അന്ന് വൈകുന്നേരം തന്നെ പോലീസ് എന്നെ അറസ്റ്റ് ചെയ്തിരുന്നു. കൊiലപാതക ശ്രമത്തിനാണ് കേസ്. ഞാനാണ് സുഭാഷിന്റെ തലയിൽ കല്ല് കൊണ്ട് അiടിച്ചതെന്ന്……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഗിരിജയുടെ ചiങ്കിൽ ചുംiബിക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. ആരാണ് ഈ പാതിരാത്രിയിലെന്ന മുഷിച്ചലോടെ എന്റെ ശ്രദ്ധ തിരിഞ്ഞു. കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഫോണെടുത്ത് തിരിയുമ്പോഴാണ് അതുവരെ പാതിയോളം അടഞ്ഞിരുന്ന ഗിരിജയുടെ കണ്ണുകൾ എന്നോട് തുറിച്ച് നിൽക്കുന്നത് കാഴ്ച്ചയിൽ കൊള്ളുന്നത്. പിണങ്ങല്ലെടി പൊന്നേയെന്ന ഭാവത്തിൽ ഞാൻ അവളോട് ചിണുങ്ങി. ശേഷമാണ് ആ അൺക്നോൺ നമ്പറിൽ നിന്നുള്ള കോൾ അറ്റന്റ് ചെയ്തത്.

‘ഹലോ… ആരാണ്…?’

‘എന്റെ പേര് ഗോപൻ എന്നാണ്. നമ്മൾ പണ്ട്…. ശബ്ദം കേട്ടിട്ട് അറിയുന്നുണ്ടോ…?’

ആളെ എനിക്ക് കൃത്യമായി മനസ്സിലായി. അങ്ങനെയൊന്നും എളുപ്പത്തിൽ മറക്കാൻ പറ്റുന്ന പേരല്ലല്ലോ ഗോപൻ! തുiണിയില്ലാതെ സ്തംഭിച്ച എന്റെ നിർത്തം കണ്ടപ്പോൾ ഗിരിജ പ്രതിഷേധിച്ചു. മുഖം ചുളിച്ചുകൊണ്ട് തിരിഞ്ഞ് കിടന്ന് പുതച്ചു. ഒറ്റക്ക് മൂടിപ്പുതച്ച് കിടന്നാൽ, എനിക്ക് പ്രവേശനമില്ലെന്നാണ് അർത്ഥം.

‘ഹലോ… പ്രചോദേ… കേൾക്കുന്നുണ്ടോ… ഇത് ഗോപനാണ്. പഴയ…’

ഞാൻ ഫോൺ കട്ട്‌ ചെയ്തു. ആളെ തിരിച്ചറിയാതെ പോയതാണെന്ന് ഗോപൻ കരുതട്ടെ. എന്റെ ജീവിതം തന്നെ മാറ്റി മറിച്ച അവനോട് ഒന്നും സംസാരിക്കാനില്ല. അഴിഞ്ഞ് വീണ മുiണ്ട് കിടക്കയിൽ നിന്നെടുത്ത് ഞാൻ അരയിൽ ചുറ്റി. മുഖം തിരിച്ച് കിടക്കുന്ന ഗിരിജയെ മുട്ടാതെയാണ് കട്ടിലിൽ ഇരുന്നത്. ശേഷം, പൂർവ്വകാലത്തേക്ക് പതിയേ ചാരി…

പതിനെട്ടാമത്തെ പ്രായത്തിൽ തലയിൽ ഉറച്ച് പോയ പകയുടെ പേരാണ് ഗോപൻ. ഇപ്പോൾ അത്രത്തോളം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കണ്ട് കിട്ടിയാൽ തiല്ലണമെന്ന് വരെ തോന്നിയിട്ടുണ്ട്. ഗിരിജയും മോനുമൊക്കെ ജീവിതത്തിന്റെ ഭാഗമായി ചേർന്നതിൽ പിന്നെയാണ് അതിനോടൊരു അയവൊക്കെ തോന്നിയത്. ഗോപനോട് ഒരിക്കലും എനിക്ക് ക്ഷമിക്കാൻ പറ്റില്ല. അവൻ കാരണം അഴികൾ എണ്ണിക്കഴിഞ്ഞ എന്റെ മൂന്ന് വർഷങ്ങൾക്ക് പകരമായി അവന് യാതൊന്നും തരാൻ പറ്റില്ല. ഉറ്റ സുഹൃത്തിനെ ഒറ്റിക്കൊടുത്ത ചiതിയനാണ് അവൻ.

അന്ന്, കൃഷ്ണേട്ടന്റെ ഒഴിഞ്ഞ പറമ്പിൽ നിന്ന് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഞങ്ങളുടെ ടീം ദയനീയമായി പരാജയപ്പെട്ടു. എതിർ ടീമിലെ എല്ലാവരും കൂവിയാണ് അവരുടെ വിജയം ആഘോഷിച്ചത്. ഞങ്ങളായിരുന്നു ജയിച്ചതെങ്കിലും ഏതാണ്ട് ഇതൊക്കെ തന്നെയായിരിക്കും നടക്കുക.

നിരാശയോടെ കളിക്കളം വിടുന്ന ആ നേരത്താണ് എതിർ ടീമിലെ സുഭാഷ് എന്റെ പുറത്തേക്ക് ചീuഞ്ഞ തക്കാളി എറിയുന്നത്. കഴിഞ്ഞ വട്ടം ഞങ്ങൾ ജയിച്ചപ്പോൾ കൂവിയെന്നത് സത്യമാണ്. പക്ഷെ, യാതൊരു ദേiഹോപദ്രവും ആരിലും നടത്തിയിട്ടില്ല. സുഭാഷ് ഒരു പടി കടന്ന് കളിച്ചിരിക്കുന്നു. ദേഷ്യത്തിൽ ഞാൻ അലറി. ഗോപൻ പിടിച്ചില്ലായിരുന്നു വെങ്കിലും സുഭാഷിനെ ഞാൻ തiല്ലില്ലായിരുന്നു. ആരോഗ്യബലം കൊണ്ടും, അംഗബലം കൊണ്ടും അവൻ തന്നെയായിരുന്നു മുന്നിൽ…

ആ രാത്രിയിൽ എനിക്ക് ഉറക്കം വന്നില്ല. അപമാനിതനായ മനസ്സുമായി ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. പകരം വീട്ടണം. സുഭാഷിനെ തiല്ലുകയും ചീiഞ്ഞ മുട്ട കൊണ്ട് എറിയുകയും ചെയ്യണം. പക പേറി നടക്കുന്ന മനുഷ്യരുടെ പ്രാണൻ പതിവില്ലാത്ത വേഗത്തിൽ പായുമെന്ന് പറയുന്നത് എത്ര ശരിയാണ്. പക്ഷെ, ഉറങ്ങാതെ വെളുപ്പിച്ച ആ രാത്രിക്ക് ഒരു കാളവണ്ടിക്കാരന്റെ വേഗത പോലും ഉണ്ടായിരുന്നില്ല…

കാലത്ത് തന്നെ ഗോപനേയും കൂട്ടി സുഭാഷിനെ തേടിയുള്ള യാത്ര ഞാൻ തുടങ്ങി. അവനെ തനിച്ച് കിട്ടുമ്പോഴേക്കും ഉച്ചയായിരുന്നു. നീ തക്കാളി എറിയുമല്ലെടായെന്ന് ശബ്‌ദിച്ച് സുഭാഷിന്റെ മേലേക്ക് ഞാൻ ചാടി വീഴുകയായിരുന്നു. അവനുമായി ഒരു റൗണ്ട് നിരത്തിലൂടെ ഉരുണ്ടപ്പോഴേക്കും എറിയാൻ കൊണ്ടുവന്ന മുട്ട പൊട്ടിയിരുന്നു. പദ്ധതികളെല്ലാം പാളിപ്പോയി.

തിരിച്ച് ആക്രമിച്ച സുഭാഷിനെ ബലമായി ഗോപൻ പിടിച്ചയൊരു സന്ദർഭത്തിൽ കൈയ്യിൽ കിട്ടിയ കല്ല് കൊണ്ട് ഞാൻ അവന്റെ തiലയിൽ അടിച്ചു. ചോiര തെറിച്ച് അവൻ വീണപ്പോൾ ഞാനും ഗോപനും അവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു.

മനപ്പൂർവ്വമായിരുന്നില്ല. പറ്റിപ്പോയി. എത്രത്തോളം ഗൗരവ്വമുള്ള പ്രവർത്തിയിലാണ് ഞാൻ ഏർപ്പെട്ടതെന്ന ചിന്തയൊന്നും അപ്പോൾ ഉണ്ടായിരുന്നില്ല. ആരും അറിയരുത്. അടിച്ചത് പ്രചോദാണെന്ന് സുഭാഷ് പറഞ്ഞാലും സമ്മതിക്കരുത്. മറ്റാരും കണ്ടിട്ടില്ല. യാതൊന്നും സംഭവിക്കാത്തത് പോലെ ഞാനും ഗോപനും അവരവരുടെ വീട്ടിലേക്ക് പോയി.

അന്ന് വൈകുന്നേരം തന്നെ പോലീസ് എന്നെ അറസ്റ്റ് ചെയ്തിരുന്നു. കൊiലപാതക ശ്രമത്തിനാണ് കേസ്. ഞാനാണ് സുഭാഷിന്റെ തലയിൽ കല്ല് കൊണ്ട് അiടിച്ചതെന്ന് ഗോപൻ പറഞ്ഞിരിക്കുന്നു. മാപ്പ് സാക്ഷിയായിരിക്കുന്നു…

കോളേജിൽ ചേരാൻ നിന്നിരുന്ന ജീവിതമായിരുന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ എല്ലാം മാറി. വർഷങ്ങൾ കഴിഞ്ഞപ്പോൾ സുഭാഷിനെ ഞാൻ കണ്ടിരുന്നു. അറിയാതെ പറ്റിയതാണെന്ന് ചേർത്ത് ഞാൻ അവനോട് മാപ്പ് പറഞ്ഞു. അവൻ ക്ഷമിച്ചു. പക്ഷെ, കൂടെ നിന്ന് എന്നെ ചൂണ്ടിക്കൊടുത്ത ഗോപനോട് ക്ഷമിക്കാൻ എനിക്ക് ആയില്ല. ആകുകയുമില്ല. കാരണം, ഞാൻ അവനെ അത്രയും സ്നേഹിച്ചിരുന്നു. വിശ്വസിച്ചിരുന്നു. ആ എന്നോട് അവൻ അത്തരത്തിലൊരു വഞ്ചന കാട്ടരുതായിരുന്നു.

‘പ്രചോദേട്ടാ… ആരോ കാണാൻ വന്നിരിക്കുന്നു…എണീക്കെന്ന്… പ്രചോദേട്ടാ….’

ഗിരിജയുടെ ശബ്ദമായിരുന്നു. ഓരോന്ന് ചികഞ്ഞ് ചികഞ്ഞ് എപ്പോഴാണ് ഉറങ്ങിയതെന്ന് പോലും എനിക്ക് ഓർമ്മയില്ല. ആരാണ് കാലത്ത് തന്നെയെന്ന ചിന്തയോടെ സിറ്റൗട്ടിലേക്ക് ഞാൻ നടന്നു. ഉറക്കപ്പിച്ചായിരുന്നിട്ടും, വർഷങ്ങൾ ഇത്രയും കൊഴിഞ്ഞ് പോയിട്ടും, കണ്ടപ്പോൾ തന്നെ ആളെ എനിക്ക് മനസ്സിലായി. വന്നിരിക്കുന്നത് ഗോപനാണ്. എങ്ങനെയാണ് നമ്പറും വിലാസവുമൊക്കെ കിട്ടിയതെന്ന് അവൻ എന്നോട് പറയുന്നുണ്ടായിരുന്നു.

‘നിന്നോട് സംസാരിക്കാൻ എനിക്ക് യാതൊരു താൽപ്പര്യവുമില്ല…’

ഗോപന്റെ മുഖത്ത് നോക്കാതെയാണ് ഞാനത് പറഞ്ഞത്. അപ്പോഴേക്കും ചായ എടുക്കട്ടേയെന്ന് ചോദിച്ച് ഗിരിജ വന്നു. വേണ്ടായെന്ന് ഞാൻ പറയുന്നതിന് മുമ്പേ എടുത്തോളൂവെന്ന് ഗോപൻ ശബ്ദിച്ചു. അവൾ ചിരിച്ച് കൊണ്ട് പോകുകയും ചെയ്തു. കൗമാരക്കാലം മുഴുവൻ ഒരുമിച്ച് ആഘോഷിച്ച കൂട്ടുകാരനെ കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ, അവന്റെ ശബ്ദം കേട്ടപ്പോൾ, ആകെയൊരു പരവേശം. പ്രായം കുത്തനെ കുറഞ്ഞത് പോലെ.. അവനോടുള്ള ദേഷ്യമൊക്കെ കൂടുതൽ അയഞ്ഞത് പോലെ…

‘അകത്തേക്ക് ക്ഷണിച്ചൂടെ നിനക്ക്…!’

എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. എന്റെ കണ്ണുകൾ തങ്ങി നിൽക്കാത്ത ഗോപന്റെ മുഖം കൂടുതൽ അടുത്തേക്ക് വരുകയാണ്. ഞാൻ പിൻവലിഞ്ഞില്ല. അവന്റെ കൈ എന്റെ തോളിൽ തൊട്ടപ്പോൾ ഒഴിഞ്ഞ് മാറിയുമില്ല.

‘ഞാനന്ന് വല്ലാതെ പേടിച്ച് പോയെടാ…’

നിറകണ്ണുകളോടെയാണ് ഗോപനത് പറഞ്ഞത്. കേട്ടപ്പോൾ മറ്റൊരു വിങ്ങലോടെ ഞാൻ അവന്റെ തോളിൽ കൈവെച്ചു. തുടർന്ന് പരസ്പരം കെട്ടിപ്പിടിക്കുകയായിരുന്നു. സകല പരിഭവങ്ങളും പറയാതെ പറയുകയായിരുന്നു. ഏതോ നാടകം കണ്ട അമ്പരപ്പോടെ ചായയുമായി ഗിരിജ തൊട്ടടുത്ത് ഉണ്ടായിരുന്നത് ഞങ്ങൾ അറിഞ്ഞതേയില്ല….!!!

Leave a Reply

Your email address will not be published. Required fields are marked *