ചേച്ചി, എനിയ്ക്ക് ലിഫ്റ്റ് തന്നില്ലായിരുന്നെങ്കിൽ, ഒരു പക്ഷേ എനിക്കീ പരീക്ഷ യെഴുതാൻ കഴിയില്ലായിരുന്നു ,ചേച്ചിയെക്കാൾ മുൻപേ പോയ ഒരുപാട് ചേട്ടൻമാരെ ഞാൻ കൈ കാണിച്ചിട്ടും, ആരും നിർത്തിയില്ല…….

_lowlight _upscale

എഴുത്ത്:-സജി തൈപ്പറമ്പ്

ഞാൻ പതിനഞ്ച് വയസ്സുള്ളൊരു പത്താം ക്ളാസ്സുകാരനാണ്

ഇന്ന് രാവിലെ റോഡരികിൽ നിന്ന് ഒരു പാട് വാഹനങ്ങൾക്ക് ഞാൻ ലിഫ്റ്റ് ചോദിച്ചിരുന്നു

എന്നെ മൈൻഡ് പോലും ചെയ്യാതെ അവരെല്ലാം കടന്ന് പോയപ്പോൾ ആശങ്കയോടെ ഞാൻ വാച്ചിൽ നോക്കി

ഇനി പതിനഞ്ച് മിനുട്ടേ ഉള്ളു, അത് കഴിഞ്ഞാൽ ഗേറ്റടയ്ക്കും പരിഭ്രമത്തോടെ ഞാൻ ദൂരെ നിന്ന് വരുന്ന അടുത്ത വാഹനത്തിന് നേരെ കൈവീശി കാണിച്ചു

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സ്കൂട്ടർ കുറച്ച് മുന്നിലായി ബ്രേക്കിട്ട് നിന്നു

ചേച്ചീ,, എനിയ്ക്ക് ഹെൽമെറ്റില്ല കുഴപ്പമില്ലല്ലോ ?

സ്കൂട്ടറോടിച്ചിരുന്ന ചേച്ചിയോട് ഉത്ക്കണ്ഠയോടെ ഞാൻ ചോദിച്ചു.

അവർ പെട്ടെന്ന് സീറ്റിനടിയിലിരുന്ന മറ്റൊരു ഹെൽമെറ്റെടുത്ത് എൻ്റെ തലയിൽ വച്ച് തന്നു.

വേഗം കയറെഡാ,, ഇപ്പോൾ പരീക്ഷ തുടങ്ങും,,

എന്നെക്കാൾ ധൃതിയായിരുന്നു ആ ചേച്ചിയ്ക്ക്,

അഞ്ച് മിനുട്ട് മുൻപ് എന്നെ സ്കൂൾ ഗേറ്റിലെത്തിച്ചിട്ട് തിരിച്ച് പോകാനൊരുങ്ങിയ ചേച്ചിയോട്, ഞാൻ താങ്ക്സ് പറഞ്ഞു,

ചേച്ചി, എനിയ്ക്ക് ലിഫ്റ്റ് തന്നില്ലായിരുന്നെങ്കിൽ, ഒരു പക്ഷേ എനിക്കീ പരീക്ഷ യെഴുതാൻ കഴിയില്ലായിരുന്നു ,ചേച്ചിയെക്കാൾ മുൻപേ പോയ ഒരുപാട് ചേട്ടൻമാരെ ഞാൻ കൈ കാണിച്ചിട്ടും, ആരും നിർത്തിയില്ല ,പക്ഷേ ചേച്ചി മാത്രമാണ് എന്നോട് സിംപതി കാണിച്ചത്,,

അത് മറ്റൊന്നുമല്ലെടാ,, ഇപ്പോഴത്തെ വാർത്തകളാക്കെ നീ കാണുന്നില്ലേ ?പലരും കiഞ്ചാവും , M,D,MA യുമൊക്കെ കടത്തുന്നത്, സ്കൂൾ യൂണിഫോമിട്ട കുട്ടികളെ ക്യാര്യയറാക്കി കൊണ്ടാണ്, അത് കൊണ്ട് എല്ലാവർക്കും ഒരാശങ്കയുണ്ടാവും, വെറുതെ എന്തിനാ ഒരു പൊല്ലാപ്പിൽ ചെന്ന് കേറിക്കൊടുക്കുന്നത് എന്ന് വിചാരിച്ചിട്ടാവും അവരാരും ലിഫ്റ്റ് തരാഞ്ഞത്,

അപ്പോൾ ചേച്ചിക്ക് ആശങ്കയില്ലായിരുന്നോ?

എനിയ്ക്കും ആ പേടി ഉണ്ടായിരുന്നെങ്കിലും, നിൻ്റെ യൂണിഫോം കണ്ടപ്പോൾ തോന്നി, നീ ഫൈനൽ എക്സാമിന് പോകാൻ നില്ക്കുവാണെന്ന് ,കാരണം ഇതേ യൂണി ഫോമിട്ട എൻ്റെ മകളെ ഞാൻ, സ്കൂളിൽ വിട്ടിട്ട് തിരിച്ച് വരികയായിരുന്നു, പിന്നെ , എന്നെ പോലെയുള്ള അമ്മമാർക്ക്, സ്വന്തം മക്കളുടെ പ്രായമുള്ള കുട്ടികളെ കാണുമ്പോൾ ,ആശങ്കയെക്കാൾ അനുകമ്പയാണ് തോന്നാറ്, അപ്പോൾ വരാൻ പോകുന്ന പൊല്ലാപ്പുകളെക്കുറിച്ചൊന്നും അവർ ചിന്തിക്കാറേയില്ല, എല്ലാ മാതാപിതാക്കളും, എന്നെ പോലെ തന്നെയായിരിക്കും, മക്കളെക്കുറിച്ചവർക്ക് ആശങ്കളെക്കാൾ പ്രതീക്ഷകളാണ് കൂടുതൽ ഉണ്ടാവാറ്,നീ ഒരിക്കലും നിൻ്റെ പേരൻ്റ്സിൻ്റെ പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കരുത്, വേഗം പോയി നന്നായി പരീക്ഷയെഴുതാൻ നോക്ക്,,

വാത്സല്യത്തോടെ എൻ്റെ നെറ്റിയിൽ വീണ് കിടന്ന മുടിയിഴകൾ മുകളിലേയ്ക്ക് കോതി വച്ചപ്പോൾ എൻ്റെ ഉള്ളൊന്ന് തേങ്ങി ,

പരീക്ഷയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ എൻ്റെ അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് ഒരു പാട് കരഞ്ഞു ,

ഇന്ന് ഞാൻ അമ്മയെ പോലൊരാളെ റോഡിൽ വച്ച് കണ്ടു ,അവരാണെന്നെ സ്കൂളിൽ കൊണ്ടാക്കിയത്തി രിച്ച് പോകാൻ നേരം, പണ്ട് അമ്മ എൻ്റെ മുടി കോതി ഒതുക്കുന്നത് പോലെ അവരും ചെയ്തപ്പോൾ എനിയ്ക്ക് കരച്ചില് വന്നമ്മേ ,,

ചില്ലിട്ട ഫ്രെയിമിനുള്ളിൽ നിശ്ചലയായിരിക്കുന്ന അമ്മയ്ക്ക് എൻ്റെ സങ്കടം മനസ്സിലായോ ആവോ?

Leave a Reply

Your email address will not be published. Required fields are marked *