എൻ്റെ ബാല്യം ..
എഴുത്ത്:-മനു തൃശ്ശൂർ
അന്നൊരു ദിവസം അച്ഛനും അമ്മയും കളിക്കുമ്പോഴ്
ഞങ്ങളുടെ വീടിന് തൊട്ട് അപ്പുറത്തെ വീട്ടിൽ പുതിയതായി താമസത്തിന് വന്ന കുട്ടിയായിരുന്നു അന്നെൻറെ ഭാര്യയായത്..
ആ കുട്ടി ആണെങ്കിൽ മുടിഞ്ഞ ഗ്ലാമർ ആയിരുന്നു !!
അതോണ്ട് അന്ന് അവളുടെ ഭർത്താവ് ആവാൻ ഞങ്ങൾക്കിടയിൽ പ്രശ്നം വലുതായ് തമ്മിൽ നോക്കിയ അങ്കത്തട്ടിലെ കോഴികൾ..
എനിക്കാണെ അiടി കിട്ടിയ കല്ലെടുക്കുന്ന ശീലം ഉള്ളോണ്ട് എന്നെ ആരും തൊടാൻ ധൈര്യം കാണിച്ചില്ല
അങ്ങനെ പരിഹാരം കാണാത്ത ആ പ്രശ്നത്തിന് ഒടുവിൽ അവൾ തന്നെ കാണാൻ കൊള്ളാവുന്ന ഒരാളെ തിരഞ്ഞെടുത്തപ്പോൾ അത് ഞാനായിരുന്നു..
കൂട്ടുകാർ എല്ലാവരും ഞെട്ടിയെങ്കിലും ഞാൻ ഞെട്ടിയില്ല..
കാരണം എനിക്ക് അറിയാം നാട്ടിലെ പിള്ളേർക്ക് ഇടയിൽ കാണാൻ കൊള്ളാവുന്ന് ഞാനാണെന്ന്..
അങ്ങനെ കളിയൊക്കെ കഴിഞ്ഞു വൈകീട്ട് വീട്ടിലേക്ക് പോവുമ്പോൾ അതോർത്ത് നല്ല സന്തോഷം തോന്നീരുന്നു….
നേരെ അടുക്കളയിൽ കയറി ചെല്ലുമ്പോൾ അമ്മ നല്ല തിരക്കിട്ട ജോലിയിലാണ്..
പുളിയിട്ടു മീൻ കറി വറ്റിച്ചെടുത്തിട്ടുണ്ട്.. തൊട്ടരികിൽ ആവി പറക്കുന്ന തേങ്ങ കൊത്തിയിട്ട കടല കറിയും..
എനിക്ക് മീൻ കറിയുടെ മണം അടിച്ചപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു തുടങ്ങി..
നേരെ പോയി ചോറും കിണ്ണം എടുത്തു അമ്മയുടെ അടുത്തേക്ക് ചെന്നു..
” അമ്മേ ഇത്തിരി ചോറു താ..??
എൻ്റെ വെറിപ്പിടിച്ച ചോദ്യം കേട്ട് അമ്മയെന്നെ അടിമുടി നോക്കി
” നീ … കൈയ്യ് കഴുകിയോട അസത്തെ ..
നിൻെറ കൈയ്യിലും ടൗസറിലും മുഴുവൻ ചളിയാണല്ലോ.. പോയി കുളിച്ചിട്ട് വാട .
അമ്മയുടെ അലർച്ചയിൽ വായേലെ വെള്ളമിറങ്ങി പോയപ്പോൾ ഞാൻ മെല്ലെ മോങ്ങി..
” എനിക്ക് വിശക്കുന്നുണ്ട് ചോറുണ്ടിട്ടു കുളിച്ച പോരെ..??
“പറ്റില്ല തല കിടക്കണ് കണ്ടൊ മൊത്തം പൊടിയ പൊതിച്ചെടുത്ത കൊട്ട തേങ്ങ പോലെ ഉണ്ട് ! പോയി കുളിക്കെട നിൻെറ കളിയിത്തിരി കൂടുന്നുണ്ട് .. അച്ഛനിങ്ങ് വരട്ടെ ശരിയാക്കണുണ്ട്…
അത്രയും പറഞ്ഞു ഉറഞ്ഞു തുള്ളി അമ്മ അകത്തേക്ക് നോക്കി പറഞ്ഞു..
” ടി. മോളെ .നിനക്കിതിനു രണ്ടു അക്ഷരം പറഞ്ഞു കൊടുത്തൂടെ ….??
അടുത്ത നിമിഷം അകത്ത് നിന്നും എൻറെ ചേച്ചിടെ സ്വരം വന്നു..
” അതിൻെറ തലയിൽ ഒന്നു കയറില്ല അമ്മ !!
തല പോയ മൊട്ട തെങ്ങ് ആണ്!! വല്ല്യ ഗുണമൊന്നും കാണില്ല…. വായക്ക് വളമായി വല്ലതും കൊടുക്കന്ന് അല്ലാതെ..
അവളുടെ വാക്കുകൾ കേട്ട് ഞാൻ മൂക്കുകയർ പൊട്ടിച്ച കാളയെ പോലെ അവളെ നോക്കി…
” നീ പോടി … എൻറെ തലയിൽ കയറും അന്ന് ഞാന് ക്ലാസിൽ ഇരിക്കുമ്പോൾ ഒരു ഉറുമ്പു കയറി പോയത് ടീച്ചർ കണ്ടതാ ..
” നീ പോടീ ചെള്ള് പെണ്ണെ…..
“അതുക്കേട്ടതും അമ്മ അടുക്കളയിൽ നിന്നും വടിയെടുത്തു പിടിച്ചു എന്നെ നോക്കി..അമ്മ തറപ്പിച്ചു പറഞ്ഞു..
” നീ കുളിച്ചിട്ടു അടുക്കളയിൽ കയറിയ മതി എന്നിട്ടെ ഇന്ന് വല്ലതും തിന്നാൻ തരു.
” ഇതെന്തൊരു കഷ്ടമാണ് അമ്മേ ??
പിന്നെ അമ്മ… ഒരു കാര്യം ചോദിക്കെട്ടെ..?
” അത് കല്ല്യാണം കഴിച്ച് ഉമ്മ വച്ചാൽ ആണോ കുട്ടി ഉണ്ടാവ..??
” എന്താട നിനക്കിനി കല്ല്യാണം കഴിക്കണോ !! പോയി കുളിക്കെട നാiറി…!!
“അതല്ല അമ്മ ഞാനിന്നു കൂട്ടുകാരുടെ കൂടെ കളിക്കുമ്പോൾ അപ്പുറത്ത് പുതിയത് വന്ന കുട്ടിയില്ലെ അവളെ ഞാനാണ് കല്ല്യാണം കഴിച്ചത്
!! അപ്പോൾ ഞാനവകൊരുമ്മ കൊടുത്തു..
?? അപ്പോൾ ആ കുട്ടിക്ക് ” കുട്ടി ഉണ്ടാകോ..?…
” ടാ.. കുരുത്തം കെട്ടവനെ നിനക്ക് ഇതൊക്കെ ആരാടാ പറഞ്ഞു പഠിപ്പിച്ചു…
അതും പറഞ്ഞു അമ്മ അടുക്കളയിൽ കൂട്ടിയിട്ട വലിയ വിറക് തന്നെ എടുക്കുന്നു കണ്ടതും ഞാനോടി പറമ്പിലെ പേര മരത്തിൽ കയറി..
അമ്മയ്ക്ക് എത്താത്തത് കൊണ്ട് അiടി കൊണ്ടില്ല…
വടി വീശി ഇറങ്ങി വരാൻ അമ്മ കുറെ പറഞ്ഞിട്ടും ഞാൻ വരില്ലെന്ന് പറഞ്ഞു പേര കൊമ്പിലിരുന്നു കരഞ്ഞു ബഹളം വച്ചു.. അമ്മ തiല്ലില്ലേൽ ഇറങ്ങി വരമെന്ന് പറഞ്ഞു
നിന്നെ തiല്ലി കാലൊടിക്കുമെന്ന് ഒരായിരം തവണ അമ്മ പറഞ്ഞതിൽ ഒരുതരി ലാഗ് ഇല്ലാതെ ഞാൻ കേട്ടത്. ..
അന്ന് വൈകുന്നേരം വരെ കരഞ്ഞോണ്ട് ആ പേര കൊമ്പത്ത് തന്നെ ഇരുന്നു അച്ഛൻ വന്നപ്പോൾ ആണ് ഞാനിറങ്ങി പോന്നത്….
അല്ലേൽ അച്ഛൻ കേറി വന്നു അറഞ്ചം പുറഞ്ചം തiല്ലി തഴേക്ക് ഇടുമെന്ന് എനിക്ക് നന്നായി അറിയാം .
അന്ന് രാത്രി ആരും എന്നോട് മിണ്ടില്ല.. ഞാൻ ചോറുണ്ട് റൂമിലേക്ക് പോയി..
അമ്മയും അച്ഛനും ഉമ്മാറ കോലയയിൽ ഇരുന്നു വെള്ളിയാഴ്ച വരുന്ന അണ്ണനെ കുറിച്ചും വീട്ടിലേക്ക് ഉള്ള സാധനങ്ങളുടെ ലീസ്റ്റുകളെ കുറിച്ചും മറ്റെന്തോക്കെ പിറു പിറുക്കുന്നുണ്ട്..
പെട്ടെന്ന് അപ്പുറത്ത് ആരോ ശർദ്ധിക്കുന്നു ശബ്ദം കേട്ടു ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി…
എൻറെ ദൈവമെ അത് ആ കുട്ടിയാണല്ലോ..??
ജനല വഴി നോക്കി പേടിച്ച് നിൽക്കുമ്പോൾ ജനല കമ്പി വളഞ്ഞു തുടങ്ങിയെന്ന് എനിക്ക് ഒരു നിമിഷം തോന്നി. ..
അങ്ങനെ നോക്കുമ്പോഴ അവളുടെ നടുംംപുറത്ത് ഉഴിഞ്ഞു കൊണ്ട് നിന്നിരുന്ന അവളുടെ അമ്മ എന്നെ കണ്ടത്..
പെട്ടെന്ന് തന്നെ മുറിയുടെ ചുമരിലേക്ക് മറഞ്ഞു നിന്ന് നെഞ്ചിൽ കൈവച്ച്..
ശ്വാസം മുട്ട് ഉള്ളവൻ ഊതി നിറക്കുന്ന ബലൂൺ പോലെ ഹൃദയം ഉയർന്നു വേഗത്തിൽ തന്നെ കാറ്റു പോകുമെന്ന അവസ്ഥ
“” ഭാഗവാനെ കാത്തോളെണെ ആ കുട്ടിക്ക് കുട്ടിയൊന്നും ഉണ്ടവല്ലെ !! ..
സകല ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു ഇരിക്കുമ്പോൾ
ആ പെണ്ണിൻ്റെ ഓക്കാനം കേട്ട് അമ്മ അപ്പുറം പോയി അവളുടെ അമ്മയോടെ ചോദിക്കണ് കേട്ടു .
” എന്ത പറ്റിയതാടി..ശ്യാമെ..??
” ഒന്നുമില്ല ചേച്ചി തിന്നു കഴിഞ്ഞ ഒരു ഒതുക്കമില്ല.. കിടക്കയിൽ കുത്തി മറയൽ തന്നെ കൊടല് മറഞ്ഞതാണ്. വേറൊന്നുമല്ല…
ഒടുവിൽ അമ്മ അവരോട് സംസാരം നിർത്തി ഉമ്മറത്തേക്ക് കയറി വന്നിരുന്നു..വീണ്ടും അച്ഛനോട് സംസാരം തുടങ്ങി..
അന്ന് രാത്രി ഞാൻ ഇറങ്ങാൻ കിടന്നപ്പോൾ ആ കുട്ടിക്ക് കുട്ടിയുണ്ടായത് സ്വപ്നം കണ്ടു അവളുടെ അച്ഛനും അമ്മയും വീട്ടിൽ വന്നു കരഞ്ഞു ഭഹളം വച്ച് എന്നെ കൊണ്ട് കെട്ടിക്കണം പോലും….
അന്ന് രാത്രി ഞാൻ പേടിച്ച് നിലവിളിച്ചു ഉറക്കമുണർന്നു..പിറ്റെന്ന് നല്ല വിറയലും പനിയും…
അന്ന് തന്നെ അടുത്തുള്ള വൈദ്യരെ കാട്ടി ഓതിച്ചു അരയിൽ ചരട് കെട്ടി..
ഇന്നിപ്പോൾ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു …എനിക്കിപ്പോൾ മുപ്പത്തീരണ്ട് വയസായ് തൊഴിലില്ലായ്മ നേരിടുന്നു.. ഒരു മാറ്റവും ഇല്ല..
പക്ഷെ ആ കുട്ടിയുടെ കല്ല്യാണം കഴിഞ്ഞു ഒരു കുട്ടിയായ് കുടുംബ ജീവിതം നയിക്കുന്നു..
എന്നാലും ഇടയ്ക്ക് ഒക്കെ വഴിയിൽ വച്ച് കാണുമ്പോൾ പഴയ കാര്യം ഓർത്തു ഞാനവളുടെ കൊച്ചിനെ നോക്കാറുണ്ട്..
” ദൈവമെ ..
അത് എന്നെ പോലെ തന്നെ ആണോന്ന്…..

