ഇടക്കിടെ ആവശ്യത്തിനുള്ള പൈസ കൊടുത്തിട്ടും എന്നോട് ചോദിക്കാതെ പോക്കറ്റിൽ നിന്നും പൈസ എടുക്കുന്നതിലുള്ള ദേശ്യത്തോടെ ഞാൻ ഉമ്മാനെ വിളിച്ചു…..

എഴുത്ത്:-നൗഫു ചാലിയം

“ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഉമ്മ എന്തോ തിരയുന്നതാണ് കുളി കഴിഞ്ഞു വരുമ്പോൾ ഞാൻ കാണുന്നത്…”

“അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കി ഞാൻ അവിടെ ഇല്ലാ എന്നുള്ളത് ഉറപ്പ് വരുത്തി… പോക്കറ്റിൽ നിന്നും ഒന്നോ രണ്ടോ നോട്ടുകൾ എടുത്തു ഷർട്ട് അത് പോലെ തന്നെ ഏങ്കറിൽ തൂക്കി ഉമ്മ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു കൂടെ നോക്കി ഞാൻ അവിടെ ഇല്ലല്ലോ എന്ന് ഉറപ്പു വരുത്തി റൂമിൽ നിന്നും പുറത്തേക് പോയി…”

“കുറച്ചു ദിവസമായി കീശയിൽ നിന്നും പോകുന്ന നോട്ടുകളുടെ കള്ളനെ ഞാൻ ഇന്നാണ് കാണുന്നത്…

ഏറിയാൽ ഒരാഴ്ചയായി ഇത് തുടങ്ങിയിട്ട്..

ഉമ്മയും ഉപ്പയും ഞാനും അല്ലാതെ മറ്റാരും തന്നെ ഈ വീട്ടിൽ ഇല്ല തന്നെ..

അമ്പട വീരാ… ഞ്ജിഞ്ചിഞ്ഞാക്കടി…

കള്ളനെ കൈയ്യോടെ പിടിച്ച സന്തോഷത്തോടെ ഞാൻ മനസ്സിൽ പറഞ്ഞു…

അപ്പൊ ഇതാണ് എന്റെ റൂമിൽ പരിവാടിയല്ലേ…

ഇതിങ്ങനെ വിട്ടാൽ ശരിയാകില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ…

ഇതിനൊരു തീരുമാനം ഉണ്ടാക്കാനായി ഉമ്മയുടെ പുറകെ തന്നെ ഞാൻ വെച്ച് പിടിച്ചു…”

“ഉമ്മാ…

ഇടക്കിടെ ആവശ്യത്തിനുള്ള പൈസ കൊടുത്തിട്ടും എന്നോട് ചോദിക്കാതെ പോക്കറ്റിൽ നിന്നും പൈസ എടുക്കുന്നതിലുള്ള ദേശ്യത്തോടെ ഞാൻ ഉമ്മാനെ വിളിച്ചു..

ഉമ്മ ഒരു ഞെട്ടലോടോ എന്റെ വിളികേട്ട് എന്റെ നേരെ തിരിഞ്ഞു..

പിടിക്കെപെടാതെ ഇരിക്കാൻ എന്നോണം വലതു കൈ പുറകിലേക്ക് വെച്ചിരുന്നു…”

“ഇങ്ങള് എന്റെ കീശയിൽ നിന്നും പൈസ എടുത്തോ…

ഞാൻ ഉമ്മയോട് ആ ദേശ്യത്തോടെ തന്നെ ചോദിച്ചു…

ഉമ്മ ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു..

ഇങ്ങക്ക് ഞാൻ ആവശ്യത്തിനുള്ളത് തരുന്നതല്ലേ…പോരാത്തതിന് ഉപ്പയും തരുന്നുണ്ടല്ലോ…

വീട്ടിലേക്കുള്ളത് മുഴുവൻ വാങ്ങിച്ചും തരുന്നുണ്ട്…

പിന്നെ എന്തിനാ എന്റെ പോക്കറ്റിന്നു വീണ്ടും എന്നോട് ചോദിക്കാതെ എടുക്കുന്നെ…”

ദേഷ്യത്തോടെ തന്നെ ഞാൻ ചോദിച്ചു…

“മോനെ…

അത് പിന്നെ.. “

ഉമ്മ ഉത്തരം പറയാൻ കഴിയാതെ എന്നോണം എന്റെ മുന്നിൽ പരുങ്ങി…

“ഇങ്ങള് ഇനി എന്റെ റൂമിൽ കയറിയാൽ ഞാൻ കാണിച്ചു തരാം…”

ദേഷ്യത്തോടെ പറഞ്ഞു തിരയുന്ന നേരത്താണ് ഉമ്മ പറഞ്ഞത്…

“ഉപ്പാക് ഒന്ന് പുറത്തേക്ക് പോകാൻ…

ഞാൻ കുറെ ഒന്നും എടുത്തിട്ടില്ല…

കയ്യിൽ ചുരുട്ടി പിടിച്ച ഒരു അമ്പതിന്റെയും ഇരുപതിന്റെയും നോട്ട് എനിക്ക് നേരെ നീട്ടികൊണ്ട് ഞാൻ പറഞ്ഞു…”

ഉമ്മ അതും പറഞ്ഞു ഉപ്പാന്റെ അടുത്തേക്ക് നീങ്ങി…

“ഉപ്പാക് എന്തിനാ ഇപ്പൊ പൈസ…

എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ്

ഉപ്പ ഞാൻ ഉമ്മയോട് കയർത്തു സംസാരിച്ചത് കേട്ടത് കൊണ്ടു തന്നെ ഉമ്മയോട് പറഞ്ഞു…

“വേണ്ട കുൽസു…

നിന്നെ കള്ളത്തിയാക്കി കൊണ്ടു ഈ പൈസ എനിക്ക് വേണ്ടാ…

അല്ലേൽ തന്നെ എനിക്ക് പുറത്തേക് പോകാൻ ഇപ്പൊ എന്തിനാ പൈസ…”

“ഉപ്പാക് പണിയുണ്ടല്ലോ…

കയ്യിൽ പൈസ ഉണ്ടാവുമല്ലോ എന്നായിരുന്നു അത് വരെ എന്റെ മനസ്സിൽ …

ഉപ്പാക് കിട്ടുന്നത് അതെത്ര ആയാലും വീട്ടിലേക്കു എന്തേലും വാങ്ങി കൊണ്ടു വരും… ബാക്കിയുള്ളത് ഉമ്മാന്റെ കയ്യിലും കൊടുക്കും…

കയ്യിൽ അങ്ങനെ ഒന്നും വെക്കാറില്ല ഉപ്പ..

ഉമ്മാക് ആണേൽ ആഴ്ച കുറിയെന്നും വീട്ടിലേക്കു സാധനങ്ങൾ വിൽക്കാൻ വരുന്നവർക്കുള്ള അടവുകളുമായി പത്തു നൂറു പ്രശ്നങ്ങൾ ഉണ്ടായിരിക്കും…”

“പക്ഷെ ഉപ്പ നിൽക്കുന്ന കടയുടെ ഉടമ ഒരാഴ്ചയായി കച്ചവടം കുറഞ്ഞപ്പോൾ കട പൂട്ടിയിട്ടെന്നും ഇനി തുറക്കില്ല എന്നും അന്നാണ് ഞാൻ അറിഞ്ഞത്…

അല്ലെങ്കിലും ഉപ്പാനോട് പണിക് പോകുന്നത് നിർത്താനായി ഞാൻ എന്നോ പറയാൻ തുടങ്ങിയിരുന്നു…

പക്ഷെ എനിക്കൊരു സ്ഥിരവരുമാനം ആകാതെ ഉപ്പ ജോലിക് പോകുന്നത് നിർത്തില്ല..”

“പണ്ട് ഉപ്പാന്റെ കീശയിൽ നിന്നും സിനിമക്കോ കൂട്ടുകാരുടെ കൂടെ കറങ്ങാനോ പോകുമ്പോൾ പത്തും നൂറും അഞ്ഞൂറും രൂപ എടുത്തു തന്നിരുന്ന ഉമ്മയെ ഞാൻ എന്തെ മറന്നു പോയി…

പണിയില്ലാതെ ഇരിക്കുമ്പോ പോലും അഞ്ഞൂറോ ആയിരമോ തന്നു പുറത്തേക്കൊക്കെ പോയിട്ട് വാടാ എന്ന് പറയും…

എന്തേലും വാങ്ങി കഴിക്കാൻ പറയും..

ചിലപ്പോൾ അതിൽ നിന്നും എനിക്കും ഉപ്പാക്കും ഓരോ ഷർട്ട് എടുത്തു തരും…അപ്പോഴും ഉമ്മാക് ഒന്നും എടുക്കാറില്ല..

ആ ഉമ്മയെയാണ് ഞാൻ കുറച്ചു മുമ്പ് വേദനിപ്പിച്ചത്… ഉമ്മാ എന്നോട് പൊറുക്കണേ…

ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ നോവിക്കാതെ ഇരുന്ന എന്റെ ഉപ്പയെ ഞാൻ എന്തെ മറന്നു പോയി…

ഉപ്പ ജോലിക് പോകുന്നുണ്ടെങ്കിൽ ഇതാ ഉപ്പ എന്റെ പൈസ എന്നും പറഞ്ഞു എനിക്ക് കിട്ടുന്ന പൈസ ഞാൻ ഉപ്പാന്റെ കയ്യിൽ കൊടുക്കാതെ വലിയ ആളായി പോയോ..

എന്തിനെന്നറിയാതെ എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി…”

“അത് സാരമില്ലെന്നേ…

ഓൻ എന്നോടല്ലേ പറഞ്ഞെ…

ഓൻ നമ്മളെ കുട്ടിയല്ലേ…ഓന് അറിയില്ലല്ലോ ഇങ്ങക്ക് പണിയില്ലാണ്ട് ആയത്…

ഇത് ഇങ്ങള് കയ്യിൽ വെച്ചോളി…

ഇങ്ങക്ക് ചായ കുടിക്കേണ്ടി വരൂലേ…ഒരു സിiഗർട്ടും വലിച്ചോ…

ഉമ്മ പിന്നെയും ഉപ്പയെ നിർബന്ധിച്ചു ആ പൈസ കയ്യിൽ കൊടുത്തു…”

“പിന്നെ ഒന്നു വലിച്ചാൽ മതി…കൂടിയാൽ കൊiല്ലും ഞാൻ ഇങ്ങളെ…”

ഉമ്മ വീണ്ടും പറഞ്ഞു…

“ആരോടും പരിഭവമോ ദേഷ്യമോ ഇല്ലാതെ വിറക്കുന്ന കാലുകളാലെ മുന്നിലേക്ക് പതിയെ ഓരോ കാലടികളും വെച്ച് പോകുന്ന ഉപ്പയെ കണ്ണടക്കാതെ നോക്കി നിൽക്കുന്ന ഉമ്മയെ കണ്ടപ്പോൾ എന്റെ ഹൃദയം നുറുങ്ങി…

ഇനിയുള്ള കാലം ഉപ്പ ഉള്ളിടത്തോളം കാലം ഉപ്പ തന്നെ എല്ലാം നടത്തട്ടെ എന്ന തീരുമാനത്തോടെ എന്റെ കൈയിൽ ബാക്കി ഉണ്ടായിരുന്ന പൈസ കൂടെ ഉമ്മയുടെ കയ്യിലേക് വെച്ചു കൊടുക്കുമ്പോൾ ഉമ്മ എന്നെ അത്ഭുതത്തോടെ നോക്കി.. പിന്നെ മനോഹരമായി പുഞ്ചിരിച്ചു…

ആ കണ്ണുകൾ നിറഞ്ഞു തുടങ്ങുയെങ്കിലും… വേഗത്തിൽ തുടച്ചു കളഞ്ഞ്… ആ പൈസ ഉപ്പാന്റെ കയ്യിൽ കൊടുക്കുന്നതിനായി ഓടുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…”

ഇഷ്ടപെട്ടാൽ.. 👍

ബൈ

❤️

Leave a Reply

Your email address will not be published. Required fields are marked *