മനോമിത്രയിലേക്കുള്ള വഴി
Story written by Sowmya Sahadevan
എനിക്ക് കവ കാണണം നീ എന്നെ കൊണ്ടു പോവോ??
അവൾ ഇതു എന്നോട് വിളിച്ചു ചോദിച്ചപ്പോൾ എനിക്ക് ഒരായിരം നക്ഷത്രങ്ങളെ കണ്ടൊരു ഫീൽ ആയിരുന്നു.
നീ കേൾക്കുന്നുണ്ടോ?
ആ ഉണ്ട്, നീ പറ
എന്നെ കൊണ്ടുപോകുമോ ഇല്ലയോ? പറ നീ… കൊഞ്ചി കൊണ്ടുള്ള ആ ചോദ്യത്തിൽ അവളെ ഈ ലോകം മുഴുവൻ ചുറ്റി കാണിക്കാനെ പ്ലസ് ടു കാരനായ എനിക്ക് തോന്നിയുള്ളു.
കൂട്ടുകാരികളിൽ ആരോ പറഞ്ഞു ഇളക്കി വിട്ടതാണ് അല്ലാതെ ഇവൾ എന്നോട് ഇങ്ങനെ പറയില്ല. ഒരായിരം ലഡു ഒന്നിച്ചു പൊട്ടിയ മനസു മായി ഞങ്ങൾ ഒന്നിച്ചു ബൈക്കിൽ പോവുന്നതും ഓർത്തു ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
മലമ്പുഴ ഡാമിന്റെ പുറകിൽ ഉള്ള മനോഹരമായൊരു തടാകം ആയിരുന്നു. ചുറ്റും മലകളും, ഒറ്റ പനകളും ഒക്കെയായി മനോഹരമായൊരു സ്ഥലം.സിനിമ ഷൂട്ടിംഗ് ഓക്കേ നടന്നിട്ടുണ്ട്. ഇടയ്ക്കു ഞങ്ങൾ ചേട്ടന്മാർക്കൊപ്പം ചൂണ്ടയിടാനും പോയിട്ടുണ്ട്.
ആനയിറങ്ങുന്ന, ആൾതിരക്കില്ലാത്ത, ഇരുട്ട് മൂടി കിടക്കുന്ന ആ വഴിയിൽ ഈ മഴക്കാലത്തു പോണോ? എന്റെ ഉള്ളിൽ ഒരു പേടി ഉരുണ്ടു കൂടി.
അവളെന്നെ വീണ്ടും വിളിച്ചു, ഡാ പ്രവീ.. നീ നാളെ ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു സ്കൂളിൽ വാ.. എനിക്ക് ഡാൻസ് പ്രാക്ടീസ് ഉണ്ട്. കുറച്ചു സമയം പ്രാക്ടീസ് ചെയാം, ശരണ്യ ഒപ്പന പ്രാക്ടീസ് നു പോവുമ്പോൾ ഞാൻ വയറുവേദന ആണു ന്നു പറഞ്ഞു സ്കൂളിൽ നിന്നും ഇറങ്ങാം അവളുണ്ടെങ്കിൽ എന്നെ വിടില്ല.
നീ വണ്ടിയുംകൊണ്ട് സ്കൂളിന്റെ ബാക്കിലേക്ക് വരോ? ഞാൻ വരാം.. നീ ഹെൽമെറ്റ് എടുത്തോളോ…
ഈശ്വരാ ഇവൾക്ക് ഇത്രയും പ്ലാനിങ് ഒക്കെ ഉണ്ടോ?
പ്രവീ നീ എന്നെ കൊണ്ടുപോവില്ലേ പറ്റിക്കോ…കൊഞ്ചി കൊഞ്ചി കൊണ്ടുള്ള ആ ചോദ്യത്തിൽ ഞാൻ അങ്ങു ഇല്ലാതെ ആയി
കൃഷ്ണ ഞാൻ നിന്നെ പറ്റിക്കോ? ആദ്യായിട്ട് ചോദിക്കല്ലേ ഞാൻ കൊണ്ടുപോവാം.
സന്തോഷവും ടെൻഷനും ഒരുപോലെ തോന്നി. എങ്കിലും കൃഷ്ണയുടെ ആ ചിരി ഓർത്തപ്പോൾ കൊണ്ടുപോവാൻ തന്നെ മനസ്സ് മന്ത്രിച്ചു.അവൾ ചിരിക്കുമ്പോൾ കവിളിൽ ഒരു കുഞ്ഞു നുണക്കുഴി വിരിയും അത് അവളുടെ കവിളിൽ ഒരു പ്രകാശം പരത്തികൊണ്ട് അങ്ങനെ നില്കും, അതെനിക് കാണാൻ ഇഷ്ടാ… അയ്നു ചിരിക്കാനും മടി ആണു അവൾക്കു
സ്കൂളിന് പിന്നിലെ ആളൊഴിഞ്ഞ വഴിയിൽ ഞാൻ കൂട്ടുകാരന്റെ ബൈക്കും കൊണ്ട് കാത്തു നിന്നപ്പോൾ എൽ. പി സ്കൂളിലേക്ക് പോവാനുള്ള ആ ചെറിയ ഗേറ്റ് കടന്നു കറുപ്പ് ചുരിദാർ ഇട്ട അവൾ എന്നിലേക്ക് അടുത്തു വന്നു.
ഒരു പതിനെട്ടു വയസ്സുകാരൻ കൂട്ടുകാരന്റെ ബൈക്കിൽ അവന്റ കൂട്ടുകാരിയെയും കൊണ്ട്, അവളുടെ സ്വപ്നം കണ്ട സ്ഥലത്തേക്ക് യാത്ര തുടങ്ങി…..
ഹെൽമെറ്റ് ഇട്ടുകൊണ്ട് അവൾ എന്റെ പുറകിലിരുന്നു. അവളുടെ വലത്തേ കൈ എന്റെ ചുമലിലും ഇടതു കൈ കാറ്റത്തു പാറികൊണ്ടിരിക്കുന്ന എന്റെ ഷർട്ടിലും മുറുകെ പിടിച്ചു. ഷർട്ടിലെ കൈ എടുത്ത് മേത്തു വക്കാൻ നോക്കിയപ്പോൾ അവൾ പറഞ്ഞു,
നീ ഹാൻഡിൽ നിന്നും കൈ എടുക്കല്ലേ!! എന്നെ കൊണ്ടോയി തട്ടി ഇടല്ലേ. ഹോസ്പിറ്റലിൽ പോലുംവീണാൽ ഒന്നിച്ചു പോവാൻ പറ്റില്ല. പിന്നേ എന്തിനോക്കെ ഉത്തരം പറയണം..
ഞാൻ അവളുടെ കൈ വിട്ടു, ഇവൾക്ക് ഇത്രെയും അറിയാമെങ്കിൽ പിന്നേ എന്തിനാ എന്നേം കൊണ്ട് ഇത്രേം റിസ്ക് എടുപ്പിക്കണേ ഈശ്വരാ… അച്ഛൻ അറിഞാൽ കൊiല്ലും.
അതൊരു ഹോസ്പിറ്റലിൽ ആ ഡി! “മനോമിത്ര”നിനക്ക് പറ്റിയ ഹോസ്പിറ്റൽ ആണു. കൊണ്ടാക്കാം നിന്നെ .
ചെക്കാ, നിന്റെ പെണ്ണിനെ കൊണ്ടാക്കിക്കോ ഞാനൊന്നും ഇല്ല.
അവൾ മലകളിലേക്കു കണ്ണും നട്ട് ഇരിപ്പാണ്. ആളൊഴിഞ്ഞ വഴിയെത്തിയപ്പോൾ അവൾ ഹെൽമെറ്റ് ഊരി കൈ തണ്ടയിൽ ഇട്ടിരുന്നു. ചെറിയ ഒരു മഴ തോർന്നതേ ഉണ്ടായിരുന്നുള്ളു ആ തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ പാറി കൊണ്ടേയിരുന്നു.. അവളിന്നു ഏറ്റവും സുന്ദരിയായി തോന്നി.
കാലിലേക്ക് അiടിച്ചു വരുന്ന വെള്ളത്തിലേക്കു നോക്കി ഒരുപാട് നേരം നിന്നു പെണ്ണ്. കൊറേ നേരം ആ വെള്ളത്തിലും ചെറിയ ചെറിയ പാറയിലും അവൾ നോക്കി നോക്കി കാഴ്ചകൾ കാണുന്നു. ഇവൾക്കിത് ഇത്രയും വലിയ ആഗ്രഹം ആയിരുന്നോ….
എന്തു രസാ കാണാൻ!!അവൾ എന്റെ കൈ പിടിച്ചു കൊണ്ടു പറഞ്ഞു.സന്തോഷം കൊണ്ടു ഒരാൾ കണ്ണു നിറഞ്ഞു ചിരിക്കണത് ഞാൻ കണ്ടു. എനിക്കും വലിയ സന്തോഷം തോന്നി.ഇന്ന് ഇവളെ കൊണ്ടു വന്നില്ലെങ്കിൽ വലിയൊരു നഷ്ടം ആയേനെ എന്നു തോന്നി.
പെട്ടെന്ന് ആകാശം ഇരുണ്ടു, നിമിഷങ്ങൾക്കുള്ളിൽ മഴ താഴെ വീണു. റോഡിലേക്ക് ഓടി കയറി. കുറച്ചു മാറി ഒരു ചെറിയ ഷെഡ് പോലൊന്നു കണ്ടു. കാൽ കുഴിച്ചിട് അതിനു മേൽ ചെറിയ ഉയരത്തിൽ കെട്ടിയിരിക്കുന്ന ഷെഡ്. നാട്ടുകാര് ആരേലും കെട്ടിയതാവും. അങ്ങോട്ട് കയറി ഇരിക്കാം മഴ കുറഞ്ഞിട്ടു പോവാ പ്രവീ…
അവൾ അങ്ങോട്ട് ഓടി,
കൃഷ്ണ നില്ക്കു പോവല്ലേ…
ചാവി നിലത്തു വീണത് എടുക്കാൻ കുനിഞ്ഞപ്പോൾ വീണ ചില്ലറ പറക്കുകയായിരുന്നു ഞാൻ. മഴയത്തു അവളതു കേട്ടിട്ടും ഉണ്ടാവില്ല.
ഞാൻ ഓടി ചെന്നു ആ സ്റ്റെപ് കയറിയപ്പോൾ ആദ്യം കിട്ടിയത് നെഞ്ചത്തൊരു ചiവിട്ടായിരുന്നു. ഞാൻ തെiറിച്ചു വീiണു.ബോധം മറയുന്ന വരെയും തിരിച്ചും മറിച്ചും അവരെന്നെ തiല്ലി. വേദനയുടെ ആഴത്തിൽ അവളുടെ കരച്ചിൽ എനിക്ക് കേൾക്കാൻ സാധിച്ചിരുന്നില്ല.
മീൻ പിടിക്കാൻ വന്ന ഏതോ രണ്ടു പ്രായം ചെന്നവരാണ് എന്നെ എഴുനേൽപ്പിച്ചത്. കണ്ണു തുറക്കുമ്പോൾ മഴ നിന്നിരുന്നു.
അച്ഛനെക്കാൾ പ്രായം തോന്നിയ അയാളെ ഞാൻ കെട്ടിപിടിച്ചു കരഞ്ഞു. ഉണ്ടായ തൊക്കെ പറഞ്ഞു തലയിൽ കൈ വച്ചു കൊണ്ടയാൾ മുകളിൽ നിന്നും ഇറങ്ങി വന്നു. അവളാകെ കീറി പറിക്കപ്പെട്ടിരുന്നു. എന്നെ കണ്ടതും കെട്ടിപിടിച്ചു കരഞ്ഞു കൊറേ നേരം.
ഈശ്വരാ… എന്തു ചെയ്യും….
അയാൾ എന്നെ വിളിച്ചു
മോനെ വലിയ കുഴപ്പമൊന്നും ഇല്ലെങ്കിൽ നിങ്ങൾ സ്കൂൾ വിടണ നേരവുമ്പോളേക്കും വീട്ടിൽ പോവാൻ നോക്ക്. കേസിനും കൂട്ടത്തിനും ഒക്കെ പോയാൽ എന്റെ മക്കളുടെ ഭാവി പോവും അല്ലാതെ ഒന്നും ഉണ്ടാവില്ല.
അനങ്ങാതെ നിന്ന എന്നോട് അയാൾ വീണ്ടും പറഞ്ഞു
മക്കള് നല്ലോണം ആലോചിചു നോക്ക്, ഈ ദിവസം മറന്നേക്ക്.
അവൾ എന്നെ വിളിച്ചു പ്രവീ…
നമുക്ക് പോവാം, ബാഗിൽ നിന്നും അവൾ ആ യൂണിഫോം എടുത്ത് അണിഞ്ഞിരുന്നു.
അയാൾ വീണ്ടും എന്നോട് സ്വകാര്മായി പറഞ്ഞു, അവൾ വയ്യ പറഞ്ഞു നേരത്തെ ഇറങ്ങിയതല്ലേ അപ്പോൾ സ്കൂൾ വിടുന്നതിനു മുന്നേ വീട്ടിലെത്തിയാൽ കുഴപ്പമില്ല. വീട് എത്തണ ജംഗ്ഷൻ നു മുന്നേ നീ അവളെ ഇറക്കി വിട് എന്നിട്ടൊരു ഓട്ടോ വിളിച്ചു വീട്ടിൽ പോവാൻ പറ. നാളെ എങ്ങാനും നീ പോയി നോക്കുകയും വേണം…
അവസാനം അയാൾ പറഞ്ഞു, അവളെ നീ കൈവിടരുത് അവൾ നിന്റെ കൂടെ വന്നവളാണ് നിന്നെ വിശ്വസിച് കൂടെ വന്നവൾ എന്നും നീ കൂടെ ഉണ്ടാവണം!!!
കണ്ണു തുടച്ചുകൊണ്ടായാൾ എന്റെ തോളിൽ തട്ടി.
അവൾ വന്നെന്റെ ബൈക്കിൽ കയറിയിരുന്നു. കയ്യിൽ അപ്പോഴും ആ കറുപ്പ് ചുരിദാർ ചുരുട്ടി കൂട്ടി പിടിച്ചിരുന്നു. ഞാനതു വാങ്ങി വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. അവളെന്റെ തോളിൽ ചാരികൊണ്ട് വയറിൽ കെട്ടിപിടിച്ചു കിടന്നു മഴ തോർന്ന വഴിയിൽ ഞങ്ങളുടെ കണ്ണുകൾ മാത്രം തോരാതെ പെയ്തു.
ജംഗ്ഷൻ എത്താനായപ്പോൾ അവൾ നിർത്താൻ പറഞ്ഞു. അവൾ ഇറങ്ങി എന്റെ നെറ്റിയിലെയും നെഞ്ചിലെയും പാടുകളിൽ ഒന്നു തൊട്ടു ചുണ്ടിൽ അപ്പോഴും ചോiര പാടുണ്ടായിരുന്നു അവളുടെയും എന്റെയും. തിരിഞ്ഞു പോലും നടക്കാതെ അവൾ പോയി.
പതിനെട്ടുകാരൻ എങ്ങനെ ചേർത്തു പിടിക്കാൻ നോക്കിയിട്ടും ഒതുങ്ങാത്ത വലിയൊരു അബദ്ധം ആയിരുന്നു ഞങ്ങൾക്ക് പറ്റിയത്.കുറ്റബോധം കൊണ്ടു ഞാനും, പിoച്ചി ചീiന്തപെട്ടതിൽ അവളും ഒരേപോലെ വേദനിച്ചു.
ദിവസങ്ങൾ കഴിഞ്ഞുപോയി എന്നിട്ടും പറ്റുന്നില്ല, വീണതാണെന്നു പറഞ്ഞു സ്കൂളിൽ പോവാതെ കഴിച്ചു കൂട്ടി കുറച്ചു ദിവസം. അവളില്ലാത്ത സ്കൂൾ എനിക്ക് ഓർക്കാൻ കൂടെ വയ്യായിരുന്നു.
ഉറക്കമില്ലാതെയിരിക്കുന്ന എന്നെ കണ്ടു അച്ഛൻ ചോദിച്ചു എന്താ നിനക്കെന്ന്. കെട്ടിപിടിച്ചു കരഞ്ഞുപോയി ഞാൻ, കൊiന്നാലും വേണ്ടില്ലെന്നു കരുതി ഞാൻ സത്യമെല്ലാം തുറന്നു പറഞ്ഞു. അച്ഛൻ കാർ സ്റ്റാർട്ട് ചെയ്തു,വണ്ടിയിൽ കയറാൻ പറഞ്ഞു ഞാനും അച്ഛനും അമ്മയും കൂടെ അവളുടെ വീട്ടിൽ പോയി ആ രാത്രി തന്നെ.അവളെ കാണാതെ ഉറങ്ങാൻ പറ്റില്ലെന്ന് പറഞ്ഞാണ് ഞാൻ കരഞ്ഞത്.
അവളുടെ അവസ്ഥയായിരുന്നു കഷ്ടം. അവൾക് ആരെയും അറിയുന്നില്ല എല്ലാവരെയും പേടി, ആരെയും അടുപ്പിക്കുന്നില്ല ഭക്ഷണം കഴിക്കുന്നില്ല. അച്ഛൻ എല്ലാം അവരോടു തുറന്നു പറഞ്ഞു അങ്കിൾ നെ കെട്ടിപിടിച്ചു ഞാൻ സോറി പറഞ്ഞു. കരഞ്ഞു ഞാൻ കാലു പിടിച്ചു.അവർ എന്റെ അവസ്ഥ മനസിലാക്കിയാവാം ഒന്നും മിണ്ടിയില്ല.
പ്രവീ… പ്രവീ…
അവൾക്കെന്റെ പേര് മാത്രം തിരിച്ചറിയുന്നു.എന്റെ ശബ്ദത്തെയും എന്നെയും അറിയുന്നില്ല…..
അവളുടെ ചികിത്സ അച്ഛൻ ഏറ്റെടുത്തു. ഒറ്റ കണ്ടിഷനിൽ ഞാൻ സ്കൂളിൽ പോണം, മാത്രമല്ല നന്നായി പഠിക്കുകയും വേണം. ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഞാൻ അവൾക്കു ഹോസ്പിറ്റലിൽ കൂട്ടിരിക്കണം….
എഞ്ചിനീയറിംഗ് ഫൈനൽ ഇയർ വെക്കേഷൻ ആണ് ഇപ്പോൾ….. ശനിയാഴ്ച കൽക്കായി കാത്തിരിപ്പാണ്….
ഇപ്പോഴും ഞാൻ കവക്കുള്ള ഈ വഴിയിലൂടെ മനോമിത്രായിലേക്ക് വരുന്നത് അവളെ തേടിയാണ് എന്റെ ബൈക്കിനു പിന്നിൽ മുടിയഴിച്ചിട്ടു വന്ന, മലകളിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന, ചിരിക്കുമ്പോൾ നുണക്കുഴി വിരിയുന്ന എന്റെ പെണ്ണിനെ തേടി….. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ തേടി….