രാത്രിയുiടുപ്പിൽ, അവളുടെ ചടച്ച അiരക്കെട്ട് വ്യക്തമാകുന്നു. ആധുനികത ആവിഷ്കരിക്കപ്പെട്ട ഉiടലിൽ, പുലരിയായതി നാലാകാം ആഭരണങ്ങളില്ലായിരുന്നു…..

ശ്രാദ്ധം

എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്

അയാളായിരുന്നു വല്ല്യേട്ടൻ. പുലർച്ചെ അഞ്ചുമണിക്ക്, അയാളാണ് ആദ്യം ടൂറിസ്റ്റു ടാക്സിയിൽ കയറിയത്. കാർ മുന്നോട്ടെടുത്തപ്പോൾ, അയാൾ തിരിഞ്ഞുനോക്കി. പൂർത്തിയാകാത്ത വീടിൻ്റെ പടിക്കൽ നിന്ന്,
ഭാര്യ കൈവീശി യാത്ര പറഞ്ഞു. ആഭരണങ്ങളും ചമയങ്ങളും ഒഴിഞ്ഞ അവളെ, ശിശിരത്തിലെ ഇലയടർന്ന പൂമരം കണക്കു തോന്നിച്ചു. അവളുടെ സ്വർണ്ണാഭരണങ്ങൾ മുഴുവനെടുത്തിട്ടും, പുര പാതി പൂർത്തിയായി നിന്നു. കാർ, മുന്നോട്ടു നീങ്ങി.

ആദ്യം, കാർ നിർത്തിയത് അനുജത്തിയുടെ വീടിനു മുമ്പിലാണ്.
അവളവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ഒപ്പം, അവളുടെ ഭർത്താവും.
അളിയൻ്റെ ചിരിക്കിപ്പോൾ പഴയ ചേലില്ലായിരുന്നു. കണ്ണായ സ്ഥലത്തെ, തൻ്റെ ഓഹരി എഴുതി വാങ്ങിച്ച് അവൾ വീടു പണിതതിൽ പിന്നെയാണ് ഈ വ്യതിയാനം വന്നത്. അവൾ മാത്രം കാറിൽ കയറി. വാഹനം, സഞ്ചരിക്കാൻ തുടങ്ങി.

അനുജൻ്റെ ഇരുനില വീടിനു മുന്നിൽ, വീണ്ടും കാർ നിന്നു. ഡ്രൈവർ സുപരിചിതനായ ആളായതിനാൽ സ്ഥലം പറഞ്ഞുകൊടുത്തു നിശബ്ദത തകർക്കേണ്ടി വന്നില്ല. അനുജനൊപ്പം, അവൻ്റെ ഭാര്യയും പടിയ്ക്കലുണ്ടായിരുന്നു. രാത്രിയുiടുപ്പിൽ, അവളുടെ ചടച്ച അiരക്കെട്ട് വ്യക്തമാകുന്നു. ആധുനികത ആവിഷ്കരിക്കപ്പെട്ട ഉiടലിൽ, പുലരിയായതി നാലാകാം ആഭരണങ്ങളില്ലായിരുന്നു. അയാൾ, സ്വന്തം കൈത്തലങ്ങളിലേക്കു നോക്കി. തഴമ്പിച്ച കൈകൾ. കുടുംബത്തിനായി, കൗമാരം മുതൽക്കേ അദ്ധ്വാനിച്ച കൈകൾ വെറുതെ കൂട്ടിത്തിരുമ്മി യപ്പോൾ പരുക്കൻ ശബ്ദമുണ്ടായി. അയാൾക്കപ്പോൾ, സുരത വേളകളിലെ ഭാര്യയുടെ പരിദേവനങ്ങൾ ഓർമ്മ വന്നു. അനുജൻ മാത്രം കാറിൽ കയറി.

ശിവക്ഷേത്രത്തിനരുകിലൂടെ പുഴയൊഴുകുന്നു. തീരത്തു കാർ നിർത്തി. പതിവായുള്ള ബലികർമ്മങ്ങൾ നടക്കുന്ന ഇടത്തേക്കു മൂവരും നടന്നു. അമ്മയുടെ രണ്ടാം ചരമദിനമാണിന്ന്. ശ്രാദ്ധം. അയാൾ, മൂന്നു പേർക്കുള്ള രശീതിയെടുത്തു. മൂവരും ഈറനായി ബലികർമ്മങ്ങൾ ചെയ്തു. വന്ന പോൽ മടങ്ങി. കാറിൽ, പിന്നെയും മൗനം കൂടു കൂട്ടി.

ഓരോ സഹോദരങ്ങളുടെയും വീടുകൾക്കു മുന്നിൽ കാർ നിന്നു.
അനുജത്തി ഇറങ്ങിയപ്പോൾ, അയാളുടെ മടിയിലേക്ക് രണ്ട് ഇരുനൂറു രൂപാ നോട്ടുകൾ ഇട്ടു. ‘ബാക്കി കൂട്ടിക്കൊടുത്തോ’ എന്നു പിറുപിറുത്തു നടന്നുപോയി. സ്വന്തം, വീട്ടുപടിക്കലത്തിയപ്പോൾ വാടക തിരക്കി.
അഞ്ഞൂറു രൂപ. രശീതിക്കാശു ചേർത്തുനോക്കുമ്പോൾ അമ്പതു രൂപ നഷ്ടമാണ്. അതോർത്തപ്പോൾ അയാൾക്കു ചിരി വന്നു. പതിയെ വീട്ടിലേക്കു നടന്നു. അമ്മയുടെയും, അച്ഛൻ്റെയും അടുത്ത ശ്രാദ്ധം വേഗം വന്നെങ്കിലെന്നാശിച്ചു.

ഒരു മധുസൂദനൻ നായർ കവിതയുടെ ഈരടികൾ മനസ്സിലോർത്തു.

‘ചാത്തമൂട്ടാനൊത്തു കൂടുമാറുണ്ടെങ്ങൾ, ഏട്ടൻ്റെ ഇല്ലപ്പറമ്പിൽ…..”

അപ്പോൾ, പ്രഭാതം തുടുക്കാൻ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *