ങ്ഹാ സന്ധ്യേ,, ഇത് ഞാനാണ്, സ്റ്റേഷനിൽ വേറെ ആരൊക്കെയുണ്ട് ?
ci സാറായിരുന്നു അത് ,സ്റ്റേഷനിലെ ലാൻറ് ഫോണിലേയ്ക്ക് വിളിക്കാതെ അദ്ദേഹം തൻ്റെ മൊബൈലിലേക്ക് വിളിച്ചപ്പോൾ, സന്ധ്യയാകെ പരിഭ്രമിച്ചു
ഗോപാലൻ സാറ് ,ബിനു സാറിനെയും ബൈജു സാറിനെയും കൂട്ടി നൈറ്റ്പട്രോളിങ്ങിന് പോയി ,പിന്നെ പാറാവ് സനീഷും ഞാനും മാത്രമേ ഉള്ളു ,എന്താ സാർ?
എങ്കിൽ സന്ധ്യ എൻ്റെ കോർട്ടേഴ്സിലേയ്ക്ക് വേഗം വരു ,, പിന്നെ ,സനീഷ് കാണാതെ പുറകിൽ കൂടെ വന്നാൽ മതി കെട്ടോ ?
അത് കേട്ട് സന്ധ്യ പകച്ചുപോയി ,കുറച്ച് മുൻപ് സാറിൻ്റെ വൈഫ് ,സ്കൂട്ടറിൽ പുറത്തേയ്ക്ക് പോകുന്നത് അവൾ കണ്ടിരുന്നു, അവര് ,സിറ്റി ഹോസ്പിറ്റലിൽ നഴ്സാണെന്നും ,ചേച്ചിയ്ക്ക് ചിലപ്പോൾ ഇന്ന് നൈറ്റ് ഡ്യൂട്ടി കാണുമെന്നും സനീഷ് അപ്പോൾ സന്ധ്യയോട് പറഞ്ഞിരുന്നു ,
ഇന്നലെയാണ് ഈ സ്റ്റേഷനിൽ സന്ധ്യ ജോയിൻ ചെയ്തത്, ഇന്ന് രാവിലെ കാൻ്റീനിലിരുന്ന് ചായ കുടിക്കുമ്പോഴാണ്അ രമതിലി നപ്പുറത്തുള്ള Ci സാറിൻ്റെ കോർട്ടേഴ്സ് അവൾ കണ്ടതും ,സാറിനെ യാത്രയാക്കുന്ന സ്ത്രീയെ കണ്ടതും, അങ്ങനെയാണ്, ആ സ്ത്രീ സാറിൻ്റെ വൈഫാണെന്ന് അവൾക്ക് മനസ്സിലായത് , അവിടെ വേറെ ആരെയും ഇന്ന് പകലന്തിയോളം കണ്ടിട്ടുമില്ല,
ഈശ്വരാ,, ഭാര്യ ഡ്യൂട്ടിക്ക് പോയ സമയത്തെങ്ങാനും അങ്ങേര് മiദ്യപിച്ച് കാണുമോ ? ലiഹരി തലയ്ക്ക് പിടിക്കുമ്പോഴാണല്ലോ വേണ്ടാത്തതൊക്കെ തോന്നുന്നത് , രാവിലെ സാറിൻ്റെ റൂമിൽ ചെന്നപ്പോൾ, “സന്ധ്യയെ, കാണാൻ മാത്രമല്ല, സംസാരത്തിലും ഒരു സൗന്ദര്യമുണ്ട് ” ,, എന്ന് പുകഴ്ത്തുകയും ചെയ്തത് ഭീതിയോടെ അവളോർത്തു,
മേലുദ്യോഗസ്ഥനാണ് വിളിച്ചത്, ചെല്ലാതിരിക്കാനും കഴിയില്ല, ഇനിയിപ്പോൾ എന്ത് ചെയ്യും?
സന്ധ്യയുടെ മുഷിഞ്ഞ് തുടങ്ങിയ യൂണിഫോം വിയർപ്പിൽ കുതിർന്നു,
വീണ്ടും മൊബൈൽ റിങ്ങ് ചെയ്തപ്പോൾ, അവൾ വിറയലോടെ ഫോൺ സൈലൻ്റാക്കി, പിന്നിലെ വാതിലിലൂടെ കോർട്ടേഴ്സിലേക്ക് നടന്നു.
മുൻവശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു ,അതിനടുത്ത് ചെന്നപ്പോഴാണ്, ഒരു പെൺകുട്ടിയുടെ സ്ഫുടതയില്ലാത്ത സംസാരം കേട്ടത്
അപ്പാ,,, ഇങ്ങോട്ട് വന്ന് നോക്കപ്പാ,,, ചോiര പറ്റിയിരിക്കുന്ന കണ്ടാ ,എനിക്ക് പേടിയാകുന്നപ്പാ,,
ജിജ്ഞാസയോടെ അവൾ അകത്തേയ്ക്ക് എത്തി നോക്കിയപ്പോൾ, പരിഭ്രാന്തിയോടെ Ci സാറ് ,അവളുടെ അടുത്തേയ്ക്ക് പാഞ്ഞ് വന്നു
സന്ധ്യേ,, എനിക്ക് ഓട്ടിസം ബാധിച്ചൊരു മോളുണ്ട് ,അവളാണ് ബാത്റൂമിലിരുന്ന് നിലവിളിക്കുന്നത്, അവളുടെ പ്രൈiവറ്റ് പ്ളേiസിൽ ബ്ളiഡ് കണ്ടെന്നും, ഞാനത് ചെന്ന് നോക്കണമെന്നുമാണ് അവള് വിളിച്ച് പറയുന്നത് ? മോൾക്ക് പതിമൂന്ന് വയസ്സ് കഴിഞ്ഞു,ഷീന ഇവിടെയില്ല, അവൾക്ക് നൈറ്റ് ഡ്യൂട്ടിയാണ് , ഹോസ്പിറ്റൽ കുറച്ചു ദൂരെയാണ് ,സാധാരണ ഷീന ഡ്യൂട്ടിക്ക് പോകുമ്പോൾ, ഒരു ആയ വരാറുള്ളതാണ് ,ഇന്നവർക്ക് എന്തോ അസൗകര്യമുണ്ടെന്ന് ,
സന്ധ്യ ഒന്ന് ചെന്ന് നോക്കു, നഖം കൊണ്ടോ മറ്റോ ചിലപ്പോൾ പോറല് വീണിട്ടുണ്ടാവും , സന്ധ്യയ്ക്ക് ചിലപ്പോൾ അവളെ മാനേജ് ചെയ്യാൻ കഴിഞ്ഞേക്കും ,ഹോസ്പിറ്റലിൽ പോകണമെങ്കിൽ കൊണ്ട് പോകാം,,
ഒറ്റ ശ്വാസത്തിൽ Ci സാറ് കാര്യം പറഞ്ഞപ്പോഴാണ് അത് വരെ നിലച്ചിരുന്ന സന്ധ്യയുടെ ശ്വാസം നേരെ വീണത്
അവൾ വേഗം, തുറന്ന് കിടന്നിരുന്ന ബാത്റൂമിലേയ്ക്ക് ചെന്നു ,
Ci സത്യനാഥ് ,അസ്വസ്ഥതയോടെ വരാന്തയിൽ തലങ്ങും വിലങ്ങും
നടന്നു
അല്പം കഴിഞ്ഞ് മകൾ നിശബ്ദയായപ്പോൾ അയാൾക്ക് സമാധാനമായി
ബാത്റൂമിൽ നിന്ന് മകളെ ചേർത്ത് പിടിച്ച് കൊണ്ട് സന്ധ്യ ,ബെഡ്റൂമി ലേയ്ക്ക് പോകുന്നത് കണ്ടപ്പോൾ ,സത്യനാഥ് ആകാംക്ഷയോടെ അങ്ങോട്ട് ചെന്നു.
മോളെ ബെഡ്ഡിലിരുത്തിയിട്ട് സന്ധ്യ മേശപ്പുറത്തിരുന്ന പേപ്പറും പേനയുമെടുത്ത് അതിലെന്തോ എഴുതി സത്യനാഥിൻ്റെ നേരെ നീട്ടി
വിiസ്പർ ഓർ സ്റ്റെiയ്ഫ്രീ
അത് വായിച്ച സത്യനാഥിൻ്റെ വലിഞ്ഞ് മുറുകിയിരുന്ന മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
താങ്ക് യു സന്ധ്യേ ,, ഇത്രയും നാള് മോള് വiയസ്സറിയിക്കാത്തതിൽ ഞങ്ങൾക്ക് ചെറിയ ടെൻഷനുണ്ടായിരുന്നു ,ഞാനീ സന്തോഷ വാർത്ത ഷീനയെ ഒന്നറിയിക്കട്ടെ ,ങ്ഹാ പിന്നേ ,, ഞാൻ പിന്നിൽ കൂടെ വരാൻ പറഞ്ഞത് മറ്റൊന്നുമല്ല ,നമ്മുടെ ആൾക്കാരെ അറിയാമല്ലോ ? ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് പോയ സമയത്ത് Ci യുടെ കോർട്ടേഴ്സിൽ ഒരു വനിതാ കോൺസ്റ്റബിൾ എന്തിന് പോയി എന്ന വാർത്ത, വേഗം സ്പ്റെഡ്ഡാകും, പിന്നെയത് വിശദീകരിച്ച് നടക്കേണ്ട ബാധ്യത നമ്മൾക്കാകും ,അതൊന്നും വേണ്ടെന്ന് വച്ചാണ് ഞാനങ്ങനെ പറഞ്ഞത് ,
അത് സാരമില്ല സാർ ,മോളോട് ഞാൻ ഒരു വിധത്തിൽ കാര്യങ്ങൾ പറഞ്ഞ് കൊടുത്തിട്ടുണ്ട് , അവളിപ്പോൾ കുറച്ച് ഉറങ്ങിക്കോട്ടെ ,ആള് കുറച്ച് പേടിച്ചിട്ടുണ്ട് ,പിന്നെ ചേച്ചിക്ക് കഴിയുമെങ്കിൽ എമർജൻസി ലീവെടുത്ത് തിരിച്ച് പോരാൻ പറയ് ,രാത്രിയെങ്ങാൻ മോളുണർന്നാൽ സാറിന് ചിലപ്പോഴത് റിസ്ക്കാവും
ഓക്കെ സന്ധ്യേ,, ഞാൻ വിളിച്ചോളാം ,പിന്നെ തൻ്റെ ഡ്യൂട്ടി കഴിഞ്ഞില്ലേ? എങ്കിൽ വീട്ടിലേക്ക് പൊയ്ക്കോളു ,,
ശരി സർ, ഗുഡ് നൈറ്റ് ,,
ഗുഡ് നൈറ്റ് ,,
അദ്ദേഹത്തിന് സല്യൂട്ട് കൊടുത്ത് തിരിഞ്ഞ് നടക്കുമ്പോൾ ,സന്ധ്യയുടെ മനസ്സ് നിറയെ ചാരിതാർത്ഥ്യമായിരുന്നു.
എഴുത്ത്:- saji Thaiparambu