എഴുത്ത്:-നൗഫു ചാലിയം
ഫാർമസിയിൽ നാലു മണി ചായകുടിച് ഇരിക്കുന്ന സമയത്തായിരുന്നു തൊട്ടടുത്ത കടയിലെ ഇത്ത വന്നു ചോദിച്ചത്…
“എവിടെ ആയിരുന്നു…
നേരത്തെ ഞാൻ വന്നപ്പോൾ ആരെയും കണ്ടില്ലല്ലോ…”
ചോദ്യം കേട്ടപ്പോൾ തന്നെ ഒരു വശപ്പിശക് തോന്നിയെങ്കിലും ഞാൻ ഇത്തയോടായി പറഞ്ഞു…
“ചായ ഉണ്ടാക്കാൻ പോയതായിരുന്നു ഇത്ത…”
ഉടനെ തന്നെ അടുത്ത ചോദ്യം വന്നു..
“ഒറ്റക്കോ..??? “
“ഹേയ്…ഞാനും ചേച്ചിയും സജീറും ഡോക്റ്ററും ഉണ്ടായിരുന്നു…”
സജീർ എന്റെ ഫ്രണ്ട് ആണ് അവൻ ഇടക്ക് ഫാർമ്മസിയിൽ വന്നിരിക്കാറുണ്ട്.. മാത്രമല്ല വൈകുന്നേരം അവൻ ആയിരുന്നു ഫാർമസി നോക്കിയിരുന്നത്…ഞാൻ പോയ ശേഷം…
“ഡോക്ടർ ഇപ്പൊയല്ലേ വന്നിട്ടുള്ളൂ…”
ഇത്ത വീണ്ടും ചോദിച്ചു..
“ഹ…
ചായ ഉണ്ടാക്കി കഴിയാൻ നേരത്ത വന്നേ…”
ഞാൻ ഇത്തയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞെങ്കിലും എന്തോ സംശയം ഉള്ളിൽ വെച്ചത് പോലെ വീണ്ടും ചോദിച്ചു..
“ചേച്ചി ഇല്ലായിരുന്നല്ലോ കൂടെ ഞാൻ രണ്ടു പേരുടെ സംസാരം മാത്രമാണ് കേട്ടത്… അതിനുള്ളിൽ നിന്നും…”
“ഇത്ത എന്താണ് പറഞ്ഞു വരുന്നതെന്ന് എനിക്ക് ഏകദേശം മനസിലായി…ഞാനും സജീറും മാത്രമാണ് ചായ ഉണ്ടാകുന്ന റൂമിൽ ഉണ്ടായിരുന്നതെന്ന് എന്റെ നാവിൽ നിന്ന് തന്നെ കിട്ടണം.. അതിനാണ് ഇങ്ങനെ കുത്തി കുത്തി ചോദിച്ചു വരുന്നത്…
സ്വന്തം വീട്ടിൽ എന്താണ് സംഭവിക്കുന്നതെന്നു പോലും അറിയാതെ അന്യന്റെ വീട്ടിലേക് ചെവി കൂർപ്പിച്ചു ജീവിക്കുന്ന ട്ടിപ്പിക്കൽ മലയാളി…”
“ആ ഇത്ത…
ടാങ്കിൽ വെള്ളം കഴിഞ്ഞപ്പോൾ ചേച്ചി മോട്ടർ ഇടാൻ പോയിരുന്നു ആ സമയം ആയിരിക്കും ഇത്ത വന്നേ..
അപ്പൊ ഞാനും സജീറും മാത്രമേ ഉണ്ടായിരുന്നുള്ളു..”
എന്റെ നാവിൽ നിന്ന് തന്നെ ഉത്തരം കിട്ടിയ ചാരിതാർത്ഥ്യത്തിൽ ഇത്ത അടുത്ത കടയിലേക്ക് പോവുകയും ചെയ്തു..
“ഹോ വല്ലാത്ത ജാതി.. ഇങ്ങനെ ഒന്ന് അടുത്ത് ഉണ്ടേൽ cctv വെറുതെ വെക്കാണ്…നാലോ അഞ്ചോ കേമറ ചെയ്യുന്ന ജോലി വെറും രണ്ടേ രണ്ടു കണ്ണുകൾ കൊണ്ട് ഇവരൊക്കെ ചെയ്യും..”
പിറ്റേന്ന് പതിവ് പോലെ ഫാർമസിയിൽ ഇരിക്കുന്ന സമയത്താണ് ചേച്ചിയുടെ അനിയൻ കണ്ണൻ കയറി വന്നത്..
ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..
“എന്താടാ ചിരിക്കൂന്നേ…വന്ന ഉടനെ തന്നെ ഞാൻ ചോദിച്ചു..”
“ഹേയ് ഒന്നുമില്ല… ഷാന…”
അവന്റെ ഉത്തരം വിശ്വാസം ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ വീണ്ടും ചോദിച്ചു..
“പറയെടാ…ഞാനും കേൾക്കട്ടെ എന്തുവാ ചിരിക്കാൻ മാത്രം ഉള്ളത്…”
“അതിത്ത ഞാൻ ഇങ്ങോട്ട് വരുന്ന സമയത്തെ.. അപ്പുറത്തെ കടയിലെ ഇത്തയും ഇക്കയും ഇല്ലേ..”
“ആര് സൈനു ത്തയും ഹനീഫിക്ക യും ആണോ..…”
“ആ ഓര് തന്നെ…”
“അവര്??? “
ഞാൻ അവനോട് വീണ്ടും ചോദിച്ചു..
“അവര്……”
അവൻ പറയാൻ മടി ഉള്ളത് പോലെ എന്നെ നോക്കി..
“പറയെടാ സസ്പെൻസ് ഇട്ട് നിക്കാതെ കാര്യം പറ…”
ഇത്തയുടെ കാര്യം ആയത് കൊണ്ടു തന്നെ എങ്ങനേലും അറിയാനുള്ള ആകാംക്ഷയിൽ ഞാൻ അവനെ പ്രോത്സാഹിപ്പിച്ചു…
“അത് ഇത്ത അവര് രണ്ടാളും നമ്മുടെ രണ്ടു ബിൽഡിങ്ങിന്റെയും ഇടയിലെ ആ ഇടവഴിയില്ലേ അവിടെ കെട്ടിപിടിച്ചു നിൽക്കുന്നു..
വേറെ എന്തെക്കോയോ ചെയ്യുന്നുണ്ട്…”
“അയ്യേ…
നീ എന്തിനാ അതൊക്കെ നോക്കാൻ പോയത്..”
ഞാൻ പെട്ടന്ന് തന്നെ അവനോട് ചോദിച്ചു..
“ആ ഇപ്പൊ എനിക്കായോ കുറ്റം…
അത് നോക്കാൻ പോയതൊന്നും അല്ല ഞാൻ…
അതിലെ വരുമ്പോ കണ്ടതാ…
അതൊരു പബ്ലിക് പ്ലെസ് അല്ലെ അപ്പൊ പിന്നെ ആരായാലും നോക്കൂലേ..”
“അവൻ പറഞ്ഞതും ശരിയാണ് അവർ ഭാര്യ ഭർത്താക്കന്മാർ ആണെങ്കിലും പുറത്തു നാലാണ് കാണുന്ന സ്ഥലത്ത് വെച്ചു അങ്ങനെ നിൽക്കാൻ പാടില്ലല്ലോ…
ആ സമയം തന്നെ ആയിരുന്നു ഇത്ത ഫാർമസിലേക്ക് വന്നത്…”
“ആ കണ്ണൻ ഉണ്ടോ ഇവിടെ..
കുറെ ആയല്ലോ കണ്ടിട്ട്…
എന്തുണ്ട് മോനെ വിശേഷം…”
ഇത്ത അവനെ കണ്ടതും ചോദിച്ചു..
“വിശേഷം അവനല്ല ഇത്ത…
അവൻ വരുമ്പോൾ ഒരു കാഴ്ച കണ്ടു അത് മൊബൈലിൽ പകർത്തി എന്നെ കൊണ്ടു കാണിക്കായിരുന്നു എന്നെ …”
ഇത്ത അവനോട് ആയിരുന്നു ചോദിച്ചതെങ്കിലും ഇന്നലെ മുതൽ ഇത്താക്ക് ഒരു കുത്തു കൊടുക്കാൻ കാത്തിരിക്കുന്ന ഞാൻ ആയിരുന്നു മറുപടി പറഞ്ഞത്..
“എന്ത് കാഴ്ച..???”
ഇത്ത ചോദിച്ചു..
അതോ… നമ്മുടെ ആ ഇടവഴിയില്ലേ അവിടെ രണ്ടാളുകൾ തമ്മിൽ പ്രണയിക്കുന്നത് അവൻ കണ്ടു പോലും…
“അവർക് നാണമില്ലേ പുറത്തു ആളുകൾ കാണുന്ന സ്ഥലത്തു നിന്നും അങ്ങനെ ചെയ്യാൻ എന്ന് ചോദിക്കായിരുന്നു എന്നോട്… മൊബൈലിൽ ഞാൻ കണ്ടു…”
ഞാൻ പറഞ്ഞതും ഇതാത്തക്ക് കാര്യം ഓടി… മുഖം ജാള്യതയാൽ വിറങ്ങലിച്ചു…
“ഫോണിൽ പകർത്തിയോ…??? “
ഇത്ത ചുണ്ട് ഒന്ന് പുറകിലേക്ക് വലിച്ചത് പോലെ നിന്ന് കൊണ്ട് ചോദിച്ചു..
“ആ പകർത്തി ഞാൻ എന്റെ ഫോണിലേക്കു സെന്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്.. ഇവിടെ കുറെ ആളുകളുടെ കോപ്രായങ്ങൾ നാട്ടുകാർ മുഴുവൻ കാണട്ടെ.. “
“അള്ളോ വേണ്ടാ മോളെ.. അത് ഞാനും ഇക്കയും തമ്മിൽ തല്ല് ഉണ്ടക്കിയപ്പോൾ അതിന്റെ അവസാനം അങ്ങനെ ആയതാ…
നീ അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞ ഓനോട്.. “
ഇത്ത പെട്ടന്ന് എന്റെ കാല് പിടിക്കുന്നത് പോലെ പറഞ്ഞു..
“ഡിലീറ്റ് ചെയ്യണോ…”
ഞാൻ കണ്ണനോട് ചോദിച്ചു…
അവന് കാര്യം എന്താണെന്ന് പോലും അറിയൂല…അവൻ മൊബൈലിൽ ആ കാഴ്ച പകർത്തിയിട്ടും ഇല്ലല്ലോ..
അവൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ്..
“പറയേടാ…
ഡിലീറ്റ് ചെയ്യാലേ…”
അവൻ യന്ത്രികമെന്നോണം എന്നോട് തലയാട്ടി…
“അല്ലേൽ വേണ്ടാ അവിടെ നിന്നോട്ടെ… മറ്റുള്ളവരുടെ വീട്ടിലേക് ഒളിഞ്ഞു നോക്കുന്നവർക്ക് ഇടക് ഇങ്ങനെ ഒന്ന് കൊടുക്കുന്നത് നല്ലതാ.. “
ഞാൻ അവനോട് പറഞ്ഞതും ഇത്ത ചൂളിയത് പോലെ എന്നെ നോക്കി..
പ്ലീസ് എന്ന് പറഞ്ഞു കൊണ്ട്…
ഇഷ്ടപെട്ടാൽ..👍👍👍
ബൈ
…🙃