നന്മമരം
എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്
സിങ്കിൽ ചിതറിക്കിടന്ന അവസാന പാത്രവും കഴുകിയെടുത്ത് ഒതുക്കിവച്ച്,
അടുക്കള അടിച്ചുതുടച്ചു വിനീത നടയകത്തേക്കു നടന്നു. സമയമപ്പോൾ, രാത്രി പത്തര കഴിഞ്ഞിരുന്നു.
അടുക്കളയോടു ചേർന്നുള്ള സ്റ്റോർറൂമിൽ നിന്നും, ചാക്കിൽ നിറച്ചുവച്ച സവാളയുടെ ഗന്ധം പ്രസരിക്കുന്നുണ്ടായിരുന്നു. മേൽക്കു മേലിരുന്ന മൈദച്ചാക്കിനുമപ്പുറത്തു നിന്നാകാം എലികളുടെ കരച്ചിലും പരക്കം പാച്ചിലും അറിയാൻ പറ്റുന്നുണ്ട്. വിനീത നടയകത്തേക്കു വന്നു. അകത്തളത്തിൽ ടെലിവിഷൻ പ്രവർത്തിക്കുന്നുണ്ടായിരുന്നു.
മുഴുവേഗത്തിൽ ഫാനും കറങ്ങിക്കൊണ്ടിരുന്നു.
മോനുറങ്ങാൻ പോയിരിക്കുന്നു. എട്ടാം ക്ലാസ്സുകാരൻ എന്നും ഇങ്ങനെ ത്തന്നെയാണ്. ടിവിയും ലൈറ്റും ഫാനുമെല്ലാം ഓഫ് ചെയ്യാതെ ഒരു പോക്കാണ്. അവൻ ഒരു തമാശപ്പടം കണ്ട്, ആർത്തുചിരിക്കുന്നത് അടുക്കളത്തിരക്കുകൾ ക്കിടയിലും കേൾക്കാമായിരുന്നു. സിനിമ തീർന്നപ്പോൾ, അവനുറങ്ങാൻ പോയി. ടെലിവിഷനിൽ ഇപ്പോൾ ഏതോ ഈസ്റ്റുമാൻ ചിത്രത്തിലെ ഗാനരംഗമാണ്. നായകൻ, ശില്പചാരുതയുള്ള നായികയുടെ ഉiടലിനെ ഗാഢം പുiണർന്ന് പിൻ കiഴുത്തിൽ മൃദുവായി കടിക്കുന്നു. നായികയുടെ പുളകം, തന്നിലേക്കും കൂടി സന്നിവേiശി ക്കുന്നതായി വിനീതയ്ക്കു തോന്നി. അവൾ, ഭർത്താവിനെ ഓർത്തു. ആ സാന്നിധ്യം ആഗ്രഹിച്ചു.
അനിലേട്ടൻ ഇപ്പോൾ തട്ടുകടയിലെ തിരക്കുകളിലായിരിക്കാം. ചിലപ്പോൾ തിരക്കില്ലാതെ, ഇനിയും വരാനിരിക്കുന്ന രാത്രി സഞ്ചാരികളെ കാക്കുകയുമാകാം. വീട്ടിൽ നിന്നും ഒരു കിലോമീറ്ററേയുള്ളു ദേശീയപാതയിലേക്ക്; അവിടെയാണ് അനിലേട്ടൻ്റെ തട്ടുകട. ടിവിയും, ഫാനും ലൈറ്റുമെല്ലാം ഓഫ് ചെയ്ത് അവൾ കിiടപ്പുമുറിയിലേക്കു പ്രവേശിച്ച്, വാതിലടച്ചു. രാത്രിവiസ്ത്രങ്ങൾ തിരഞ്ഞെടുത്ത്, കുളിമുറിയിലേക്കു പ്രവേശിച്ചു. അനാവൃതമായ ഉടiലിനെ ഷവറിലെ ജലം ഈiറനാക്കുമ്പോൾ, അവൾ മിഴികൂമ്പി നിന്നു. ചിന്തകളിലപ്പോളും ആ ഗാനരംഗമായിരുന്നു. വല്ലാത്തൊരുന്മാദവും. വിഴുപ്പുകൾ ബാസ്കറ്റിലിട്ട്, രാത്രിയു ടുപ്പ് ധരിക്കുന്ന നേരത്താണ് വെൻ്റിലേറ്ററിനപ്പുറത്തെ ചലനം ശ്രദ്ധയിൽ പതിഞ്ഞത്. നീട്ടിപ്പിടിച്ച കയ്യും, അതിലെ മൊബൈൽ ഫോണും ഒരു നിമിഷം കാഴ്ച്ചയിൽ വിരുന്നു വന്നു.
“അയ്യോ” യെന്ന അവളുടെ ശബ്ദം വികൃതമായാണ് പുറത്തുവന്നത്.
കുളിമുറിയുടെ ചുവരിന്നപ്പുറത്ത്, ആരോ വീണടിയുന്നതും എഴുന്നേ റ്റോടുന്നതും അവൾക്കനുഭവപ്പെട്ടു. അതിവേഗം വാതിൽ തുറന്നു പുറത്തിറങ്ങിയ അവൾ, ഹാളിലെ സെറ്റിയിൽ വന്നിരുന്നു കിതച്ചു. ഭർത്താവിനെ വിളിക്കാൻ ഫോണെടുക്കുന്ന നേരത്താണ്, ഗേറ്റിൽ അനിലിൻ്റെ പഴയ ഓംനി വാൻ വന്നു നിന്നത്. അവൾ, ധൃതിയിൽ വാതിൽ തുറന്നു. വാൻ, പോർച്ചിലേക്കിട്ടു കടന്നുവന്ന ഭർത്താവിൻ്റെ മിഴികളിൽ സന്തോഷത്തിൻ്റെ സ്ഫുരണങ്ങൾ വ്യക്തമാണ്.
“ഇന്നൊരു കോളേജ് ബസ് വന്നു നിന്നു. ടൂറു പോണ പിള്ളേരായിരുന്നു. കട, നിമിഷങ്ങൾ കൊണ്ട് കാലിയായി. ഭാഗ്യം…..”
അതിനവൾ പ്രതികരിക്കാഞ്ഞു കണ്ടപ്പോളാണ്, അയാൾ അവളിലെ കണ്ണുകളിലെ ഭീതിയെ കണ്ടത്. കിതപ്പോടെ അവൾ പറഞ്ഞു തീർത്ത സംഗതികൾ അയാളിൽ ക്ഷോഭം വളർത്തി. വീട്ടിലെ മുഴുവൻ ലൈറ്റുകളുമിട്ട്, അവർ മുറ്റത്തേക്കിറങ്ങി. അനിലിൻ്റെ കയ്യിൽ, കരുതലായി വെiട്ടുകiത്തിയുണ്ടായിരുന്നു. കുളിമുറിയുടെ അരികിലേക്കു വന്നു. ചുവരിൽ, ഏന്തിവലിഞ്ഞു കയറിയതിൻ്റെ പാദരക്ഷാപ്പാടുകൾ.
രക്ഷപ്പെടും മുൻപ്, മനുഷ്യമൃഗം വഴുതി വീണ സകലലക്ഷണവുമുണ്ട്.
അനിലൻ, പോക്കറ്റിൽ നിന്നും ഫോണെടുത്തു.
“ഡ്യേ, നമുക്ക് നമ്മുടെ ശ്രീരാജിനെ ഒന്നു വിളിക്കാം. എന്നിട്ട്, ഒരു തീരുമാന മുണ്ടാക്കി ഇപ്പോൾ തന്നെയൊ നാളെയൊ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാം”
അതൊരു നല്ല കാര്യമാണെന്ന് വിനീതയ്ക്കും തോന്നി. ശ്രീരാജ്, രണ്ടു വീടപ്പുറത്താണ് താമസിക്കുന്നത്. പൊതുപ്രവർത്തകനാണ്, ജനകീയനാണ്;nഒപ്പം യുവാവും. നാട്ടിലെ എന്തു വിശേഷങ്ങളിലും ശ്രീരാജിൻ്റെ സാന്നിധ്യമുണ്ടായിരിക്കും. അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിയാതെ പോയ കാരണമാണ്, ശ്രീരാജ് അഭിഭാഷക നാകാഞ്ഞത്. എന്തു സംശയനിവാരണത്തിനും, സർക്കാരാ ഫീസുകളിലെ ഫോമുകൾ പൂരിപ്പിക്കൽ കടമ്പകളിലും എന്നും ശ്രീരാജായിരുന്നു നാടിനു തുണ. കളങ്കരഹിതനായതിനാൽ, എവിടെയും പ്രവേശനമുണ്ട്. ശ്രീരാജിനെ വിളിക്കാം. ഉറങ്ങിയുട്ടുണ്ടാകാൻ തരമില്ല. ഉറങ്ങിയാലും, എഴുന്നേറ്റു വന്നോളും.
അനിലൻ, ശ്രീരാജിനെ വിളിച്ചു. മൊബൈൽ ഫോൺ കാതോരം ചേർത്ത്, ശ്രീരാജിൻ്റെ ശബ്ദത്തിനായി കാത്തു. പൊടുന്നനെ, ഇരുവരെയും ഞെiട്ടിച്ചുകൊണ്ട് മതിലിന്നരികിലെ തെങ്ങിൻ ചുവട്ടിലെ ചവറിലകൾക്കിടയിൽ നിന്നും ഒരു പാട്ടുയർന്നു.
‘ലോകം മുഴുവൻ സുഖം പകരാനായ്സ്നേ ഹദീപമേ മിഴി തുറക്കൂ’
സുപരിചിതമായൊരു റിംഗ്ടോൺ. അനിലൻ, ചവറിലകൾക്കിടയിൽ നിന്നും ആ ഫോണെടുത്തു. “അനിലേട്ടൻ കാളിംഗ്” എന്നു ഡിസ്പ്ലേയിൽ തെളിഞ്ഞു. വിശ്വസിക്കാനാകാതെ, അനിൽ കോൾ കട്ട് ചെയ്ത് വീണ്ടും വിളിച്ചു. വീണ്ടും, അതേ ഫോൺ ശബ്ദിച്ചു. ശ്രീരാജിൻ്റെ മൊബൈൽ ഫോൺ. കിട്ടിയ ഫോണുമായി, അവർ വീട്ടിന്നകത്തേക്കു വന്നു. ഇരുവരും സെറ്റിയിലിരുന്നു. വിനീതയുടെ മനസ്സിലിപ്പോൾ, പാട്ടുസീൻ പകർന്ന ഉന്മാദങ്ങളില്ലായിരുന്നു.
അനിലൻ, സ്വന്തം ഫോണിൽ നിന്ന് അയൽക്കാരെയും ബന്ധുക്കളെയും വിളിച്ചു സംഭവങ്ങൾ വിവരിച്ചു. അയൽവീടുകളിലോരോന്നിലും വെട്ടമുണർന്നു. വീട്ടുമുറ്റത്തെ ചരലിൽ പതിയുന്ന, അയൽക്കാരുടെ പാദപതനശബ്ദം കേൾക്കാൻ തുടങ്ങി. എല്ലാ സംഗതികൾക്കും മൂകസാക്ഷിയായി, ടീപ്പോയിൽ ശ്രീരാജിൻ്റെ ഫോണിരുന്നു. അതിലേക്ക്, ആരുടെയൊക്കെയോ വാട്സ് ആപ്പ് സന്ദേശങ്ങൾ അപ്പോഴും വിരുന്നുവരുന്നുണ്ടായിരുന്നു. ശ്രീരാജിൻ്റെ വീടുമാത്രം ഇരുട്ടു പുതച്ചു നിന്നു. ശ്രീരാജ്, എന്ന നന്മരത്തിൻ്റെ തായ് വേരറ്റുപോയതറിയാതെ……