എഴുത്ത്:-നൗഫു ചാലിയം
“രാവിലെ തന്നെ ഷോപ്പ് തുറക്കാൻ നേരം പത്തു നാല്പതു വയസുള്ള ഇക്കയെയാണ് കണി കാണുന്നത്…”
“മൂപ്പര് ഞാൻ വരുന്നതും കാത്തു ഷോപ്പിന് വെളിയിൽ തന്നെ നിൽക്കുകയാണ്…”
“എന്നെ കണ്ടപ്പോൾ തന്നെ മൂപ്പരുടെ മുഖം മൊത്തത്തിൽ ചുവന്നു തുടുത്തു ദേഷ്യത്തോടെ ആയത് കൊണ്ട് തന്നെ കാര്യം പന്തിയെല്ലാന്ന് കണ്ട് തിരിച്ചോടാൻ പ്ലാൻ ഉണ്ടായെങ്കിലും രണ്ടു ദിവസമായുള്ള നടു വേദന കാരണം ഓട്ടം പോയിട്ട് നല്ലത് പോലെ നടക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ഞാൻ മൂപ്പരുടെ മുന്നിലൂടെ നടന്നു ഷോപ്പ് തുറന്നു.. “
ഭാഗ്യം ഒന്നും പറഞ്ഞില്ല.. ചിലപ്പോൾ നേരം വൈകി വന്നത് കൊണ്ടായിരിക്കാം..
എട്ടു മണിക്ക് തുറക്കേണ്ട ഷോപ്പ് ഇന്ന് എട്ടര ആയിട്ടുണ്ടേ…
ഞാൻ സജ്‌ന… പാലക്കാട് ടൗണിൽ ഒരു മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റ് ആയി വർക്ക് ചെയ്യുകയാണ്…
ആദ്യമായിട്ട് കിട്ടിയ ജോലിയാണിത്… അതും ജോലിക്ക് കയറിയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു..
ഷോപ്പ് തുറന്നു മുന്നിലെക്ക് വന്നു നിന്നു മുന്നിൽ തന്നെ ഉണ്ടായിരുന്ന ഇക്കയോട് എന്താണ് വേണ്ടതെന്നു ചോദിച്ചു…
ഇക്ക എന്നെ ഒരു അടാർ നോട്ടം നോക്കി എന്നിട്ട് കയ്യിൽ ഉണ്ടായിരുന്ന ഒരു പാക്കറ്റ് മുന്നിലെ ടേബിളിൽ വെച്ചു…
“നിങ്ങൾ എന്ത് സാധനമാണ് എനിക്കിന്നലെ തന്നത്…
ഒന്ന് ഉപയോഗിച്ചപ്പോൾ തന്നെ പൊട്ടി പോയി…
ഇങ്ങനത്തെ സാധനമാണോ ഒരു കസ്റ്റമർ വന്നു ചോദിച്ചാൽ കൊടുക്കുക…”
“മുന്നിൽ വെച്ച സാധനം കണ്ടപ്പോ തന്നെ എന്റെ പകുതി ജീവൻ പോയിരുന്നു…
Enഅപ്പോഴാണ് ഞാൻ അയാളെ ഒന്ന് കൂടേ ശ്രദ്ധിക്കുന്നത്…
ഇന്നലെ ഷോപ്പിൽ നിന്നും ഇറങ്ങാൻ നേരം ഒരു പേക് മൂഡ്സ് വേണമെന്ന് പറഞ്ഞു തിരക്ക് കൂട്ടി വന്ന അതേ ആൾ…
പോകുവാൻ നേരം ആയത് കൊണ്ട് തന്നെ ഏതാണ് വേണ്ടാതെന്നൊന്നും ചോദിക്കാതെ എടുത്തും കൊടുത്തു…
കടയിൽ പോകാതെ കെട്ടികിടന്ന അൾട്രാ യാണ് എടുത്തു കൊടുത്തത്…എനിക്കുണ്ടോ അറിയുന്നു അതിങ്ങനെ ആണെന്ന് “
“എനിക്ക് നഷ്ട്ട പരിഹാരം വേണമെന്നായി അയാൾ…”
“നഷ്ട്ടപരിഹാരമോ എന്തിന്”
“ഇതെന്ത് കൂത്തു…”
“നഷ്ട്ടപരിഹാരമൊന്നും തരാൻ പറ്റൂല…
ഞാൻ ഇവിടുത്തെ ജോലിക്കാരിയാണ്… നിങ്ങൾ മുതലാളി യോട് ചോദിച്ചോളു “…
“അതൊന്നും പറ്റൂല…
ഇതിപ്പോ നിങ്ങളുടെ കുഴപ്പമാണ് …
നിങ്ങൾ തന്നെ ഒരു പരിഹാരം കാണണം…”
“ഇക്ക…
ഞാൻ ഇപ്പോ എങ്ങനെയാ പരിഹാരം കാണുക…”
“എന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…എനിക്ക് ഇതിന് നഷ്ട്ടപരിഹാരം വേണം
എങ്ങാനും അത് ഉള്ളിൽ പിടിച്ചാൽ മോളെ നിന്റെ കട ഞാൻ പൂട്ടിക്കും…”
“എന്റെ പൊന്നിക്ക ഇങ്ങളെ ഇടങ്ങേറ് എനിക്ക് മനസിലാകും…
ഞാൻ നിങ്ങൾക് ഒരു ഗുളിക തരാം അത് കൊണ്ട് കൊടുത്താൽ മതി..
ഒന്നും സംഭവിക്കില്ല ഇക്കാ…”
“വിശ്വാസിക്കാമോ…എനിക്ക് “
“നൂറ് ശതമാനം വിശ്വാസിക്കാം…”
“ഞാൻ ഇതു കൊണ്ട് കൊടുത്ത് നോക്കട്ടെ ഇനിയും ഇതും ഉടായിപ്പ് ആണേൽ സത്യമായിട്ടും ഇങ്ങളെ ഷോപ്പ് ഞാൻ പൂട്ടിക്കും…”
അതും പറഞ്ഞു ആ ഇക്ക പോയി..
“പടച്ചോനെ…നേരം കുറേ ആയത് കൊണ്ട് ഇനി ഇത് ഫലിക്കില്ലേ എന്നോർത്തു ഞാൻ ടെൻഷനോടെ ഇരുന്നു…
ആ ഏതായാലും ഇനി എങ്ങാനും പിടിച്ചാൽ പോകാനുള്ള മരുന്ന് കൊടുക്കാം അല്ല പിന്നെ…”
ഏതായാലും ഇന്നത്തെ ദിവസം അങ്ങട്ട് പോയി കിട്ടി…
ബൈ..
…😁😁😁