ഈ നാiറി ഇന്നലെ എന്റെ അനിയത്തിയോട് പറയുവാ… ഒന്ന് കെട്ടിപ്പിടിച്ചു ചുiണ്ടിൽ ഒരു ഉiമ്മ തന്നാൽ ഇവന്റെ പേർസണൽ സ്റ്റാഫിൽ കേറ്റി തരാം ന്ന്…..

Story written by Unni K Parthan

“കെട്ടിപ്പിടിച്ചു ഉiമ്മ വെച്ചാൽ തീരോ നിന്റെ കiഴപ്പ്…” വേദയുടെ ചോദ്യം കേട്ട് സുജിത് ഞെട്ടി…

“നീ ന്താ വേദേ ഇങ്ങനയൊക്കെ പറയുന്നത്… ആരോടാ പറയുന്നതെന്ന് വല്ല ബോധമുണ്ടോ നിനക്ക്…” തൊട്ടടുത്ത് നിന്ന ചന്ദ്രികേച്ചി വേദയേ നോക്കി ചോദിച്ചു…

“എനിക്കറിയാം ചേച്ചി… ഇവന്റെയൊക്കെ ഉള്ളിലിരിപ്പ് അറിഞ്ഞോണ്ട് തന്നാ ഇങ്ങോട്ട് കേറി വന്നത്… കേട്ടതൊക്ക സത്യമാണോ എന്നറിയാൻ….” വേദാ കലി കൊണ്ട് വിറച്ചു….

“ന്ത് ണ്ടായീ ന്നാ മോള് പറയണേ…” ചന്ദ്രിക വേദയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു..

“ഇന്നലെ ശില്പ മോള് ഇവിടെ ഒരു ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ വന്നിരുന്നു…. ചേച്ചി അറിഞ്ഞിരുന്നോ…”

“ഉവ്വ്… ഞാനാണ് ലോ ശില്പയേ മേനേജരുടെ റൂമിലേക്ക് കയറ്റി വിട്ടത്..”

“ഇവനാണോ ആ മേനേജർ..” സുജിത്തിനേ ചൂണ്ടി വേദാ ചോദിച്ചു…

“മ്മ്.. അതേ ലോ.. ന്താ ണ്ടായേ മോളേ…”

“ഈ നാiറി ഇന്നലെ എന്റെ അനിയത്തിയോട് പറയുവാ… ഒന്ന് കെട്ടിപ്പിടിച്ചു ചുiണ്ടിൽ ഒരു ഉiമ്മ തന്നാൽ ഇവന്റെ പേർസണൽ സ്റ്റാഫിൽ കേറ്റി തരാം ന്ന്..” മേശയിൽ ഇരുന്ന ഫയലെടുത്തു സുജിത്തിന്റെ നേർക്ക് വലിച്ചെറിഞ്ഞു വേദാ..

“കാശിനു സ്വല്പം ബുദ്ധിമുട്ട് ഉണ്ട് എന്നുള്ളത് നേര് തന്നാ…. പക്ഷേ…ദേവന്റെ പെൺകുട്ടികൾക്ക് അഭിമാനത്തിനു കുറവൊന്നുമില്ല… അച്ഛന്റെ ഇപ്പോളത്തെ അവസ്ഥ കണ്ട്… ഞങ്ങളാൽ കഴിയും വിധം അച്ഛനെ സഹായിക്കാൻ തീരുമാനിച്ച രണ്ട് പെൺകുട്ടികളുടെ അവസ്ഥ മനസിലാക്കി ആരേലും ജോലി തരും ന്ന് കരുതി വന്നതാ..

അപ്പോളാ.. തൊലി വെളുപ്പ് കണ്ട് ഇവന്റെയൊരു മറ്റൊടത്തെ ഓഫർ..

ഡാ.. ചെiറ്റേ.. നിന്റെ പഞ്ചാര വർത്താനം കേട്ട് കൂടെ കൂടുന്നവരെ നീ കണ്ടിട്ടുണ്ടാവും ഇത് ആള് വേറെയാ…”

“തുഫു..” സുജിത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുiപ്പി വേദാ തിരിഞ്ഞു നടന്നു…

“മോളേ ഒന്ന് കണ്ണടച്ച് കൊടുത്തു ന്ന് വെച്ച് ആരും ഒന്നുമറിയാൻ പോകുന്നില്ല…” വേദയുടെ കയ്യിൽ കയറി പിടിച്ചു കൊണ്ട് ചന്ദ്രിക പറഞ്ഞത് കേട്ട് വേദ ഞെട്ടി….

“മോളേ… ഒരു വട്ടം ഒന്ന് മലന്നു കിiടന്ന് കൊiടുത്താൽ പോരെ… പിന്നെ എഴുന്നേറ്റു നല്ലൊരു സോപ്പിട്ട് ഒരു കുളി കുളിച്ചു വീട്ടിൽ പോയാൽ പോരെ… ആരുമറിയില്ല ന്നേ…” വഷളൻ ചിരി ചിരിച്ചു കൊണ്ട് ചന്ദ്രിക പറഞ്ഞത് കേട്ട് വേദ തിരിഞ്ഞു നിന്നു..

ചന്ദ്രികക്ക് ചിന്തിക്കാൻ അവസരം കൊടുക്കും മുൻപേ വേദയുടെ മുട്ടു കാൽ ചന്ദ്രികയുടെ അiടി നാiഭിയിൽ ആഞ്ഞു പതിച്ചിരുന്നു…

“ഇവിടേ കിട്ടുന്ന വേറൊരു സുiഖത്തിന്റെ കാര്യമല്ലേ ഡീ.. പന്ന കiഴുവേറി ടെ മോളേ നീ പറഞ്ഞത്.. ഇനി ആ സുഖം തേടി പോകുമ്പോ.. അതിനേ ക്കാൾ സുഖം ഇപ്പൊ കിട്ടിയ സുഖത്തിനോളം വരില്ല…”

അതും പറഞ്ഞു ഒന്നുടെ വേദയുടെ മുട്ടു കാൽ ചന്ദ്രികയുടെ അടി നാiഭിയിൽ ആഴ്ന്നിറങ്ങി…

ഒരു നേർത്ത എങ്ങലോടെ ചന്ദ്രിക തുiടയിടുക്കിൽ ഇരു കയ്യും വെച്ച് തറയിലേക്ക് വീണു..

“ചെറുപ്പത്തിൽ കുറച്ചു അഭ്യാസ മുറകൾ പഠിച്ചു വെക്കുന്നത് നല്ലതാണ് ന്ന് അമ്മ പണ്ട് പറഞ്ഞതിന്റെ അർത്ഥം ഇപ്പളാ മനസിലായത്…
നിന്റെയൊക്കെ വീട്ടിൽ കേറി വെളുപ്പിക്കാൻ എനിക്കൊരു പേടിയുമില്ല ട്ടാ…

ഇനി എന്റെയോ എന്റെ കുടുംബത്തിന്റെയോ പിറകിൽ വന്നാൽ.. നിന്റെ കുടുംബത്തു കേറി ഞാൻ വെiട്ടും… നിങ്ങൾക്ക് പൊള്ളുന്നവരേ ഞാനങ്ങു വെiട്ടും…. കേട്ടല്ലോ ല്ലേ…. അവന്റെ അമ്മേടെ ഒരു ഇന്റർവ്യൂ..”

ചുരിദാറിന്റെ ഷാൾ നേരെയിട്ട് വേദ തിരിഞ്ഞു നടന്നു…

ശുഭം…

Leave a Reply

Your email address will not be published. Required fields are marked *