എഴുത്ത്:-സജി തൈപ്പറമ്പ്
ബാല്യവും കൗമാരവും അമ്മയെ പേടിച്ച് ജീവിച്ചു, പഠിച്ചില്ലെങ്കിൽ അമ്മ ചൂരൽ കഷായം തരുമെന്ന് അറിയാവുന്നത് കൊണ്ട് നന്നായി പഠിച്ചു
യൗവ്വനത്തിൽ, കൂട്ടുകാരൊക്കെ സിiഗരറ്റ് വലിക്കുകയും ചെറുതായി മiദ്യപിക്കുകയുമൊക്കെ ചെയ്തപ്പോൾ കലശലായ മോഹം തോന്നിയെങ്കിലും
അച്ഛനെ പേടിച്ച് ആ മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി ,അങ്ങനെ വഴി തെറ്റാതിരുന്നത് കൊണ്ടാവാം , നല്ലൊരു തറവാട്ടിൽ ചെന്ന് ആദ്യം കണ്ട പെൺകുട്ടിയെ തന്നെ പങ്കാളിയാക്കാൻ കഴിഞ്ഞു
ബന്ധുവീടുകളിൽ വിരുന്ന് പോയപ്പോഴും ഓണം പോലെയുള്ള ഉത്സവാഘോഷങ്ങളിൽ പങ്കെടുത്തപ്പോഴും അളിയൻമാർ എൻ്റെ നേരെ വച്ച് നീട്ടിയ മധുചഷകം എന്നെ ഭ്രമിപ്പിച്ചു
പക്ഷേ ,നവവധുവിൻ്റെ കണ്ണുകളിലെ തീഷ്ണതയോ അവളോട്തോ ന്നിയ കമ്മിറ്റ്മെൻ്റോ, എന്താന്നറിയില്ല ,അപ്പോഴും ഞാൻ അവരോടൊക്കെ നോ താങ്ക്സ് പറഞ്ഞു.
പിന്നീട് കുട്ടികളും കുടുംബ പ്രാരാബ്ദവുമൊക്കെ ആയപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നുഒരിക്കലെങ്കിലും മiദ്യപിക്കണമെന്ന.എൻ്റെ ആഗ്രഹത്തെ വീണ്ടും തളച്ചത്
ഏറെ കാലത്തിന് ശേഷം സാമ്പത്തികമായി കുറച്ച് മെച്ചപ്പെട്ടപ്പോൾ സുഹൃത്തുക്കളുടെ പാർട്ടികളിലൊക്കെ മiദ്യം എന്നെ കൊതിപ്പിച്ച് കൊണ്ടിരുന്നു
പക്ഷേ യൗവ്വനത്തിലേയ്ക്ക് കടക്കുന്ന രണ്ട് ആൺമക്കൾ അറിഞ്ഞാൽ അവർക്ക് ഞാനൊരു പ്രചോദനമാകുമെന്ന ഭയം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു
എന്നിട്ടും ചാരക്കൂനയിൽ അവശേഷിച്ച കനൽ തരി ചെറുകാറ്റിൽ തെളിഞ്ഞ് വരുന്നത് പോലെ മoദ്യത്തിൻ്റെ രുചിയൊന്നറിയാനുള്ള വ്യഗ്രത ഇടയ്ക്കിടെ എന്നെ പ്രചോദിപ്പിച്ചു
അങ്ങനെ വെറുതെയിരുന്നപ്പോൾ ഞാൻ ആലോചിച്ചു, ഞാനിപ്പോൾ മദ്ധ്യവയസ്ക്കനായി ,അച്ഛനും അമ്മയും നിര്യാതരായി ,ഭാര്യയുടെ നോട്ടത്തിന് ഇപ്പോൾ പഴയത് പോലെ തീഷ്ണതയൊന്നുമില്ല, കുട്ടികൾ രാവിലെ കോളേജിൽ പോയി, പിന്നെ ആരെ പേടിക്കാനാ ?
എങ്കിൽ പിന്നെ ,ആരുമറിയാതെ ഒന്ന് മiദ്യപിച്ചാലോ ?ഈ ജിജ്ഞാസ ഒന്ന് കുറഞ്ഞ് കിട്ടുമല്ലോ?അപ്പോഴും പുറത്ത് പോയി മiദ്യപിക്കാൻ സദാചാiര ബോധമെന്നെ അനുവദിച്ചില്ല,
കുറച്ച് ദൂരെ എന്നെ തിരിച്ചറിയുന്നവരില്ലാത്ത ഒരു മiദ്യഷോപ്പിൽ പോയി, രഹസ്യമായി ഞാനൊരു കുപ്പി വാങ്ങി.
മുൻവാതിലും പിൻ വാതിലുമൊക്കെ അടച്ചെന്ന് ഉറപ്പ് വരുത്തിയിട്ട് ,അടുക്കളയിലെ ബഞ്ചിലിരുന്നു ഞാനൊരു ഗ്ളാസ്സിലേയ്ക്ക്, വിറയ്ക്കുന്ന കൈ കൊണ്ട് മiദ്യമൊഴിച്ചു,
ആങ്ങ്ഹാ,, ഇപ്പോൾ വീട്ടിലിരുന്നും കുiടി തുടങ്ങിയോ? കുറച്ച് നാളായി നിങ്ങള് പുറത്ത് പോയിട്ട് വരുമ്പോൾ ഒരു വല്ലാത്ത സ്മെല്ലുണ്ടായിരുന്നു, അപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു ,എന്നിട്ടും ഞാൻ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു , ഒരു തെളിവോട് കൂടി നിങ്ങളെ പൊക്കാൻ,,,
ചുമ്മാതാണോ? നമ്മടെ രണ്ട്മ ക്കളും ഇന്നലെ പാർട്ടിക്ക് പോയിട്ട് കുiടിച്ചിട്ട് വന്നത്? ഈ തiന്തയുടെ അല്ലേ മക്കള്? തiന്തമാരെ കണ്ടാണ് മക്കള് പഠിക്കുന്നത് ,പിന്നെ മക്കളെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം?
തൊട്ട് പിറകിൽ ഭാര്യ ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുള്ളുന്നു ,അവളുടെ കണ്ണുകളിൽ ഇപ്പോൾ പരിഭവത്തിൽ പൊതിഞ്ഞ തീഷ്ണതയില്ല, പകരം ,മക്കളെ വഴി തെറ്റിച്ച മുഴുക്കുiടിയനായ ഭർത്താവിനോടുള്ള വൈiരാഗ്യമായിരുന്നു
എൻ്റീശ്വരാ ,,, ഞാനെന്താ ഈ കേൾക്കുന്നത് ?’എനിക്ക് അൻപത്തിമൂന്ന് വയസ്സായി, ആദ്യമായാണ് മiദ്യം ഞാൻ കൈ കൊണ്ട് തൊടുന്നത് ,എന്നിട്ട് എൻ്റെ മക്കള് മiദ്യപിച്ചെന്നോ ?അപ്പോൾ ഞാനിത്രയും നാളും എന്തിനായിരുന്നു എൻ്റെ മോഹങ്ങൾക്ക് കടിഞ്ഞാണിട്ടത്? ഞാൻ ,എൻ്റെ അച്ഛനെ പോലെ സൽസ്വഭാവി ആയി വളർന്നപ്പോൾ എൻ്റെ മക്കളും എന്നെപ്പോലെ വളരണമെന്ന് ഞാൻ ആഗ്രഹിച്ചത് തെറ്റായിരുന്നോ?