മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്റെ അമ്മയോട് എനിക്ക് ആദ്യമായി ദേഷ്യം തോന്നി.നരേൻ എല്ലാവരോടുമായി പറഞ്ഞു തുടങ്ങി.
അമ്മൂമ്മ എന്റെ അമ്മയെ വിളിച്ച്അ പ്പൂപ്പനെ ഒന്ന് വിളിക്കാൻ ആവശ്യപ്പെട്ടു . നല്ല പനിയാണെന്നും …..അമ്മൂമ്മ ഒരുപാട് തവണ വിളിച്ച് നോക്കിയിട്ട് എഴുന്നേൽക്കുന്നില്ലഎന്നും പറഞ്ഞു.
ശംഭു അപ്പോൾ തന്നെ എന്റെ അമ്മൂമ്മയെ അവിടെ നിന്നെഴുന്നേൽപ്പിച്ച് ഒരു കസേരയിൽ ഇരുത്തിയിട്ട്അ പ്പൂപ്പന്റെ കയ്യിൽ പിടിച്ചു..
തണുത്ത് മരവിച്ച ആകൈകളിൽ പിടിച്ച് ശംഭു ഞങ്ങളോട് ആ സത്യം അറിയിച്ചു. അപ്പൂപ്പൻ ഈ ലോകത്ത് നിന്ന് പോയെന്ന്…..
പിന്നീട് അപ്പൂപ്പന്റെ കർമ്മങ്ങൾക്ക് എല്ലാം മുന്നിൽ നിന്നത് ശംഭു തന്നെയാണ്.
അമ്മൂമ്മയെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് പോകാമെന്നാണ് അമ്മ പറഞ്ഞത്. പക്ഷെ കൂടെ വരാൻ അമ്മൂമ്മ തയ്യാറായില്ല.
എന്റെ അമ്മ ആദ്യമായി അമ്മയുടെ അനിയന്മാരെയും അനിയത്തിയെയും തിരക്കി.
എന്തിനാ മോളേ ഈ വൈകിയ വേളയിൽ അവരെക്കുറിച്ച് അന്വേഷിക്കുന്നത്? അതൊക്കെ ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാ……അമ്മൂമ്മയുടെ സംസാരം കേട്ടപ്പോൾ അമ്മയുടെ ആങ്ങളമാരും, അനിയത്തിയും അമ്മൂമ്മ യെയും അപ്പൂപ്പനെയും നോക്കാൻ കഴിയാതെ ഇറക്കി വിട്ടതാണെന്നാണ് ഞാൻ വിചാരിച്ചത്.
പക്ഷെ അമ്മൂമ്മ പറഞ്ഞത് മറ്റൊരു വേദനിപ്പിക്കുന്ന സത്യമായിരുന്നു. അമ്മയുടെ കൂടെപ്പിറപ്പുകൾ ആരും ഇന്ന് ഈ ലോകത്തില്ലെന്ന സത്യം.
അമ്മേ…. എന്താമ്മേ ഈ പറയുന്നത്?എന്റെ അമ്മ എങ്ങലടിച്ചുകൊണ്ട് ചോദിച്ചു.
മോളേ നിനക്കോർമ്മയുണ്ടോ നിന്റെ കല്ല്യാണം കഴിഞ്ഞ് എന്റെ ഉണ്ണി നിന്റെ വീട്ടിൽ വന്നത്?അന്നവൻ വന്നത് നിന്റെ നേരെ ഇളയവൾ ഭാഗ്യ ലക്ഷ്മിയുടെ കല്ല്യാണം പറയാനായിരുന്നു എന്ന്.പക്ഷെ അന്ന് ആവനെ ഒന്ന് കാണാൻ പോലും മോള് കൂട്ടാക്കിയില്ല. അതൊക്കെ നീ ഓർക്കുന്നുണ്ടോ എന്ന് അമ്മൂമ്മ അമ്മയോട് ചോദിച്ചു.
കല്യാണത്തിന് എന്റെ അമ്മ ചെല്ലുന്നതും കാത്ത് അവർ മൂന്നുപേരും നോക്കിയിരുന്നത്രേ..
ഇനി എന്റെ അമ്മ മടങ്ങി ചെല്ലില്ലെന്ന് തോന്നിയിട്ടാവാം ഉണ്ണിമാമനും ,ഭാഗ്യചിറ്റയും ,കൃഷ്ണമാമനും ഏതുകാര്യത്തിനും ഒരുമിച്ചായിരുന്നു എന്നാ അമ്മൂമ്മ പറഞ്ഞത്.
ഭാഗ്യചിറ്റയുടെയും കൃഷ്ണമാമന്റെയും കല്ല്യാണം കഴിഞ്ഞ്അഞ്ചുവർഷം കഴിഞ്ഞാണ് ഉണ്ണി മാമൻ കല്ല്യാണം കഴിച്ചതത്രേ… ഭാഗ്യ ചിറ്റയ്ക്കും കൃഷ്ണമാമനും രണ്ട് ആൺമക്കളായിരുന്നു എന്നാണ് അമ്മൂമ്മ പറഞ്ഞത്.
ഉണ്ണിമാമന്റെ ഭാര്യ മായ അമ്മായി നല്ല സ്നേഹമുള്ള കുട്ടിയായിരുന്നു എന്ന്. എല്ലാവരുടെയും ആഗ്രഹം പോലെ അവർക്ക് ദൈവം രണ്ട് പെൺകുഞ്ഞുങ്ങളെ നൽകി എന്നും അമ്മൂമ്മ പറഞ്ഞു.
അവരുടെ മൂത്ത മോൾ പൊന്നുവിന് മൂന്നര വയസ്സും വാവയ്ക്ക് രണ്ട് വയസ്സും ആയിരുന്നപ്പോൾ എല്ലാവരും കൂടി മൂന്നാറിനു ടൂർ പോകാൻ തീരുമാനിച്ചത്രേ
അവര് എല്ലാ വർഷവും ഏപ്രിൽ ഇരുപത്ആ ഘോഷിക്കാറുണ്ട് എന്നും അമ്മൂമ്മ പറഞ്ഞു.
അമ്മേ….. എന്തിനാ അമ്മേ.എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്?എന്റെ അമ്മ ഗതികെട്ട് അമ്മൂമ്മയോട് ചോദിച്ചു.
വിഷമമോ… നിനക്കോ..? എത്ര വിഷമിച്ചാലും നീ അതറിയണം. എന്റെ കുഞ്ഞുങ്ങളുടെ സ്നേഹം. നീ എത്രയൊക്കെ തള്ളി പറഞ്ഞാലും അവർക്ക് നീ ചേച്ചിയായിരുന്നു. അതുകൊണ്ടാ അവര് എല്ലാവർഷവും നിന്റെ പിറന്നാൾ ആഘോഷമാക്കിയത് എന്ന് അമ്മൂമ്മ അമ്മയോട് പറഞ്ഞു.
അവസാനം അവര് ഒരുമിച്ച് യാത്ര പോയത് മൂന്നാറിലേയ്ക്കാ…. അമ്മൂമ്മയും അപ്പൂപ്പനും പോകുന്നില്ല എന്ന് തീരുമാനിച്ചു. ടൂർ പോകാൻ തീരുമാനിച്ചതിന്റ തലേ ദിവസം പൊന്നുവിനും വാവയ്ക്കും നല്ല പനിയായി.അതുകൊണ്ട്
കുഞ്ഞുങ്ങളെ അമ്മൂമ്മയെയും അപ്പൂപ്പനെയും ഏല്പിച്ച്അ വര് പോയി…… പിന്നെ തിരിച്ചു വന്നത് ആംബുലൻസിലാ ….എന്നാ അമ്മൂമ്മ പറഞ്ഞത്. പത്തു പേരെയും വീടിന് മുൻപിൽ ഇട്ട പന്തലിൽ നിരത്തി കിടത്തി……..എന്ന് പറഞ്ഞ് അമ്മൂമ്മ പൊട്ടി കരഞ്ഞു.
അന്ന് പൊന്നുവും വാവയും ഒന്നുമറിയാതെ അവരുടെ ഒക്കത്തിരുന്നു. മാസങ്ങൾ കടന്നുപോയി. വീടിന് വാടക കൊടുക്കാൻ പൈസ ഇല്ലാതായി. അവിടെ നിന്നൊഴിഞ്ഞു കൊടുക്കേണ്ട അവസ്ഥ വന്നപ്പോൾ… അയൽക്കാരിൽ
ആരോ ഒരാൾ അവിടെയുള്ള അനാഥമന്ദിരത്തിലെ സിസ്റ്ററിനെ ചെന്ന്
കണ്ടു.
വയസായഅവർക്ക് കുഞ്ഞുങ്ങളെ പോറ്റാൻ ആവതില്ലെന്നു മനസ്സിലാക്കിയ അനാഥാലയത്തിലെ സിസ്റ്റർമാര് പൊന്നുവിനെയും, വാവയെയും അവരുടെ കയ്യിൽ നിന്ന് കൊണ്ടുപോയി…. കൈ നീട്ടി കുഞ്ഞുങ്ങൾ എങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു എന്ന് അമ്മൂമ്മ തേങ്ങിക്കൊണ്ട് പറഞ്ഞു.
പിന്നെ അവര് ആ വീട്ടിൽ നിന്നില്ല.ആ വീട്ടിൽ നിന്ന് ആകെ അവരെടുത്തത് ഒരു കൊച്ചു ഫോട്ടോ ആയിരുന്നു. അത് അവരുടെ മൂത്ത മോളായ എന്റെ അമ്മയുടെ ഫോട്ടോ ആയിരുന്നു.
അമ്മൂമ്മ പറയുമ്പോഴേല്ലാം ഞാൻ ശ്രദ്ധിച്ചത് എന്റെ അമ്മയുടെ മുഖമായിരുന്നു. ആ മുഖം വിളറി വെളുത്തിരുന്നു.
നരേട്ടാ… ശംഭുവേട്ടൻ എങ്ങനെയാ അവരെ പരിചയപ്പെട്ടത്?
പറയാം രഞ്ജു….. ഇനി പറയാൻപോകുന്നത് അത് തന്നെയാ….
ആ വീട്ടിൽ നിന്നിറങ്ങിയ അപ്പൂപ്പനും അമ്മൂമ്മയും ബസ്സ് സ്റ്റാൻഡിൽ ആയിരുന്നു കിടന്നത് രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും രണ്ടുപേരും ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച് അവശരായിരുന്നു.
ബാക്കിയുള്ള കാര്യം ശംഭു പറയും. നരേൻ ശംഭുവിനെ നോക്കി…..
ഞാനും അച്ഛനും കൂടി അമ്പലത്തിൽ പോയതായിരുന്നു….. ദൂരമുള്ളതിനാൽ ഞങ്ങൾ കാറിലാ പോയത്. അന്നെനിക്ക് പത്തുവയസ്സ് ഉണ്ടെന്ന് തോന്നുന്നു.
ഞങ്ങൾ തൊഴുതിട്ട് തിരിച്ച് പോരുമ്പോൾ ഇപ്പോൾ നരേൻ പറഞ്ഞ അമ്മൂമ്മ വഴിയോരത്തു നിന്ന് കരയുന്നത് കണ്ടു. അച്ഛൻ വണ്ടി നിർത്തി കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് കൂടെയുള്ള അച്ഛന് തീരെ വയ്യെന്നറിഞ്ഞത്.
എന്റെ അച്ഛൻ ഒരു മടിയും കൂടാതെ അവരെ ഞങ്ങളുടെ കൂടെ കാറിൽ കയറ്റി. ഹോസ്പിറ്റലിൽ കൊണ്ടുപോയി മരുന്ന് വാങ്ങിച്ച്അ.ഗതി മന്ദിരത്തിൽ എത്തിച്ചു. എല്ലാ ആഴ്ചചയിലും ഞാനും അച്ഛനും അവിടെ പോകുമായിരുന്നു. അങ്ങനെ ഞാൻ വളർന്നു വലുതായി സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ ആദ്യം അന്വേഷിച്ചത് അമ്മയുടെ.മക്കളേ കുറിച്ചായിരുന്നു… അന്ന് ആ കഥകളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മ എന്റെ കയ്യിൽ ഒരു ഫോട്ടോ വച്ചു തന്നു.
മഹാലക്ഷ്മി അമ്മയുടെ ഫോട്ടോ…..
അന്ന് ഞാൻ അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു അവരുടെ മോളേ അമ്മയുടെയും അച്ഛന്റെയും അടുത്ത് എത്തിക്കും എന്ന്.
ആദ്യം ഞാൻ കൊടുത്ത വാക്ക് പാലിക്കാൻ എനിക്ക് കഴിഞ്ഞു. ഇനി അറിയേണ്ടത് ആ കുഞ്ഞുങ്ങളെക്കുറിച്ചാണ്…. അതും ഞാൻ കണ്ടുപിടിക്കും….. ശംഭു നിശ്ചയധാർഷ്ട്യത്തോടെ പറഞ്ഞു.
തുടരും…..

