അയാളുടെ വൃ,ത്തികെട്ട നോട്ടം തന്റേ നേർക്ക് വരുന്നത് ഭാമ അറിയുന്നുണ്ടായിരുന്നു പക്ഷേ താൻ നിസ്സഹായ ആണ് എന്ന് അവൾക്ക് അറിയാമായിരുന്നു സ്വന്തം ഭർത്താവിന് പോലും തന്നെ വേണ്ട പിന്നെ ആരോട്…..

Story written by Jk

അയാളുടെ കണ്ണുകൾ ആ പെണ്ണിന്റെ ഉ,ടലിൽ ആയിരുന്നു.. സ്വന്തം അനിയന്റെ ഭാര്യയാണ് സഹോദരിയെപ്പോലെ കാണേണ്ടതാണ് പക്ഷേ അവളുടെ ഉ,ടലഴകുകൾ അയാളെ ഭ്രമിപ്പിച്ചു.

അയാളുടെ വൃ,ത്തികെട്ട നോട്ടം തന്റേ നേർക്ക് വരുന്നത് ഭാമ അറിയുന്നുണ്ടായിരുന്നു പക്ഷേ താൻ നിസ്സഹായ ആണ് എന്ന് അവൾക്ക് അറിയാമായിരുന്നു സ്വന്തം ഭർത്താവിന് പോലും തന്നെ വേണ്ട പിന്നെ ആരോട് പരാതി പറയാനാണ് അതുകൊണ്ട് അവൾ എല്ലാം സഹിച്ചു..

ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടതാണ് ഭാമയ്ക്ക്.. അവളെ നോക്കാൻ എന്ന പേരിൽ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു.. ഭാമയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം അവിടെ തുടങ്ങുകയായിരുന്നു..

ചെറിയമ്മയ്ക്ക് സ്വന്തമായി രണ്ട് കുട്ടികൾ ഉണ്ടായതോടുകൂടി അവൾ അവിടെ ഒരു അധികപ്പറ്റായി… സ്വന്തം മക്കൾ ഭാമയെക്കാൾ ഏതെങ്കിലും കാര്യത്തിന് പുറകിലാണ് എന്ന് തോന്നിക്കഴിഞ്ഞാൽ അവർക്ക് സഹിക്കില്ല.. അങ്ങനെയാണ് പഠിക്കാൻ മിടുക്കിയായ അവളുടെ പഠനം പ്ലസ് ടു വച്ച് നിർത്തിയത് അധ്യാപകർ അവളെ തുടർന്നു പഠിപ്പിക്കണമെന്ന് വീട്ടിൽ വന്നു പറഞ്ഞു.

എന്നാൽ നിങ്ങൾ അങ്ങ് പഠിപ്പിച്ചോ എന്നായിരുന്നു ചെറിയമ്മയുടെ മറുപടി.. അച്ഛനെ ഇതിനകം തന്നെ അവർ കൈയടക്കി വെച്ചിരുന്നത് കൊണ്ട് അച്ഛന് സ്വന്തമായി ഒരു അഭിപ്രായവും ഉണ്ടായിരുന്നില്ല…
ചെറിയമ്മ പറയുന്നത് അനുസരിക്കും എന്ന് മാത്രം.. എങ്കിലും തന്റെ മകൾ അവിടെ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്ന് അയാൾ കാണുന്നുണ്ടായിരുന്നു… പക്ഷേ തന്റെ രണ്ടാം ഭാര്യയുടെ താ,ന്തോന്നികളായ ആങ്ങളമാരെ പേടിച്ച് അയാൾ അവരെ കൂടുതൽ എതിർക്കാറില്ല…

ആയിരക്കാണ് ഭാമയ്ക്ക് ഒരു വിവാഹാലോചന വരുന്നത്.. ആ നാട്ടിലെ തന്നെ വലിയ പേര് കേട്ട തറവാട്ടിൽ നിന്നായിരുന്നു ആലോചന പറ്റുന്നത് പോലെ മുടക്കാനും ആ ആലോചന സ്വന്തം മകൾക്ക് ആക്കാനും ചെറിയമ്മ ഒരുപാട് പരിശ്രമിച്ചു.

എന്നാൽ ഭാമയെ കണ്ട് ഇഷ്ടപ്പെട്ട ആ വലിയ വീട്ടിലെ അമ്മയ്ക്ക് അവളെത്തന്നെ മതി എന്ന് അവർ വാശിപിടിച്ചു അങ്ങനെയാണ് ആ വിവാഹം നടന്നത്.. വിവാഹം കഴിഞ്ഞപ്പോൾ ഭാമയ്ക്ക് വല്ലാത്ത ആശ്വാസം തോന്നി ഇനിയെങ്കിലും സ്വന്തം എന്ന് പറയാൻ ഒരാൾ ഉണ്ടാകുമല്ലോ എന്ന് അവൾ വെറുതെ സ്വപ്നം കണ്ടു.

എന്നാൽ അത് തന്റെ വെറും സ്വപ്നം മാത്രമായിരുന്നു എന്ന് ആദ്യരാ ത്രിയിലാണ് അവൾക്ക് മനസ്സിലായത്.. തന്റെ ഭർത്താവ് വിഷ്ണുവിന് ഒരു പൂർവ്വ കാമുകി ഉണ്ടായിരുന്നു അവളെ അയാൾക്ക് മറക്കാൻ കഴിയില്ല എന്ന് അന്യമതസ്ഥ ആയിരുന്നതുകൊണ്ട് വീട്ടുകാർ സമ്മതിക്കാതെ ആത്മഹ,ത്യാ ഭീഷണി മുഴക്കി തന്നെ വിവാഹം കഴിപ്പിക്കുകയായിരുന്നു..

അയാൾക്ക് വീട്ടുകാരോടുള്ള ദേഷ്യം മുഴുവൻ തീർത്തത് ഭാമയോട് ആയിരുന്നു അയാൾ അവളെ കണ്ട ഭാവം പോലും നടക്കില്ല..

മുറിയിൽ താഴെ പായ ഇട്ടു കിടന്നുറങ്ങണം… അയാളുടെ യാതൊരു കാര്യത്തിലും ഇടപെടാൻ പാടില്ല . അതെല്ലാം അയാളുടെ വീട്ടുകാർക്ക് അറിയാമായിരുന്നു എന്നാൽ പുറത്തു നിന്ന് വരുന്നവരുടെ മുന്നിൽ സന്തോഷം ഉള്ള ദമ്പതികളായി അവർ അഭിനയിക്കുകയും വേണം.

തന്റെ മുന്നിൽ നിരത്തിയ കാര്യങ്ങൾ കേട്ട് അവൾ ഒരു നിമിഷം അമ്പരന്നു തനിക്ക് മാത്രമാണല്ലോ ജീവിതത്തിൽ ഇത്തരത്തിൽ ഒരു വിധി എന്നവൾ സങ്കടപ്പെട്ടു… ഒരുവിധം ആ ജീവിതത്തോട് പൊരുത്തപ്പെട്ട് തുടങ്ങുകയായിരുന്നു ആരോരും അല്ലാത്തതുപോലെ ഭർതൃ വീട്ടിൽ ഒരു ജീവിതം… അവിടുത്തെ ജോലികൾ ചെയ്ത് എല്ലാവർക്കും വേണ്ടതെല്ലാം എത്തിച്ചുകൊടുത്ത് ഒരു കൂലി കൊടുക്കാത്ത വേലക്കാരി ആയി തീർന്നു അവൾ…

ആയിടക്കാണ് വിഷ്ണുവിന്റെ ഏട്ടൻ വൈശാഖ് ദുബായിൽ നിന്ന് വരുന്നത് അവരുടെ വിവാഹത്തിന് അയാൾ ദുബായിൽ ആയിരുന്നു. ആ ഏട്ടത്തിയമ്മ വിവാഹത്തിന് ഇവിടെ കുറച്ചുനാൾ വന്നു നിന്നു പിന്നെ അവരുടെ വീട്ടിലേക്ക് പോയി വലിയ പണക്കാരി ആയിരുന്നു…
കാണാൻ വലിയ ഭംഗി ഒന്നും ഇല്ലെങ്കിലും നീനയുടെ പണം കണ്ടു ആണ് വൈശാഖ് അവളെ കല്യാണം കഴിച്ചത്…

വൈശാഖ് വന്നതോടുകൂടി നീന അവളുടെ വീട്ടിൽ നിന്ന് ഇവിടേക്ക് വന്നു അതോടുകൂടി ഭാമയുടെ ജോലിഭാരം കൂടി… നീന ശരിക്കും അവളെ ഒരു ജോലിക്കാരിയെ പോലെ മാത്രമാണ് കണ്ടത്. അവൾക്ക് വേണ്ടത് വെച്ച് വിളമ്പുക തുണി അലക്കുക അതെല്ലാം അവളെക്കൊണ്ട് ചെയ്യിപ്പിച്ചു തിരിച്ച് എങ്ങോട്ടും പോകാൻ ഇല്ലാത്ത ഭാമയ്ക്ക് അതെല്ലാം അനുസരിക്കുക യല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല..

അങ്ങനെ ഇരിക്കുമ്പോഴാണ് വൈശാഖിന്റെ തനിക്ക് നേരെയുള്ള പെരുമാറ്റം അത്ര ശരിയല്ല എന്ന് അവൾക്ക് മനസ്സിലാകുന്നത്…

പക്ഷേ അത അവിടെ ആരോടെങ്കിലും പറയാൻ അവൾക്ക് ഭയം ആയിരുന്നു ഒരു ദിവസം രാത്രി ആരും കാണാതെ അവളെ കയറിപ്പിടിച്ചപ്പോൾ തല നാരിയാണ് അയാളെ ഉന്തിയിട്ട് അവൾ മുറിയിലേക്ക് രക്ഷപ്പെട്ടു ഓടിയത്….

വിഷ്ണുവിനോട് കാര്യങ്ങളെല്ലാം പറഞ്ഞു. അയാൾ അവളെ പുച്ഛത്തോടെ നോക്കി ഒന്ന് ചിരിച്ചു.. നീ അയാളെ കണ്ണും കലാശവും കാണിച്ച് വിളിച്ചു കാണും എന്റെ അടുത്ത് നിന്ന് ഏതായാലും ഒന്നും കിട്ടുന്നില്ലല്ലോ…

എന്ന് പറഞ്ഞപ്പോൾ അയാളോട് പുച്ഛമാണ് തോന്നിയത് എന്നെങ്കിലും അയാൾ തന്നെ മനസ്സിലാക്കും എന്നൊരു പ്രതീക്ഷ മനസ്സിൽ ഉണ്ടായിരുന്നത് അപ്പോൾ തന്നെ അവൾ എടുത്തു കളഞ്ഞു… വൈശാഖ് അവൾ താൻ കേറി പിടിച്ചത് പ്രശ്നം ആക്കും എന്നാണ് കരുതിയത് പക്ഷേ അതിന്റെ പേരിൽ പ്രശ്നമൊന്നും ഉണ്ടാവാത്തത് കൊണ്ട് അയാൾക്ക് ധൈര്യമായി അടുത്ത ദിവസം അവൾ അടുക്കളയിൽ തനിച്ചായിരുന്ന പ്പോൾ അയാൾ കേറിവന്ന അവളെ ചേർത്ത് പിടിച്ചു. അവൾ ഉറക്കെ ബഹളം വെച്ചു. എല്ലാവരും ഉണർന്ന് വന്നു… അപ്പോഴേക്കും അവിടെ യുള്ള കെറ്റിൽ എടുത്ത് അവൾ അയാളുടെ ത,ലയിലേക്ക് അ,ടിച്ചിരുന്നു…

അയാളുടെ തലയിൽ നിന്ന് ചോ,ര ഒഴുകിയിറങ്ങി.. എല്ലാവരും അവളെ കുറ്റപ്പെടുത്തി അവളുടെ സ്വഭാവദൂഷണം കൊണ്ടാണ് അയാൾ അവളെ കേറി പി,ടിച്ചത് എന്നായി…

ഒന്നും മിണ്ടാതെ ആ രാത്രി അവൾ അവിടെ നിന്ന് ഇറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ആണ് പോയത് അവിടെയുള്ള നല്ലവരായ പോലീസുകാർ അവളെ സഹായിച്ചു വൈശാഖിന്റെയും വിഷ്ണുവിന്റെയും കുടുംബത്തിന്റെ പേരിൽ കേസ് കൊടുത്തു അവർ അവളെ അവിടെയുള്ള ഒരു ഗവൺമെന്റ് റീഹാബിറ്റേഷൻ സെന്ററിൽ കൊണ്ട് ആക്കി കൊടുത്തു.

അവിടുത്തെ ചെറിയ ജോലികൾ ചെയ്ത് ചെറിയ ഒരു തുക ശമ്പളവും മൂന്നുനേരം ഭക്ഷണവും അവൾക്ക് കിട്ടി.. അത് മതിയായിരുന്നു അവൾക്ക് ജീവിക്കാൻ മുടങ്ങിപ്പോയ പഠനം തുടരുന്ന തിരക്കിലാണ് അവളിപ്പോൾ. അതിന് സഹായിക്കാൻ അവിടുത്തെ ഡോക്ടർ ആയ രാജശ്രീയും അവളുടെ കൂടെനിന്നു…

വിഷ്ണു പ്രേമിച്ചിരുന്ന പെണ്ണിന്റെ വിവാഹം കഴിഞ്ഞതുകൊണ്ട് കു,ടിച്ച് ഇപ്പോൾ ജീവിതം ന,ശിപ്പിക്കുകയാണ് എന്ന് അറിഞ്ഞു… വൈശാഖ് മറ്റേതോ പെണ്ണ് കേസിൽ ഇപ്പോൾ ജയിലിൽ ആണത്രേ നീന അയാളെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്തു.

ഒരുപക്ഷേ അവളോട് അവർ ചെയ്തതിനുള്ള ശിക്ഷയായിരിക്കാം അവർക്ക് കിട്ടിയത് പക്ഷേ അതൊന്നും ഭാമയ്ക്ക് ഒരു വിഷയം ആയിരുന്നില്ല അവളുടെ ജീവിതത്തിൽ അവരെല്ലാം പുകഞ്ഞ കൊള്ളികൾ ആയിരുന്നു..

☆☆☆☆☆☆☆☆

Leave a Reply

Your email address will not be published. Required fields are marked *