഡോ. ഡെയ്സി എന്ന പേരുകളോടപ്പം പുതിയ രണ്ട് നെയിം ബോർഡുകൾ കൂടി ചന്തം ചാർത്തി.അനാമിക IAS, അരുണിമ IPS ‘.. ഭാഗ്യം കെട്ട ജൻമമായി ഒരു അനാഥാലയത്തിന്റെ വരാന്തയിൽ ഉപേക്ഷിക്കപെട്ട അനാമിക ഇന്ന്, അവളെ ഭാഗ്യമായി മാത്രം കണ്ട ഭാഗ്യമുള്ള ഒരച്ചന്റ പുന്നാര മക്കളിൽ ഒരാൾ.. കാലത്തിന്റെ പരിലാളനം.. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ജീവിതം.
കേരള കേഡറിലുള്ള അനാമിക പത്തനം തിട്ട എഡിഎം ആയാണ് ജോലി നോക്കുന്നത്.. സ്വത്തുക്കൾ എല്ലാം തട്ടിയെടുത്ത് വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നിയമനടപടികൾ ഉണ്ടങ്കിലും, ഇത്തരത്തിലുള്ള കേസുകൾക്ക് കേരളത്തിൽ യാതൊരു ക്ഷാമവും ഇല്ല., ഇന്തരത്തിലുള്ള കേസുകളിൽ തീർപ്പ് കൽപ്പിക്കുന്നതും,. കൈമാറിയ സ്വത്ത് റദ് ചെയ്ത് തിരികെ സ്വന്തം പേരിലാക്കുന്നതുമെല്ലാം അഡീഷനൽ ഡിസ്ട്രിക് മജിസ്റ്റേറ്റ് ആണ്.. ഇന്ന് അത്തരം കേസുകൾ പരിഗണിക്കുന്ന ദിവസമാണ്. മലയാളം നല്ല വശമില്ലങ്കിലും അനാമിക ഒരോ പരാതിയും ശ്രദ്ധയോടെ ശ്രവിച്ചു പ്രശ്ന പരിഹാരം കണ്ടെത്തി.. ഉച്ചക്ക് ശേഷമുള്ള സെഷനിലാണ് ആ വൃദ്ധദമ്പതികൾ എത്തിയത്.. എക മകനും മരുമകളും സ്വത്തെല്ലാം കയ്ക്കലാക്കി ഇരുവരെയും വ്യദ്ധ സദനത്തിൽ നടതല്ലിയ കഥ.. ഭാര്യ വീട്ടിൽ താമസമാക്കിയ മകൻ, കൈവശപ്പെടുത്തിയ ഭൂമിയിൽ റിസോർട്ട് പണിയാൻ തുടങ്ങുന്നു. വൃiദ്ധസദനത്തിലാക്കി വർഷം ഒന്നു കഴിഞ്ഞിരിക്കുന്നു-. ഒന്ന് കാണാൾ പോലും മുതിർന്നിട്ടല്ല ഇത് വരെ.. ആ അമ്മ ,മൂക്ക് സാരി തലപ്പിൽ തുടച്ച് കൊണ്ട് വിങ്ങി പൊട്ടി.. ആ വൃദ്ധ ദമ്പതികളുടെ കരച്ചിൽ അനാമികക്ക് എന്തെന്നില്ലാത്ത മനോ വ്യഥ യുണ്ടാക്കി.. അവളുടെ കൺകോണിൽ അറിയാതെ ഒരു നനവ് പടർത്തി.. അനാമിക ആ സ്ത്രീയുടെ കൈകവർന്ന് കൊണ് അവരെ ആശ്വാസിപ്പിച്ചു.. കവലപെടാത്മ’…എല്ലാത്തിനും പരിഹാരമിറക്ക്:. ധൈര്യമായി പോയിട്’. സ്വന്തം മകളെ പോലെ നിനച്ചിടുങ്കോ. ഇന്നേക്ക് എഴാം നാൾ, നീങ്കൾ രണ്ട് പേരുമേ നിശ്ചമായും ഉങ്കളുടെ വീട്ടിൽ തിരുമ്പി വന്നിടുവേൻ. മോളെ ദൈവം കാക്കും, അരും തുണയില്ലാത്ത അവശ ജൻമക്കളാ ഞങ്ങൾ-.അവർ അനാമിക്ക് നേരെ കണ്ണീരോടെ കൈകൂപ്പി’. ആധാരം റദ്ദ് ചെയ്യാനും മകനതിരെ വിശ്വാസ വiഞ്ചനക്ക് നിയമനടപടികൾ സ്വീകരിക്കാനും അനാമിക ഉത്തരവിട്ടു… അനാമിക ഫയൽ കെട്ട് വെക്കുന്നതിന്ന് മുൻപ് ഫയലിലൂടെ കണ്ണോടിച്ചു. അപേക്ഷകന്റെ പേര് ,ബാലൻ, ഹേമലത ബാലൻ, മംഗലത്ത് വീട്, ‘ കാവാലം.
പൊങ്കലിന് അരുണിമ നേരത്തെ എത്തിയിട്ടുണ്ട് വീട്ടിൽ. ‘ കുടുംബാംഗ ങ്ങളോടത്ത ഒത്ത് ചേരാൻ അനാമിക ചെന്നൈയിലേക്കുള്ള കിംഗ്ഫിഷർ വിമാനത്തിന്റെ വിൻഡോ സീറ്റിലിരിക്കുമ്പോഴും ആ വൃദ്ധ ദമ്പതികളുടെ കരച്ചിലടക്കാൻ പാട് പെടുന്ന മുഖങ്ങളായിരുന്നു മനസ്സ് മുഴുവൻ.. അനാമികയെ എയർ പോട്ടിൽ നിന്നും പിക്ക് ചെയ്യാൻ അരുണിമയാണ് വന്നിരിക്കുന്നത്. തിരികെയുള്ള യാത്രയിൽ കാറിന്റെ സാരഥ്യം അനാമിക ഏറ്റെടുത്തു. കളിതമാശയിൽ മുഴുകി ആർത്ത് ചിരിച്ച് അകത്തേക്ക് കയറി വന്ന തന്റെ ഭാഗ്യതാരകമായ പെൺമക്കളെ കുര്യനും ഡെയ്സിയും നിർനിമേഷമായി നോക്കി നിന്നു. ഡൈനിംഗ് ടേബിളിൽ എപ്പോഴോ സംസാരത്തിനിടയിൽ വൃദ്ധരായ മാതാപിതാകകൾക്ക് മക്കളിൽ നിന്നും ഏൽക്കുന്ന അവഗണ വിഷയമാക്കിയത് അരുണിമയാണ്. തന്റെ അനുഭവം അനാമികയും വിശദീകരിച്ചു. കുര്യന് തന്നെ പെൺമക്കളുടെ നീതിബോധം അഭിമാനമായി മാറി.തന്റെ മനസ്സിലെ വിങ്ങലായി മാറിയ വൃദ്ധ ദമ്പതികളെ കുറിച്ചും ,അവരുടെ മേൽവിലാസം ഓർത്തെടുത്ത് പറഞ്ഞതും കുര്യനിൽ പെട്ടന്ന് മ്ലാനത യുളവാക്കി.. അന്ന് സെന്റ് മാരിയ അനാഥ ലയത്തിൽ നിന്നും മദർ അനാമികയെ കൈമാറുമ്പോൾ അവളെ പുതപ്പിച്ച ടർക്കിയിൽ പതിഞ്ഞിരുന്ന ഹോസ്പിറ്റലിന്റെ പേര് കുര്യൻ ഡയറിയിൽ കുറിച്ചിട്ടിരുന്നു.’ തന്റെ സുഹൃത്തുക്കളായ കേരളത്തിലെ ഡോകടർമാർ വഴി നടത്തിയ അന്വേക്ഷണത്തിൽ ജൻമനാ വൈകല്യത്തോടെ പിറന്ന കുട്ടിയുടെ പിതാവായി കണ്ടെത്തിയത് ഈ മേൽ വിലാസക്കാരനെ തന്നെയായിരുന്നു. ‘ഡെയ്സിയോട് പോലും പറയാതെ ഹ്യദയത്തിൽ മുടി വെച്ച് ,മരണത്തോടെ മാത്രം അവസാനിക്കപെടണമെന്ന് ആഗ്രഹിച്ച രഹസ്യം.
അനാമികയെ കുര്യൻ വാൽസല്യ പൂർവ്വവും, അതിലേറെ സ്നേഹ വായ്പോടും നോക്കി. എന്താ അച്ഛാ ഇങ്ങിനെ നോക്കുന്നോ’… അനാമിക കണ്ണുരുട്ടി ചിണുങ്ങി ,കൊഞ്ചലോട് കൂടി ചോദിച്ചു… മക്കൾ ക്ഷീണിച്ചിരിക്കുന്നല്ലോ… കുര്യൻ അനാമികയോടായി പറഞ്ഞു. ഓ ….ഒരച്ഛനും മകളും ‘…. അവൾ ക്ഷിണിച്ചൊട്ടുന്നും ഇല്ല. കേരളത്തിലെ ഫുഡ് കഴിച്ച് അവൾ തടിച്ചിയായിരിക്കുന്നു..,, ഡെയ്സി പറഞ്ഞു നിർത്തി. അവർ മൂവരും ചേർന്ന ആർത്തു ചിരിച്ചു. അവരുടെ ലോകം സ്വർഗ്ഗം ആക്കിയിരിക്കുന്നു..,
അതിനിടയിലാണ് അവിചാരിതമായി രiക്തം രiക്തത്തെ തിരിച്ചറിയുന്ന വിധം ബാലന് നേരെയുള്ള അനാമികയുടെ സഹതാപ കാറ്റ്’, ഞങ്ങൾക്കിടയിൽ ഇനി ബാലൻ എന്ന വ്യക്തി ഓർമ്മയായി പോലും വരാൻ പാടില്ല’.കുര്യൻ തീരുമാനിച്ചുറപ്പിച്ചു’. അവളുടെ സ്നേഹം പങ്ക് വെക്കപ്പെടുന്നത് അലോചിക്കാൻ കൂടി വയ്യ. വൈകല്യത്തിന്റെ പേരിൽ സ്വന്തം ചോiരയെ അനാഥ ലയത്തിന് വരാന്തയിൽ ഉപേക്ഷിച്ച ബാലന് ആ കുഞ്ഞിന്റെ മുമ്പിൽ ദയക്കായി ,കൈ നീട്ടേണ്ടി വന്ന അവസ്ഥ യുണ്ടാക്കിയില്ലേ ദൈവം. അവിചാരിതമായാണങ്കിലും ,ചെയ്ത തെറ്റിന് മാപ്പിരിക്കുന്നത് പോലെ വിങ്ങിപൊട്ടി കൈകൂപ്പി നിൽകേണ്ടിയും വന്നു. ദൈവത്തിന്റെ നീതി ബോധം അപാരം തന്നെ ‘. വൈകല്യം ബാധിച്ച ശരീരാവയവം ഒരാളെ മാത്രം ദുരിതത്തിലാക്കുമ്പോൾ, വികലത ബാധിച്ച മനസ്സ് ചുറ്റുപാടിനെ കൂടി മലീമസമാകുന്നു.. ബാലൻ എന്ന സ്വാർത്ഥനായ അച്ഛൻ , മനുഷ്യന്റെ ജീiർണതയെയാണ് കാണിക്കുന്നത് ‘.
ബന്ധങ്ങൾ ഊഷ്മളമാകുുന്നത് കർമ്മം കൊണ്ടാണ്.. അനാഥാലയ ത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോകുമായിരുന്ന അനാമികയ്ക്ക്, താങ്ങായി തണലായി കാൽപാദങ്ങളായി മാറി ചിറക് വിടർത്തി ഉയരങ്ങളിലേക്ക് പറക്കാൻ പ്രാപ്തമാക്കിയ ഡോ.കുര്യൻ തന്നെയല്ലേ അനാമികയുടെ ,അച്ഛൻ എന്ന പദത്തിന് പ്രാപ്തൻ.. ജീവിതം മുൻകൂട്ടിയെഴുതാത്ത തിരകഥ പോലെയാണ്. മുന്നൊരുക്കമൊന്നും ഇല്ലാതെ ക്യാൻവാസിലേക്ക് പകർത്തുന്ന ഛായ ചിത്രം പോലെ ഒരോ നിമിഷങ്ങളും അവിചാരിതമാണ്.
എഴുത്ത് :-സജിത്ത്, മതിലകത്ത്

