ഓർമ്മകൾ
Story written by Smrithi Kannur
ഉത്തർപ്രദേശിലെ ഒരു .ചെറിയചെറിയ പട്ടണം
1979 കളിലെ …ഏകദേശം ഒരു നാല്പത്തിയാറു വർഷം മുൻപ് ഫോണൊന്നും പ്രാബല്യത്തിലില്ലാത്ത കാലത്തിലെ ഒരു ചെറിയ ഓർമ്മ ക്കുറിപ്പാണ്
ഒന്നു ചികഞ്ഞു നോക്കിയാൽ നല്ലതും ചീ,ത്തയുമായ എത്രമാത്രം ഓമ്മകൾ നമുക്കുണ്ട്. ഓർക്കുമ്പോൾ ഒരു മന്ദസ്മിതം അല്ലെങ്കിൽ ഒന്നു നനയുന്ന മിഴികൾ അതുമല്ലെങ്കിൽ ഒരു വട്ടം കൂടി ആ കാലങ്ങൾ തിരിച്ചു വന്നെങ്കിൽ എന്നുള്ള നടക്കാത്ത മോഹങ്ങൾ
അതൊക്കെ നമ്മുടെ ഭൂതകാലം നമുക്കായ് കരുതി വെച്ചതാണ്. ഞാൻ
ആ ചിമിഴൊന്നു തുറക്കുകയാണ്.
ഉച്ചയൂണ് കഴിഞ്ഞ് പാലു കുടിച്ചുറങ്ങിയ കുഞ്ഞുമോളെ ചേർത്ത് പിടിച്ച് ഒന്ന് മയങ്ങിയതാണ്. ചൂടിന്റെ ആലസ്യത്തിൽ മിഴികൾ താനേ അടയുന്നു.
പെട്ടെന്ന് ഗെയ്റ്റ് ഒരു വല്ലാത്ത ശബ്ദത്തോടെ തുറന്നു. മോളെ ഉണർത്താതെ കൈകുത്തി തല ഉയർത്തി ജനലിൽ കൂടെ പുറത്തു നോക്കി
ഈശ്വരാ….. ഞാൻ എന്താണ് കാണുന്നത്. ഇവിടാരും ഇല്ലല്ലോ ഭഗവാനേ..
ഇവിടുത്തെ വീട്ടുകാര് അവരുടെ ഗ്രാമത്തിൽ പോയിരിക്കുകയാണ്.
അവരുടെ വിളവെടുപ്പിന്റെ കാലമാണ്ഇ.വരോട് മിണ്ടാൻ പോലും എനിക്കറിയില്ല. വിവാഹം കഴിഞ്ഞു ഇവിടെ എത്തിയിട്ട് വർഷം ഒന്നരയേ അയുളളു ഹിന്ദി സംസാരിക്കാൻ മാത്രമുളള അറിവൊന്നും ഇല്ല
അടുത്ത വീട്ടിൽ ഒരു രാജസ്ഥാനി തായ്ഉ ണ്ടായിരുന്നു. അവരെപ്പോഴും ഒരു . വിശറിയുമായ് ചൂടി കട്ടിലിൽ ഇരിപ്പു ങ്ങാവും ഭർത്താവ് രാവിലെ പോകുമ്പോൾ തായ് യോടു പറയും
മാ ജീ മേം ജാ രഹാ ഹും (അമ്മാ…ജീ ഞാൻ പോവുകയാണ്)
. ജരാ ഹയാൽ രകനാ ( ഒന്ന് ശ്രദ്ധിക്കണേ)
അച്ഛാ.,. ജീ ( ശരി) ഇന്നവിടെ ആ തായും ഇല്ലല്ലോ
അതും മനസ്സിലോർത്തു മെല്ലെ എഴുന്നേറ്റു അപ്പോഴേക്കും വാതിലിൽ ശക്തിയായി മുട്ടു തുടങ്ങി.
തുറക്കണോ വേണ്ടയോ……..
പേടി കാരണം ഉമിനീരിറക്കി. അപ്പോഴക്കും തുറന്ന ജനലിൽ കൂടി അവർ എന്നെ കണ്ടു കഴിഞ്ഞു.
ദർവാജാ . ഖോലോ,, (വാതിൽ തുറക്കു,) വീണ്ടും ശക്തിയായി മുട്ടുന്നു
ബഹൻജീ ദർവാജാ ഖോലോ (സഹോദരി വാതിൽ തുറക്കൂ )
വന്നവർ ഒന്നോ രണ്ടോ പേരായിരുന്നില്ല. ഒരു കൂട്ടം “ഹി ജഡക’ളായിരുന്നു.
“ഹിജ,ഡകൾ “എന്ന പേരിൽ അറിയപ്പെടുന്ന ഇവരുടെ ഉപജീവന മാർഗ്ഗമാണ് അവർ പിൻതുടരുന്നത്
വാതിൽ പൊളിഞ്ഞു വീഴും എന്ന ഭയത്തിൽ ഞാൻ വാതിൽ തുറന്നു
അപ്പോഴേക്കും ശബ്ദത്തോടെ കൈ കൊട്ടിക്കൊണ്ട് അവർ മുറിയിലേക്ക് കടന്നുവന്നു. ഒരാൾ അധികാരത്തോടെ ഉറങ്ങുന്ന കുഞ്ഞിനെ എടുത്തു.
ലഡകാ ഓർ ലഡക്കീ….( ആണോ, പെണ്ണോ)
ലഡക്കി ( പെൺകുഞ്ഞ്) ഞാൻ വിക്കി.
അവരുടെ ആട്ടവും പാട്ടും തുടങ്ങിയപ്പോൾ കുഞ്ഞു ഉണർന്ന് കരയാൻ തുടങ്ങി കുട്ടിയെ വാങ്ങാൻ ഞാൻ കൈകൾ നീട്ടി.
അപ്പോൾ അവർ ഒന്നാകെ എന്നെ നോക്കി പൊട്ടിച്ചിരിച്ചു.
ഒരേ താളത്തിൽ കൈകൾ കൊട്ടിക്കൊണ്ട് പറഞ്ഞു.
ഐ സേ . നഹി ദേ ഗാ, ( അങ്ങനെ തരില്ല).കുഞ്ഞ് കരച്ചിലും നിർത്തുന്നില്ല..എനിക്കാണെങ്കിൽ ഹിന്ദി അത്രയൊന്നും. സംസാരിക്കാൻ അറിയില്ല.അറിയാവുന്ന ഹിന്ദിയിൽ അവരോട് കെഞ്ചി
മേരാ ബച്ഛാ ദേദൊ( എന്റെ .കുഞിനെ തരൂ).എന്തോ തമാശ കേട്ടതു പോലെ അവർ ആർത്തു ചിരിച്ചു.
ഞാൻ തല ഉയർത്തി ഗെയ്റ്റിനു പുറത്ത്റോ ഡിൽ നോക്കി ആരും ഇല്ല
ജൂൺ മാസത്തിലെ കൊടും ചൂടിൽ ഉച്ച സമയത്ത് ആരും പുറത്തുണ്ടാവില്ല
ഇവർ എന്റെ കുഞ്ഞിനേയും കൊണ്ട് പോകുമോ എന്റെ പേടി കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു.
രണ്ടു ദിവസം മുൻപ് ഭർത്താവ് പറഞ്ഞിരുന്നു. . ഖാൻ സാബിന്റെ വീട്ടിൽ ഹി,ജഡകൾ വന്നിരുന്നു. നമ്മൾ ശ്രദ്ധിക്കണം ഹോസ്പിറ്റലിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് അവർ വരുന്നത്അ വരെ എതിർത്ത് നില്കാനൊന്നും നമുക്ക് ആവൂല്ല
കഴിയുന്നതും പിടി കൊടുക്കാതിരിക്കുക
എങ്ങനെ ?
മോളുടെ തുണി ഒന്നും പുറത്തിടണ്ട
ശരി മറ്റൊരരു ഉത്തരം പറയാനുണ്ടായിരുന്നില്ല.
ഹി,ജഡകളെക്കുറിച്ച് എനിക്കുണ്ടായിരുന്ന എല്ലാ സഹതാപവും ഒറ്റയടിക്ക് പറന്നു പോയി എങ്ങനെ കുഞ്ഞിനെ തിരികെ കിട്ടും അതു മാത്രമായിരുന്നു എന്റെ ചിന്ത
അവരുടെ കുറ്റം കൊണ്ടല്ലാത്ത ഒരു കാര്യത്തിന് കാലങ്ങളായി ശിക്ഷ അനുഭവിക്കുന്നവരാണ് ഇവർ ജന്മനാ ആണും പെണ്ണും അല്ലാത്ത ഇവരെ ഒരു ജോലിക്കും എടുക്കാറില്ല. ആൺ, പെൺ കോളങ്ങൾ അവർക്കു പൂരിപ്പിക്കാൻ ആവില്ലല്ലോ. പിന്നെ രൂപത്തിലും ഭാവത്തിലും അവർ വ്യതസ്ഥരാണ് സാരിയുടുത്ത് മുടി മെടഞ്ഞു കൈനിറയെ വളകളും ചുണ്ടുകളിൽ ചായവും തേച്ച്പു രുഷ രൂപവും സ്ത്രൈ,ണ ശബ്ദവും
സ്ത്രീ രൂപവും പുരുഷ ശബ്ദവും…. ഗവൺമെന്റും അവർക്കു വേണ്ടി ഒന്നും ചെയ്യാറുണ്ടായിരുന്നില്ല ആ കാലത്ത്
അപ്പോൾ അവർ സ്വന്തം വഴി വെ,ട്ടി തെളിച്ചു അവരുടെ വിശപ്പടക്കാൻ
അതിന് അവരെ കുറ്റം പറയാൻ പറ്റുമോ
എവിടെയൊക്കെ .ജനനം മരണംവിവാഹം ഗൃഹപ്രവേശം ഉണ്ടാവുമ്പോൾ അവിടെയെത്തി ഒരു നല്ല വി,ഹിതം കൈക്കലാക്കും പോലീസും അതു കണ്ടില്ലെന്നു നടിക്കും
ഓരോ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ആശുപത്രികളിൽ നിന്നും അവർ ജനന മരണ കണക്ക് കണ്ടെത്തുന്നു. സംഘങ്ങളായി ഓരോ വീട്ടിലും എത്തി അവർ അവരുടെ വീതം ശേഖരിക്കുന്നു.
ഒരു വേള ഇവരെ സന്തോഷിപ്പിക്കുന്നതു വഴി മരിച്ചയാൾക്ക് സദ്ഗതിയും വിവാഹം ജനനം ഗൃഹപ്രവേശം എന്നിവയ്ക്ക് സർവഐശര്യങ്ങളും ഇവർ ആശംസിക്കുന്നു.
കുഞ്ഞ് കരഞ്ഞു തളർന്നു മയങ്ങി.ഞാൻ വീണ്ടും അവർക്ക നേരെ കൈ നീട്ടി (മേരാ ബച്ഛാ ദേദോ )എന്റെ കുഞ്ഞിനെ തരു
ഈ നാട്ടിൽ താമസം തുടങ്ങിയതിൽ പിന്നെ ഭർത്താവുമായി കുറെ ഇവർക്ക് വേണ്ടി വാദിച്ചിട്ടുണ്ട്
ഇപ്പാൾ എല്ലാം തിരിച്ചെടുക്കുന്നു. എങ്ങനേയും മോളെ തിരികെ വാങ്ങണം അറിയാവുന്ന ഹിന്ദിയിൽ വീണ്ടും ചോദിച്ചു.
ആപ് ലോഗോം കൊ ക്യായാ ചാഹിയേ( (താങ്കൾക്ക എന്താണ് വേണ്ടത്)
അപ്പോൾ അവർ ഒന്നുകൂടി കൈകാട്ടിച്ചിരിച്ചു
യഹ് ഹു ഇ ന ബാത്ത്( അങ്ങനെ വഴിക്കു വാ) എന്ന്
പിന്നെ അവർ പറഞ്ഞു.
സൊ റുപയ,. ചാഹിയേ ( നൂറു രൂപ വേണം)
ആ കാലങ്ങളിൽ ആൺ കുട്ടികൾക്കാണ് നൂറു രൂപ കൊടുക്കാറുള്ളത് പക്ഷേ അത് അവരോട് പറയാൻ ഹിന്ദി അറിയണ്ടേ
ഞാൻ പെട്ടന്ന് നൂറു രൂപ എടുത്തു അവർക്ക് കൊടുത്തു. അത് വാങ്ങി കൂട്ടിയെ ഒന്ന് ഉഴിഞ്ഞ് അവരുടെ കൈയിൽ പിടിച്ചപ്ലേറ്റിൽ ഇട്ടു..
പ്രതീക്ഷയോടെ ഞാൻ കുട്ടിയെ വാങ്ങാൻ കൈ നീട്ടി അപ്പോൾ അവർ
ഇത്തനീ ഭീ ക്യയാ ജൽദീ ഹൈ ബഹൻ ജീ….. ( എന്തിനാണിത്ര ധൃതി സഹോദരീ ) എന്ന്ഞാ ൻ വീണ്ടു പറഞ്ഞു മേ രാ ബച്ഛാ ദൂധ് ചാഹി യേ ( എന്റെ കാട്ടിക്ക് പാലു വേണം)
ഹാ ഹാ… ദൂ ധ് ദേ ദൊ, ( ആ ഹാ പാലു കൊടുത്തോ) . ഹമേം സാഡീ, ചാവൽ ചീനി ഔർ ദേ ദൊ. ( നമുക്ക് സാരി അരി പഞ്ചസാര ഇതും കൂടി വേണം)
കേട്ടതു പാതി ഒരു വലിയ താലത്തിൽ ഞാൻ എല്ലാം എടുത്തു വെച്ചു. കുട്ടിയെയും കൊണ്ട് അവർ കടന്നു കളയുമോ എന്ന് ഇടക്കിടെ നോക്കു കയും വേണം
എല്ലാം കൈ നീട്ടി വാങ്ങി പിന്നേയും അവർ മോളെ തരാനുള്ള ഒരുക്കത്തിലല്ല.
എനിക്ക് സങ്കടത്തോടൊപ്പം ദേഷ്യവും വരാൻ തുടങ്ങി പക്ഷേ എങ്ങാനും അവർ മോളെ എന്തെങ്കിലും ചെയ്താലോ അബ് മേരാ ബച്ഛാ ദേ.ദോ..ന
( ഇനി കുട്ടിയെ തന്നൂടെ)
ദിയാ ജലാഒ ( വിളക്കു കത്തിക്കു)
എന്റെ ക്ഷമ നശിച്ചിരുന്നു ഇവരുടെ ആവശ്യങ്ങൾ തീരില്ല എന്നെനിക്ക് ബോധ്യമായി. ഒരു ഫോൺ പോലും ഇല്ലാത്ത ആ സമയത്തെ കുറിച്ച് ഓർത്ത് ഭീതിയോടെ തറയിലിരുന്നു. ഉറക്കെ കരഞ്ഞു. എന്റെ മോള് . എനിക്ക എന്റെ മോളെ തരൂ……
സംഗതി ഏറ്റു അവരന്യോന്യം അഭിപ്രായ വ്യത്യാസം ആയി എന്ന് എനിക്ക് മനസ്സിലായി. ഒരാൾ പറയുന്നുണ്ട്.
അബ് ബച്ഛേ കൊ േദ ദൊ ( ഇനി കുട്ടിയെ കൊടുക്കു)
തകിലു കൊട്ടി പാട്ടു പാടി കുറച്ചു അരിയും പൂക്കളും വാരിയിട്ട് എന്നെ അനുഗ്രഹിച്ചു. …..എന്താണെന്നല്ലേ
അഗലാ ബ്ഛാ ലഡക്കാ ഹൊ ( അടുത്തത് ആൺ കുഞ്ഞാവട്ടെ )എന്ന്
കുഞ്ഞിനെ അനുഗ്രഹിച്ച് തിരികെ തരുമ്പോൾ നഷ്ടപ്പെട്ട ഒന്ന് തിരികെ കിട്ടിയ സന്തോഷമായിരുന്നു.
ചൂടു കൊണ്ട് വാടി തളർന്ന മോളെ ചേർത്ത് പിടിച്ച് കുറെ കരഞ്ഞു.
മുറുകിയ താളമേളത്തോടെ അവർ പോയപ്പോൾ ഓടി പോയി ഗെയിറ്റ് താഴിട്ടു പൂട്ടി. ആരുമില്ലാത്തപ്പോൾ എപ്പോഴും ഗെയിറ്റ് പൂട്ടണം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇനി ഒരിക്കലും മറക്കില്ല.
☆☆☆☆☆☆☆☆☆

