എഴുത്ത്:-സജി തൈപ്പറമ്പ് ,(തൈപ്പറമ്പൻ)
ഇന്ന് ഞാനൊരു സ്ത്രീയെ ചും,ബിച്ചു.
മനപ്പൂർവ്വമല്ല, പെട്ടെന്നുണ്ടായ വികാരത്തിൽ ചെയ്ത് പോയതാണ്,
രണ്ട് ദിവസം മുമ്പാണ് അവരെ ഞാനാദ്യമായി കാണുന്നത് , കണ്ടപ്പോൾ തന്നെ ,എനിക്കവരോട് എന്തോ ഒരു അടുപ്പം തോന്നിയിരുന്നു
തൊട്ടടുത്ത ദിവസം ,അതേ സ്ഥലത്ത് വച്ച് വീണ്ടും അവരെ കണ്ടപ്പോൾ ,
അവരുടെ കൈയ്യിൽ ,ഒരു പൊടിക്കുഞ്ഞുമുണ്ടായിരുന്നു, കൗതുക ത്തോടെ ,കുറച്ച് നേരം ഞാനവരെ കണ്ണെടുക്കാതെ നോക്കി നിന്നു.
എൻ്റെ നോട്ടം സഹിക്കാനാവാതെ ,അവർ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ, ഞാൻ മെല്ലെ എൻ്റെ നോട്ടം പിൻവലിച്ച്, അവിടെ നിന്നും എസ്കേപ്പായി.
പക്ഷേ, പിറ്റേദിവസം വീണ്ടും എനിയ്ക്കവരെ കാണാൻ മോഹം തോന്നി.
ഒട്ടും സമയം കളയാതെ ഞാനാ അങ്ങാടിയിലേയ്ക്ക് ചെന്നു ,
പക്ഷേ ,കഴിഞ്ഞ ദിവസം അവരുണ്ടായിരുന്നയിടം ശൂന്യമായിരുന്നു.
ആ പരിസരമാകെ ഞാൻ കണ്ണുകൾ കൊണ്ട് പരതിയെങ്കിലും ,എനിയ്ക്കവരെ കണ്ടെത്താനായില്ല
കടുത്ത നിരാശയോടെയാണ് ,ഞാനന്ന് വീട്ടിലേയ്ക്ക് മടങ്ങിയത് ,ഇനിയവരെ എവിടെ പോയാണ് ,ഒന്ന് കണ്ട് പിടിയ്ക്കുക?
ഞാനാകെ ഭ്രാന്ത് പിടിച്ചൊരവസ്ഥയിലായി. അന്ന് രാത്രി ,എനിയ്ക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.
നേരം പുലർന്നപ്പോൾ, ഞാൻ വീണ്ടും അവരെ അന്വേഷിച്ച് പോകാനൊരുങ്ങി.
മുൻവാതിൽ തുറന്ന് പുറത്തിറങ്ങിയ ഞാൻ ,അമ്പരന്ന് പോയി.
ഞാനന്വേഷിച്ച് നടന്ന ആ സ്ത്രീ , എൻ്റെ വീടിൻ്റെ ഗേറ്റിന് വെളിയിൽ നില്ക്കുന്നുണ്ടായിരുന്നു.
പക്ഷേ, അപ്പോൾ അവരുടെ കൈയ്യിൽ ആ കുഞ്ഞുണ്ടായിരുന്നില്ല ,അതിരറ്റ ആഹ്ളാദത്തിൽ ഞാനവരുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു.
എവിടെയായിരുന്നു നിങ്ങളിത് വരെ ?ഞാനിന്നലെ നിങ്ങളെ അന്വേഷിക്കാൻ ഒരിടവും ബാക്കിയില്ല ,
സങ്കടവും സന്തോഷവും കലർന്ന സമ്മിശ്ര വികാരത്തോടെ ഞാനവരോട് ചോദിച്ചു
നീയെന്തിനാ കുട്ടീ, , എന്നെയിങ്ങനെ പിന്തുടരുന്നത് ? ഞാൻ നീയുദ്ദേശിക്കുന്നയാളല്ല , ഇന്നലെയും നീയവിടെ വന്നിരുന്നുവെന്ന്തു ന്നൽ കടയിലെ ,ഗിരിജ എന്നോട് പറഞ്ഞിരുന്നു, അവള് പറഞ്ഞാണ് ഞാനറിയുന്നത് , കുട്ടി, സ്വന്തം അമ്മയെ അന്വേഷിച്ച് ,എപ്പോഴും അങ്ങാടിയിലെ ബസ്റ്റോപ്പിൽ കാത്ത് നില്ക്കാറുണ്ടെന്ന്, എനിയ്ക്ക് കുട്ടിയുടെ അമ്മയുടെ, നേരിയ ഛായ ഉണ്ടെന്ന് അവള് പറഞ്ഞിരുന്നു ,
പക്ഷേ, ഞാനൊരിക്കലും ചെറുപ്പത്തിൽ നിന്നെ ഉപേക്ഷിച്ച് പോയ, ആ ക്രൂരയായ അമ്മയല്ല,,
അത് കേട്ട് ഞാൻ മരവിച്ച് നിന്നുപോയി.
ഇനി മേലാൽ കുട്ടി അവിടെ വന്നിട്ട്എ.നിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്,. ഒരുപാടന്വേഷിച്ചിട്ടാണ് ,ആ കടയിൽ എനിയ്ക്കൊരു ജോലി കിട്ടിയത്കു ട്ടിയായിട്ട് അതില്ലാതാക്കരുത് ,
അവരത് പറഞ്ഞപ്പോൾ ,എനിയ്ക്ക് കരച്ചിലടക്കാനായില്ല.
എങ്കിൽ, ഞാൻ നിങ്ങളെയൊന്ന് കെട്ടിപ്പിടിച്ചോട്ടെ ?ഇനിമേലാൽ
ഞാനവിടെ വരില്ല, ഉറപ്പ്,
എൻ്റെ സങ്കടം കണ്ടിട്ടാവാം , ഗൗരവം വിടാതെ അവരൊന്ന് മൂളി.
ആ നിമിഷം ,പരിസരം മറന്ന് ഞാനവരെ ആ,ലിംഗനം ചെയ്തു , അവരുടെ നിറഞ്ഞ് തുളുമ്പിയ മാ,റിടങ്ങളിൽ മുഖം പൂഴ്ത്തിയപ്പോൾ, എൻ്റെ മൂക്കിലേയ്ക്ക്ഇ ,രച്ച് കയറിയ പാൽമണം, എന്നെ ഒന്നര വയസ്സ്കാരിയാക്കി ,മൂന്ന് വയസ്സ് വരെ ഞാനനുഭവിച്ച എൻ്റെ അമ്മയുടെ വിയർപ്പ് ഗന്ധം ,അവർക്കുമുണ്ടായിരുന്നു, ഒരു നിമിഷം, എന്നെ തന്നെ മറന്ന് പോയ ഞാൻ ,അവരുടെ മുഖത്ത് തുരുതുരെ ചുംബിച്ചു.
പെട്ടെന്നവർ എന്നെ കുടഞ്ഞെറിഞ്ഞിട്ട് എൻ്റെ ക,രണത്ത് ആ,ഞ്ഞടിച്ചു , അ,ടികൊണ്ട് ഞാൻ കരണം പൊത്തിപ്പിടിച്ചപ്പോൾ, എന്തൊക്കെയോ പുലമ്പിക്കൊണ്ടവർ , ദൂരേയ്ക്ക് നടന്ന് മറഞ്ഞു ,
പക്ഷേ ,ആ അടി കൊണ്ടിട്ടുംഎനിയ്ക്കൊട്ടും വേദന തോന്നിയില്ല.
കാരണം,വർഷങ്ങൾക്ക് മുമ്പ് ,അച്ഛനോട് വഴക്കിട്ട്, മൂന്ന് വയസ്സ്കാ രിയായ എന്നെയും കൊണ്ട് ,ഒരു വെളുപ്പാൻ കാലത്ത് വീട്ടിൽ നിന്നിറങ്ങിയ എൻ്റെ സ്വന്തം അമ്മ, അങ്ങാടിയിലെ തണുത്തുറഞ്ഞ ,ഇരുമ്പ് ബെഞ്ചിൽ ,എന്നെ ഒറ്റയ്ക്കിരുത്തിയിട്ട് , പുലർച്ചെ ,ആദ്യം വന്ന പ്രൈവറ്റ് ബസ്സിൽ കയറിപ്പോയപ്പോഴുള്ള , വേദനയെക്കാൾ, വലുതൊന്നും, ഇത് വരെ ഞാനനുഭവിച്ചിട്ടില്ല,,,
NB : -ഗൗരി, എന്ന എൻ്റെ ഒരു പഴയ ചെറുകഥാ സമാഹാരത്തിലെ, ഒരു ഭാഗമാണിത്.
☆☆☆☆☆☆☆☆☆☆

