നീയാണെൻ്റെ ആദ്യത്തെ പെiണ്ണ്’ കിടക്കയിൽ, സിന്ധുവിൻ്റെ ഉടലുലഞ്ഞിളകി മറിഞ്ഞു. അവളുടെ നെറ്റിയിലെ കുങ്കുമം പരന്നു. കവിളുകൾ തിണർത്തു ചുവന്നു. വിയർപ്പും ഉള്ളുരുക്കങ്ങളും ചേർന്നലിഞ്ഞു………

Boyfriend and girlfriend silhouettes kissing in dark, affection, love feeling

കാലചക്രം

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

പ്രഭാതം. ഇരുനിലവീടിൻ്റെ ബാൽക്കണിയിൽ നിന്ന്, ഉദയൻ താഴേക്ക് കണ്ണോടിച്ചു. വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ, നാലു ടെമ്പോ ട്രാവലറുകൾ നിരന്നു കിടപ്പുണ്ട്. വേറെ നാലെണ്ണം കൂടിയുണ്ട്. അവയെല്ലാം ഓട്ടം പോയിരിക്കുകയാണ്. ഇന്ന്, രണ്ടു ട്രാവലറുകൾക്കു കൂടി ട്രിപ്പുണ്ട്. ഒന്നു മൂകാംബികയ്ക്കും, വേറൊന്ന് ഇടുക്കിയിലേക്കും. ഉദയാ ട്രാവൽസിനിപ്പോൾ നല്ലകാലമാണെന്ന് ഉദയൻ മനസ്സിലോർത്തു.
ഗേറ്റിനപ്പുറത്തെ ടാർ നിരത്തിലൂടെ ഒരു ഓട്ടോറിക്ഷ മുരണ്ടു നീങ്ങിയകന്നു.

ഉദയൻ്റെ ഓർമ്മകളിൽ, കാൽ നൂറ്റാണ്ടു പുറകിലെ ഓട്ടോത്തൊഴിലാളി പുനർജ്ജനിച്ചു. പട്ടിണിയിലും പരിവട്ടങ്ങളിലും വശം കെട്ടലഞ്ഞ ഗതകാലം, ആരോടും അനുവാദം തേടാതെ ഉൾക്കോണുകളിലേക്കു കടന്നുവരുന്നു. മക്കളില്ലാതിരുന്ന ഇളയച്ഛൻ എഴുതിത്തന്ന നാലു സെൻ്റു സ്ഥലവും കൂരയും തെല്ലു ലാഭത്തിനു വിറ്റിട്ടായിരുന്നു, സ്ഥലക്കച്ചവടത്തിനു ഹരിശ്രീ കുറിച്ചത്. പിന്നെയങ്ങോട്ടൊരു കാലമായിരുന്നു.. സ്ഥല ക്കച്ചവടവും, വാഹനങ്ങളും ഒരാളെ ധനികനായി പുനർജ്ജനിപ്പിക്കുക യായിരുന്നു. കടങ്ങളായാലും, ധനത്തിൻ്റെ സ്രോതസ്സുകളായാലും കാലം അവയെ പെരുക്കുകയെയുള്ളുവെന്ന് അറിയുകയായിരുന്നു. ഉദയൻ, മൊബൈൽ ഫോണെടുത്ത് ഫേസ്ബുക്ക് തുറന്നു..പോസ്റ്റുകളെ മുകളിലേക്കു സ്ക്രോൾ ചെയ്യാൻ തുടങ്ങി..ഒരു ചരമക്കുറിപ്പിൽ, വിരലുകൾ സ്തംഭിച്ചു. മൃതസമാചാരം, സചിത്രം സ്ക്രീനിൽ നിറഞ്ഞു.

‘മുരളിയ്ക്ക് ആദരാഞ്ജലികൾ ‘ അകമല പഞ്ചായത്തിലെ ഓട്ടോത്തൊഴിലാ ളികളിലൊരാൾ സ്വന്തം സഹപ്രവർത്തകൻ്റെ മരണത്തിൽ അനുശോചിച്ചിട്ട പോസ്റ്റായിരുന്നു അത്. താഴെ മുരളിയുടെ ചിത്രം. അതിലെ മിഴികളിൽ ആളാഴം കയങ്ങളുണ്ടെന്നു തോന്നിച്ചു. വിഷാദച്ഛവിയുള്ള, ശ്മശ്രുക്കൾ നിറഞ്ഞ മുഖത്ത് പാകമല്ലാത്തൊരു പുഞ്ചിരിയും ചലനമറ്റു പതിഞ്ഞു ചേർന്നിരിക്കുന്നു. മരണ വൃത്താന്തം തുടരുന്നു. അകമല പഞ്ചായത്തിലെ ഓട്ടോഡ്രൈവർ പോളക്കുളം വീട്ടിൽ മുരളി (50) ഹൃദയാഘാതം മൂലം അന്തരിച്ചു. സംസ്കാരം, ഇന്നു വൈകിട്ട് നാലിന് സ്വന്തം വസതിയിൽ. സിന്ധുവാണ് ഭാര്യ..അമലയും അനീഷും മക്കളാണ്. ഉദയൻ്റെ കാഴ്ച്ചയ്ക്കു മുന്നിൽ, മുരളിയുടെ ചിത്രം നിറഞ്ഞു നിന്നു. ആ രൂപം, ഉദയൻ്റെ ഓർമ്മകളുടെ വിരൽത്തുമ്പും പിടിച്ച് ഇരുപത്തിയഞ്ചാണ്ടു പുറകിലേക്കു കൊണ്ടുപോയി.

അകമല കവലയിലെ ഓട്ടോ തൊഴിലാളികൾക്കിടയിൽ, ആ രണ്ടു യുവാക്കളും ഉറ്റച്ചങ്ങാതിമാരായിരുന്നു. അവിവാഹിതർ;.പഴമയും ദാരിദ്ര്യവും ഇടകലർന്നു ജീർണ്ണിച്ച ജീവിത സാഹചര്യങ്ങളുള്ളവർ. ഓട്ടോറിക്ഷകളിൽ വ്യത്യസ്ത ഇടങ്ങളിലേക്കു സഞ്ചരിക്കുമ്പോൾ മാത്രം അകന്നിരുന്ന അവർ, ഒഴിവുവേളകളുടെ അന്തിച്ചുവപ്പിൽ ഒന്നിച്ചു കൂടി..ഗ്രാമത്തിനപ്പുറത്തെ ബാറിൽ നിന്നും ലiഹരി നുകരാനും, ഇനിയും അനുഭവിക്കാത്ത പെoൺസുiഖങ്ങളുടെ മായികതയെപ്പറ്റി വെറുതെ പറയാനും അവർ ഏറെ തൽപ്പരരായിരുന്നു. ആ കാലത്തിലാണ്, അവർക്കിടയിലേക്ക് നഗരത്തിലെ പബ്ലിക് ടെലിഫോൺ ബൂത്തിലെ ജീവനക്കാരിയായ സിന്ധു കയറിവന്നത്.

യാദൃശ്ചികമായാണ് ഇരുവരും സിന്ധുവിനെ പരിചയപ്പെട്ടത്. ഏറെ അംഗങ്ങളുള്ള ഒരു കുടുംബത്തിൻ്റെ ഏക വരുമാന സ്രോതസ്സായിരുന്നു അവൾ..മiദ്യത്തെ മാത്രം സ്നേഹിക്കുന്ന അച്ഛനും ആങ്ങളയുമുള്ളവൾ..പണത്തിനു വേണ്ടി, അവൾ നഗരത്തിലെ പല ഉന്നതന്മാർക്കും വിധേയയായിട്ടുണ്ടെന്നറിഞ്ഞു. ആ അറിവാണ്, ഒരു പാതിരാത്രിയിൽ അങ്ങകലെയൊരു നഗരത്തിൽ അവളെയും കൂട്ടി, ലോഡ്ജിൽ മുറിയെടുക്കാൻ മുരളിയേയും ഉദയനെയും പ്രേരിപ്പിച്ചത്.

ലോഡ്ജിലെ മുറിയിലേക്ക് ഉദയൻ നടന്നുകയറുമ്പോൾ, മുരളി ലോഡ്ജിനു വെളിയിലെ ഓട്ടോയിൽ ഊഴം കാത്തിരുന്നു.. പാതിരാത്രിയിൽ, മുറിയകത്തേക്കു കയറി വാതിൽ തഴുതിട്ട ഉദയനെ വല്ലാത്തൊരു ചിരിയോടെ സിന്ധു എതിരേറ്റു. അവളെ പുiണരുമ്പോൾ, അവൻ പിറുപിറുത്തു. ‘നീയാണെൻ്റെ ആദ്യത്തെ പെiണ്ണ്’ കിടക്കയിൽ, സിന്ധുവിൻ്റെ ഉടലുലഞ്ഞിളകി മറിഞ്ഞു. അവളുടെ നെറ്റിയിലെ കുങ്കുമം പരന്നു. കവിളുകൾ തിണർത്തു ചുവന്നു. വിയർപ്പും ഉള്ളുരുക്കങ്ങളും ചേർന്നലിഞ്ഞു. ഒടുവിൽ ഉടലിൽ നിന്നും വേiറിട്ട്, വiസ്ത്രങ്ങൾ എടുത്തു ധരിച്ച്, മുറി തുറക്കുമ്പോൾ അവൾ പിറുപിറുത്തത് വ്യക്തമായി കേട്ടു..”ഒന്നുമറിയില്ലാന്നു പറഞ്ഞിട്ട്, ചെക്കൻ കൊiന്നുകളഞ്ഞേനല്ലോ” വാതിൽ തുറന്നു പുറത്തേക്കു നടന്നു. ഓട്ടോയിൽ, മുരളി അക്ഷമനായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവന്, സിoഗരറ്റിൻ്റെയും വില കുറഞ്ഞ റiമ്മിൻ്റെയും മിശ്രഗന്ധമായിരുന്നു.

‘ഇനി നീയിരിക്ക്, ഞാൻ ചെല്ലട്ടെ. ആ പെണ്ണിനെ ബാക്കി വച്ചിട്ടുണ്ടോ നീ?” എന്നും പറഞ്ഞ്, മുരളി ലോഡ്ജിലേക്കു നടന്നു. ഓട്ടോയിലെ പിൻസീറ്റിൽ വെറുതെ കിടക്കുമ്പോളും, ഉiടലിലെ പെiൺചൂടു കെട്ടടങ്ങാത്ത പോലെ തോന്നിച്ചു. ഒരു സിiഗരറ്റിനു തീ കൊളുത്തി, അകലേ ഇരുട്ടിലെ നഗരക്കാഴ്ച്ചകളിലേക്കു നോക്കിയിരുന്നു. അന്നേരത്താണ്, ഒരു പോലിസ് വാഹനം ലോഡ്ജിൻ്റെ പടി കടന്ന്, ആർത്തിരമ്പി വന്നു നിന്നത്. അനാശാiസ്യത്തിനു പിടിക്കപ്പെട്ടവരിൽ, മുരളിയും സിന്ധുവും കൂടാതെ പിന്നെയും സ്ത്രീ പുരുഷ പ്രജകളുണ്ടായിരുന്നു.
എല്ലാവരെയും കയറ്റിയ പോലിസ് വാഹനം അകന്നുപോയി. ലോഡ്ജിൻ്റെ പടിയ്ക്കൽ, ഉദയൻ സ്തബ്ധനായിരുന്നു.

തങ്ങൾ പ്രണയിത്തിലാണെന്നും, ഒളിച്ചോടി വിവാഹിതരാകാൻ പോവുകയാണെന്നുമാണ് മുരളിയും സിന്ധുവും മൊഴി നൽകിയത്.
പിറ്റേന്ന്, പകലിൽ നഗരത്തിലെ സബ് രജിസ്റ്റാർ ഓഫിസിൽ വച്ച് അവർ വിവാഹിതരാവുമ്പോൾ, സാക്ഷ്യം വഹിക്കാൻ പോലീസുകാർക്കൊപ്പം ഉദയനുമുണ്ടായിരുന്നു.

വിവാഹത്തോടെ, മുരളി ഓട്ടോ ജീവിതം മതിയാക്കിയതായിരുന്നു.
വല്ലാത്ത നിരാശയിലായിരുന്നു അവൻ. മൂന്നുനാലു വർഷം അവൻ മറ്റു തൊഴിലുകൾ ചെയ്തു ജീവിച്ചു. അവനു രണ്ടു മക്കൾ ജനിച്ചു.. പുതിയ മേഖലകളിൽ പരാജയപ്പെട്ട അവൻ, വീണ്ടും ഓട്ടോ തൊഴിലാളിയായി. കാലം, ഉദയനെ സമ്പന്നനാക്കി. ഉദയനും മുരളിയും പരസ്പരം കാണാതിരിക്കാൻ ശ്രമിച്ചു. എന്നിട്ടും, മുരളിയും സിന്ധുവും കുട്ടികളും ഉദയൻ്റെയും ഭാര്യയുടെയും മക്കളുടെയും കൺമുന്നിലൂടെ പല തവണ പോയ്മറഞ്ഞു. കാര്യങ്ങളറിയാത്ത ഭാര്യയ്ക്കും മക്കൾക്കും മുരളിയും കുടുംബവും അപരിചിതരായിരുന്നു. കാലം, പിന്നെയും കാൽ നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു.

“ഏട്ടൻ എന്താ ഓർക്കുന്നേ?.ഭക്ഷണം എടുത്തുവച്ചിട്ടുണ്ട്..താഴേക്കു വരൂ”

ഭാര്യയുടെ ശബ്ദമാണ്, ഉദയനെ ഉണർത്തിയത്..അയാൾ അവളെ തിരിഞ്ഞു നോക്കി. നാൽപ്പതുകളുടെ വസന്തത്തിൽ അവൾ അതിസുന്ദരി യായിരിക്കുന്നു. അവൾക്കൊപ്പം ഗോവണിപ്പടി കളിറങ്ങുമ്പോൾ വല്ലാത്തൊരു പെൺഗന്ധം പിന്തുടരുന്നതായി അയാൾക്കു തോന്നി. കാൽ നൂറ്റാണ്ടു പുറകിലെ, പഴയ ലോഡ്ജുമുറിയിൽ ആദ്യമായി നുകർന്ന സ്ത്രീiഗന്ധം. അവർ പടവുകളിറങ്ങി. പ്രഭാതം, കൂടുതൽ ശോഭിക്കാൻ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *