ഫ്രഡ്ഡിയുടെ പ്രണയം:————–“ഡെയ്സീ… നീ പോയാൽ പിന്നെ എനിക്കാരാ ഉള്ളത്??അവിടെ തീർന്നു, എന്റെ ജീവിതം.” അവൻ പറഞ്ഞു.
ഒരു ദിവസം രാവിലെ ഡെയ്സി അവനെ കാണാനെത്തി.
“ഫ്രഡ്ഡീ, നമുക്ക് പിരിയാം.”
“നീ എന്താ ഡെയ്സീ, ഈ പറയുന്നത്? പിരിയുകയോ? നീയെന്താ ജോക്ക് പറയുകയാണോ?”
“അല്ല ഞാൻ സീരിയസ് ആയിട്ടാ പറയുന്നത്.”
അതുകേട്ടു അവൻ ഞെട്ടിപ്പോയി. ഇത്രയും നേരം അവൾ ജോക്ക് പറയുകയാണ് എന്നാണ് അവൻ കരുതിയത്. എന്നാൽ ഇപ്പോൾ…
“അപ്പോൾ നമ്മൾ കണ്ട സ്വപ്നങ്ങൾ… നീയെനിക്ക് തന്ന വാക്കുകൾ…മരണത്തിനു മാത്രമേ നമ്മെ വേർപിരിക്കാനാവൂ എന്നൊക്കെ…അതൊക്കെ വെറും വാക്കുകൾ ആയിരുന്നോ?”
“ഓ.. അതോ, അതൊക്കെ നമ്മുടെ റിലേഷൻ തീരുമ്പോൾ നീ മറന്നേക്കൂ.”
“നീയെന്താ പറഞ്ഞത്… മറക്കാനോ? നിനക്ക് എങ്ങനെ ഇങ്ങനെ യൊക്കെ പറയാൻ കഴിയുന്നു? നിനക്ക് ഭ്രാന്ത് ആയോ കൊച്ചേ?”
“എനിക്കൊരു ഭ്രാന്തുമില്ല. ദിവസങ്ങളായി ഞാൻ ചിന്തിച്ചെടുത്ത തീരുമാനമാണിത്.”
“ഡെയ്സീ, നിനക്ക് എന്നെ മറക്കാനാകുമോ?”
അവൾ അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു.
“മനുഷ്യർക്കല്ലേ ഫ്രഡ്ഡീ, എല്ലാം മറക്കാനാവൂ?”
അതുകേട്ടു രണ്ടു തുള്ളി കണ്ണുനീർ ആ മിഴികളിൽനിന്നും ഉതിർന്നുവീണു.
“അതേ, എല്ലാം മറക്കാൻ മനുഷ്യനു മാത്രമേ കഴിയൂ. നീ മറന്നതു പോലെ, അല്ലേ ഡെയ്സീ?”
“എനിക്കതൊന്നും അറിയില്ല; ഞാൻ പോകുന്നു.”
അവൾ യാത്രചൊല്ലി പിരിഞ്ഞുപോവുന്നത് അവൻ നോക്കി നിന്നു.
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഒരു നിമിഷം കാഴ്ച്ച നഷ്ടപ്പെട്ടെങ്കിൽ എന്നാ മനസ്സ് ആഗ്രഹിച്ചുപോയി!
ഒടുവിലത് സംഭവിച്ചു!!!
ഡെയ്സിയുടെ മിന്നുകെട്ടായിരുന്നു ഇന്ന്.
അവൾ മറ്റൊരാളുടെ കൈപിടിച്ചു പോയപ്പോൾ ബാക്കിയായ അവന്റെ സ്വപ്നങ്ങളൊക്കെ അടർന്നു വീണു.
ഒടുവിൽ അവനൊരു ഭ്രാന്തനെപ്പോലെ ഏകാന്തതയുടെ തടവുകാരനായി. ലiഹരിക്ക് അiടിമയായി. ഏകാന്തതയുടെ വീർപ്പുമുട്ടലിൽ ഒരു ദിവസം അവൻ അവനെത്തന്നെ ഇല്ലാതാക്കി. ഒടുവിൽ ആ മുറിയിൽ അവശേഷിച്ചത് ഒഴിഞ്ഞ കുറേ കുiപ്പികൾ മാത്രം.
ശ്വാസം നിലച്ചുപോയ ആ ശiരീരം ആരോ ചിതയിലേക്കെടുത്തു. അവിടെ കഴിഞ്ഞു, അവന്റെ കാത്തിരിപ്പ്. ആത്മാർത്ഥപ്രണയം വേദനകൾ മാത്രമേ നൽകൂ.
ഇവിടെ ഫ്രഡ്ഡി ഡെയ്സിയെ തന്റെ പ്രാണനെക്കാൾ സ്നേഹിച്ചിരുന്നു.
അതുകൊണ്ടുതന്നെ അവളുടെ വിടവാങ്ങൽ അവനു താങ്ങാനായില്ല. അവൻ ഏകാന്തതയെ സ്നേഹിച്ചു. അതിന്റെ തടവുകാരനായി; മരണത്തിന്റെയും!!!
എഴുത്ത്:-ധന്യ ശങ്കരി

