മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അമ്മയ്ക്കും അച്ഛയ്ക്കും തന്നോടുള്ള ദേഷ്യം മറിക്കാണുമോ?
അവൾ ഓരോന്ന് ആലോചിച്ചു ബെഡിൽ വന്നിരുന്നു…
ടർക്കി എടുത്തുകൊണ്ടു കുളിക്കാൻ പോകാൻ തുടങ്ങിയ അവനെ ചിറ്റ വിളിച്ചു…
ദക്ഷേ… ഒന്ന് നിന്നെടാ… എന്താ ചിറ്റേ… എടാ… നിന്റെ അച്ഛൻ ഈ കൊച്ചിനെ ഇവിടെ ജോലിക്ക് നിർത്താൻ സമ്മതിക്കുമോന്നു എനിക്കറിയില്ല…
അതിനെ കണ്ടാൽ പ്രായം പറയില്ലടാ… മാത്രവും അല്ല നല്ല സുന്ദരി കൊച്ചു… ഏതോ നല്ല കുടുംബത്തിൽ ജനിച്ചതാണെന്നു തോന്നുന്നു…നല്ല അടക്കവും ഒതുക്കവും പേടിയും വിനയവും ഉള്ള ഒരു സുന്ദരി കൊച്ചു…
എന്റെ പൊന്നു ചിറ്റേ…. ചിറ്റ ഇങ്ങനെ അവളെ വർണിക്കാതെ….എങ്ങനെ എങ്കിലും ഡാഡിയെ കൊണ്ട് സമ്മതിപ്പിക്കണം.. ഞാൻ കൊണ്ടുവന്നതാണെന്നു ആരോടും പറയരുത്.. പറഞ്ഞാൽ അറിയാല്ലോ ഡാഡിടെ സ്വഭാവം..
നമുക്ക് മഹിയോട് പറഞ്ഞാലോ.. എന്നിട്ട് വേണം എല്ലാം കുളമാകാൻ..
ഡാഡി… ഇവിടെ ഇല്ലേ… പതിയെ അവൻ ചിറ്റയോട് ചോദിച്ചു.. ഇല്ല… വൈകിട്ടേ വരൂ.. കമ്പനിടെ എന്തോ മീറ്റിംഗിന് പോയതാ.. നിനക്ക് ഇങ്ങനെ കാള കളിച്ചു നടന്നാൽ മതിയല്ലോ…
ഞാൻ ഒന്ന് ആലോചിക്കട്ടെ എന്തായാലും ഞാൻ ഓരോ ചായ ഇട്ട് തരാം…
ചിറ്റ പോയി കഴിഞ്ഞതും അവൻ റിഷിയുടെയും റിച്ചുന്റെയും റൂം തുറന്നു നോക്കി രണ്ടും നല്ല ഉറക്കത്തിൽ ആണ്.. കിടക്കുന്ന കിടപ്പു കണ്ടാൽ പെറ്റതള്ള സഹിക്കില്ല എന്തര് സ്നേഹമെടാ.. എഴുന്നേറ്റാൽ കാണാം അടിയും ഇടിയും..പുകിലും…
അവൻ ഡോർ അടച്ചു കൊണ്ട് വാമിയുടെ റൂമിലേക്ക് നോക്കി…
അവൻ പതിയെ ഡോറിൽ തട്ടി… അവൾ ഞെട്ടിപിടഞ്ഞു വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന അവനെ കണ്ട് അവളൊന്നു ഞെട്ടി… എന്താടി വാതിൽ തുറക്കാൻ ഇത്ര താമസം..
അവൻ അകത്തേക്ക് കയറി ഡോർ അടച്ചു കൊണ്ട് പറഞ്ഞു…
നിന്റെ ഇവിടുത്തെ സ്ഥാനം എന്താണെന്നു നീ കണ്ടല്ലോ.. സത്യം ആരോടെങ്കിലും പറഞ്ഞാൽ നീ സൈൻ ചെയ്ത് തന്ന പേപ്പർ എന്റെ കയ്യിൽ ഉണ്ട്.. അതിൽ എന്താണെന്നു നിനക്ക് അറിയില്ലല്ലോ… അപ്പോൾ നീ പേടിക്കണം…
വീണ്ടും നിന്റെ വീട്ടുകാര് കരയാൻ നീയായി ഇടവരരുത്തരുത്…
മ്മ് തല്ക്കാലം ഈ ഡ്രസ്സ് കുളിച്ചിട്ട് ഇട്ടോ…
അവൻ ഒരു പാന്റും ഷർട്ടും അവൾക്കു നേരെ നീട്ടി… അവൾ മടിച്ചു മടിച്ചു അത് വാങ്ങി…
കഴുത്തിൽ കിടക്കുന്ന താലി ആരേലും കാണാതെ സൂക്ഷിക്കേണ്ടത് നിന്റെ ഉത്തരവാദിത്തം ആണ്…
മ്മ്…അവൾ തലയാട്ടി…
അത്രയും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി…..
അവൾ കുളിക്കാൻ കയറിയപ്പോഴാണ് ആ താലിയിലേക്ക് ശ്രെദ്ധിച്ചത്…
ദക്ഷിത്…. അവൾ ആ പേര് വായിച്ചെടുത്തു…
എന്തൊരു വൃത്തികെട്ട പേര്….
ഇയാൾ നേരത്തെ എല്ലാം പ്ലാൻ ചെയ്താണോ വന്നത്… ഈ താലി കാണുമ്പോഴെല്ലാം എന്റെ സങ്കടം കൂടുന്നു… അവൾ പതിയെ മഞ്ഞ ചരടിൽ കൊരുത്തു കിടക്കുന്ന താലിയിലേക്ക് നോക്കി കൊണ്ട് പതിയെ കഴുത്തിൽ കൂടി ഊരി എടുത്തു കൊണ്ട് കൈയിൽ പിടിച്ചു…
എന്നിട്ടാവൾ കണ്ണാടിയിൽ നോക്കി കഴുത്തിൽ നിന്നും ആ രക്ഷസന്റെ താലി ഊരിയപ്പോൾ ഇതുവരെ തോന്നിയ വീർപ്പുമുട്ടൽ മാറിയത് പോലെ അവൾക്കു തോന്നി…
വേഗം കുളിച്ചു അവൾ താലിയും ചരടും ഒരു പേപ്പറിൽ പൊതിഞ്ഞു കാബോഡിൽ അവൾക്കു സുരക്ഷിതമായി തോന്നിയ സ്ഥലത്തേക്ക് വെച്ചു…
അപ്പോഴേക്കും ചിറ്റ ചായയുമായി വന്നു… മോൾക്ക് കഴിക്കാൻ എന്താ വേണ്ടേ.. വിശപ്പുണ്ടായിരുന്നിട്ടും ഒന്നും വേണ്ട എന്ന് പറയാനാണ് അവൾക്കു തോന്നിയത്..
എന്നാൽ മോൾ കുറച്ചു നേരം കിടന്നോ… ഞാൻ … ഞാൻ.. എന്താണ്… വിളിക്കേണ്ടത്..
അവൾ പരുങ്ങി പരുങ്ങി ചോദിച്ചു..
മോളെന്നെ ചിറ്റേന്ന് വിളിച്ചാൽ മതി…
അവളുടെ കവിളിൽ സ്നേഹത്തോടെ തട്ടി കൊണ്ട് അവർ പുറത്തേക്കു പോയി..
വൈകുന്നേരം കഴിഞ്ഞു ഇരുട്ടി തുടങ്ങിയപ്പോഴാണ് സത്യമൂർത്തി വീട്ടിൽ വന്നത്… അയാൾ വരുമ്പോൾ വാമിയുമായി കളിക്കുന്ന റിഷിയെയും റിച്ചുനെയും ആണ് കണ്ടത്.. അയാൾ നെറ്റിച്ചുളിച്ചു കൊണ്ട് അവളെ നോക്കി.. അയാളെ കണ്ടതും വല്യച്ചാച്ച എന്നും വിളിച്ചു റിഷിയും റിച്ചുവും അയാളെ വന്നു പൊതിഞ്ഞു…
വാമി ഞെട്ടി അയാളെ നോക്കി… അപ്പോഴേക്കും ചിറ്റ അങ്ങോട്ടേക്ക് വന്നു..
വേണി… ഏതാ.. ഈ കുട്ടി… എന്റെ കസിൻ വിഷ്ണുവിന്റെ പെങ്ങടെ മകളാണ്…
പാലക്കാട്ടയോ..
അതെ…
മ്മ്… എന്നിട്ട് എല്ലാവരും എന്തെ…
വാമി മോൾ ഇവിടെ നിന്നു പഠിക്കാൻ വന്നതാണ്…
ചിറ്റ കണ്ണ് കാണിച്ചതും അവൾ അകത്തേക്ക് പോയി..
അമ്മയില്ലാത്ത കുട്ടിയാ…. വിഷ്ണു വിളിച്ചു പറഞ്ഞപ്പോൾ മറുത്തു ഒന്നും പറയാൻ തോന്നിയില്ല..
സത്യേട്ടന് ഇഷ്ടം ആയില്ലന്ന് വെച്ച വല്ല ഹോസ്റ്റലിലും ആക്കാം…
അത് വേണ്ട.. ആ കുട്ടി ഇവിടെ നിന്നോട്ടെ…
എനിക്ക് പേടി ഇവിടുത്തെ തലതെറിച്ചതിനെയാ.. നീ.. അവനെ ഒന്ന് ശ്രെദ്ധിച്ചേക്കണം..
മ്മ്…
അവൻ ചെയ്തു കൂട്ടുന്നതെല്ലാം ഞാൻ അറിയുന്നുണ്ട്..
ഇതേ സമയം റൂമിൽ… എന്റെ കണ്ണാ… ഇവിടെ എന്താ നടക്കുന്നെ… താലി കെട്ടിയവന് ഞാൻ വേലക്കാരി.. ഞാൻ ആരാണെന്നുപോലും അറിയാത്ത ആൾക്ക് ഞാൻ ബന്ധു… എന്റെ കണ്ണാ… ഇനിയും എന്നെ പരീക്ഷിച്ചു മതി ആയില്ലേ…
കുറച്ചു കഴിഞ്ഞു ചിറ്റ അവൾക്കടുത്തേക്ക് വന്നു… മോളെ നിന്നെ വേലക്കാരി എന്ന് പറയാൻ എനിക്ക് തോന്നിയില്ല.. ഞാൻ അങ്ങനെ പറഞ്ഞാൽ ചേട്ടൻ ചിലപ്പോൾ മോളെ ഇപ്പോൾ തന്നെ പറഞ്ഞു വിടും….അതാ ഞാൻ അങ്ങനെ പറഞ്ഞത്.. ഇനി ഇപ്പോ ആര് ചോദിച്ചാലും അങ്ങനെ പറഞ്ഞാൽ മതി….
ഞാൻ അവൻ വരുമ്പോൾ പറഞ്ഞോളാം.. അവന്റെ കാര്യം ഓർത്തു മോൾ പേടിക്കണ്ട..
ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് അവൻ എഴുന്നേറ്റത്.. മഹി ആയിരുന്നു..
ഹോ.. ഈ പുല്ലൻ ഉറങ്ങാനും സമ്മതിക്കില്ല..
ഹലോ
എന്താടാ കോ പ്പേ…
നീ എവിടെ പോയി കിടക്കുവാരുന്നെടാ…
ഞാൻ ഇന്നലെ മുതൽ വിളിക്കുവാണ്
ഞാൻ വീട്ടിൽ ഉണ്ടാരുന്നല്ലോ
എന്നാൽ ഞാൻ അങ്ങോട്ട് വരാം.. വേണ്ട… ഞാൻ നിന്റെ ഫ്ലാറ്റിലോട്ട് വരുവാ.
ഇവൻ ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുത്താൽ എല്ലാം കുളമാകും
ചിറ്റേ.. ഞാൻ പുറത്ത് ഒന്ന് പോയിട്ട് വരാം.. അതിനു നീ എന്തിനാടാ കാറി കൂവുന്നേ..അല്ലെങ്കിൽ തന്നെ പറയാതെ പോകുന്നവനാ… ഇപ്പോൾ ഈ കാറികൂവുന്നത്…
അവൻ ചിരിയോടെ കാറിൽ കയറി പോയി….
മഹി ഇടക്കവനെ വിളിച്ചിട്ട് പറഞ്ഞു ഹോട്ടൽ skylark ലേക്ക് വരാൻ..
അവൻ ഹോട്ടലിൽ എത്തുമ്പോൾ മഹി അടിച്ചു പൂസ് ആയി ഇരിക്കുക ആയിരുന്നു..
കൂടെ അജോ ഇരിപ്പുണ്ടായിരുന്നു… എന്താടാ കാര്യം… ഇവൻ എന്ത് പറ്റി ഇങ്ങനെ കുടിച്ചു ബോധം ഇല്ലാതെ ഇരിക്കാനും മാത്രം…
അത് അളിയാ.. എല്ലാത്തിനും അവളാ കാരണം.. ഏത്.. അവൾ … അവള് തന്നെ….അളിയാ….
എടാ അജോ അതല്ലേ ചോദിച്ചേ ഏത് അവൾ എന്ന്… ഞാൻ അതല്ലേ പറഞ്ഞെ അവൾ എന്ന്..
നിനക്കറിയാം അവളെ… ടാ….അതല്ലേ ഞാൻ ചോദിച്ചേ… ഏത് അവൾ എന്ന്…
നിന്റെ അവൾ….
കോപ്പ് ഇവനോട് ചോദിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ..രണ്ടും കൂടി കുടിച്ചു കിന്റായിട്ട് ഓരോന്ന് വിളിച്ചു പറഞ്ഞോളും.. ഒരു വിധത്തിൽ ദക്ഷും വെയ്റ്ററും കൂടി രണ്ടിനെയും കാറിൽ കയറ്റി..
വിടാടാ പ ട്ടികളെ… ഞാൻ ദക്ഷില്ലാതെ വരില്ല… ഇടക്കിടെ മഹി പറഞ്ഞു കൊണ്ടിരുന്നു..
രണ്ടിനെയും മഹിയുടെ ഫ്ലാറ്റിൽ ആക്കി ദക്ഷ് അന്നവിടെ നിന്നു…
മാളു ഞാൻ പറഞ്ഞ കാര്യത്തിൽ നിന്റെ തീരുമാനം എന്താണ്…
ലിയ ഫോണിലൂടെ ചോദിച്ചു…
നീ പറയുംപോലെ … എന്ത് തീരുമാനത്തിനും ഒപ്പം ഞാൻ ഉണ്ട്….
എന്നാൽ നമുക്ക് നാളെ പറഞ്ഞത് പോലെ ബസ് സ്റ്റോപ്പിൽ വെച്ചു കാണാം…
ഇന്നലെയും ഇന്നുമായി ഞാൻ അയാടെ വീട്ടിൽ കയറി ഇറങ്ങുവാ….
അയാൾ അവിടെ ഇല്ല…
അളിയാ.. അയാൾ എവിടേക്കോ മുങ്ങിയതാണ്…സുജിത് ദേഷ്യത്തിൽ പറഞ്ഞു..
ചേച്ചി എന്നെ ഇങ്ങനെ നോക്കണ്ട അളിയൻ എന്നോട് എല്ലാം പറഞ്ഞു..
ഞാൻ അവളോട് ഒന്നും പറഞ്ഞിട്ടില്ല.. ഇനി ഇതുടി അറിഞ്ഞിട്ട് വേണം അവൾക്കു സന്തോഷിക്കാൻ…
എന്തായാലും അവനെ ഞാൻ തിരയുന്നുണ്ട്… എന്റെ കയ്യിൽ കിട്ടിയാൽ പിന്നെ അവൻ ബാക്കി കാണില്ല അളിയാ…
ആമാതിരി പ്രവർത്തി അല്ലെ അവൻ ചെയ്തു വെച്ചേക്കുന്നേ… അവനും ഇല്ലേ രണ്ടു പെണ്മക്കൾ ഒന്നിനെ അല്ലെ കെട്ടിച്ചു വിട്ടുള്ളു…
സുജിത് കലിപ്പിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…
സുചിയേച്ചി നീ വിഷമിക്കണ്ട… നമുക്കവളെ കണ്ടെത്താം..
അന്നേരം സത്യം അറിഞ്ഞപ്പോൾ നിങ്ങൾ അവളെ അവന്റെ കൂടെ വിടണ്ടാരുന്നു..
അതു കേട്ട ഷോക്കിൽ കുറച്ചു നേരത്തേക്ക് വല്ലാത്ത ഒരു മന്ദത ആയി പോയി…
അപ്പോൾ ഒന്നും തോന്നിയില്ലേടാ…
മ്മ്.. പോട്ടെ ചേച്ചി കരയാതെ… എന്റെ കുഞ്ഞിന് വലിയ ധൈര്യം ഒന്നും ഇല്ലെടാ.. അവൾ എന്തേലും കടും കൈ ചെയ്യുവോന്ന എന്റെ പേടി….
എന്റെ പൊന്നു ചേച്ചി അങ്ങനെ ഒന്നും ഉണ്ടാവില്ലെടി…
അമ്മ എന്തെ ചേച്ചി…
അമ്മ…. കിടക്കുകയാ….
നെക്സ്റ്റ് ഡേ
ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ മാളുവിന്റെ കണ്ണുകൾ വല്ലാതെ നിറഞ്ഞു..
ബസ് വന്നതും അവൾ കയറി….
എന്ത് പറ്റി… ഇന്ന് ഒരാള് മിസ്സ് ആണല്ലോ. സ്ഥിരം ബസ്സിൽ കാണാറുള്ള ഒരു ആന്റി ചോദിച്ചു..
അവൾ വന്നില്ല.. മാളു പതിയെ പറഞ്ഞു…
കുറച്ചു കഴിഞ്ഞു … ലിയ കയറി
രണ്ടുപേരും പരസ്പരം ഒന്നും പറഞ്ഞില്ല… പുറത്തേക്കു നോക്കി ഇരിക്കുമ്പോഴും ഇടക്കിടെ വാമിയുടെ ഓർമ്മകൾ വന്നു പൊതിഞ്ഞു.. അവളുമായുള്ള ഓരോ നിമിഷങ്ങൾക്കും പറയാനുള്ളത് ഓരോരോ കഥകൾ ആയിരിക്കും..
എന്നാലും പാറുവിനു എങ്ങനെ തോന്നി ഇങ്ങനെ ഒരു കള്ളം പറയാൻ.. അത്രയ്ക്ക് സ്നേഹിച്ചതല്ലേ….പിന്നെ എന്തിനു വേണ്ടി അങ്ങനെ ഒരു കാര്യം പറഞ്ഞത്..
സ്റ്റോപ്പ് എത്തിയതും രണ്ടുപേരും ഇറങ്ങി ബസ്റ്റോപ്പിൽ ഇരുന്നു…
എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലെടാ…. നമ്മുടെ വാമി… അയാളുടെ കൂടെ….
അവൾ എവിടെ ആയിരിക്കും… വല്ലതും കഴിച്ചു കാണുമോ?
ഒന്നും അറിയില്ല… ഓരോന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു ഉത്തരവും കിട്ടുന്നില്ല…
അവളെ വല്ലാതെ മിസ്സ് ചെയ്യുന്നെടാ…
അവൾ എവിടെ ഉണ്ടെന്നറിഞ്ഞാൽ ഞാൻ അവളെ എങ്ങനെയും കണ്ടു പിടിക്കും…
അയാൾ ശരിക്കും ഒരു ചെകുത്താൻ ആണ് അല്ലേടി ലിയെ….
എടി കരയാതെ ആളുകൾ ശ്രദ്ധിക്കുന്നു ലിയ പതിയെ പറഞ്ഞു..
നീ വാ… ഇന്ന് അവളുടെ വായിൽ നിന്നും അറിയണം എല്ലാം… അവളുടെ റോൾ എന്താണ് ഇതിലെന്നു.അതറിഞ്ഞിട്ടേ ലിയ ഇന്ന് തിരിച്ചു പോകു…
ഞാനും അറിഞ്ഞിട്ടേ തിരിച്ചു പോകു.. മാളു കണ്ണും തുടച്ചു കൊണ്ട് പറഞ്ഞു…
തുടരും