ആ വാഹനം നിന്നു. ഞാൻ പുറകിൽ ഉണ്ടായിരുന്ന കാര്യം മുന്നിലുണ്ടായിരുന്ന രണ്ടുപേരും അറിഞ്ഞില്ല. കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞപ്പോൾ അവർ എന്നെ സമാധാനിപ്പിച്ചു…….

എഴുത്ത് :-ശ്രീജിത്ത് ഇരവിൽ

സ്വന്തം സഹോദരനോട് എന്തുകൊണ്ടായിരുന്നു വിരോധമെന്ന് ചോദിച്ചാൽ സത്യമായിട്ടും എനിക്ക് അറിയില്ല. എന്നെക്കാളും നാല് വയസ്സിന്റെ മൂപ്പുണ്ട് അവന്. എന്നാലും, അമ്മയുടെ കൈയ്യിൽ നിന്ന് രണ്ടെണ്ണം അവന് കിട്ടണമെന്ന് പലപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട്.

അത്, അച്ഛന്റെയും അമ്മയുടെയും സ്നേഹം പങ്കുവെക്കപ്പെടുന്നത് കൊണ്ടാണോ… അതോ, എന്നെക്കാളും കേമൻ അവൻ ആണെന്ന എന്റെ തോന്നൽ കൊണ്ടാ..! എനിക്ക് അറിയില്ല. അല്ലെങ്കിലും, ഈ ലോകത്തിൽ ആർക്കൊക്കെ ആരെയൊക്കെ ഇഷ്ടപ്പെടാൻ പറ്റുമെന്നതിൽ യാതൊരു വ്യവസ്ഥിതിയുമില്ലല്ലോ …

അന്ന് എനിക്ക് പത്ത് വയസ്സൊക്കെ ആകുന്നതേയുള്ളൂ. ഉച്ച നേരം. പരിസരത്തെ കാവിൽ നടക്കുന്ന കളിയാട്ടത്തിന് പോകാൻ ഒരുങ്ങുകയാണ്. തെയ്യം തുടങ്ങാൻ സന്ധ്യ കഴിയും. കളിപ്പാട്ട ചന്തകളുടെ ഇടയിലൂടെ നടക്കുന്ന സുഖം ഓർത്തുകൊണ്ടാണ് ഞാൻ തയ്യാറായത്. അച്ഛൻ വന്നതിന് ശേഷമേ അമ്മ വരൂ. നിർബന്ധമാണെങ്കിൽ രണ്ടാളും പോയി വരൂവെന്ന അമ്മയുടെ സമ്മതത്തോടെയാണ് ഞങ്ങൾ അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയത്.

കളിയാട്ട ബഹളത്തിലേക്ക് എത്താൻ തുടങ്ങിയപ്പോൾ തന്നെ ഏട്ടൻ എന്റെ കൈ പിടിച്ചു. എനിക്ക് അത് ഇഷ്ട്ടപ്പെട്ടില്ല. ഒറ്റക്ക് നടക്കാൻ എനിക്ക് അറിയാമെന്ന ഹുങ്ക് എന്റെ കുഞ്ഞ് തലയിൽ കൂടുതലായിരുന്നു. കൈപിടിച്ചേ നടക്കാവൂയെന്ന അമ്മയുടെ ഉപദേശമുണ്ടായത് കൊണ്ട് ഞാൻ വിടുന്തോറും ഏട്ടൻ എന്റെ കൈകൾ മുറുക്കെ പിടിച്ചുകൊണ്ടേയിരുന്നു…

‘ഏട്ടാ.. എനിക്കൊരു ഐസ് വേണം…’

ഇറങ്ങാൻ നേരം അമ്മ കൊടുത്ത പണം അവന്റെ കീശയിൽ ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഏട്ടൻ രണ്ട് പാലൈസ് വാങ്ങി. ആ നേരം സ്വതന്ത്രമായ എന്റെ കൈകളെ പിന്നീട് ഞാൻ അവന് കൊടുത്തില്ല. തണുത്ത് വെളുത്ത മധുരവും നുണഞ്ഞ് ഞങ്ങൾ അങ്ങനെ നടന്നു. സോപ്പ് മുതൽ വാച്ച് വരെ നിരത്തി വെച്ച് വളയമിടുന്ന ഇടത്തിൽ വെച്ചാണ് അവന്റെ ശ്രദ്ധ പൂർണ്ണമായും എന്നിൽ നിന്ന് മാറുന്നത്. തന്നെ വിട്ട് അനുജൻ എങ്ങും പോകില്ലായെന്ന ഏട്ടന്റെ കരുതൽ ഞാൻ തെറ്റിച്ചു.

കുഞ്ഞ് തലയിൽ വലിയ ആളെന്ന ഗമയിൽ ഞാൻ ഉല്ലസിച്ച പകലായിരുന്നുവത്. ഏട്ടന്റെ കണ്ണിൽ പെടാത്ത അത്രയും ദൂരത്തേക്ക് അകലുമ്പോൾ മനസ്സിൽ പല പദ്ധതിയും ഉണ്ടായിരുന്നു. എന്നെ ശ്രദ്ധിക്കാത്തതിന് അമ്മയുടെ കൈയ്യിൽ നിന്ന് അവന് കണക്കിന് കിട്ടുമെന്നത് തന്നെയായിരുന്നു അതിൽ പ്രധാനം.

നേരം സന്ധ്യയായി. കളിയാട്ടം നടക്കുന്ന ആ വലിയ കാവിന്റെ ഏതോയൊരു അറ്റത്താണ് ഞാൻ. ചാരിയിരിക്കുന്ന മരത്തിൽ അണഞ്ഞും തെളിഞ്ഞുമൊരു ട്യൂബ് ലൈറ്റുണ്ട്. അരികിൽ ഒരു പിക്കപ്പ് ജീപ്പും നിർത്തിയിട്ടുണ്ട്. ആ ഭാഗത്തെ വെളിച്ചത്തിന്റേയും ചന്തയുടേയും ആരംഭം അവിടെ നിന്നായിരുന്നു. പ്രാണികൾ കണ്ണിൽ വീഴാൻ തുടങ്ങിയപ്പോൾ ഞാൻ ആ വാഹനത്തിന്റെ തുറന്ന പുറകിൽ വിരിച്ചിരുന്ന ഷീറ്റിൽ കയറിയിരുന്നു. ശേഷം, മാനത്തിലേക്ക് ഇരുട്ട് കലരുന്നതും നോക്കി മലർന്ന് കിടന്നു…

അമ്മയും അച്ഛനുമെല്ലാം എന്നെ തേടി ഓടുകയായിരിക്കും. തിരഞ്ഞ് മുഷിഞ്ഞ് വീട്ടിൽ എത്തിയിട്ടായിരിക്കും രണ്ടുപേരുടേയും കൈയ്യിൽ നിന്ന് അവന് പൊതിരെ കിട്ടുക. കിട്ടട്ടെ! അത് തന്നെയാണല്ലോ എനിക്കും വേണ്ടത്. എത്ര കാലമെന്ന് വെച്ചാ എല്ലാ വിഷയത്തിലും മിടുക്കനായി വിലസുന്ന അവന്റെ താഴെയിങ്ങനെ. അല്ലെങ്കിലും, എന്നോട് ആർക്കും സ്നേഹമില്ല. സ്കൂളിലെ പുസ്തകങ്ങൾ വരെ അവന്റേതാണ് ഞാൻ ഉപയോഗിക്കുന്നത്. അതിന്റെ അഹങ്കാരം എന്റെ സഹോദരന്റെ തലയിലുണ്ടെന്നൊക്കെ ആയിരുന്നു ആ നേരത്തെ എന്റെ ചിന്തകൾ….

വല്ലാത്തയൊരു കുലുക്കം അനുഭവപ്പെട്ടപ്പോഴാണ് ആ ചെറുമയക്കത്തിൽ നിന്ന് ഞാൻ ഉണരുന്നത്. മയങ്ങിപ്പോയി! കിടന്നിരുന്ന വാഹനം എന്നെയും കൊണ്ട് എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് മനസിലായില്ല. ചുറ്റും ഇരുട്ട്! ശക്തിയായി മുഖത്തേക്ക് അടിക്കുന്ന കറുത്ത കാറ്റ്! അമ്മേയെന്ന് വിളിച്ച് ഞാൻ കാറിക്കരയുകയായിരുന്നു….

ആ വാഹനം നിന്നു. ഞാൻ പുറകിൽ ഉണ്ടായിരുന്ന കാര്യം മുന്നിലുണ്ടായിരുന്ന രണ്ടുപേരും അറിഞ്ഞില്ല. കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞപ്പോൾ അവർ എന്നെ സമാധാനിപ്പിച്ചു. തിരിച്ച് പോകുന്ന ദൂരം മുഴുവൻ ആശ്വസിപ്പിച്ചു. ഏറെ നേരം മയങ്ങിയെന്നും, ആ മയക്കത്തിൽ ജില്ല തന്നെ കടന്ന് സഞ്ചരിച്ചിരിക്കുന്നുവെന്നൊക്കെ അറിഞ്ഞപ്പോൾ അതിശയമാണ് തോന്നിയത്. ഏട്ടനോടുള്ള ദേഷ്യമൊന്നും ആയിരുന്നില്ല ആ നിമിഷത്തെ വേവലാതി. വീട്ടിൽ എത്തിയാൽ മതിയെന്നേ എന്റെ തലയിൽ ഉണ്ടായിരുന്നുള്ളൂ…

ഒരു ബോധവുമില്ലാത്ത ബാല്യം കുറച്ച് മണിക്കൂറിലേക്ക് മാത്രമായി ഒറ്റപ്പെട്ടപ്പോൾ വ്യക്തമായത് വീട് മാത്രമാണ്. സമൂഹ്യപാഠം അധ്യാപിക സ്കൂളിൽ നിന്ന് പറഞ്ഞ് തന്ന കുടുംബവും അതാണ്. അമ്മയും അച്ഛനും ഏട്ടനും ഉൾപ്പെടുന്ന എന്റെ കുടുംബം…

‘ ഇവിടെ…’

വാഹനം നിന്നു. വേണ്ടായെന്ന് പറഞ്ഞിട്ടും ആ രണ്ടുപേരും വീടുവരെ എന്റെ കൂടെ വന്നു. അയൽക്കാരിൽ ചിലരൊക്കെ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. എന്നെ കണ്ടതും ആരോ അമ്മയുടെ പേര് ഉച്ചത്തിൽ വിളിച്ചു. അച്ഛനും അമ്മയും അപ്പോഴാണ് വീടിന് പുറത്തേക്ക് വരുന്നത്. അമ്മയുടെ മുഖം കരഞ്ഞ് തളർന്നിരിക്കുകയാണ്. മോൻ എവിടെയായിരുന്നുവെന്ന് അച്ഛൻ ചോദിച്ചത് എന്നെ പൊതിഞ്ഞു പിടിച്ചു കൊണ്ടായിരുന്നു. അമ്മയും എന്നെ അമർത്തി തലോടി. ഞാൻ അപ്പോൾ ഏട്ടനെ തിരയുകയായിരുന്നു…

‘ഏട്ടൻ എവിടെ മോനെ…?’

ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നുവത്. സന്ധ്യവരെ എന്നെ തിരയാൻ അവൻ ഉണ്ടായിരുന്നു. പാതിരാത്രി ആയിട്ടും കണ്ടെത്താൻ പറ്റാതെ വന്നപ്പോൾ എങ്ങോട്ടേക്കെങ്കിലും പോയതാണോ ഏട്ടനെന്ന് എനിക്ക് അറിയില്ല. എന്നെ കൈവിട്ട് കളഞ്ഞ സങ്കടത്തിലും ഭയത്തിലും തന്നെ ആയിരിക്കണം അവൻ മറഞ്ഞിരിക്കുന്നത്. പിന്നീട് ഒരിക്കലും ഞാൻ എന്റെ ഏട്ടനെ കണ്ടിട്ടില്ല. അത്രയ്ക്കും ദൂരത്തേക്ക് അവൻ പോയിരിക്കണം. ഒരു കടലോളം കുറ്റബോധത്തോടെ ആയുസ്സ് മുഴുവൻ മുഴങ്ങാൻ പാകം ആ ചോദ്യം ഇപ്പോഴും എന്റെ കാതുകളിലുണ്ട്. ‘ഏട്ടൻ എവിടെ?’

ശ്രീജിത്ത്സ്വന്തം സഹോദരനോട് എന്തുകൊണ്ടായിരുന്നു വിരോധമെന്ന് ചോദിച്ചാൽ സത്യമായിട്ടും എനിക്ക് അറിയില്ല. എന്നെക്കാളും നാല് വയസ്സിന്റെ മൂപ്പുണ്ട് അവന്. എന്നാലും, അമ്മയുടെ കൈയ്യിൽ നിന്ന് രണ്ടെണ്ണം അവന് കിട്ടണമെന്ന് പലപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *