Story written by Jk
അയാളുടെ ആർത്തിയോടെ ഉള്ള നോട്ടം അവളുടെ നിറഞ്ഞ മാ,റിടങ്ങളിൽ എത്തി നിന്നു… അതോടെ അവജ്ഞയോടെ അയാളെ ഒന്ന് നോക്കിക്കൊണ്ട് മയൂരി വീടിനകത്തേക്ക് കയറിപ്പോയി..
അത് കണ്ടതും ആ മധ്യവയസ്കൻ ചോ,ര കണ്ണുകളോടെ സാവിത്രിയെ നോക്കി..
“” നിങ്ങളുടെ കയ്യിൽ കിട്ടുമ്പോൾ അവളുടെ ഈ ചാട്ടം ഒക്കെ ഇല്ലാതായിക്കോളും! പക്ഷേ ഓർമ്മയുണ്ടല്ലോ എന്റെ ആങ്ങള മേടിച്ച കടം അങ്ങ് എഴുതി തള്ളിയേക്കണം!””
കൊഞ്ചലോടെ സാവിത്രി അത് പറഞ്ഞതും,
“” നിങ്ങടെ അനിയൻ മേടിച്ച കടം മാത്രമല്ല പറഞ്ഞ് തുകയും ഞാൻ കയ്യിലോട്ട് വച്ചുതരും അവളെ എനിക്ക് തന്നാൽ മതി!””
എന്ന് അയാൾ പറഞ്ഞിരുന്നു അതെല്ലാം അകത്തളത്തിൽ ഇരുന്ന് മയൂരി കേൾക്കുന്നുണ്ടായിരുന്നു അവളുടെ കണ്ണുകൾ ഒഴുകി ഇറങ്ങി.
പേരുകേട്ട കോവിലകം ആയിരുന്നു ഇത്.. അവിടുത്തെ തമ്പുരാന്റെ ഒറ്റ മകളായി ആണ് മയൂരി ജനിച്ചത് എന്നാൽ അവൾ ജനിച്ച 4 വയസ്സ് കഴിയുമ്പോഴേക്കും അമ്മയ്ക്ക് മാരകമായ അസുഖം പിടിപെട്ടു. അമ്മ അവരെ വിട്ടു പിരിഞ്ഞപ്പോൾ അച്ഛന് അത് താങ്ങാൻ കഴിഞ്ഞില്ല.. അയാൾ മ,ദ്യത്തിൽ അഭയം കണ്ടെത്തി..
നല്ല ഒരു മനുഷ്യൻ അങ്ങനെ നശിച്ചു പോകുന്നത് കണ്ട് ഭയന്ന് വീട്ടുകാർ അയാളെ തിരിച്ച് കല്യാണം കഴിപ്പിച്ചു അങ്ങനെ രണ്ടാം ഭാര്യയായി അവിടേക്ക് വന്നതായിരുന്നു സാവിത്രി..
മയൂരിയുടെ അമ്മ ലക്ഷ്മിയുടെ സ്വഭാവം ഏവരെയും ആഗ്രഹിക്കുന്ന വിധം നല്ലതായിരുന്നു എന്നാൽ അതിന്റെ നേരെ വിപരീതം ആയിരുന്നു സാവിത്രി.. എല്ലാവരെയും വെറുപ്പിച്ചു ബന്ധുക്കൾ എല്ലാവരും കോവിലകം വിട്ട് പോയി ഒടുവിൽ തമ്പുരാനും മയൂരിയും സാവിത്രിയും മാത്രമായി തമ്പുരാന്റെ മുന്നിൽവച്ച് മയൂരിലെ സാവിത്രി താഴെയും തലയിലും വയ്ക്കാതെ നോക്കി..
എന്നാൽ യഥാർത്ഥത്തിൽ അവർക്ക് മയൂരിയെ കണ്ണിന് നേരെ കാണുന്നതുപോലും ഇഷ്ടമല്ലായിരുന്നു.. അനാവശ്യമായി സാവിത്രിയുടെ ആളുകൾ കോവിലകത്ത് കയറി ഇറങ്ങി.. അവകാശം സ്ഥാപിക്കാൻ തുടങ്ങി.. തമ്പുരാൻ അതിനെ എതിർത്തതും ഒരു ദിവസം എല്ലാവരും കണ്ടത് കുളത്തിൽ പൊങ്ങിയ അദ്ദേഹത്തിന്റെ മരവിച്ച ശ,രീരമാണ്.. കുളക്കരയിൽ ഇരുന്ന് മ,ദ്യപിക്കുന്ന സ്വഭാവം ഉള്ളതുകൊണ്ട് മ,ദ്യപിച്ച് ലെക്ക് കെട്ട് അതിലേക്ക് വീണതാണ് എന്ന് എല്ലാവരും വിചാരിച്ചു.. പോസ്റ്റ്മോ,ർട്ടം റിപ്പോർട്ടിലും ഉള്ളിൽ മ,ദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു..
എന്നാൽ അതോടെ മയൂരിയുടെ കഷ്ടകാലം തുടങ്ങി സുന്ദരിയായ അവളെ സാവിത്രിയുടെ ബന്ധുക്കൾ പല രീതിയിൽ ഉ,പദ്രവിക്കാൻ ആരംഭിച്ചു.
അപ്പോഴാണ് നാട്ടിലെ കൊള്ള പലിശക്കാരൻ തമിഴൻ ഒരു ദിവസം അവളെ കാണുന്നത് സാവിത്രിയുടെ ആങ്ങള അയാളിൽ നിന്ന് വലിയ ഒരു തുക വായ്പയായി വാങ്ങിയിരുന്നു.. അത് തിരിച്ചു തരേണ്ട എന്നും പകരം അവളെ നൽകിയാൽ മതി എന്ന് സാവിത്രിയുടെ ആങ്ങളയെ തമിഴൻ അറിയിച്ചതിനെ തുടർന്ന് അയാളാണ് സാവിത്രിയെ പറഞ്ഞ അത് സമ്മതിപ്പിച്ചത് ഒരു വലിയ തുക സാവിത്രിക്കും നൽകാം എന്ന് പറഞ്ഞപ്പോൾ അവർ അതിന് തയ്യാറായി മുൻപ് തന്നെ ബന്ധുക്കളെ വെറുപ്പിച്ച് പറഞ്ഞയച്ചത് കൊണ്ട് ആരും തങ്ങളുടെ കാര്യത്തിൽ ഇടപെടില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു..
പക്ഷേ മുൻപ് കോവിലകത്ത് ഉണ്ടായിരുന്ന കാര്യസ്ഥൻ ഇടയ്ക്കിടയ്ക്ക് അവിടേക്ക് വരാറുണ്ട്മ യൂരിയുടെ കാര്യങ്ങൾ മുഴുവൻ നോക്കുന്നത് അയാൾ ആയിരുന്നു ഒരു വസ്ത്രം പോലും വാങ്ങി കൊടുക്കില്ല കാര്യസ്ഥന്റെ മകന് ഇപ്പോൾ ഗവൺമെന്റ് ജോലി ഉണ്ട്.. അത്യാവശ്യം നല്ല രീതിയിൽ ആണ് അവരുടെ കുടുംബം മുന്നോട്ടുപോകുന്നത് പക്ഷേ അയാൾക്ക് പണ്ട് കോവിലകത്ത് നിന്ന് കൈപ്പറ്റിയ ഓരോ രൂപയ്ക്കും ഇപ്പോഴും നന്ദി ഉണ്ട്.. അതിനെ തുടർന്നാണ് മയൂരിയുടെ അവസ്ഥ അറിഞ്ഞ് അയാൾ സഹായിക്കുന്നത്..
ഇത്തവണ കാര്യസ്ഥൻ വന്നപ്പോൾ മയൂരിയെ ഒറ്റയ്ക്ക് സംസാരിക്കാൻ വിടാതെ സാവിത്രി കൂടെ തന്നെ ഉണ്ടായിരുന്നു.
അതോടെ എന്തോ പ്രശ്നം ഉണ്ട് എന്ന് അയാൾ മനസ്സിലാക്കി എല്ലാ വ്യാഴാഴ്ചയും അമ്പലത്തിലേക്ക് പോകുന്ന പതിവുണ്ട് മയൂരിക്ക്.. അതറിയാവുന്ന അയാൾ വഴിയിൽ അവളെ കാത്തു നിന്നു.. കാര്യങ്ങളെല്ലാം മയൂര് തുറന്നു പറഞ്ഞു തമിഴിന് കഴുത്ത് നീട്ടി കൊടുക്കേണ്ടി വന്നാൽ പിന്നെ ജീവിച്ചിരിക്കില്ല എന്നും.
അത് കേട്ടപ്പോൾ അയാൾക്ക് ഭയം തോന്നി.. ബുദ്ധിമുട്ട് ഒന്നും കാണിക്കരുത് എല്ലാത്തിനും ഞാൻ പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞു അയാൾ തന്റെ വീട്ടിലേക്ക് ചെന്നു മകനോട് മയൂരിയുടെ കാര്യം പറഞ്ഞതും അവനാണ് അച്ഛനോട് പറഞ്ഞത് വിളിചിറക്കി കൊണ്ടു വരാൻ.. താലികെട്ടി അവന്റെ ഭാര്യയായി ഇവിടേക്ക് കയറ്റാം എന്ന്..
അത് കേട്ടതും അയാൾക്ക് സന്തോഷമായി.. കോവിലകത്തേക്ക് ചെന്ന് അവളെ വിളിച്ച് ഇറക്കി.. ഒപ്പം മകനും ഉണ്ടായിരുന്നു.. വിനീതിനെ മയൂരിക്കും നന്നായി അറിയാമായിരുന്നു അവളുടെ കളിക്കൂട്ടുകാരൻ… അപ്പോഴേക്കും സാവിത്രി എല്ലാവരെയും വിവരം അറിയിച്ചു തമിഴനും അവന്റെ ഗു,ണ്ടകളും എത്തി.. എന്നാൽ അവിടെ വലിയ ഒരു പ്രശ്നം നടന്നതിനെ തുടർന്ന് പോലീസ് എത്തി..
അവരുടെ മുന്നിൽവച്ച് മയൂരി മറ്റൊരു സത്യം വെളിപ്പെടുത്തി തന്റെ അച്ഛനെ തമിഴനും സാവിത്രിയുടെ ആങ്ങളയും ചേർന്ന് കൊ,ല്ലുന്നത് അവൾ കണ്ടു എന്ന്. വിനീതിന് പരിചയമുള്ള പോലീസുകാർ ആയിരുന്നു അവർ കാര്യമായി അന്വേഷിച്ചപ്പോൾ അവർക്ക് അതിന് തെളിവുകൾ കിട്ടി.. അതോടെ തമിഴിനും സാവിത്രിയുടെ ആങ്ങളയും ജയിലിൽ ആയി..
കോവിലകം മയൂരിക്ക് തന്നെ തിരിച്ചു കിട്ടി വിനീതമായുള്ള വിവാഹത്തിന് മംഗളം നേർന്നുകൊണ്ട് അവളുടെ എല്ലാ ബന്ധുക്കളും എത്തി ച്ചേർന്നിരുന്നു… താൻ ഇനി സുരക്ഷിതമായ ഒരു കൈകളിൽ ആണ് എന്ന് അവൾക്ക് വിശ്വാസം ഉണ്ടായിരുന്നു ഒപ്പം ഒരു അച്ഛന്റെ വാത്സല്യങ്ങൾ കൊടുക്കാൻ കാര്യസ്ഥനും കൂടെ തന്നെ ഉണ്ടായിരുന്നു.
♡♡♡♡♡♡♡♡♡♡♡♡

