എഴുത്ത്:-സജി തൈപ്പറമ്പ്
പട്ടാപ്പകൽ തളർന്ന് കിടന്ന മദ്ധ്യവയസ്കയെ ബലാiത്സംഗം ചെയ്തു
പോലീസ് സ്റ്റേഷനിലേക്ക് ഉച്ചയോട് കൂടി വന്ന ഫോൺ കോളായിരുന്നത്
സതീശേ വേഗം വണ്ടിയെടുക്ക്, , രണ്ട് വനിതാ സി പി ഒ യും കൂടി കയറിക്കോ
Si അനീഷ് ദ്രുതഗതിയിലാണ് സംഭവസ്ഥലത്ത് എത്തിയത്
വിശാലമായ മുറ്റമുള്ള ഇരുനില മാളികയായിരുന്നു അത്
തുറന്ന് കിടന്ന ഗേറ്റ് വഴി ജീപ്പ്ബം ഗ്ളാവിൻ്റെ രാജസ്ഥാൻ സ്റ്റോൺ പാകിയ ഉമ്മറത്ത് ചെന്ന് നിന്നു
ജോലിക്കാരിയെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീ മൊബൈൽ ഫോണിലൂടെ ആരോടോ സംസാരിക്കുന്നുണ്ട്
പോലീസുകാര് ദാ വന്നിട്ടുണ്ട് ഞാൻ കൊടുക്കാം
ജീപ്പിൽ നിന്നിറങ്ങി വന്ന Si അനീഷിന്റെ നേർക്ക് അവർ ഫോൺ നീട്ടി
സാർ ഹൗസ് ഓണറാണ് ‘ സാറിനോട് എന്തോ പറയാനുണ്ടെന്ന്
ആ സ്ത്രീയുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി അനീഷ് ചെവിയോട് ചേർത്തു
ഹലോ
ഹലോ സാറേ ഞാൻ എബി കുരുവിള എൻ്റെ ഭാര്യയ്ക്കാണ് ട്രാജഡി ഉണ്ടായിരിക്കുന്നത് സർ ദയവ് ചെയ്ത് ഈ വിവരം മീഡിയ അറിയരുത് സർ എല്ലാ അന്വേഷണളും രഹസ്യമായിട്ടായിരിക്കണം ഇങ്ങനൊരു ഇൻസിഡൻ്റ് പുറത്തറിഞ്ഞാൽ സാറിനറിയാമല്ലോ നമ്മുടെ നാട്ടുകാരുടെ സ്വഭാവം ഊട്ടിയിൽ നിന്ന് പഠിക്കുന്ന ഒരു മോളുണ്ട് ഞങ്ങൾക്ക് അവൾ പോലും ഇതറിഞ്ഞിട്ടില്ല ഒരിക്കലും അറിയാനും പാടില്ല ഞാനെന്തു വേണമെങ്കിലും ചെയ്യാം സാർ
ഓകെ ഓകെ നിങ്ങടെ ഫീലിങ്സ് എനിക്ക് മനസ്സിലാവുന്നുണ്ട് ഞങ്ങൾ പരമാവധി ഈ കേസ് വളരെ രഹസ്യമായിട്ടേ മുന്നോട്ട് കൊണ്ട് പോകുകയുള്ളു ആദ്യം ഞങ്ങളൊന്ന്വീ ടൊക്കെ പരിശോധിക്കട്ടെ
ഓകെ സർ താങ്ക്യു എന്നെ എന്താവശ്യമുണ്ടെങ്കിലും വിളിക്കാം
ഓഹ് ശരി
si ഫോൺ കട്ട് ചെയ്ത് ജോലിക്കാരിയുടെ കൈയ്യിൽ തിരികെ ഏല്പിച്ചു.
ങ്ഹാ രമയും ജൂലി ചേച്ചിയും കൂടി പേഷ്യൻ്റ് കിടക്കുന്ന റൂമിലേക്ക് ചെന്ന് അവരുടെ കണ്ടീഷൻ നോക്ക് ‘ ഡെയ്ഞ്ചർ സ്വിറ്റുവേഷനാണെങ്കിൽ ആംബുലൻസ് വിളിക്കാം
Si കൂടെ വന്ന വനിതാ പോലീസുകാരോട് നിർദ്ദേശിച്ചു
അവർ വേഗം അകത്തേയ്ക്ക് പോയി.
നിങ്ങളാണോ സ്റ്റേഷനിലേക്ക് ഫോൺ ചെയ്തത്
Si വേലക്കാരിയോട് ചോദിച്ചു
അതേ സാർ ഞാനാണ് വിളിച്ചത്
വേറെ ആരോടൊക്കെ ഈ കാര്യം വിളിച്ച് പറഞ്ഞിട്ടുണ്ട്
മുതലാളിയോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ല സാർ
ഉം ശരി ഇവിടുത്തെ CC TV ഒക്കെ വർക്കിങ്ങല്ലെ ?
ആയിരുന്നു സർ പക്ഷേ ഒരു മണിക്ക് മുൻപ് വരെയുള്ള ദൃശ്യങ്ങളെ അതില് കിട്ടുന്നുള്ളു അതിന് ശേഷമുള്ളതൊന്നുമില്ല
എന്താ ഈ ഒരു മണിയുടെ കണക്ക്
അല്ലാ ആ സമയത്താണ് ഞാൻ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിട്ട് കുളിക്കാൻ കയറിയത് , അത് CCTV റെക്കോഡ്സിലുണ്ട്
ഇവിടെ നിങ്ങളും പേഷ്യൻ്റുമല്ലാതെ വേറെ ആരുമില്ലേ?
ഇല്ല സാർ, മുതലാളി ബിസിനസ്സ് ടൂറ് പോകുമ്പോൾ കൊച്ചമ്മയ്ക്ക് കൂട്ടായി
ഞാൻ മാത്രമാണ് സ്ഥിരമായിട്ടുള്ളത് രണ്ട് ദിവസത്തിലൊരിക്കലാണ് ഹോം നഴ്സ് വരാറുള്ളത് അയാൾ ബിപിയും മറ്റും ചെക്ക് ചെയ്ത് കഴിയുമ്പോൾ ഞാൻ കൂടി നിന്നിട്ടാണ് കൊച്ചമ്മയുടെ ശരീരം വൃത്തിയാക്കുകയും ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യുകയുമൊക്കെ ചെയ്യുന്നത്
എപ്പോഴാണ് അയാൾ ലാസ്റ്റ് വന്നത് ?
മിനിഞ്ഞാന്ന് വന്നിരുന്നു ഇന്ന് വരേണ്ട ദിവസമാണ് ഉച്ചവരെ നോക്കിയിട്ട് കാണാതിരുന്നത് കൊണ്ടാണ് ഞാൻ കുളിക്കാൻ കയറിയത്
ഉം ഓകെ ഇവിടുന്ന് എന്തേലും നഷ്ടപ്പെട്ടിട്ടുണ്ടോ ?
ഉണ്ട് സാർ കൊച്ചമ്മയുടെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന കുറെ സ്വർണ്ണവും ഡ്രോയിലുണ്ടായിരുന്ന പൈസയുമൊന്നും കാണാനില്ല
പൈസയും സ്വർണ്ണവുമൊക്കെ അലമാരയിലുള്ള കാര്യം നിങ്ങൾക്കെങ്ങനെ അറിയാം അവർ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ
ഇല്ല സാർ ഞാനൊരു ദിവസം കൊച്ചമ്മയുടെ നാപ്കിൻ എവിടെയാണെ ന്നറിയാൻ ഡൈനിങ് ടേബിളിൽ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കൊണ്ടിരുന്ന മുതലാളിയോട് ചോദിച്ചു അപ്പോൾ പോക്കറ്റിൽ കിടന്ന താക്കോലെടുത്ത് എൻ്റെ കൈയ്യിൽ തന്നിട്ട് അലമാരയിൽ നിന്നെടുത്തോളാൻ പറഞ്ഞു അന്ന് അലമാര തുറന്നപ്പോൾ കണ്ടതാണ് സാർ അതിന് ശേഷം മുതലാളി വന്ന് എല്ലാം പരിശോധിച്ചതിന് ശേഷമാണ് ലോക്ക് ചെയ്ത് താക്കോലും കൊണ്ട് പോയത്
ഉം ശരി നിങ്ങൾ കതക് ലോക്ക് ചെയ്തിട്ടല്ലേ കുളിക്കാൻ കയറിയത് പിന്നെങ്ങനെയാണ് പ്രതി അകത്ത് കയറിയത് ?
അല്ല സാറേ ഞാൻ ഗേറ്റടച്ചിട്ട് വന്നപ്പോഴേക്കും എൻ്റെ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടു ഞാനാ സമയത്ത് കതക് ചാരിയതേയുള്ളോ അതോ ലോക്ക് ചെയ്തോ എന്ന് ഉറപ്പില്ല കുളി കഴിഞ്ഞ് വന്നപ്പോൾ മുൻ വാതില് ചാരിവച്ചിരിക്കുവായിരുന്നു അപ്പോഴാണ് വീടിനുള്ളിൽ ആരെങ്കിലും കയറിയോന്ന് എനിക്ക് സംശയം തോന്നിയത് ഞാൻ വേഗം കൊച്ചമ്മയുടെ മുറിയിലേക്കാണ് ഓടിയത്അവിടെ ചെന്ന് നോക്കുമ്പോൾ കൊച്ചമ്മയുടെ നൈറ്റി മുകളിലേക്ക് തെറുത്ത് കയറ്റി വച്ചിരിക്കുകയായിരുന്നു അപ്പോഴാണ് അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായത്ഞാ ൻ വേഗം ഒരു ബെഡ് ഷീറ്റെടുത്ത് കൊച്ചമ്മയുടെ നാiണം മറച്ചു പിന്നീടാണ്അ ലമാര തുറന്ന് കിടക്കുന്നത് കണ്ടത്
ജോലിക്കാരിയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നതിനിടയിൽ മെഡിക്കൽ കോളേജിൽ നിന്നും ഒരു ആംബുലൻസ് വന്നു
അതിൽ നിന്നും ഗൈനക്കോളജിസ്റ്റ്ബി ന്ദുപരമേശ്വരനും ഒരു നഴ്സുമിറങ്ങി വന്നു
സ്റ്റേഷനിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിലേക്ക് വിളിച്ച് Si അനീഷ് വിവരം പറഞ്ഞിരുന്നു
ങ്ഹാ മേഡം അകത്തേയ്ക്ക് ചെന്ന് കൊള്ളു അവിടെ വനിതാ പി സി മാരുണ്ട്
അനീഷിൻ്റെ നിർദ്ദേശപ്രകാരം ഗൈനക് ഡോക്ടർ അകത്തേയ്ക്ക് പോയി
അല്ല നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ ഈ ഹോം നഴ്സ് മെയിലാണെന്നല്ലേ പറഞ്ഞത് അയാൾ എങ്ങനെയുള്ള ആളാണ്
അത് പിന്നെ സാറേ ചിലപ്പോൾ എൻ്റെ സംശയമായിരിക്കാം കൊച്ചമ്മ നല്ല വെളുത്ത് തുടുത്ത് സുന്ദരിയായൊരു സ്ത്രീയാണ് അവരുടെ കിപ്പ് കണ്ടാൽ തളർന്ന് കിടക്കുവാണെന്ന് ഒരിക്കലു പറയില്ല സാറിൻ്റെ കൂടെ മൂന്ന് മാസം മുമ്പ് പോയ ഒരു യാത്രയിലാണ് അപകടമുണ്ടാകുന്നത് അന്ന് നട്ടെല്ല് തകർന്ന് സുഷുംമ്നാ നാഡിക്ക് പരിക്ക് പറ്റിയത് കൊണ്ടാണ് ശരീരം മുഴുവൻ തളർന്ന് കൊച്ചമ്മ സംസാരിക്കാൻ പോലുമാവാതെ കിടപ്പിലായത് കണ്ണുകൾ മാത്രമേ ചലിക്കുകയുള്ളു ഈ ഹോം നഴ്സ് ഒരു പത്തിരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള ഒരു പയ്യനാണ് കൊച്ചമ്മയുടെ ഡ്രെസ്സ് മാറുമ്പോഴൊക്കെ അവൻ്റെയൊരു വല്ലാത്ത നോട്ടവും മുഖത്ത് ഒരു വൃത്തികെട്ട ഭാവവുമൊക്കെ ഉണ്ടാകുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, ഏജൻസിയിൽ വിളിച്ച് ഒരു ഫീമെയിൽ നഴ്സിനെ ചോദിക്കണമെന്ന് സാറിനോട് പറയാനിരിക്കുകയായിരുന്നു ഞാൻ
ഉം ശരി, എന്താ നിങ്ങടെ പേര്
ശ്യാമള
ഉം ശ്യാമള തത്ക്കാലം ഇവിടെ തന്നെ നിന്നോളു ആ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തേക്ക് സതീശേ ഞാനൊന്ന് അകത്തേയ്ക്ക് കയറുവാ വേറെ ആരെയും അകത്തേയ്ക്ക് വിടണ്ടാ
ഓകെ സർ ഞാൻ ഗേറ്റ് പൂട്ടിയേക്കാം
അനീഷ് അകത്തേയ്ക്ക് കയറുമ്പോഴേക്കും ഗൈനക്ക് ബിന്ദുവും വനിതാ സി പി ഒ മാരും മുറിയിൽ നിന്നുമിറങ്ങി വരുന്നുണ്ടായിരുന്നു
എന്തായി ഡോക്ടർ പേഷ്യൻ്റ് നോർമലാണോ ?
അതേ സർ അവരുടെ നൈറ്റി തെറുത്ത് കiയറ്റി പൊiക്കിൾ ചുഴി വരെ വച്ചിട്ടുണ്ടായിരുന്നു കാiലുകൾ വശത്തേയ്ക്ക് കുറച്ച് അകന്നുമിരിക്കുക യായിരുന്നു പിന്നെ ബ്രെiസ്റ്റിൻ്റെ ഭാഗം നൈറ്റി കീറിയിട്ടുമുണ്ടായിരുന്നു ഒറ്റ നോട്ടത്തിൽ ഒരു റേiപ്പ് ചെയ്യാനുള്ള ശ്രമത്തിൻ്റെ അടയാളങ്ങ ളൊക്കെ യുണ്ട് പക്ഷേ അവരുടെ വiജൈന ഡ്രൈ ആയിരിക്കു വായിരുന്നു ഈയൊരു മരവിച്ച അവസ്ഥയിൽ അവർക്ക് ഡിസ്ചാർജ് ഉണ്ടാവില്ലായിരിക്കാം പക്ഷേ മെയിലിൻ്റെ സ്പേം തരി പോലു മുണ്ടായിരുന്നില്ല അതിൽ നിന്നും ലൈംഗികമായി പേiഷ്യൻ്റ് പീഡിപ്പിക്ക പ്പെട്ടിട്ടില്ലന്നാണ് എൻ്റെ ഒരു നിഗമനം
അല്ല മേഡം പ്രതി അത്രത്തോളമെത്തിയിട്ട് ഫിനിഷ് ചെയ്യാതെ പിന്മാറണമെങ്കിൽ എന്തായിരിക്കും കാരണം എനി ഡൗട്ട്സ്
ചിലപ്പോൾ ആ സമയത്തായിരിക്കാം ഈ പറയുന്ന വേലക്കാരി കുളിമുറിയിൽ നിന്ന് ഇറങ്ങുന്ന ശബ്ദം വല്ലതും പ്രതി കേട്ടത് അപ്പോൾ പിടിക്കപ്പെടാതിരിക്കാൻ പെട്ടെന്ന് ഓടി രക്ഷപ്പെട്ട് കാണും
പക്ഷേ മാഡം ആ വെപ്രാളത്തിനിടയിൽ ലോക്കറിലിരിക്കുന്ന സ്വർണ്ണവും പണവും അയാൾക്ക് മോഷ്ടിക്കാനുള്ള സമയം കിട്ടിക്കാണുമോ
ചിലപ്പോൾ ആദ്യമേ അതൊക്കെ അയാൾ ബാഗിൽ ഭദ്രമാക്കി വച്ചിട്ടാവും റേപ്പിങ്ങിന് ശ്രമിച്ചത്
ഓകെ മാഡം എന്തായാലും സഹകരിച്ചതിന് നന്ദി ഞങ്ങള് എൻക്വയറി തുടരട്ടെ മാഡം പൊയ്ക്കൊള്ളു
ആംബുലൻസ് തിരിച്ച് ‘ പോകുന്നത് കണ്ട് Si അനിഷ് സംഭവം നടന്ന റൂമിലേക്ക് ചെന്നു
അലമാരയുടെ രണ്ട് പാളികളും തുറന്ന് കിടക്കുകയാണ് അതിൻ്റെ ലോക്ക് സാധാരണ താക്കോലിട്ട് തുറക്കുന്നത് പോലെ അകത്തേയ്ക്ക് തന്നെ ഇരിക്കുകയാണ് അലമാരയ്ക്കുള്ളിലെ മറ്റ് വസ്തുക്കൾക്കൊന്നും സ്ഥാനമാറ്റം സംഭവിച്ചിട്ടില്ല, മുറിയിൽ ഒരു ടേബിളും കസേരയമുണ്ട് ജനൽ പാളികളൊക്കെ അടച്ചിട്ടിരിക്കുകയാണ്
അപ്പോഴാണ് ജനൽ പടിയിൽ ഇരിക്കുന്ന അടുക്കളയിലെ മീൻ മുറിക്കുന്ന കത്രിക അയാളുടെ ശ്രദ്ധയിൽ പെട്ടത്
അത് കൈയ്യിലെടുത്ത് പരിശോധിച്ചു എന്നിട്ട് ബെഡ്ഡിൽ കിടന്ന പേഷ്യൻ്റിനെ അടിമുടിയൊന്ന് നോക്കി
ജൂലി ചേച്ചി നിങ്ങള് ചെന്ന് ആ ജോലി ക്കാരിയെ കസ്റ്റഡിയിലെടുക്ക് തത്ക്കാലം ഞാൻ ഇവരുടെ ഹസ്ബൻ്റിനെ വിളിച്ച് ഉടൻ ഇങ്ങോട്ട് വരാൻ പറയാം അത് വരെ രമ ഇവിടെ നില്ക്കട്ടെ എന്താ രമേ പേടിയൊന്നുമില്ലല്ലോ?
ഇല്ല സാർ അത്യാവശ്യം കരാട്ടേയൊക്കെ എനിക്കറിയാം
ഉം ഗുഡ് എങ്കിൽ ശരി ഞങ്ങള് സ്റ്റേഷനിലേക്ക് പോകുവാ
എന്തിനാണ് സാർ എന്നെ കൊണ്ട് പോകുന്നത് ഞാൻ വിവരം വിളിച്ച് പറഞ്ഞത് ഇപ്പോൾ കുറ്റമായോ?
ശ്യാമള ഒച്ച വച്ചു
മോളേ ശ്യാമളേ അധികം അഭ്യാസമെടുക്കരുത് നീ പറഞ്ഞത് മുഴുവൻ വെള്ളം തൊടാതെ വിഴുങ്ങാൻ ഞങ്ങള് പോലീസുകാര് അത്രയ്ക്ക് മണ്ടൻമാരാണോ?
എനിക്കെതിരെ എന്തേലും തെളിവുണ്ടായിട്ടാണോ നിങ്ങളെന്നെ കസ്റ്റഡിയിലെടുക്കുന്നത് ? നിങ്ങൾക്കിത് ദോഷം ചെയ്യുമേ?
എത്ര തെളിവ് വേണം മാഡത്തിന് ? എടി നിന്നെപ്പോലൊരു വീട്ട് ജോലിക്കാരി ഇങ്ങനെയൊരു സംഭവമുണ്ടായാൽ ആദ്യം വിളിച്ച് കൂവി അയൽക്കാരെയൊക്കെ അറിയിക്കുകയാണ് ചെയ്യുന്നത് അതിന് പകരം നീയെന്താ ചെയ്തത് ഓടിപ്പോയി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു അതെന്തിനാടീ നീയെന്താ അന്വേഷണ ഉദ്യോഗസ്ഥയോ? പിന്നെ ബലാത്സംiഗം ചെയ്യാൻ മുട്ടി നില്ക്കുവന്നവൻ നൈറ്റി കീറാനായി അടുക്കളയിൽ പോയി കത്രിക എടുത്തോണ്ട് വരില്ല അതവൻ സ്വന്തം കൈകൊണ്ട് വലിച്ച് കീറത്തേയുളളു അവിടെ ഇരുന്ന കത്രികയിൽ അടുക്കളയിൽ രാവിലെ മീൻ മുറിച്ചതിൻ്റെ ചിതമ്പലി നോടൊപ്പം ആ പാവം സ്ത്രീയുടെ നൈറ്റിയുടെ ചെറിയൊരു കഷ്ണം കൂടി ഉണ്ടായിരുന്നു
പിന്നെ അലമാരയുടെ താക്കോല് മുതലാളി പൂട്ടി കൊണ്ട് പോയെങ്കിലും അതിൻ്റെ ഡ്യൂപ്ലിക്കേറ്റ് ഇവിടെ എവിടേലുമുണ്ടാവുമെന്ന് എനിക്കറിയാ മായിരുന്നു അത് തപ്പിയെടുത്ത് സ്വർണ്ണവും പണവും മോഷ്ടിക്കാനുള്ള ക്ഷമയൊന്നും പുറത്ത് നിന്ന് വരുന്ന ഒരു മോഷ്ടാവും കാണിക്കില്ല അവര് അലമാര കുiത്തിത്തുറക്കുകയേ ഉള്ളു ഇവിടുത്തെ അലമാര താക്കോല് ഉപയോഗിച്ച് തുറന്ന് സമാധാനമായിട്ടാണ് അതിൽ നിന്ന് സകലതും പുറത്തെടുത്തത് ഇത്രയൊക്കെ നേരിട്ടുള്ള തെളിവുകളാണ് ഇനിയിപ്പോൾ ശാസ്ത്രീയ തെളിവുകൾ എടുക്കാനായി ഫിംഗർ പ്രിൻ്റ് യൂണിറ്റ് ഉടനെ യെത്തും അപ്പോഴെ നിന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കു ഇനി നീ സത്യം പറഞ്ഞോളു ആ സ്വർണ്ണവും പണവും എന്നാണ് നീയെടുത്തത് ?അതിപ്പോൾ എവിടെയുണ്ട്?
സാർ എനിക്കൊരബദ്ധം പറ്റിയതാണ് അതെല്ലാം എൻ്റെ ബാഗിൽ തന്നെയുണ്ട്എ ല്ലാം ഞാൻ തിരിച്ച് തരാം എന്നെ വെറുതെ വിടണം സർ
അതൊക്കെ നീ കോടതിയിൽ പറഞ്ഞാൽ മതി, ജൂലി ചേച്ചി ഇനി ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി മെഡിക്കലെടുത്തിട്ട് അറസ്റ്റ് രേഖ പ്പെടുത്താം എന്നിട്ട് ബാക്കിയൊക്കെ തീരുമാനിക്കാം
വളരെ വേഗത്തിൽ ഒരു കേസ്സന്വേഷണം പൂർത്തിയാക്കിയ സന്തോഷത്തി ലായിരുന്നു അനീഷും കൂട്ടരും ..