മുന് ഭാഗം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യൂ
നീ ഇപ്പോൾ കിടന്നുറങ്ങിക്കോ… നാളെ നിന്റെ വീട്ടിൽ വരെ പോണം..അതും പറഞ്ഞവൻ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു
അവന്റെ ചുണ്ടുകൾ വിശ്രമം ഇല്ലാതെ അവളുടെ മുഖമാകെ ഓടി നടന്നു … ഇടക്ക് തന്റെ ഇണയെ കിട്ടിയതുപോലെ അവന്റെ ചു ണ്ടുകൾ അവളുടെ ചു ണ്ടിൽ കൊരുത്തു വലിച്ചു..
ഇടക്കിടെ അവളിൽ നിന്നുയരുന്ന ശീൽക്കാരശബ്ദങ്ങൾ അവിടമാകെ പ്രതിധ്വാനിച്ചു…
സമീറ….
അവന്റെ ചു ണ്ടുകൾ ഇടക്കിടെ അവളുടെ പേര് പറഞ്ഞു കൊണ്ടിരുന്നു.
പെട്ടന്ന് ഞെട്ടി വാമി കണ്ണ് തുറന്നു…
അവളുടെ ചു ണ്ടുകൾ അറിയാതെ പറഞ്ഞുപോയി സമീറ…
വാമിക്ക് വല്ലാത്തപോലെ തോന്നി.. അവൾ ബെഡ് റൂമിലേക്ക് നോക്കി വാതിൽ അടഞ്ഞു കിടക്കുകയാണ്…
സ്വന്തം ഭർത്താവിനും കാമുകിക്കും കാവൽ ഇരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഭാര്യ തനായിരിക്കും..
താൻ എന്തിനാണ് വാറിഡ് ആകുന്നത്.. അവർ തമ്മിൽ അല്ലെ പ്രണയിച്ചത്.. അവരല്ലേ ഒന്നാകേണ്ടത്… അതിനു താൻ എന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.. അയാൾ തന്റെ ആരാണ്… ആരും അല്ല… എന്റെ കണ്ണാ… എന്തിനാണ്… എന്നെ ഇങ്ങനെ സ്വപ്നം കാണിക്കുന്നത്..
ഇതേ സമയം ബാൽക്കണിയിലെ തറയിൽ ചരിഞ്ഞു കിടന്നു കൊണ്ട് ആകാശത്തേക്ക് നോക്കി കിടക്കുകയായിരുന്നു.. ദക്ഷ്….കണ്ണടക്കുമ്പോൾ കാണുന്നത് ആ നീല കണ്ണുകളും ചിരിക്കുമ്പോൾ ചുരുങ്ങി ചെറുതാകുന്ന അവളുടെ നുണക്കുഴി കവിളും ചുണ്ടിലെ കുഞ്ഞു മറുകും അവന്റെ മുന്നിലേക്ക് വന്നു…
ആരാണ് നീ…. നിന്നെ കാണുമ്പോൾ എല്ലാം വാമിയുടെ മുഖമാണ് മനസ്സിൽ നിറയുന്നത്.. ഇതുവരെ നിന്റെ മുഖം എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല…
നിന്റെ മുഖം തിരയുമ്പോഴേല്ലാം വാമിയുടെ മുഖമാണ് മുന്നിലേക്ക് വരുന്നത് … ശരിക്കും അവളെ കാണാൻ ഒരു ഡോളിനെ പോലെയുണ്ട്..
“Cute baby doll…”
അവൻ മുഖത്തേക്ക് തട്ടിയ സൂര്യ കിരണം ഏറ്റു രാവിലേ ഉണരുമ്പോൾ സമീറയെ കണ്ടില്ല…
വാമി കിച്ചണിൽ എന്തൊക്കെയോ തിരയുന്നുണ്ട്… അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്.. ചെന്നു തുറന്നപ്പോൾ മുന്നിൽ നിത്യയും മഹിയും ആണ്..
നിത്യ അകത്തേക്ക് പോയി.. വാമിയെ നോക്കി
എന്താടാ മോനെ ഒരു വശപ്പിശക്… നീ ഇന്നലെ ഉറങ്ങിയില്ലേ എന്നും ചോദിച്ചു ദക്ഷിനെ കളിയാക്കികൊണ്ട് മഹി അവന്റെ പ ള്ളക്കിട്ട് ഒരു കു ത്തു കൊടുത്തു..
എടാ.. കാലമാട.. നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത് എന്നെ കൊ ല്ലാനാണോ?
നീ.. അവളെ ബാക്കി വെച്ചിട്ടുണ്ടോ എന്നറിയാൻ വന്നതാ..മഹി ചിരിച്ചു കൊണ്ട് പറഞ്ഞു..
പോടാ.. പുല്ലേ..
ഹോ…. നീ ഇന്ന് നല്ല ചൂടിൽ ആണല്ലോ?
നിന്റെ സംസാരം കേട്ടാൽ പിന്നെ ചൂടാവില്ലേ…
ഹും…
കിച്ചണിൽ കാര്യമായ തിരച്ചിൽ നടത്തുന്ന വാമിയെ നോക്കി കൊണ്ട് നിത്യ ചിരിച്ചു..
എന്താ… മോളെ വാമി.. നീ നിന്നു തിരയുന്നെ..
പെട്ടന്ന് നിത്യയുടെ ശബ്ദം കേട്ടു കയ്യിൽ ഇരുന്ന കപ്പ് നിലത്തേക്ക് വീണു…
അയ്യോ ചേച്ചി എന്റെ കപ്പ് പൊട്ടി…
ദക്ഷേട്ടൻ എന്നെ കൊല്ലും..
ഓ .. പിന്നെ ഒരു കപ്പ് പൊട്ടിയതിനു അങ്ങേരു നിന്നെ കൊ ല്ലാൻ പോവല്ലേ…
നീ ഇത്ര പേടി തൊണ്ടി ആയി പോയല്ലോ മോളെ..
അവൾ മിണ്ടാതെ തല കുനിച്ചു.. നീ എന്താ ഇവിടെ ഈ തപ്പിക്കൊണ്ടിരുന്നത്…
അത് തേയില പൊടിയ…
നിനക്ക് കുക്കിംഗ് ഒക്കെ അറിയുവോ? ഇല്ല .. അവൾ തോൾ ഉയർത്തി കാണിച്ചു…
അത് കേട്ടു കൊണ്ടാണ് മഹി അങ്ങോട്ട് വന്നത്.കൂടെ ദക്ഷും ഉണ്ട്..
മോൾക്ക് കുക്കിംഗ് അറിയില്ലെങ്കിൽ കുഴപ്പം ഇല്ല..
ദാ.. നിത്യ ഫുഡ് ഉണ്ടാക്കി തരും… അവളെ ചെറുതായിട്ട് ഹെല്പ് ചെയ്താൽ മതി…
പെട്ടന്ന് ദക്ഷ് ഇടക്ക് കയറി പറഞ്ഞു അത് വേണ്ടാ എന്നും നിത്യ ഉണ്ടാക്കി തന്നാൽ മതിയോ… അവളും പഠിക്കണ്ടേ..
അതുകൊണ്ട് ഫുഡ് അവൾ ഉണ്ടാക്കികോളും..
കാലൻ.. രാക്ഷസൻ… എനിക്ക് പണി തന്നതാണ്… വാമി മനസ്സിൽ പിറുപിറുത്തു..
നീ.. പോടാ… ദക്ഷേ…. അവൾ ചെറിയ കുട്ടി അല്ലെ..
പിന്നെ.. ചെറിയ കുട്ടി അതും ഇവൾ…ദക്ഷ് അവളെ നോക്കി കണ്ണുരുട്ടി…
ഞാൻ ദക്ഷേട്ടൻ പറഞ്ഞത് പോലെ ചെയ്തോളാം… ഞാനും കുക്കിംഗ് പഠിക്കണ്ടേ…അവനെ മനസ്സിൽ പ്രാകികൊണ്ട് അവൾ പറഞ്ഞു..
പിന്നെ മഹി ഒന്നും പറയാൻ പോയില്ല….
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നുപോയി.. ഇതിനിടയിൽ സമീറയുടെ ശല്യം ഉണ്ടായില്ല.. അവൻ അവളെക്കുറിച്ചു തിരക്കാനും പോയില്ല…
അവനും മഹിയും ഓഫിസിൽ പോയി തുടങ്ങി..
വാമി ഒറ്റയ്ക്കായത് കൊണ്ട് നിത്യ പോയില്ല.. അവർ രണ്ടും ഭയങ്കര കൂട്ടാണ്.. കൂട്ടിനേക്കാളും കൂടുതൽ വാമി നിത്യയുടെ മനസ്സിൽ കൂടപ്പിറപ്പാണ്…
തന്റെ ചേച്ചിയുടെ സ്ഥാനം വാമിയുടെ മനസ്സിൽ നിത്യക്കാനുള്ളത്…
ആദ്യമൊക്കെ കിച്ചൻ ജോലി വാമിക്ക് പാടായിരുന്നു.. മിക്ക ദിവസവും ദക്ഷിന്റെ കയ്യിൽ നിന്നും കറിക്കു ഉപ്പ് കൂടി മുളക് കൂടി…..ചപ്പാത്തി വെന്തില്ല.. എന്നൊക്കെ പറഞ്ഞു തല്ലു കിട്ടുന്നത് പതിവായി.. അവൾക്ക് ഇപ്പോൾ ഇതൊക്കെ ഒരു പതിവായി…അവൻ ബെഡിലും അവൾ സോഫയിലും ആണ് കിടക്കുന്നത്.. അവന്റെ റൂമിൽ കയറാൻ അവൾക്കു അനുവാദം ഇല്ല…
അങ്ങനെ ഒരു ദിവസം പവി വിളിച്ചു പറഞ്ഞാണ് മഹിയും ദക്ഷും വാമിയുടെ റിസൾട്ട് അറിഞ്ഞത് . ഫുൾ A+ ഉണ്ടെന്നു…
അന്ന് വൈകിട്ട് ദക്ഷിന്റെ അച്ഛൻ ഒരു സർപ്രൈസ് പാർട്ടി വേച്ചു…എന്നിട്ടവരെ വീട്ടിലേക്കു ക്ഷണിച്ചു..
അവിടെ ചെന്നു കഴിഞ്ഞാണ് വാമി കാര്യം അറിഞ്ഞത്.. അവൾക്കതിൽ വലിയ സന്തോഷം ഒന്നും തോന്നിയില്ല.. അത് ദക്ഷിന്റെ അച്ഛന് മനസ്സിൽ ആയി…പക്ഷെ അയാൾ അത് പുറത്തു കാണിച്ചില്ല…
അന്നതെ ദിവസം അവർ അവിടെ ആണ് കഴിഞ്ഞത്..
പിറ്റേന്ന് പോകാൻ ഇറങ്ങിയപ്പോൾ ദക്ഷിനോട് ഡാഡി പറഞ്ഞു…
നീ ഇവളെയും കൊണ്ട് നാട്ടിൽ വരെ പോണം…
എന്തിനു… എനിക്ക് ടൈം ഇല്ല.. അവന്റെ മറുപടി ഉടനെ വന്നു…
നിനക്ക് പറ്റില്ലെങ്കിൽ വേണ്ട.. ഞാൻ കൊണ്ടു പൊയ്ക്കോളാം…
എന്തിനാ ഡാഡി ഇപ്പോൾ നാട്ടിലേക്കു പോകുന്നത്..
ഇവളുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ…
അങ്ങനെ മനസ്സില്ലമനസ്സോടെ ദക്ഷ് അവളെ നാട്ടിൽ കൊണ്ടുപോകാമെന്നു ഏറ്റു..
അന്ന് ഓഫീസിൽ പോയി കഴിഞ്ഞു അവനത് മഹിയോട് പറഞ്ഞു..
അവനത് കേട്ടപ്പോൾ സന്തോഷം ആണ് തോന്നിയത്..
നീ പോകുമ്പോൾ അവളുടെ വീട്ടിൽ കൂടി പോകണം.. അവളുടെ സർട്ടിഫിക്കറ്റും പിന്നെ നിങ്ങളുടെ മാര്യേജ് സർട്ടിഫിക്കറ്റും കൊണ്ടുവരണം…
അവളെ അങ്കിൾ ഇവിടെ അവൾക്കിഷ്ടമുള്ള കോഴ്സിന് ചേർക്കും..
അപ്പോൾ പിന്നെ നിത്യക്കും ഓഫീസിലേക്ക് വരാം .
മ്മ്… അവൻ അതിനു ഉത്തരമായി പതിയെ ഒന്ന് മൂളി..
അവൻ ഇടഞ്ഞു കാണാത്തത്തിൽ മഹി അത്ഭുതപെട്ടു.. സാധാരണ തല ചാടി പറിക്കുന്നവനാണ് മിണ്ടാതെ സമ്മതം മൂളിയത്..
അവന്റെ മനസ്സിലെ പകയുടെ മഞ്ഞു മല ഉരുകി തുടങ്ങിയിരിക്കുന്നു..
രാത്രിയിൽ നിത്യയോട് അവനത് പറയുകയും ചെയ്തു..
ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല… അങ്ങനെ ആ ഡെവിൾ മാറില്ല…
അവൻ കേൾക്കണ്ട നീ ഇങ്ങനെ വിളിക്കുന്നത്..
ഹോ ഞാൻ അങ്ങനെ വിളിച്ചത് മഹിയേട്ടന് രസിച്ചില്ലെന്നു പറഞ്ഞാൽ പോരെ..
അവൾ കുറച്ചു പിണക്കത്തിൽ പറഞ്ഞു..
അടുത്ത ദിവസം മഹിയും ദക്ഷും ഓഫീസിൽ പോയി കഴിഞ്ഞു നിത്യ വാമിയോട് നാട്ടിൽ പോകുന്ന കാര്യം പറഞ്ഞു..
എന്റെ ചേച്ചി കുട്ടി ഇപ്പോൾ പറഞ്ഞ കാര്യം ആകാശം ഇടിഞ്ഞു വീണെന്ന് പറഞ്ഞാലും നടക്കാത്ത കാര്യം ആണ്..
അല്ലേടാ.. ഞാൻ സത്യമാണ് പറഞ്ഞത്.. മഹിയേട്ടൻ ആണ് ഫ്ലൈറ്റ് ടിക്കറ്റ് നിങ്ങൾക്ക് രണ്ടാൾക്കും ബുക്ക് ചെയ്തത്…
എന്നാൽ ചിലപ്പോൾ എന്റെ സ്കൂളിലും പിന്നെ പാറുന്റെ വീട്ടിലും പോകു മായിരിക്കും.. എന്നാലും എന്റെ വീട്ടിൽ പോകില്ല ചേച്ചി…
പോകുമെന്നാ മഹിയേട്ടൻ പറഞ്ഞത്…
സത്യം ആണോ ചേച്ചി.. എന്റെ അമ്മയെയും അച്ഛയെയും അച്ഛമ്മയെയും കാണാൻ പറ്റുമോ?
പറ്റും..
അവൾക്ക് അത് കേട്ടു സന്തോഷംഅടക്കാനാവാതെ അവൾ നിത്യേ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു..
ചേച്ചി.. എന്റെ ബെസ്റ്റ് ചേച്ചിയാ.. ശരിക്കും എന്റെ ഭൂമിയേച്ചിയെ പോലെ..
പറഞ്ഞു കഴിഞ്ഞാണ് അവൾ ഓർത്തത് താനിപ്പോ എന്താ പറഞ്ഞതെന്ന്..
അയ്യോ.. സോറി ചേച്ചി.. ഞാൻ അങ്ങനെ പറഞ്ഞെന്നു ആരോടും പറയല്ലേ…
മഹിയേട്ടനും ദക്ഷേട്ടനും അറിയില്ലേ… അതും പറഞ്ഞവൾ മുഖം പൊത്തി കരയാൻ തുടങ്ങി… നിത്യ അവളെ ആശ്വസിപ്പിച്ചു… നീ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ.. ഞാൻ ആരോടും പറയില്ല.. നീ കരയാതെ..
അതൊക്കെ പോട്ടെ… പാറുന് ഇപ്പോൾ എങ്ങനെ ഉണ്ട്… അവൾ ഇപ്പോൾ നോർമൽ ആയിന്നാ പവി ഏട്ടൻ പറഞ്ഞെ..
ഞാനും ദക്ഷേട്ടനും അവളെ വിളിച്ചിരുന്നു..
അപ്പോൾ അന്ന് പറഞ്ഞ മറ്റു രണ്ടു ഫ്രണ്ട്സിനെ വിളിച്ചില്ലേ.. ഇല്ല.. അവൾ വിഷമത്തോടെ പറഞ്ഞു…
മോളെ ഓർത്തു അവരിപ്പോൾ സങ്കടപെടുന്നുണ്ടാവും… മോൾക്ക് വേണമെകിൽ എന്റെ ഫോണിൽ നിന്നു വിളിച്ചോ..
വേണ്ട.. ചേച്ചി…. ദക്ഷേട്ടൻ അറിഞ്ഞാൽ ചേച്ചിയെ വഴക്ക് പറയും.. ആരും അറിയില്ല.. ആ ഡെവിളിനോട് പോകാൻ പറ… വേണമെകിൽ വീട്ടിലേക്കും വിളിച്ചോ…
ഇല്ല ചേച്ചി ഞാൻ വീട്ടിൽ വിളിക്കുന്നില്ല… ദക്ഷേട്ടൻ അറിയും…
ഞാൻ.. ലിയയെ മാത്രം ഒന്ന് വിളിച്ചോട്ടെ.. വിളിച്ചോ പെണ്ണെ.. നീ ഇങ്ങനെ ഭയപ്പെടാതെ.. ഞാൻ അപ്പോഴേക്കും കുളിച്ചിട്ടു വരാം..
ഫോൺ വാമിക്ക് കൊടുത്തിട്ട് നിത്യ അവളുടെ ഫ്ലാറ്റിലേക്ക് പോയി…
വാമി ലിയയുടെ ഫോണിൽ വിളിച്ചതും ഫസ്റ്റ് ബെല്ലിൽ തന്നെ കാൾ എടുത്തത് അവളുടെ അനിയൻ ആയിരുന്നു.. വാമി ആണെന്നറിഞ്ഞതും അവൻ ലിയയെ വിളിച്ചുകൊണ്ടു ഫോണുമായി അവൾക്കടുത്തേക്ക് ഓടി..
ദാടി… ലിയെ… നിന്റെ വാമി വിളിക്കുന്നു.. എടാ ചെറുക്കാ.. വെറുതെ കള്ളം പറയരുത്… നീ ഇന്നാളിൽ ഒരു ദിവസവും എന്നെ പറ്റിച്ചു..
കസ്റ്റമർ കേയറിലെ കാൾ അവളുടെ ആണെന്നും പറഞ്ഞു..കൊണ്ടു തന്നവനാ നീ…. ഞാൻ ഒരു വീക്ക് വേച്ചു തന്നാൽ ഉണ്ടല്ലോ? മര്യാദക്ക് ഫോൺ ഇവിടെ കൊണ്ടുവാടാ കുട്ടി പിശാശേ…
കർത്തവ് സത്യം ഇത് വാമി ചേച്ചി ആണ്.. അതും പറഞ്ഞവൻ ലൗഡ്സ്പീക്കർ ഓൺ ചെയ്തു..
ഹലോ.. ലിയ… വാമിയുടെ ശബ്ദം കേട്ടതും ലിയ ചാടി പറന്നു വന്നു ഫോൺ വാങ്ങി..
ഇടക്കിടെ രണ്ടുപേരും കരയുന്നുണ്ടായിരുന്നു…
എനിക്ക് സുഖം ആണെടി… പിന്നെ ഞാൻ അതങ്ങു വിശ്വസിച്ചു… ആ ചെകുത്താന്റെ കൂടെ നീ സുഗമായിട്ട് കഴിയുന്നെന്നു പറഞ്ഞത്.. ഇതാരുടെ നമ്പർ ആണ്.. ഇടക്ക് വിളിച്ചാൽ കിട്ടുമോ… കിട്ടും…
നിന്നെ ഞാൻ അങ്ങോട്ട് വിളിച്ചോളാം നീ ഇങ്ങോട്ട് വിളിക്കണ്ട…
മ്മ്
പിന്നെ ഞാൻ നാട്ടിലോട്ട് വരുന്നുണ്ട്… നിങ്ങൾ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയോ..
ഇല്ല…
മ്മ്.. മാളു… അവൾ സുഖമായിരിക്കുന്നു… നീ എന്നാ വരുന്നേ… പാറുന്റെ ചേട്ടന് അറിയാം.. പാറുനോട് ചോദിച്ചാൽ മതി..
നിന്റെ… അമ്മയും അച്ഛനും ലിയ എന്തോ പറയാൻ വന്നപ്പോഴാണ് ദക്ഷ് അപ്രതീക്ഷിതമായി അകത്തേക്ക് വന്നത്.. അവനെ കണ്ടു പേടിച്ചവൾ കാൾ കട്ട് ചെയ്തു…കൊണ്ട് നിന്നു വിറച്ചു..
തുടരും