എഴുതിയത്:-ശ്രീജിത്ത് ഇരവിൽ
മൂiലക്കുരുവിന്റെ അസ്ക്യതയുള്ള ഇടവകയിലെ വികാരി താറാവ് മുട്ടക്ക് വേണ്ടി നളിനിയുടെ വീട്ടിലേക്ക് കപ്പിയാരെ പറഞ്ഞ് വിടാറുണ്ട്. വികാരി മാത്രമല്ല. സമീപവാസികളും ഈ കച്ചവടത്തിന്റെ ഭാഗമാണ്. യഥാർത്ഥത്തിൽ, കൂടെപ്പിറപ്പുകളായി ആരുമില്ലാത്ത നളിനിക്ക് പത്ത് താറാവുള്ളത് കൊണ്ട് മാത്രമാണ് ആ കുടുംബം പുലരുന്നത്.
തനിക്ക് താനേയുള്ളൂവെന്ന തിരിച്ചറിവിന്റെ നിർണ്ണായകമായ ഘട്ടത്തിന് ശേഷം ജീവിതത്തോട് ഒരു തരത്തിലും നളിനി കലഹിക്കാറില്ല. അവൾ തെളിക്കുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന രണ്ട് കുഞ്ഞുങ്ങളും അമ്മായിയമ്മയും മാത്രമാണ് അവളുടെ ലോകം. തന്റെ കെട്ട്യോ നോടുള്ള യാതൊരു അരിശവും അവൾ ആരോടും കാണിക്കാറില്ല. തന്റെ വളർത്ത് ദോഷമാണ് മകനെ ഇങ്ങനെ ആക്കിയതെന്ന് പറഞ്ഞ് അവളുടെ അമ്മായിയമ്മ ഇടയ്ക്കൊക്കെ ക്ഷമ പറയാറുണ്ട്…
നളിനിയുടെ കെട്ട്യോന്റെ പേര് സുഗുണൻ എന്നാണ്. പേരിലിരിക്കുന്ന ഒരു ഗുണവും അയാളിൽ ഇല്ല. രാവിലെ ഇറങ്ങിപ്പോയാൽ കiള്ളിൽ കുഴഞ്ഞ കാലുമായി പാതിരാത്രിയിൽ വീട്ടിലേക്ക് എത്തുന്നയൊരു പ്രത്യേകതരം ജീവിയാണ് സുഗുണൻ. തന്റെ കുഞ്ഞുങ്ങൾ കഴിച്ചോയെന്നോ, അവർക്ക് ഉടുക്കാൻ വല്ലതും ഉണ്ടോയെന്നോ, എന്നൊന്നും അയാൾ അന്വേഷിക്കാറില്ല. യാതൊരും ഉറപ്പുമില്ലാത്ത സർക്കാരിന്റെ ഭക്ഷ്യ കിറ്റ് പോലെയാണ് തന്റെ വീട്ടിലേക്കുള്ള അയാളുടെ സംഭാവനകൾ…
അന്ന്, മുട്ട വാങ്ങാൻ നളിനിയുടെ വീട്ടിലേക്ക് കപ്പിയാർ വന്ന ദിവസ മായിരുന്നു. ആ നേരം സുഗുണൻ ഉണ്ടായിരുന്നു. കൂലിപ്പണിക്കാരാനായ അയാളോട് ഇന്ന് പണി ഇല്ലേ സുഗുണായെന്ന് കപ്പിയാർ വെറുതേയൊന്ന് ചോദിച്ച് പോയി.
‘എന്നെ പണിക്ക് പറഞ്ഞയിച്ചിട്ട് എന്റെ വീട്ടിൽ നിനക്കെന്താണ് പണി…’
എന്നും പറഞ്ഞ് അയാൾ അലറുകയായിരുന്നു. കപ്പിയാർ ചൂളിപ്പോയി… അതിലേറെ ഭയന്ന് പോയി… താൻ മുട്ട വാങ്ങാൻ വന്നതാണെന്ന് പറഞ്ഞിട്ടും ആ പാവം കപ്പിയാരെ സുഗുണൻ വെറുതേ വിട്ടില്ല.
‘ഓളുടെ മുട്ട കച്ചോടമിത്തിരി കൂടുന്ന്ണ്ട്…!’
ആ ശബ്ദവും കേട്ടാണ് നളിനി പുറത്തേക്ക് വന്നത്. നിങ്ങള് കാര്യമാക്കേണ്ടായെന്ന് പറഞ്ഞ് കപ്പിയാർക്ക് അവൾ മുട്ടകൾ പൊതിഞ്ഞ് കൊടുത്തു. അവളെ അധിക്ഷേപിക്കുന്നത് അയാൾ അപ്പോഴും നിർത്തിയിട്ടുണ്ടായിരുന്നില്ല.
നിന്നേം കപ്പിയാരേയും ഒരുനാൾ താൻ കയ്യോടെ പിടിക്കുമെന്ന് പറഞ്ഞാണ് സുഗുണൻ അന്ന് ഇറങ്ങിപ്പോയത്. നളിനി പ്രതികരിച്ച തേയില്ല. അല്ലെങ്കിലും, തന്റെ കണ്ടെത്തലുകൾ മാത്രമാണ് ശരിയെന്ന് കരുതുന്നവരോട് എന്ത് പ്രതികരിക്കാനല്ലേ…
ആ രാത്രിയിൽ ലക്ക് വിട്ട ഉന്തുവണ്ടി പോലെയാണ് സുഗുണൻ കതകിൽ മുട്ടിയത്. നളിനി കതക് തുറന്ന് കൊടുത്ത് തിരിച്ച് പോയി കിടന്നു. അയാൾ പിന്തുടർന്നത് അവൾ അറിഞ്ഞ് കാണില്ല. ഞെട്ടലോടെ തിരിഞ്ഞ് നോക്കിയപ്പോഴേക്കും ചോദ്യം ഉയർന്നു.
‘എത്ര കാലമായെടി നീ കപ്പിയാർക്ക് മുട്ട കൊടുക്കാൻ തുടങ്ങിയത്…?’
സുഗുണന്റെ മേൽച്ചുണ്ട് വിറക്കുകയാണ്. നളിനിക്ക് സമീപനം പാലിക്കാൻ കഴിഞ്ഞില്ല.
‘ഉറക്കം കെടുത്തിയതും പോരാഞ്ഞിട്ട് തോന്ന്യവാസം പറയുന്നോ…?’
അവളുടെ ശബ്ദവും ഉയർന്നു. ഉറങ്ങുമ്പോൾ നിങ്ങളുടെ തiലയിൽ താൻ അമ്മിക്കiല്ല് ഇkടുമെന്നും അവൾ ചേർത്തിരുന്നു. പ്രാണഭയം ഉള്ളത് കൊണ്ട്, കേട്ടപ്പോൾ തന്നെ സുഗുണൻ മിണ്ടാതെ മുറിയിൽ നിന്ന് പുറത്തേക്ക് പോയത്.
പണ്ട്, ഇത് പോലെ അoടിച്ചും തൊiഴിച്ചും എത്രയോ വട്ടം അയാൾ നളിനിയെ ഉപദ്രവിച്ചിട്ടുണ്ട്. ഒരുനാൾ ലjഹരിയിൽ മുങ്ങിയ ബോധവുമായി പാതിരാത്രിയിൽ എത്തിയ സുഗണൻ സുഖം തേടി അവളുടെ അരiയിൽ കൈവെച്ചു. ആ മനുഷ്യൻ ഒരു ഉടുമ്പിനെ പോലെ നളിനിയിൽ പറ്റി ഇഴഞ്ഞപ്പോൾ കരയില്ലെന്ന ഭാവമായിരുന്നു അവൾക്ക്. കാര്യം സാധിച്ച് മാറി കിടന്ന അയാളുടെ മiർമ്മത്തിൽ ചൂiട് വെള്ളം ഒഴിച്ചാണ് അന്ന് പെണ്ണ് പ്രതിഷേധിച്ചത്.
ദുഃസ്വപ്നത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ ഭാവത്തിൽസുഗുണൻ ഓടിയ ഓട്ടം പാടവും, കവലയും, കടന്ന് പെരുവണ്ണാൻ വൈദ്യരുടെ വീട്ട് മുറ്റത്തേക്ക് വരെ നീണ്ടിരുന്നു. അതിൽ പിന്നെ സുഗുണൻ നളിനിയെ തൊട്ടിട്ടില്ല. ആ സംഭവത്തിന് ശേഷം അങ്ങനെയൊരു ആൾ കുടുംബത്തിൽ ഉണ്ടെന്ന് പോലും അവൾ കരുതുന്നുമില്ല…
പിള്ളേർക്ക് ചൂണ്ടാൻ ഒരു അച്ഛൻ എന്നതിനും അപ്പുറം യാതൊരു വികാരവും സുഗണനോട് തോന്നാതായിട്ട് നളിനിയുടെ കാലം കുറേ കഴിഞ്ഞിരിക്കുന്നു. അയാൾക്കത് അറിയാമെങ്കിലും ഇടയ്ക്ക് ഇതുപോലെ അധികാരം കാണിക്കാൻ വരും. തോന്നുമ്പോൾ അടിച്ചമർത്താൻ ബന്ധങ്ങളിൽ ആരെങ്കിലുമൊക്കെ വേണമെന്ന നിർബന്ധം മനുഷ്യർക്ക് ഉള്ളത് പോലെയാണ് ലോകത്തിന്റെ കിടപ്പെന്ന് തോന്നുന്നു.
മിണ്ടിയാൽ വഷളാകുമെന്ന തോന്നലിൽ സാധാരണ നിലയിൽ സുഗുണനെ അവഗണിക്കാറാണ് നളിനിയുടെ പതിവ്. പക്ഷെ, ഇപ്പോൾ അമ്മിക്കiല്ല് തലയിൽ ഇടുമെന്നൊക്കെ പറഞ്ഞിരിക്കുന്നു. പറഞ്ഞാൽ പറഞ്ഞത് പോലെ നളിനി ചെയ്യുമെന്ന് സുഗുണനും ഭയന്ന് കാണും. പണ്ടത്തെ പൊള്ളൽ ഓർത്ത് കൊണ്ടായിരിക്കണം അയാൾ ധൃതിയിൽ പുറത്തേക്ക് പോയത്.
അല്ലെങ്കിലും, വെറുപ്പോടെ വേർപിരിഞ്ഞ മനുഷ്യൻ കണ്ണുകളുടെ അകത്ത് കയറി ഇരുന്നാലും കാഴ്ച്ചയിൽ ആ വ്യക്തി തെളിയില്ല. നളിനിയെ സംബന്ധിച്ചോളം അവളുടെ സങ്കടങ്ങളുടെ പെയ്ത്തിൽ സുഗുണൻ എന്നോ ഒലിച്ച് പോയിരിക്കുന്നു. യാന്ത്രികമായി തുടരേണ്ടി വരുന്ന ഈ ആയുസ്സിൽ അവൾക്ക് ദുഃഖമില്ല. ജീവിച്ചിരിക്കെ മരിച്ചെന്ന് കരുതുന്ന ബന്ധങ്ങളിൽ തന്നെയാണ് മിക്കവരും നിലനിൽക്കുന്ന തെന്ന് നളിനിക്ക് എന്നോ തോന്നിയിരിക്കുന്നു. ആ വിധിയിൽ വീണവർക്ക് ഈ ഭൂമിയിൽ തുടരണമെങ്കിൽ കനത്ത തീരുമാനങ്ങൾ തന്നെ എടുക്കേണ്ടി വരുമെന്നും അവൾ അറിഞ്ഞിരിക്കുന്നു….!!!