സാം അപ്പോൾ ഹെലനെ ഓർത്തു, ഇന്ന് താൻ അവളോട്‌ ഒരുപാട് മോശമായി പെരുമാറി, പാടില്ലായിരുന്നു. അവനു കുറ്റബോധം തോന്നി……

ഓൾഡ് മാൻ

എഴുത്ത്:-ധന്യ ശങ്കരി

ഞാൻ ഇപ്പോൾ പ്രായത്തിനനുസരിച്ച് വിറയ്ക്കുന്നു അല്ലെ സൺ , ചിരിച്ചു കൊണ്ട് ആ ഓൾഡ് മാൻ പറഞ്ഞു.

സാം!ആ തെരുവിൽ ഒരിടത് ഇരിക്കുന്ന മുഷിഞ്ഞ കോട്ടിട്ട താടി നരച്ച ആ മനുഷ്യനെ നോക്കി നിന്നു..സൺ,നിനക്ക് അറിയുമോ . ഞങ്ങളുടെ സ്നേഹം ഒരിക്കലും ഇളകുകയില്ല; കുലുങ്ങുകയുമില്ല.

സാം അയാളെ അത്ഭുതത്തോടെ നോക്കി, താൻ പലപ്പോഴും ഇതിലെ കടന്നു പോയിട്ടു ഉണ്ട് എന്നാൽ ഇദ്ദേഹം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇന്ന് ഇതിലെ പോയപ്പോൾ ആണ് മനോഹരമായ പിയാനോ വായിക്കുന്നത് കേട്ടത്.. ആരാണ് അത് വായിക്കുന്നത് എന്നറിയുവാനുള്ള ഒരു ത്വര തന്റെ ഉള്ളിൽ ഉടലെടുത്തു അങ്ങനെ നടന്നു ഇങ്ങോട്ട് വന്നു…

സൺ യൂ നോ!ഈ സ്നേഹം ബോൾഡ് അക്ഷരങ്ങൾ പോലെയാണ്, അത് സ്വർണ്ണത്തേക്കാൾ തിളങ്ങുന്നു, ഈ സ്നേഹത്തിന് ഒരിക്കലും പ്രായമാകുന്നില്ല, കാരണം നിങ്ങൾക്ക് അത് പുതിയതായി തോന്നും. ഞങ്ങൾക്ക് ഇപ്പോൾ നരച്ച മുടിയുണ്ട്, ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഭേദ്യമായ ഒരു ബന്ധമുണ്ട്, കാരണം ഈ സ്നേഹം തീയും മഞ്ഞും പോലെയാണ്.

അവന്റെ കണ്ണുകൾ വിടർന്നു അയാൾ പറഞ്ഞു കൊണ്ടേയിരുന്നു ഈ സ്നേഹം നിങ്ങൾ എളുപ്പത്തിൽ അരിഞ്ഞ ഉള്ളി പോലെയല്ല, ഈ സ്നേഹം ഞങ്ങളെ പകിടകൾ ഉരുട്ടാൻ പ്രേരിപ്പിച്ചു, പക്ഷേ, ഞങ്ങൾക്ക്‌ ഞങ്ങളെ നഷ്‌ടപ്പെടില്ല, കാരണം അവൾ എൻ്റെ ഓക്‌സിജനാണ്,. ഞങ്ങൾ ചെറുപ്പവും ഉറപ്പില്ലാത്തവരുമായിരുന്നപ്പോൾ ഉണ്ടായ വഴക്കുകൾ ഞാൻ ഓർക്കുന്നു.

സാം അപ്പോൾ ഹെലനെ ഓർത്തു, ഇന്ന് താൻ അവളോട്‌ ഒരുപാട് മോശമായി പെരുമാറി, പാടില്ലായിരുന്നു. അവനു കുറ്റബോധം തോന്നി.

അയാൾ തുടർന്നു അപ്പോൾ എൻ്റെ കണ്ണുനീർ ഒഴുകട്ടെ, അതിനാൽ എന്നെ സമാധാനിപ്പിക്കാൻ നിങ്ങൾക്ക് ഒരു മിട്ടായി വാങ്ങി തരാം . നിങ്ങളുടെ എല്ലാ കുറവുകളും കുറ്റങ്ങളും എൻ്റേതാണ്, പുറപ്പെടുന്ന ദിവസം; ഞങ്ങൾ സന്തോഷത്തോടെ പോകും. നിങ്ങളുടെ അചഞ്ചലമായ സ്നേഹം എന്നെ വലയം ചെയ്യുന്നു, എല്ലാ താഴ്‌വരകളിലൂടെയും എൻ്റെ ചുവടുകൾ നയിക്കുന്നു.

പ്രതീക്ഷയുടെ ചിറകുകളിൽ എന്നെ ഉയർത്തുന്നു. നിന്നോടൊപ്പം, ഞാൻ കുലുങ്ങാതെ നിൽക്കുന്നു, നിൻ്റെ തൂവലുകൾ കൊണ്ട് നീ എന്നെ മറയ്ക്കും, നിങ്ങളുടെ ചിറകുകൾക്ക് കീഴിൽ ഞാൻ യഥാർത്ഥ സ്നേഹം കണ്ടെത്തുന്നു… അതും പറഞ്ഞു അയാൾ വീണ്ടും ആ പിയാനോ വായിച്ചു കൊണ്ടേയിരുന്നു…

അവൻ ഒരു നിമിഷം അവിടെ നിന്നിട്ട് പെട്ടന്ന് തിരിഞ്ഞു നടന്നു.. ഹെലനെ കണ്ടു മാപ്പ് പറയണം അവൻ തീരുമാനിച്ചു..പിയാനോ ശബ്ദം നിലച്ചിരിക്കുന്നു അവൻ കാറിനടത്തു ചെന്നു തിരിഞ്ഞു നോക്കി അയാളെ കാണുന്നില്ല.. ങേ ഇദ്ദേഹം എവിടെ പോയി… അവൻ ഒരുവേള ചിന്തിച്ചു.. അയാൾക്ക് തന്റെ തന്നെ രൂപം അല്ലായിരുന്നോ… താൻ പ്രായം ആയാൽ എങ്ങനെ ഇരിക്കുമോ അങ്ങനെ തന്നെ. അപ്പോൾ മുൻപ് നടന്നത് അതൊക്കെ തന്റെ തോന്നൽ ആയിരുന്നോ.. അവനു ആകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി..ഹെലൻ അവളെ ഒന്ന് കാണാൻ അവൻ ആ നിമിഷം ആഗ്രഹിച്ചു.. എന്തിനോ വേണ്ടി അവന്റെ മിഴികൾ നിറഞ്ഞു തൂകി..

Leave a Reply

Your email address will not be published. Required fields are marked *