Story written by Jk
“” സുജാത വന്നിട്ടുണ്ട്!””
മരണവീട്ടിൽ ആ പേര് കേട്ടതും അതുവരെ കരഞ്ഞു കൊണ്ടിരുന്ന അവരൊക്കെ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു.
“” കണ്ടവന്റെ കൂടെ കി,ടക്കാൻ പോയവൾ ഒന്നും ഈ പടിക്കകത്തേക്ക് കയറണ്ട!””
വീടിനുള്ളിൽ നിന്ന് ഉറക്കെയുള്ള ആ ശബ്ദം കേട്ടതും സുജാത ഭയന്നുപോയി.. അവളുടെ കണ്ണുകൾ മരണവീട്ടിൽ ചുറ്റിനും തിരഞ്ഞു.. ഒടുവിൽ തളർന്നിരിക്കുന്ന തന്റെ രണ്ട് കുഞ്ഞുമക്കളുടെ മേൽ എത്തി..
അവരെ നോക്കി ദയനീയമായി ഒന്ന് ചിരിച്ചപ്പോൾ അവർ മുഖം തിരിച്ചു അതോടെ സുജാതയ്ക്ക് ഇനി താൻ അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി മെല്ലെ പുറത്തേക്ക് നടന്നു.
ഒരിക്കൽ ഈ വീട് തന്റെ സ്വർഗം ആയിരുന്നു പക്ഷേ അത് മനസ്സിലാക്കാനുള്ള ബുദ്ധി അന്നേരം ഉണ്ടായില്ല.
ശങ്കരൻകുട്ടി ചേട്ടനും താനും തങ്ങളുടെ രണ്ട് മക്കളും.. അത്യാവശ്യം നന്നായി തന്നെയാണ് ഇവിടെ കഴിഞ്ഞുപോന്നത്പ ത്താം ക്ലാസ് തോറ്റ തുന്നലിനു പോകുമ്പോൾ ആയിരുന്നു ശങ്കരൻ കുട്ടി ചേട്ടന്റെ കല്യാണാ ലോചന വരുന്നത്.. തന്നെക്കാൾ ഒത്തിരി പ്രായ കൂടുതൽ ഉള്ളതു കൊണ്ടും ഒത്തിരി ഭംഗി ഇല്ലാത്തതുകൊണ്ട് സുജാതയ്ക്ക് കല്യാണ ആലോചന ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നാൽ നാലു പെൺകുട്ടികളിൽ രണ്ടാമത്തവളെ ആരുടെയെങ്കിലും തലയിൽ ഒന്ന് കെട്ടിവച്ചാൽ മതി എന്ന് കരുതുന്ന ആങ്ങളമാർ അവളെ നിർബന്ധിച്ചു ശങ്കരൻ കുട്ടിയും ആയുള്ള വിവാഹം നടത്തി.
അയാളുടെ പെങ്ങന്മാരെ മുഴുവൻ കല്യാണം കഴിച്ചു വീട്ടിൽ ശങ്കരൻകുട്ടിയും വയസ്സായ അമ്മയും മാത്രം.. അമ്മ സ്വന്തം കാര്യം നോക്കി എവിടെയെങ്കിലും ഒതുങ്ങി കൂടിക്കോളും അമ്മയുടെ ഭാഗത്തുനിന്ന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല സുജാതയ്ക്ക് ശങ്കരൻകുട്ടി ജോലി എല്ലാം കഴിഞ്ഞ് അല്പം മ ദ്യപിക്കും എങ്കിലും വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാറില്ല എന്തെങ്കിലും ചെറിയ ഒരു വഴക്ക് ഉണ്ടായാൽ ആയി അത് അല്പം കഴിഞ്ഞാൽ മാറുകയും ചെയ്യും.
ഇതിനിടയിൽ മൂത്ത മകൾ ജനിച്ചു അതിൽപിന്നെ ആണ് ശങ്കരൻ കുട്ടിയുടെ അമ്മ ഒട്ടും വയ്യാതായതും അവരെ വിട്ടു പോയതും.. ഉടനെ അയാളുടെ രണ്ട് പെങ്ങന്മാരും സ്വത്തിനുവേണ്ടി വന്നു വീടും സ്ഥലവും ഭാഗം വച്ചു വീടും അത് ചേർന്നിരിക്കുന്ന കുറച്ച് സ്ഥലവും ശങ്കരൻകുട്ടിക്ക് ബാക്കി സ്ഥലം 2 പെങ്ങന്മാർക്കുമായി വീതിച്ചു..
അതോടെ പിന്നെ കുറച്ച് ലോണും മറ്റും എടുത്ത് ആ വീട് ശങ്കരൻകുട്ടി ഒന്നു കൂടി പുതുക്കി പണിതു. ഇതിനിടയിൽ ഒരു മകനും പിറന്നു..
ജോലി ചെയ്തു അത്യാവശ്യം നന്നായി തന്നെ കുടുംബം മുന്നോട്ടുപോയി ശങ്കരൻകുട്ടി.
ഇതിനിടയിൽ സുജാത അടുത്തുള്ള ഒരു കടയിൽ തയ്ക്കാൻ വേണ്ടി പോയിരുന്നു..
വിവാഹത്തിനു മുൻപ് അത്യാവശ്യം നന്നായി തയ്ക്കാൻ പഠിച്ചതുകൊണ്ട് അവൾക്ക് അവിടുന്ന് തെറ്റില്ലാത്ത വരുമാനം കിട്ടിത്തുടങ്ങി ആ ഇടയ്ക്കാണ് അവിടെ അടുത്തുള്ള ഒരു വലിയ പാടം ഒരു സ്കൂട്ടർ പാട്ടത്തിന് എടുക്കുന്നതും കൃഷി ഇറക്കുന്നതും.?ട്രാക്ടർ വച്ച് ഉഴുതുമറിക്കാൻ അവർ തീരുമാനിച്ചു അങ്ങനെയാണ് ജോസ് ആ നാട്ടിലേക്ക് എത്തുന്നത്.. അവിടെയുള്ള ജോലിക്കാർക്ക് എല്ലാം ഭക്ഷണം ഏർപ്പാട് ചെയ്തത് സുജാത പോകുന്ന കടയുടെ തൊട്ട് അടുത്തുള്ള ഹോട്ടലിൽ ആയിരുന്നു..
അവിടേക്ക് വരുമ്പോൾ എല്ലാം ജോസ് സുജാതയോട് ചിരിക്കാനും സംസാരിക്കാനും തുടങ്ങി ഇടയ്ക്ക് അവളുടെ രൂപ ഭംഗി ആസ്വദിക്കാനും അതിനെക്കുറിച്ചുള്ള കമന്റുകളും അയാൾ പറയാൻ തുടങ്ങി ആദ്യമൊക്കെ ദേഷ്യം ഭാവിച്ചു എങ്കിലും പിന്നീട് സുജാത അത് ആസ്വദിക്കാൻ തുടങ്ങിയിരുന്നു.
“” നീയാണ് പെണ്ണ്!! ഏത് ആണൊരുത്തനും ഒന്ന് നോക്കി നിൽക്കാൻ മാത്രമുള്ളതെല്ലാം നിന്നിൽ ഉണ്ട്!”” എന്ന് അയാൾ പറഞ്ഞപ്പോൾ നാണത്തോടെ വീട്ടിൽ വന്ന് കണ്ണാടിയിൽ സ്വന്തം രൂപം നോക്കി ആസ്വദിച്ചു അവൾ.
ശങ്കരൻകുട്ടി അവളെ ഒന്ന് പരിഗണിച്ചിട്ട് നാളുകൾ ഏറെയായി കുടുംബത്തിന്റെ പ്രാരാബ്ദം മുഴുവൻ തലയിൽ ഏറ്റിയ അയാൾക്ക് അന്തിയാകുന്നതുവരെ ജോലി ഉണ്ടാകും അത് കഴിഞ്ഞ് ഷാപ്പിൽ ഒന്ന് കയറി രണ്ടെണ്ണം അ,ടിച്ച് വീട്ടിലെത്തി ചോറും കഴിച്ചു കിടന്നുറങ്ങും.. ഇതിനിടയ്ക്ക് അപൂർവ്വമായി മാത്രം അയാൾ സുജാതയെ തേടിവരും..
ഈ സമയമെല്ലാം അവളുടെ മനസ്സിലേക്ക് ഓടിവന്നത് ജോസിന്റെ മുഖം ആണ്.
തന്നെ എപ്പോഴും ശ്രദ്ധിക്കുന്ന.. തന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുന്ന ഒരാളെ അവളുടെ മനസ്സ് ആഗ്രഹിച്ചു തുടങ്ങി.. ജോസിന്റെ അവിടുത്തെ പണി തീർന്നു അയാൾ പോകുമ്പോൾ അയാളുടെ കൂടെ സുജാതയും ഉണ്ടായിരുന്നു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചുകൊണ്ട്.
ശങ്കരൻ കുട്ടിയെ കൊണ്ട് ആ വാർത്ത ഉൾക്കൊള്ളാൻ ആയില്ല അയാൾ കു ടിയനായി.. കു,ടിച്ച് നശിക്കാൻ തുടങ്ങി മക്കൾ ഉണ്ട് അവർക്ക് വേണ്ടിയെങ്കിലും ജീവിക്കണം എന്ന് കുടുംബക്കാർ പറഞ്ഞതൊന്നും അയാൾ കേട്ടില്ല..
ഒടുവിൽ കു,ടിച്ച് എവിടെയോ വീണു കാലിൽ മുറിവ് ആയി.. അത് ചികിത്സിക്കാതെ പഴുത്ത് വലിയ വ്രണമായി തീർന്നു..
അതിൽ ഈച്ചയും പുഴുക്കളും വന്നു… ദുർഗന്ധം കൊണ്ട് ആരും ശങ്കരൻ കുട്ടിയുടെ അടുത്തേക്ക് അടുക്കാതെയായി.
എന്നിട്ടും അയാൾ മറ്റുള്ളവരുടെ മുന്നിൽ കാണിച്ചു അടുത്തുനിന്ന് പോകാൻ വേണ്ടി ആളുകൾ അയാൾക്ക് പണം നൽകി അതുകൊണ്ട് വീണ്ടും അയാൾ കു ടിച്ചു.
സഹോദരങ്ങൾക്ക് അയാൾ ഇങ്ങനെ നശിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ട് എങ്ങനെയൊക്കെയോ പിടിച്ചു ആശുപത്രിയിൽ കൊണ്ട് ചെന്നു… അപ്പോഴേക്കും കാര്യങ്ങൾ എല്ലാം കൈവിട്ടു പോയിരുന്നു ഡോക്ടർമാർ ഒരു മാസം കൂടി അയാൾ ജീവിക്കൂ എന്ന് വിധിയെഴുതി… വ്രണമായ കാല് മു,റിച്ച് നീക്കി.
ഇതിനിടയിൽ ജോസിനൊപ്പം പോയവൾ ശരിക്കും നരകം എന്താണെ ന്ന് കണ്ടു ആദ്യത്തെ പുതുമ എല്ലാം തീർന്നപ്പോൾ അയാൾക്ക് അവൾ ഒരു ബാധ്യതയായി അടുത്തവളെയും കൂട്ടി അയാൾ വീട്ടിലേക്ക് വന്നു അവിടെ സുജാത ഒരു അധികപ്പറ്റായി.
എന്നും ഉപദ്രവം.. കേട്ടാൽ അറയ്ക്കുന്ന തെ,റികൾ വിളിച്ച് അവളെ അയാൾ കൊ, ല്ലാക്കൊ,ല ചെയ്തു.. തിരിച്ച് ശങ്കരൻ കുട്ടിയുടെ അടുത്തേക്ക് തന്നെ പോയാലോ എന്ന് നൂറു തവണ അവൾ ചിന്തിച്ചു അല്ലെങ്കിൽ പിന്നെ മരണമാണ് നല്ലത് എന്ന് അവൾക്ക് തോന്നി.
അങ്ങനെ ഇരിക്കുമ്പോഴാണ് ശങ്കരൻകുട്ടി മരിച്ചു എന്ന് ആരോ വഴി അവൾ അറിയുന്നത് അയാളെ കാണാൻ വേണ്ടി ഓടി ചെന്നതാണ് എന്നാൽ അവർ ആരും അവളെ ശങ്കരൻകുട്ടിയെ കാണാൻ അനുവദിച്ചില്ല.. പുഴുത്ത പട്ടിയെപ്പോലെ ആട്ടി ഓടിച്ചു.
മക്കൾക്ക് പോലും തന്നെ വേണ്ട എന്ന് അവൾക്ക് മനസ്സിലായി പിറ്റേദിവസം പേപ്പറിൽ ട്രെയിൻ ട്രാക്കിൽ ചിന്നഭിന്നമായി കിടന്ന ഒരു യുവതിയുടെ വാർത്ത ഉണ്ടായിരുന്നു
☆☆☆☆☆☆☆☆☆

