എഴുത്ത്:-നൗഫു ചാലിയം
“ഇക്കാ എനിക്കൊരു ചായ ഇട്ട് തരുമോ..??? “
ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വന്നപ്പോൾ കിടന്നുറങ്ങുന്നവളെ തട്ടി ഉണർത്താതെ റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു പതിഞ്ഞ ആ ശബ്ദം ഞാൻ കേട്ടത്…
“വാതിൽ തുറന്നിരുന്ന ഞാൻ പതിയെ പുറകോട്ട് നോക്കി…
എന്റെ സൈനു മൂടി പുതച്ച പുതപ്പ് കുറച്ചു മാത്രം മാറ്റി കണ്ണുകൾ മാത്രം കാണിച്ചു കൊണ്ട് എന്നെ നോക്കി കിടക്കുന്നു…”
ഞാൻ ഇട്ട് തരാമെന്നും പറഞ്ഞു അടുക്കളയിലേക്ക് കയറി..
അടുക്കള ക്ളീൻ ആണ്.. ഇന്നൊന്നും ഉണ്ടാക്കിയിട്ടില്ല എന്നർത്ഥം…
ഇത് അത് തന്നെ…മാസമാസം അവളിലെ പെണ്ണിനെ തൊട്ടുണർത്തുന്ന വേദനയുടെ തുടക്കം…
അന്നവൾ ദേഷ്യത്തിൽ ആയിരിക്കും.. കുറുമ്പ് കാണിക്കും വേദന യാണേൽ എന്റെ പുറത്ത് അതിന്റെ അടയാളം കാണാം…
എന്റെ കൂട്ടുകാർക്ക് ആർക്കും ഈ പ്രശ്നം ഇല്ലായിരുന്നു… അവര്ക് ആ ദിവസവും നോർമൽ പോലെ ആയിരുന്നു..
ചിലർക് മാത്രം അനുഭവപ്പെടുന്നത് ആയിരിക്കാം അങ്ങനെ എന്ന് തോന്നുന്നു…
ഇപ്രാവശ്യം കുറച്ചു നേരത്തെ ആണെന്ന് തോന്നുന്നു.. ഡേറ്റ് ആവാൻ ഇനിയും മൂന്നോ നാലോ ദിവസം കൂടെ ഉണ്ടല്ലോ…
ആദ്യം അവൾക്കൊരു ചായ ഇടനായി വെച്ചു… തീ പാടെ കുറച്ചായിരുന്നു വെച്ചത്…
അതിനൊപ്പം തന്നെ ഞാൻ ഒരു ചെമ്പെടുത്ത് അടുപ്പത്തു വെച്ചു…
കഞ്ഞി യാക്കാം അതായിരിക്കും എളുപ്പം.. ഒരു മീൻ പൊരിച്ചതോ.. അച്ചാറോ..ചമ്മന്തിയോ ഉണ്ടേൽ അടിപൊളി..
ചായ തിളക്കാൻ തുടങ്ങിയപ്പോൾ അതെടുത്തു രണ്ടു ഗ്ലാസിലേക് പകർന്നു.. അവളുടെ അടുത്തേക് നടന്നു…
വീണ്ടും പുതപ് മൂടി കിടക്കുകയാണ്…
അവളെ വിളിച്ചു ഉണർത്തുന്നതിന് പകരം ഞാൻ പതിയെ ഒന്ന് തൊട്ടു…
“പെട്ടന്ന് തന്നെ മുഖത്തെ പുതപ്പ് മാറ്റി അവൾ എന്നോട് ചിരിച്ചു…”
“ചായ”
“ഇത്ര പെട്ടന്നോ”
“ഇല്ല അരമണിക്കൂർ ആയെടി ഞാൻ വന്നിട്ട്…”
“ഞാൻ പിന്നെയും ഉറങ്ങി അല്ലെ…”
“ ഇച്ചിരി “
ഞാൻ അവളോട് പറഞ്ഞു..
“ഇന്നും കഞ്ഞി തന്നെ ആണോ…”
അവൾ മുഖം വാടി കൊണ്ട് ചോദിച്ചു..
“ ആ…എന്തെ…
സ്ഥിരമായി ഞാൻ ഉണ്ടാകുന്നതല്ലേ…നിനക്ക് വയ്യായ്ക വരുമ്പോൾ…”
“എനിക്കൊരു ബിരിയാണി കഴിക്കാൻ കൊതിയായിരുന്നു…”
“ ഇപ്രാവശ്യം ക്ഷമിക്…നമുക്ക് അടുത്ത പ്രാവശ്യം ശരിയാക്കാം..
അവളെ പുതപ്പിനുള്ളിൽ നിന്നും എടുത്തു ഉയർത്തി കൊണ്ട് ഞാൻ പറഞ്ഞു..
അവൾ ഒന്ന് ചിണുങ്ങി…
“മ് ച്ചും…
എനിക്ക് വേണ്ട കഞ്ഞി…”
അവൾ വീണ്ടും കിടക്കയിലേക് വീഴാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ പിടിച്ചു ഉയർത്തി നടന്നു…
“അടുക്കളയിലേക്ക് എത്തിയപ്പോൾ തന്നെ അവൾ കണ്ടു അടുപ്പിന് മുകളിൽ ധം വെച്ചിരിക്കുന്ന ബിരിയാണി ചെമ്പ്…”
അതവൾ കണ്ടതും എന്റെ കഴുത്തിലൂടെ കൈ ചേർത്ത് പിടിച്ചു എന്റെ മുഖം അവളിലേക്കു അടുപ്പിച്ചു വെച്ച് കൊണ്ട് എന്റെ കവിളിൽ മധുരിക്കുന്ന ഒരു ചുംiബനം തന്നു…
“താങ്ക്സ്…”
പതിയെ എന്റെ ചെവിയിൽ അവളുടെ ശബ്ദം കേട്ടു…
“അവൾ എന്റെ കയ്യിൽ നിന്നും ഇറങ്ങി ദൃതിയിൽ ഞാൻ അവൾക്കായ് ഒരുക്കി വെച്ച ബിരിയാണി ചെമ്പിന്റെ മൂടി തുറന്നതും അതിൽ ഒന്നും തന്നെ ഇല്ലായിരുന്നു…”
“മൂടിയും കൈയിൽ പിടിച്ചു എന്റെ നേരെ ദേഷ്യത്തോടെ നിൽക്കുന്നവളുടെ ഏറു കിട്ടാതിരിക്കാൻ എന്നോണം ഞാൻ പറഞ്ഞു..
ആ അസുഖം കുറഞ്ഞല്ലോ ഇനി നമുക്ക് ഒരു ബിരിയാണി ഉണ്ടാക്കാം…
നിന്റെ ബിരിണിക്ക് നല്ല കൈ പുണ്യമാണ് പെണ്ണെ …”
“എന്തോ ഞാൻ പറഞ്ഞത് അവൾക് കൺവെൻസിങ് അല്ലാഞ്ഞിട്ട് ആയിരിക്കാം കയ്യിലെ അടപ്പ് നേരെ എന്റെ നെറ്റിയിൽ തന്നെ വന്നു കൊണ്ടത്…
മെൻ വിൽ ബി മെൻ ‘
ബൈ
…