ആറ്റ് നോക്കിയിരുന്ന് ഒരു പെണ്ണും കിട്ടി. മധുര സ്വപ്നങ്ങളുമായ് മണിയറയിലേക്ക് പോകാനിരുന്ന എന്നോടിത് പറയാൻ ഇയാൾക്കിതെങ്ങനെ ധൈര്യം വന്നു……

ആദ്യരാത്രി

എഴുത്ത്:- ഷെർബിൻ ആന്റണി

കുളിച്ച് ഫ്രഷായിട്ട് ബഡ്ഡ് റൂമിൽ കയറി മൂളിപ്പാട്ടും പാടി നില്ക്കുമ്പോഴാണ് പുറത്ത് നിന്നൊരു വിളി.

ശ്ശെടാ…പത്ത് മണി കഴിഞ്ഞിട്ടും ഈ തെiണ്ടികളൊന്നും പോയില്ലേ.

പുറത്ത് ചെന്ന് നോക്കുമ്പോൾ പന്തല് കാരൻ ചന്ദ്രേട്ടൻ എന്നെ കണ്ടിട്ടേ പോകൂന്ന് പറഞ്ഞ് ആടിയാടി നില്ക്കുന്നു.

ആ എന്തേയ് ചന്ദ്രേട്ടാ…. പോകാറായില്ലേ….? ഗൗരവഭാവത്തിൽ ഞാൻ ചോദിച്ചു.

കണ്ടിട്ട് കൊതിയാവുന്നെടാ… എന്നെ നോക്കി ചന്ദ്രേട്ടൻ തുടർന്നു ഇത്ര ഭംഗിയുണ്ടാകുമെന്ന് ഞാൻ പോലും കരുതിയില്ല…

ഇങ്ങളെന്തൊക്കെയാണീ പറയുന്നത് ചുറ്റും നോക്കി കൊണ്ട് ഞാൻ പിറുപിറുത്തു.

തുണി അഴിക്കാൻ എനിക്ക് തോന്നുന്നില്ലെടാ… ഇവളെ ഇങ്ങനെ കാണാനാണെനിക്കും ഇഷ്ട്ടം..!

എൻ്റെ മുഖത്ത് നോക്കി തന്നെ ഇയാൾക്കിതെങ്ങനെ പറയാൻ തോന്നി. ഒന്നും മനസ്സിലാവാതെ ഞാൻ നിന്ന് കുഴങ്ങി.

നീ എനിക്ക് കാശ്ശൊന്നും തരേണ്ട ഒരു രണ്ട് രാത്രി ഒന്നഡ്ജസ്റ്റ് ചെയ്യണം.പുള്ളിക്കാരൻ പറഞ്ഞ് തീർന്നതും ഫ്ഭാന്ന് നീട്ടി ഒരാട്ട് വെച്ച് കൊടുക്കാനാണെനിക്ക് തോന്നിയത്.

ഇതൊക്കെ എല്ലായിടത്തും നടക്കുന്ന കാര്യമാ…. ഒരു കുലുക്കവുമില്ലാതെ പുള്ളി തുടർന്നു ഇതിലൊന്നും വല്യ കാര്യമില്ലെടാ ഊവ്വേന്ന്.

ആറ്റ് നോക്കിയിരുന്ന് ഒരു പെണ്ണും കിട്ടി. മധുര സ്വപ്നങ്ങളുമായ് മണിയറയിലേക്ക് പോകാനിരുന്ന എന്നോടിത് പറയാൻ ഇയാൾക്കിതെങ്ങനെ ധൈര്യം വന്നു. വാഴയുടെ മറയത്ത് കൊണ്ട് പോയി ഇങ്ങേരെ കുനിച്ച് നിർത്തി കൂiമ്പിനിiടിച്ചാലോന്ന് ഞാനോർത്തു.

നീ താലികെട്ടുന്ന നേരത്ത് ചിലര് എൻ്റടുത്ത് വന്ന് പറഞ്ഞിരുന്നു റേറ്റ് ഇച്ചിരി കൂടിയാലും സംഗതി ഉഗ്രനാന്ന്….!

ഇനി ഇങ്ങേരേ വെറുതെ വിടാൻ പറ്റില്ല നല്ലൊരു വിറക് കഷ്ണത്തിനായ് ഞാൻ കലവറയിലേക്ക് നോക്കി…

അപ്പോഴെക്കും പുള്ളി എൻ്റെ കiഴുത്തിൽ പിടിച്ചിട്ട് ചൂണ്ടി കാണിച്ചു തന്നു. പുള്ളിക്കാരൻ പന്തലിനുള്ളിൽ ചെയ്തിരിക്കുന്ന ഡെക്കറേഷൻ വർക്കുകൾ…..!

അപ്പഴാണ് എൻ്റെ ഉള്ളീന്ന് ആന്തല് മാറിയത്. ഒരു കണക്കിന് പുള്ളിയെ പറഞ്ഞ് വിട്ട് ഞാൻ റൂമിനുള്ളിലേക്ക് കയറി.

പുറത്ത് നടന്നതൊന്നും അവള് കേട്ടില്ലെന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ അവളുടെ ആദ്യ ചോദ്യത്തിൽ തന്നെ ഞാൻ വിളറിപ്പോയി.

തുണി മാറ്റുന്ന കാര്യത്തിലായിരുന്നോ ഇത്ര കശപിശ…..! ഏട്ടനെന്ത് തീരുമാനിച്ചു….??

ങേ…..

അവൾ ലേശം നാണത്തോട് കൂടി കുണുങ്ങി ചോദിച്ചു. തുiണി അiഴിക്കണോ വേണ്ടയോ ചേട്ടാന്ന്….!!

Leave a Reply

Your email address will not be published. Required fields are marked *