സ്നേഹസമ്മാനം ~~ ഭാഗം 13, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

ഗൗരീ….. ദിവാകരൻ ഗൗരിയുടെ അടുത്തേയ്ക്ക് ചെന്നു.

ഞാൻ ഈ കേട്ടതൊക്കെ സത്യമാണോ?മുഖത്തേയ്ക്ക് നോക്കി പറയെടി
സത്യമാണോന്ന്.

സത്യാണ്. ഇപ്പോഴേ ഞാനിതൊക്കെ പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നും
ഇല്ലല്ലോ. അതുകൊണ്ട് സമയം ആകുമ്പോൾ പറയാന്ന് വിചാരിച്ചു.ഉള്ളിൽ പേടിയുണ്ടായിട്ടും ആ ടെൻഷൻ ഒന്നും ഗൗരി പുറത്തു കാണിക്കാതെ ദിവാകരനെ നോക്കി സംസാരിച്ചുകൊണ്ടിരുന്നു.

അച്ഛാ ഇവിടെ നിന്ന് എന്നെ ഒന്നും പറയരുത്. വീട്ടിൽ ചെന്നിട്ട് എന്നെ അച്ഛന് തല്ലണമെങ്കിൽ തല്ലിക്കോ. ഞാൻ അടി നിന്ന് കൊണ്ടോളാം. ഇപ്പോൾ നമുക്ക് ഡ്രസ്സ്‌ എടുക്കാൻ പോകാം.

ദിവാകരൻ ഗൗരിയുടെ കയ്യും പിടിച്ച് കൗണ്ടറിലിരുന്ന കൃഷ്ണ മേനോന്റെ അടുത്തു ചെന്നു.

സർ ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു.അല്ലെങ്കിലും ഇപ്പോഴത്തെ കുട്ടികൾക്ക് മാതാപിതാക്കന്മാരുടെ വിഷമം മനസ്സിലാവില്ലല്ലോ…ദിവാകരൻ
ഗദ്ഗദത്തോടെ പറഞ്ഞു. ഞാനിപ്പോൾ എന്ത് പറയാനാ സർ? എടോ ദിവാകരാ നിങ്ങൾ വിഷമിക്കണ്ട. എന്റെ മോനും ഞാനും ഭയങ്കര കൂട്ടുകാരാ. അവൻ എന്നോട് പറയാത്തതാ യിട്ട് ഒന്നുമില്ല.

എനിയ്ക്കും എന്റെ ഭാര്യ സുമിത്രയ്ക്കും നിങ്ങളുടെ മോളെ ഒരുപാടിഷ്ടമാണ്. എടോ അവർക്കങ്ങനെ ഒരിഷ്ടമുണ്ടെങ്കിൽ നമ്മളായിട്ട് അത് നടത്തി കൊടുക്കണം. അവരല്ലേ ജീവിക്കേണ്ടത്? എന്റെ കുടുംബത്തെ കുറിച്ചൊക്കെ അന്വേഷിച്ചിട്ട് സാവധാനം തീരുമാനിച്ചാൽ മതി. കൃഷ്ണ മേനോൻ ദിവാകരന്റെ തോളിൽ തട്ടി.

സർ എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല. ദിവാകരൻ ആകെ അസ്വസ്ഥൻ ആയിരുന്നു.

എടോ താൻ ഇനിയെന്നെ സർ എന്ന് വിളിക്കരുത്. എന്നെ കൃഷ്ണാ എന്നു വിളിച്ചോടോ. പിന്നെ താൻ ഇങ്ങനെ വല്ല്യ കാരണവരുടെ കൂട്ട് മസിലുപിടിച്ചു നടക്കാതെ പിള്ളേരിലേക്കിറങ്ങി ചെല്ലടോ.അവരുമായിട്ട് കൂട്ട് കൂടി അവരിൽ ഒരാളാകടോ…

എടോ ദിവാകരാ എന്റെ മോനായതുകൊണ്ട് പറയുവല്ല. അവൻ മിടുക്കനാ. കൃഷ്ണമേനോന്റെ ഓരോ വാക്കിലും തന്റെ മോനേ കുറിച്ചുള്ള അഭിമാനം നിറഞ്ഞുനിന്നു.

കൃഷ്ണേട്ടാ പൈസ എണ്ണി നോക്കിക്കോളൂ… എന്നിട്ട് ഞങ്ങൾ ഇറങ്ങുവാ. ഇന്ന് തന്നെ കല്യാണ ഡ്രസ്സും എടുക്കണം.ശംഭു തങ്ങൾക്ക് പോകാൻ തിടുക്കമുണ്ടെന്നറിയിച്ചു.

ശരി മോനേ…പ്രസാദേ ഈ ക്യാഷ് വാങ്ങിക്ക്.ക്യാഷ്യറെ വിളിച്ച് കൃഷ്ണ മേനോൻ പറഞ്ഞു. അയാൾ ക്യാഷ് എല്ലാം എണ്ണി തിട്ടപ്പെടുത്തി ബില്ല് ശംഭുവിന് കൈമാറി.

കൃഷ്ണേട്ടാ കല്യാണത്തിന്റെ രണ്ട് ദിവസം ദിവസം മുൻപ് ഞാൻ വന്നോളാം. ഞങ്ങൾ ഇറങ്ങിക്കോട്ടെ. ശംഭു വിനയത്തോടെ ചോദിച്ചു.

ശരി മോനേ… ആ പിന്നെ ഒരുകാര്യം കൂടി. നിങ്ങൾ എവിടുന്നാ ഡ്രസ്സ്‌ എടുക്കുന്നത്?

“സ്വപ്‌ന വെഡ്ഡിംഗ് സെന്ററിൽ” നിന്ന്. കൃഷ്ണ മേനോന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ദിവാകരനാണ്.

ദിവാകരാ എന്റെ കൂട്ടുകാരന്റെ കടയാ അത്. വിവേക് നിങ്ങളുടെ കൂടെ വരും. പരിചയപ്പെടുത്തി തരും.

ഏയ്‌ അതൊന്നും വേണ്ട കൃഷ്ണാ…. മോൻ ഇവിടെ നിന്നോട്ടെ. ഞങ്ങൾ പൊയ്ക്കോളാം.ദിവാകരൻ പറഞ്ഞു.

താൻ എന്റെ മോനേ കണ്ടോ?തന്റെ മോൾക്ക് തെറ്റ് പറ്റിയോന്ന് നോക്കാല്ലോ. കൃഷ്ണന്റെ സംസാരം കേട്ടെല്ലാവരും ഒരുമിച്ച് ചിരിച്ചു.വിവേക് സർ ഒന്നിങ്ങോട്ട് വരുമോ? ഇവരുടെ കൂടെ വന്ന ആളുകൾ അവിടെ ബഹളമുണ്ടക്കുന്നു. അവർക്ക് വിവേക് സർ തന്നെ ആഭരണങ്ങൾ സെലക്ട്‌ ചെയ്ത് കൊടുക്കണമെന്ന്. മഹേഷേട്ടാ ഞാൻ ഒന്ന് നോക്കിയിട്ട് ഇപ്പോൾ വരാം. ഒന്ന് വെയിറ്റ് ചെയ്യാമോ?

വിവേക് പോയിട്ട് വാ. ഞങ്ങളിവിടെ ഇരിക്കാം.

അല്ല ദിവാകരാ ആരാ നിങ്ങളുടെ കൂടെ വന്നത്? കൃഷ്ണന്റെ ചോദ്യത്തിന് എന്ത് ഉത്തരം പറയും എന്നറിയാതെ ദിവാകരൻ നെടുവീർപ്പിട്ടു.

അച്ഛാ.. രഞ്ജു കൃഷ്ണനെ വിളിച്ചു. എന്റെ ചേച്ചിയും അമ്മയും അച്ഛനും, പിന്നെ ചേച്ചിയുടെ ചെറുക്കന്റെ വീട്ടിൽ നിന്നുള്ളവരും ആണ് ഞങ്ങളുടെ കൂടെ വന്നത്.ഞാൻ പോയി നോക്കാം.

അതൊന്നും വേണ്ട മോളേ… കാര്യങ്ങൾ പൂർണ്ണമായിട്ടൊന്നും എനിക്കറിയില്ല. എങ്കിലും കുറച്ചൊക്കെ അറിയാം. നെറ്റ് വർക്ക്‌ നല്ല സ്പീഡിലാണ് ഇപ്പോൾ നടക്കുന്നത്. അർത്ഥം വച്ച് ഗൗരിയെ നോക്കി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു. അവൻ ഇപ്പോൾ തന്നെ വരും. നിങ്ങളിരിക്ക്… കൃഷ്ണ മേനോനും വെഡ്ഡിംഗ് സെക്ഷനിലേയ്ക്ക് പോയി.

ഞങ്ങൾക്കറിയണം ഇവിടെ വരുന്ന കസ്റ്റമേഴ്സിന് നിങ്ങൾ കൊടുക്കുന്ന സേവനം ഇങ്ങനെ ആണോന്ന്?

ഞങ്ങൾ എപ്പോൾ തുടങ്ങിയതാണെന്നറിയാമോ സെലക്ട്‌ ചെയ്യാൻ? ഒരു പൊട്ട സെയിൽസ്മാനേ ഞങ്ങൾക്ക് തന്നു. ഞങ്ങൾ ഇത് സെലക്ട്‌ ചെയ്യാൻ തുടങ്ങി കുറെ സമയം കഴിഞ്ഞതിനു ശേഷമാണ് അവര് സെലക്ട്‌ ചെയ്യാൻ തുടങ്ങിയത്. എന്നിട്ട് മിടുക്കനായ ആള് അവർക്കെല്ലാം പെട്ടെന്ന് എടുത്തു കൊടുത്തു. ഞങ്ങൾക്കും ആ സെയിൽസ്മാൻ മതിയെന്ന് പറഞ്ഞപ്പോൾ അയാൾ ഈ ജ്വല്ലറിയുടെ ഓണർ ആണെന്ന്. അയാളുടെ വേണ്ടപ്പെട്ടവരായത് കൊണ്ടാണ് സെലക്ട്‌ ചെയ്ത് കൊടുത്തതെന്ന്. അയാൾ തന്നെ ഞങ്ങൾക്കും എടുത്ത് തരണം. ഇല്ലെങ്കിൽ ഇവിടെ വേറെയും ജ്വല്ലറികൾ ഉണ്ട്. മഹാലക്ഷ്മി അമ്മ ശ്വാസം വിടാതെ പറഞ്ഞു കൊണ്ടേ ഇരുന്നു.

ഹലോ മാഡം ഞാൻ കൃഷ്ണമേനോൻ. ഈ ജ്വല്ലറി എന്റെയാണ്. എന്റെ മകൻ വളരെ മിടുക്കനാണെന്ന് നിങ്ങൾ ഇപ്പോൾ പറഞ്ഞതിൽ വളരെ സന്തോഷം. മാഡം സമാധാനമായിരിക്കൂ. ദാ എന്റെ മോൻ വിവേക്. നിങ്ങൾക്ക് വേണ്ടത് ഇവൻ എടുത്തുതരും.

ഉദയസൂര്യന്റെ ശോഭയോടെ ചിരിച്ചു കൊണ്ട് നിന്ന വിവേകിനോട് എതിരായൊന്നും പറയാൻ മഹാലക്ഷ്മിക്കാ യില്ല. എന്ത് ഭംഗിയാ ഈ പയ്യനെ കാണാൻ… ഈ പയ്യനെ എന്റെ മോൾക്ക് കിട്ടിയിരുന്നെങ്കിൽ…. അവരുടെ മനസ്സ് മന്ത്രിച്ചു.കഷ്ടം ഇവിടെ വന്ന് ഇങ്ങനെ വഴക്കിടണ്ടായിരുന്നു….മഹാലക്ഷ്മി അമ്മയ്ക്ക് കുറ്റബോധം തോന്നി.

മാഡം പറയൂ ഈ ഓർണമെന്റ്സിൽ… ഏതാണ് മറ്റേണ്ടത്? വിവേക് ചോദിച്ചു.

മോനേ… മോൻ കുറച്ചു മുൻപെടുത്ത അതേ ആഭരണങ്ങൾ ഞങ്ങൾ ക്കെടുത്താൽ മതി. മോനും അതാണല്ലോ എളുപ്പം. ആ ആഭരണങ്ങൾ ഞങ്ങൾക്കും ഇഷ്ടപ്പെട്ടു..

മഹാലക്ഷ്മി അമ്മയുടെ പറച്ചിൽ കേട്ടപ്പോൾ വിവേകിനു ചിരിയാണ് വന്നത്. അപ്പോൾ അതാണ് കാര്യം.ഇപ്പോൾ ശരിയാക്കിത്തരാം എന്ന് വിവേക് മനസ്സിൽ ഉറപ്പിച്ചു.

മാഡം ക്ഷമിക്കണം ഞാൻ അവർക്ക് സെറ്റ് ചെയ്ത് കൊടുത്തത് ലാസ്റ്റ് പീസ് ആയിരുന്നു. വിവേക് ബോധപൂർവം പറഞ്ഞു.

അതെങ്ങനെ ശരിയാകും? ഞങ്ങൾക്കും അതാ വേണ്ടത്. വിവേക് ഇങ്ങോട്ട് നോക്കിക്കേ… ഇവളീ ഇട്ടിരിക്കുന്ന ആഭരണങ്ങൾ സെറ്റ് ചെയ്തത് ഒരു ഭംഗിയും ഇല്ലാതല്ലേ…. മഹാലക്ഷ്മി തന്റെ ഇഷ്ടക്കേട് പ്രകടമാക്കി.

മാഡം ഞാനൊന്നു നോക്കട്ടെ….. മാഡം ഒന്നെഴുന്നേറ്റ് നിന്നേ…. വിവേക് പറഞ്ഞതനുസരിച്ച് അഞ്ജു എഴുന്നേറ്റ് നിന്നു.

വൗ… സൂപ്പർ വിവേക് എന്തോ അത്ഭുതം നടന്നത് പോലെ പറഞ്ഞു. മാഡം ഇത് നമ്മുടെ ഷോപ്പിൽ വന്ന പുതിയ കളക്ഷൻ ആണ്. കഴിഞ്ഞ ദിവസം ഒരു ഫിലിം സ്റ്റാറിന്റെ മാര്യേജിനു ഞാൻ സെറ്റ് ചെയ്ത് കൊടുത്തിരുന്നു. കഷ്ടം ഞാൻ ഈ കാര്യം മറന്നുപോയി. ഇല്ലെങ്കിൽ അവർക്ക് ഞാൻ ഇത് സെലക്ട്‌ ചെയ്ത് കൊടുത്തേനെ….

ആണോ വിവേക്? എങ്കിൽ ഞങ്ങൾക്ക് ഇത് തന്നെ മതി. താങ്ക് യൂ വിവേക്. മഹാലക്ഷ്മി ചിരിച്ചുകൊണ്ട് കൈകൂപ്പി.

വിവേകും കൈകൾ കൂപ്പി. ശരി മാഡം വീണ്ടും കാണാം എന്ന് പറഞ്ഞ്പെ ട്ടെന്ന് തന്നെ ഒരു കള്ള ചിരിയോടെ താഴേയ്ക്കിറങ്ങി. അവിടെ യുണ്ടായിരുന്ന സെയിൽസ്മാൻ മാരെല്ലാം പരസ്പരം ഒന്നും മനസിലാകാത്തത് പോലെ നോക്കി നിന്നു.

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *