Story written by Pratheesh
ചില വിരലുകളിൽ മാന്ത്രികതയുടെ അദൃശ്യവും സുന്ദരവുമായ ഒരു രഹസ്യം മറഞ്ഞിരുപ്പുണ്ട് !
മരിയാന ട്രഞ്ചിനടിയിൽ അവളെ കൊണ്ടു പോയി ഒളിപ്പിച്ചാലും തിരഞ്ഞു ചെല്ലാൻ ഞാനൊരുക്കമായിരുന്നു, അത്രക്ക് ഇഷ്ടമായിരുന്നു എനിക്കവളെ,” പക്ഷേ അവൾ എവിടെയാണെന്ന് മാത്രം ഒരറിവു മില്ലായിരുന്നു,
രണ്ടു മാസത്തിലധികമായി അവളുടെ ഫോൺ ഒാഫായിട്ട്, ഫോൺ ഒാഫാക്കും മുന്നേ അവൾ പറഞ്ഞിരുന്നെങ്കിലും ഇതിപ്പോ ദിവസം ചെല്ലുന്തോറും പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണോ എന്നൊരു തോന്നൽ, സമയം വൈകുന്തോറും വല്ലാത്തൊരു ആധി മനസിനെ വലക്കാൻ തുടങ്ങുന്നു,
അവൾ വീട്ടിൽ തന്നെ ഉണ്ടായിരിക്കാം എന്നാലും അവളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിയാത്തതിനാൽ മനസ്സു വല്ലാതെ പൊള്ളുന്നു ണ്ടായിരുന്നു,
കാത്തിരിക്കാം ” എന്നവളോടു വാക്കു പറഞ്ഞിരുന്നു, കാത്തിരിക്കാം എന്ന വാക്കിന് Expire date ഇല്ലാത്തതിനാൽ എത്ര വേണമെങ്കിലുമത് നീണ്ടു പോകാം.
ഞങ്ങൾ തമ്മിലുള്ള ഇഷ്ടം അവളുടെ വീട്ടുകാർക്ക് ഇഷ്ടമാവില്ലെന്ന് അറിയാമായിരുന്നിട്ടും അവൾക്കായിരുന്നു നിർബന്ധം ഈ കാര്യം അവളുടെ വീട്ടുകാർ അറിയണമെന്നത് !
വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ലാന്ന് അവളോടു പലവട്ടം ഞാൻ പറഞ്ഞതായിരുന്നു, എന്നിട്ടും അവളത് കേട്ടില്ല, വിവരം അറിഞ്ഞ അവർ അവളെ പുറത്തിറങ്ങാൻ സമ്മതിക്കാതെ വീട്ടിൽ തന്നെ തടഞ്ഞു വെച്ചിട്ടുണ്ടാവാം,
പക്ഷേ അവളുടെ ഭാഗത്തു നിന്ന് എന്തേലും ഒരു വിവരം അറിഞ്ഞാലല്ലെ എന്തേലും ചെയ്യാൻ പറ്റൂ,
സമയം ചെല്ലുന്തോറും അവളിനി തിരിച്ചു വരില്ലെ ? എന്നൊരു ചോദ്യം കുറച്ചു ദിവസമായി എന്നെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട് !!
അവളിനി തിരിച്ചു വരില്ലാന്ന് ” കൂടെ സപ്പോർട്ടായി നിന്ന പലരും ഉറപ്പിച്ചു പറയാൻ തുടങ്ങിയിരിക്കുന്നു,
അവൾ നിന്നെ മറന്നിട്ടുണ്ടാവുമെന്ന് ” പലരും പറയുന്നതു കേട്ട് എന്റെ വിശ്വാസങ്ങൾക്കു മേലും ചെറിയ മങ്ങലേൽക്കാൻ തുടങ്ങിയിരിക്കുന്നു,
ഒരു ദിവസം അവളുടെ വീട്ടിൽ അന്നൊരു പെണ്ണു കാണൽ നടന്നിരുന്നു എന്ന് അവളുടെ വീടിനടുത്തുള്ള ഒരു കൂട്ടുകാരൻ വിളിച്ചു പറയുക കൂടി ചെയ്തതോടെ എന്റെ നെഞ്ച് കിടന്ന് വെട്ടാൻ തുടങ്ങി, ഇടം കണ്ണിൽ കണ്ണീർ തുടിക്കുന്നതും ഞാനറിഞ്ഞു, കാത്തിരിപ്പുകൾ അവസാനിക്കുക യാണെന്നു മനസിലായി, ഈ ലോകത്ത് പരാജയപ്പെട്ട പ്രണയത്തിന്റെ നെറുകയിലേക്ക് പുതിയതായൊന്നു കൂടി,
ഭയത്തിന്റെ ഏറ്റവും വലിയ ആഴവും ഞാനവിടെ തിരിച്ചറിഞ്ഞു,
ഏറെ പ്രിയമുള്ളൊരാളെ ഒാർക്കാൻ ശ്രമിക്കുമ്പോൾ മനസിലേക്കവർ കയറി വരുന്നതിനു പകരം ഇറങ്ങി പോകുകയാണെന്ന തിരിച്ചറിവു നൽകുന്ന ഭയം !
അങ്ങിനെ ഒരോന്നോർത്ത് നിരാശയുടെ പടുകുഴിയിലേക്ക് മുങ്ങി താഴ്ന്ന ആ രാത്രി ഏകദേശം രണ്ടു മണിക്ക് തുടരെ തുടരെ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഞാൻ ഉണർന്നത് നോക്കുമ്പോൾ അവളുടെ കോളാണ്, ചാടി എഴുന്നേറ്റ് കോൾ എടുത്തതും രണ്ടേ രണ്ടു വാക്കു മാത്രം കേട്ടു,
” മൂന്നര മണിക്ക് വീടിന്റെ ഗെയിറ്റ് തുറന്ന് ഞാനിറങ്ങും നീ പുറത്ത് ഉണ്ടാവണം “
പിന്നെ എല്ലാം പെട്ടന്നായിരുന്നു, നേരേ ആര്യസമാജത്തിൽ പോയി റെജിസ്റ്റർ ചെയ്ത് അന്നു ഉച്ചയോടെ തന്നെ തൽക്കാലം മാറി നിൽക്കാനായി ഞങ്ങൾ ബാംഗ്ലൂരിലേക്ക് പോയി,
ആ യാത്രയിൽ ഞാനവളോടു ചോദിച്ചു ഇത്തരം ഒരവസ്ഥയിൽ മിക്കവരും പിന്മാറാനായിരിക്കും ശ്രമിക്കുക എന്നിരിക്കെ എന്നെ മതിയെന്ന് നീ എങ്ങിനാ തീരുമാനിച്ചതെന്ന് ?
അതിനവൾ പറഞ്ഞു, മറ്റുള്ളർ എന്തു ചിന്തിക്കുമെന്നൊന്നും ഞാൻ ആലോജിച്ചിട്ടില്ല, രണ്ടു കാര്യങ്ങളെ മാത്രമേ ഞാൻ പരിഗണിച്ചുള്ളൂ,
ഒന്ന്, ആളു മാറിയാലും ചെയ്യാനുള്ളതെല്ലാം ഒരേ കാര്യങ്ങൾ തന്നെ യാണെന്നത് ! രണ്ട്, നിന്നെ നഷ്ടപ്പെടുത്താതെ എനിക്കെന്തെങ്കിലും ചെയ്യാനാവുമോയെന്നും !
അതു കേട്ടതും നിറഞ്ഞത് എന്റെ കണ്ണുകളാണ് !
ശരിയാണ് ചില വിരലുകളിൽ ഒരു രഹസ്യമുണ്,
” അവർ തൊടുന്നതെല്ലാം പൊന്നാവും ” !