മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
എടി…. പ്ലീസ്.. എടി… നീ ജസ്റ്റ് ഒന്ന് ചോദിച്ചു നോക്കെടി.. ഞാൻ ചോദിക്കത്തില്ലെടി … അവനോട്….
എന്നാൽ നിന്റെ ചേച്ചിയെ കൊണ്ട് ഒന്ന് ചോദിപ്പിക്കെടി….
എന്റെ ലിയ നിനക്ക് അവർ രണ്ടു പേരെയും അറിയാഞ്ഞിട്ടാ…. ഇത് വലിയ പ്രേശ്നമാക്കും..
ഹലോ…..അങ്കിൾ…..
ആ.. പറയടാ.. മോനെ…
ഞാൻ ഇങ്ങെത്തി….
എവിടെ….
ശംഖ്മുഖത്തു കടലയും കൊറിച്ചു നടക്കുവാ…
ഈ പൊരി വെയിലത്തോ?
ആ വെയിൽ ഒന്നും കുഴപ്പമില്ല അങ്കിൾ
ഹേ…. നീ എപ്പോൾ വന്നെടാ മോനെ… ഞാൻ പറഞ്ഞതല്ലേ നിന്നോട് രണ്ടുമാസം കഴിഞ്ഞു ലാന്റിയാൽ മതിയെന്ന്…പിന്നെ എന്തിനാടാ ഇപ്പോഴേ വന്നേ….
അയ്യോ… ഇത് വേറെ ബിസ്സിനെസ്സ് പരമായ കാര്യത്തിന് വേണ്ടി വന്നതാണ് അങ്കിളെ…
ഓ… അങ്ങനെ ആണോടാ.. നിന്റെ കൂടെ സത്യ ഉണ്ടോ?
ഇല്ല.. അങ്കിൾ… പപ്പാ… അറിയാതെയാ വന്നേ..
അതെന്താടാ… അവനറിയാതെ… അപ്പോൾ എന്തോ ചുറ്റിക്കളി ഉണ്ടല്ലോടാ മോനെ…
ഹേയ്… അങ്ങനെ ഒന്നുല്ല അങ്കിളെ…..
മ്മ്…
എന്നാൽ നീ ഇങ്ങു…നെടുമങ്ങാട്ടേക്ക് പോരെടാ…
ഇല്ല.. അങ്കിൾ.. ഞാൻ ഇവിടെ ഫ്രണ്ടിന്റെ വീട്ടിൽ സ്റ്റേ ചെയ്യാമെന്ന് നേരത്തെ വാക്ക് കൊടുത്തതാണ്…
ഹ്മ്മ്… അപ്പോൾ നീ ഇപ്പോഴേ ഇങ്ങോട്ട് വരില്ലെന്നു …. അല്ലെ..
ഞാൻ വന്ന കാര്യം റെഡി ആയി ടൈം കിട്ടിയാൽ അങ്ങോട്ട് വരാം അങ്കിളെ….
മ്മ്.. ഉവ്വേ.. ഉവ്വേ.. നീ വന്നിട്ട് ഞാൻ നോക്കിയാൽ മതി..
അവൻ ചിരിച്ചു..
നീ എന്നാടാ മോനെ തിരിച്ചു പോകുന്നെ..
നെക്സ്റ്റ് വീക്ക്…
എടാ..വന്നിട്ട് . ഇത്ര പെട്ടന്ന് പോവണോ?
അതേ, അങ്കിളെ…
റിട്ടേൺ ടികെറ്റ് എടുത്തിട്ടാണ് വന്നത്.. Urgent ആണ് അങ്കിളെ… അല്ലെങ്കിൽ ഞാൻ 2month കഴിഞ്ഞേ വരുള്ളായിരുന്നു..
മ്മ്… എടാ… ആ കൊച്ചിന്റെ ഫോട്ടോ നിനക്ക് കാണണ്ടേ..
വേണ്ട അങ്കിളെ…. കണ്ടിട്ട് ഇപ്പോൾ എന്തിനാ… 2 month കഴിഞ്ഞാൽ കാണേണ്ടതല്ലേ…
മ്മ്… എന്നാൽ നിന്റെ ഇഷ്ടം..
എന്നാൽ ഒക്കെ അങ്കിളെ…
ഓക്കേ ടാ മോനെ..
ക്ലാസ്സ് കഴിഞ്ഞു സ്കൂളിന് പുറത്തേക്ക് ഇറങ്ങി കൊണ്ട് വാമി ബാഗിൽ നിന്നും ബുക്ക് എടുത്തു ലിയക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു..
എടി…. ലിയെ ഈ ബുക്ക് നീ കൊണ്ട് പോയാൽ മതി… ഇതെങ്ങാനം എന്റെ വീട്ടിൽ കണ്ടാൽ.. ഇന്നത്തെ പൂരം ഇതാവും…
ലിയ അവളെ നോക്കി ചിരിച്ചു കൊണ്ട് ബുക്ക് വാങ്ങി ബാഗിലെക്ക് വെച്ചു…
എടി വാമി….. ഇന്നലെ വൈകിട്ട് നിന്റെ വീട്ടിൽ കണ്ട ചേട്ടൻ അല്ലെ അത്…
വാമി മാളു വിരൽ ചൂണ്ടിയിടത്തേക്ക് നോക്കി… ബ്ലിങ്ങാസ്സ്യ… അവളുടെ കണ്ണുകൾ പുറത്തേക്കു തള്ളി വന്നു… നിമിഷനേരം കൊണ്ട് അവൾ വായും പൊളിച്ചു തിരിഞ്ഞ് സ്കൂളിലേക്ക് ഒരു ഓട്ടം വെച്ച് കൊടുത്തു..
വാമി… എന്ന് വിളിച്ചുകൊണ്ടു…
അവളുടെ പിറകെ വാലുപോലെ അവളുമാരും ഓടി…
വാമി ഓടി വന്നു വരാന്തയിലെ തൂണിൽ ചാരി നിന്നു കിതച്ചു…
എടി…. എന്തിനാടി അയാളെ കണ്ടോണ്ട് ഓടിയെ (മാളു )
അവനാടി ഞാൻ പറഞ്ഞ ലവൻ വാമി കിതച്ചു കൊണ്ടു പറഞ്ഞു..
ഏത് ലവൻ (പാറു )
എന്നെ കെട്ടാൻ പോകുന്ന തെണ്ടി മരങ്ങോടൻ … ഇങ്ങേരു ഇപ്പോൾ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ… വാമി ദേഷ്യത്തോടെ പറഞ്ഞു.
ആണോ? സൂപ്പർ ആണെടി കാണാൻ… (ലിയ ) എടി… അയാളും നിന്നെ പോലെ ഒരു കോഴിയാണ്…. നിനക്ക് ചേരും (പാറു )
ഇയാളോട് നീ ഇന്നലെ എന്തോ ചിരിയും കളിയും ആയിരുന്നു…അയാളുടെ ചൂഴ്ന്നുള്ള നോട്ടം ഞാൻ കണ്ടതാ…അതിനിടയിൽ പലതവണ നീ എന്നെ കണ്ണടച്ച് കാണിച്ചില്ലേ കാര്യം അറിയാതെ ഞാൻ….മാളു കുറച്ചു കലിപ്പിൽ പറഞ്ഞു..
പിന്നെ ഞാൻ എന്ത് വേണം.. ഇന്നലെ ഉണ്ടായ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ വാമി പറഞ്ഞു..
ഓ.. അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ (ലിയ )
എടി… നിനക്കൊക്കെ ഈ നൂറ്റാണ്ടിലും ജാതകത്തിൽ ഒക്കെ വിശ്വാസം ഉണ്ടോ?(പാറു )
ഇല്ല….അവർ ഒരുമിച്ചു പറഞ്ഞു…
ഞങ്ങളെ നോക്ക് ഇങ്ങനത്തെ ഒരു ഏടാ കൂടവും ഇല്ല (ലിയ )
എടി.. വാമി നിനക്ക് മുട്ടൻ പണി വരുന്നുണ്ട്… (മാളു )
എന്തുവാടി… (വാമി )
അയാൾ ചിലപ്പോൾ നിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വന്നതാണെകിലോ?(മാളു )
ഹേയ് … അതല്ല… എനിക്ക് തോന്നുന്നത് നീ ആ ലെൻസ് വാങ്ങിയോ എന്നറിയാനാവും… (പാറു )
വാമി വിഷമത്തോടെ ലിയയെ നോക്കി….ഇനി പ്രിസ്ക്രിപ്ഷൻ ചോദിക്കുവോ ആ കാലൻ.. എന്നാൽ ഞാൻ പെട്ടെടി…. ഇതു എനിക്കുള്ള മുട്ടൻ പണി ആവില്ല. എന്നെ തെക്കോട്ടു എടുക്കാനുള്ള പണിയാവും…എനിക്കുള്ള പെട്ടി നീ തന്നെ പണിയിക്കണം..
എടി.. നീ പേടിക്കണ്ട ലെൻസ് ഞാൻ കൊണ്ടു വന്നിട്ടുണ്ട് .. ഫെബിടെ കാര്യം പറഞ്ഞു ഇത് തരാൻ മറന്നു പോയി…
മ്മ്.. ഇന്നാ… നിന്റെ ലെൻസ് ബാഗിൽ നിന്നും ഒരു ബോക്സ് എടുത്ത് വാമിക്ക് നേരെ നീട്ടികൊണ്ട് ലിയ പറഞ്ഞു ..
എടി… പ്രിൻസിപ്പലും സനോജ് സാറും… നമ്മളെ നോക്കുന്നു.. നമുക്ക് പോകാം..
നീ പേടിക്കാതെ വാ.. നമുക്ക് അയാളെ ഡീൽ ചെയ്യാം…
വാമി പുറത്തേക്ക് വരുമ്പോൾ കാറിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു ദീപക്.
അവളെ കണ്ടതും അവൻ കൈ ഉയർത്തി കാണിച്ചു….അവൾ ചെറുതായി ഒന്നു പുഞ്ചിരിച്ചു…
എടി.. മറ്റേ മാറ്റർ അവൻ ചോദിക്കുവാണെങ്കിൽ എന്തേലും പറഞ്ഞു പിടിച്ചു നിന്നോണം നിന്റെ പെർഫോമൻസിൽ ആണ് എന്റെ ലൈഫ് വാമി മാളുവിനോട് പതിയെ പറഞ്ഞു…
താൻ എന്താടോ ആമി..ലേറ്റ് ആയതു… അങ്ങേരുടെ ഒരു ആമി….അത് .. കുറച്ചു നോട്ട് എഴുതാനുണ്ടായിരുന്നു… അവൾ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു…
ദീപക് ചേട്ടൻ എന്താ ഇവിടെ… അവൾ പതിയെ ചോദിച്ചു…
തന്നെ കാണാൻ… ഞാൻ ഇന്നലെ പറഞ്ഞില്ലായിരുന്നോ സർപ്രൈസ് ന്റെ കാര്യം…
വാമി.. ഞെട്ടി.. ഒപ്പം ബാക്കി ഉള്ളവരും..
ഇവൾ നമ്മളോട് പറഞ്ഞില്ലല്ലോ അത് (മാളു )
മ്മ്.. പെരുംകള്ളി (ലിയ )
അവളെ പിന്നെ എടുക്കാടി നമുക്ക്…(പാറു )
കണ്ണാ..ഞാൻ ആ കാര്യം ഇവളുമ്മാരോട് പറയാൻ മറന്നു പോയല്ലോ? അവൾ പതിയെ അവരെ നോക്കി.. എല്ലാം കൂടി കലിപ്പിൽ നോക്കുന്നുണ്ട്…
ഹോ…. സംഗതി എല്ലാം പോയി… ഇവളുമാർ ഇന്നെന്നെ വെട്ടിയരിഞ്ഞു കുടമ്പുളി ഇട്ടു കറി വെക്കുമെന്നാ തോന്നുന്നേ…
ഞങ്ങടെ ബസ് ഇപ്പോൾ വരും ഞാൻ പൊയ്ക്കോട്ടേ…വാമി പെട്ടന്ന് പറഞ്ഞു..
ആമി… നിന്നെ.. ഞാൻ ഒരു കാര്യം പറയട്ടെ….താൻ….. കോൺടാക്ട് ലെൻസ് വാങ്ങിയോ?
വാ…വാ…വാങ്ങി…!
തന്റെ അമ്മ ചോദിച്ചാൽ ഞാൻ തന്നതാണെന്നു പറഞ്ഞാൽ മതി…അതു തന്നോട് പറയാനാ ഞാൻ വന്നത്..
അത് കേട്ടതും വാമിയുടെയും സുഹൃത്തുക്കളുടെയും മനസ്സിൽ ലഡ്ഡു പൊട്ടി…
അയ്യോടി.. പാവംപിടിച്ച ഇങ്ങേരെ ആണോ ലവൾ മരങ്ങോടൻ എന്ന് വിളിച്ചത് (ലിയ )
ശരിക്കും പാവം ചേട്ടൻ (പാറു )
എന്നാൽ പിന്നെ നിങ്ങൾ ആരെങ്കിലും അയാളെ ഒന്ന് വളക്കെടി.. പാവം എന്റെ വാമി രക്ഷപെടുമല്ലോ (മാളു )
വാമി തിരിഞ്ഞു നിന്നു പതിയെ പറഞ്ഞു താങ്ക്സ്…..
പല പിള്ളേരും അവളെ അത്ഭുതത്തോടെ നോക്കുന്നുണ്ട്.. അവർ ആദ്യമായാണ് കാണുന്നത്.. അവൾ ഒരു ആണിനോട് മിണ്ടുന്നത്…
അവൾക്കു പിള്ളേരുടെ നോട്ടവും പിറുപിറുക്കലും കേട്ട് നാണം തോന്നി…
ആമി… ഇതാണോ… തന്റെ ഫ്രെണ്ട്സ്…അപ്പുറത്ത് നിന്നു നോക്കുന്ന അവളുടെ ഫ്രണ്ട്സിനെ നോക്കി കൊണ്ട് അവൻ ചോദിച്ചു…
അതെന്നു..അവൾ തലയാട്ടി…
താനെന്താ എന്നെ പരിചയപെടുത്താതെ….
ഓ… സോറി.. ഞാൻ അത് മറന്നു.. അവൾ അവരെ നോക്കിയതും… നോക്കേണ്ട താമസം കോഴികൾ കൂട്ടത്തോടെ ലാൻഡ് ചെയ്തു..
വാമി ഇതെന്തു കൂത്തെന്ന മട്ടിൽ അവളുമാരെ നോക്കി… കുറച്ചു മുൻപ് വരെ കലിച്ചു തുള്ളിനിന്നവളുമാര്..100 വാൾട് ബൾബിന്റെ പ്രകാശത്തോടെ ചിരിക്കുന്നു.. ഇവിടെ എന്താ ചിരി മത്സരം നടക്കുന്നോ… ഇങ്ങനെ ഇളിക്കാൻ മാത്രം.. അവൾ കലിപ്പിൽ നോക്കിയതും ഒന്നിനും മൈന്റില്ല….
അവര് പരിചയപെടുന്ന തിരക്കിലാണ്…
Hi.. Iam മാളവിക സുജിത് .. ഇവൾടെ മാമന്റെ മോൾ ആണ്..
Hi… ഞാൻ പാർവതി S മേനോൻ..
ലിയ മറിയം ജോൺ..അവൾ വിനയത്തോടെ പറഞ്ഞു..
അവളുടെ ഒരു വിനയ ഭാവം.. നിന്നെയൊക്കെ എന്റെ കൈയിൽ കിട്ടും… തെണ്ടി പരിഷകൾ…
എന്നെ പരിചയപെടുത്തേണ്ട കാര്യം ഇല്ലല്ലോ…എന്നാലും ഞാൻ ജസ്റ്റ് എന്റെ പേര് പറയാം അവൻ ചിരിയോടെ പറഞ്ഞു…
ദീപക് ഗംഗാദരൻ…
അവളുമാരും ചിരിച്ചു…
നിങ്ങൾ വരുവാണെങ്കിൽ ട്രീറ്റ് ചെയ്യാം….എല്ലാവരും വാമിയെ നോക്കി.. വാമി കണ്ണുകൾ കൊണ്ടു വേണ്ട എന്ന് ആക്ഷൻ കാണിച്ചു..
അയ്യോ … ബ്രോ… ഇന്ന് തീരെ ടൈം ഇല്ല.. ബസ് ഇപ്പോൾ വരും. ലേറ്റ് അയാൽ വീട്ടിൽ വഴക്ക് പറയും… വാമിയുടെ കൈയിൽ പിടിച്ചുകൊണ്ടു മാളു നൈസ് ആയിട്ട് വലിഞ്ഞു…
അപ്പോഴേക്കും ബസ്സും ദൂരെ നിന്നു വരുന്ന കണ്ടു…ഛെ… നല്ല ഒരു ട്രീറ്റ് പോയി… പാറു വിഷമത്തോടെ പറഞ്ഞു.. അപ്പോഴേക്കും ബസ് എത്തി….നിനക്ക് ട്രീറ്റ് വേണം അല്ലെ… നാളെ ഞാൻ വരട്ടെടി നിനക്കുള്ള ട്രീറ്റ് അപ്പോൾ തരാം.. കലിച്ചു തുള്ളി വാമി ബസ്സിൽ കയറി…
എടാ.. വാമി അങ്ങേരു പോയിട്ടില്ല.. അവിടെ നിൽപ്പുണ്ട്..
ജസ്റ്റ് നീ ഒന്ന് നോക്കിയേക്ക്…(ലിയ )
എന്നെക്കൊണ്ടെങ്ങും വയ്യ… (വാമി )
ജസ്റ്റ് ഒന്ന് നോക്കി ചിരിച്ചേക്കെടി.. അയാൾ നിന്റെ അമ്മയെ വിളിച്ചു പറയാതെ…ബസ് എടുത്തതും വാമി അറിയാതെ അയാളെ നോക്കി ഒന്ന് ചിരിച്ചു… അവനും ചിരിച്ചുകൊണ്ട് കൈ വീശി കാണിച്ചു…
ബസ് മുന്നോട്ട് കുറച്ചു പോയതും അവൾ ആശ്വാസത്തോടെ ശ്വാസം എടുത്തു..
പാറു വീട്ടിൽ എത്തുമ്പോൾ…. അമ്മയുടെ സ്നേഹത്തോടെ ഉള്ള സംസാരം കേട്ടു…
അമ്മ ഇതരോടാ പതിവില്ലാതെ ഇത്ര സ്നേഹത്തിൽ സംസാരിക്കുന്നെ…
അവൾ പതിയെ അകത്തേക്ക് കയറി വാതിലിൽ മറഞ്ഞു നിന്നുകൊണ്ട് തല ഉള്ളിലേക്ക് ഇട്ടു നോക്കി..
ഡൈനിങ് ടേബിൾ ചേട്ടൻ അല്ലാതെ മറ്റാരോ കൂടി ഇരിപ്പുണ്ട്..അതാരാണെന്നു കാണാനും പറ്റുന്നില്ല..
അപ്പോഴേക്കും പിന്നിൽ നിന്നും ഒരു ചവിട്ടു കിട്ടിയത്..
അയ്യോ അമ്മേ.. എന്നും വിളിച്ചവൾ താഴേക്കു വീണു.. ശബ്ദം കേട്ട് അമ്മയും അവിടെ ഉണ്ടായിരുന്നവരും നോക്കി..
വീണിടത്തു നിന്നും ഉരുണ്ടെഴുന്നേറ്റു നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്നു വിജയശ്രീ ലളിതയായി.. എന്റെ ചേച്ചി പാർവണ S മേനോൻ. ഞങ്ങൾ വാണി എന്ന് വിളിക്കും..
ദേഷ്യം സഹിക്കാനാവാതെ അവൾക്കിട്ട് ഞാനും ഒരു ചവിട്ടു കൊടുത്തു.. അങ്ങോട്ടും ഇങ്ങോട്ടും വഴക്കും ബഹളവുമായി…
അവസാനം അമ്മ വടിയുമായി രംഗ പ്രേവേശം നടത്തി..
അവർ രണ്ടും രണ്ടു വഴിക്കായി റൂമിലേക്കു ഓടി….
നിന്നെയൊക്കെ എന്റെ കൈയിൽ കിട്ടും അമ്മ കലിപ്പിൽ പറഞ്ഞു..കൊണ്ട് വീണ്ടും അകത്തേക്ക് പോയി..
മോൻ എന്താ പേടിച്ചു പോയോ…അന്താളിച്ചു നോക്കുന്ന അവനെ കണ്ട് അമ്മ ചോദിച്ചു….
മോൻ പേടിക്കണ്ട.. അതിവിടുത്തെ രണ്ട് മരംകേറികളാണ്…വികൃതി കൊച്ചുങ്ങൾ
ഇത് ഇവിടെ എന്നും പതിവാണ്…
ഇന്ന് ഇവൻ അതിൽ ഇല്ലാന്ന് മാത്രം. ആ ഒരു കുറവ് ഉള്ളു.. അല്ലെങ്കിൽ മൂന്നും കൂടി എനിക്ക് ഒരു സമാധാനം തരില്ല മോനെ…
ഒന്നുമില്ലെങ്കിലും ഇവനും വാണിയും കുറച്ചു വളർന്നതല്ലേ.. പാറു ആണെങ്കിൽ കുഞ്ഞാണെന്നു പറയാം…അതുപോലെ ആണോ ഇതുങ്ങടെ കാര്യം…
പിന്നെ… പാറു.. കുഞ്ഞു.. ഒന്ന് പോ..അമ്മേ.. പവി കലിപ്പിൽ പറഞ്ഞു…
അവൾ ആണിവിടുത്തെ മൂത്തത്..അവളാ അടി കൂടാൻ ആദ്യം വരുന്നേ…
എടാ പവി…. പോട്ടെടാ… അവൾ നിന്റെ അനുജത്തി അല്ലെ വിട്ടു കളയാടാ…
അങ്ങനെ പറഞ്ഞു കൊട് മോനെ ….. .ദക്ഷേ
കുറച്ചു കഴിഞ്ഞു വാണിയും പാറുവും പതിയെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി…
വന്നു പെട്ടതോ നേർക്കു നേർ… പോര് കോഴികളെ പോലെ രണ്ടും നോക്കി
എടി… പാറു വീട്ടിൽ ഒരു ഗസ്റ്റ് ഉള്ളപ്പോൾ നിനക്ക് അതിന്റെ മര്യാദ കാട്ടി കൂടെ…. (വാണി)
അതിനു നീ അല്ലെടി ..ചേച്ചി എല്ലാം ഉണ്ടാക്കിയത്.. ഞാൻ അടങ്ങി നിന്നതല്ലേ (പാറു )
എടി… കൊച്ചേ.. ആദ്യം നീ മൂത്തവരെ ബഹുമാനിക്കാൻ പഠിക്കു… (വാണി )
പിന്നെ… നിന്നെ ബഹുമാനിക്കാൻ എന്റെ പട്ടി വരും.. പോടീ ചേച്ചി…(പാറു )
എടി.. നീ രണ്ടും കൂടി തുടങ്ങിയോ, ഇവിടെ എന്റെ ഫ്രണ്ട് വന്നിട്ടുണ്ട് അവൻ കുറച്ചു ദിവസം ഇവിടെ കാണും…(പവി)
അതിനു ഞാൻ എന്ത് വേണം താമസം മാറി പോണോടാ.. ചേട്ടാ… ഇതാണ് എന്റെ ചേട്ടൻ പവിൻ S മേനോൻ എന്ന പവി (പാറു )
എടി…. പാറു നിന്റെകാര്യത്തിലേ ഉള്ളു എനിക്ക് പേടി..
ആ… ആരെയെങ്കിലും പേടിവേണ്ടേ പാറു ഗമയിൽ പറഞ്ഞു..
ഈ എക്സാം ഒന്നു കഴിയട്ടെടി….മിക്കവാറും നിന്നെ ഞാൻ വല്ല മിസ്സൊറാമിലേക്കും തട്ടും..(പവി )
ഇവളെ നാടുകടത്തണം പവിയേട്ടാ… എന്നാലേ ഇവൾടെ അഹങ്കാരം കുറയു (വാണി )
പിന്നെ നീ പോടാ ചേട്ടാ…. നീ ദാ ഇവളെ കൊണ്ടു പോയി തട്ട്… എന്നിട്ട് നീയും പോ….
ഇതേ… എന്റെ വീടാ… നിങ്ങടെ മാത്രം അല്ല..
അവരുടെ മൂന്നുപേരുടെയും വഴക്ക് കണ്ട് ദക്ഷ് ചിരിയോടെ വാതിലിൽ ചാരി നിന്നു…
തുടരും

