പ്രീതിപ്പെടാൻ ഭക്തരിൽ നിന്ന് മറ്റൊരു ജീവന്റെ തല ചോദിക്കുന്ന എല്ലാ ദൈവങ്ങളും കണ്ണന് നേരെ തിരിഞ്ഞു. അയാൾക്ക് ദൈവകോപമുണ്ടായി ഭ്രാന്ത് പിടിച്ചതാണെന്ന്….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ചെമ്പകത്തറയിൽ അന്ന് തെയ്യമായിരുന്നു. പ്രശസ്ത തെയ്യം കലാകാരൻ മലയൻ കണ്ണന്റെ ഗുളികൻ.

നാഗമുഖം അണിഞ്ഞ് കണ്ണൻ ഗുളികനാകുമ്പോൾ ഭക്തരെല്ലാം തൊഴുത് നിന്ന് പോകും. അടിത്തട്ടിൽ ആ കോലമൊരു കല യാണെങ്കിലും വിശ്വാസത്തിന്റെ മേൽത്തട്ടിൽ അത്തരം ചമയങ്ങൾ ഇന്നും ദൈവമാണ്.

തോറ്റം കഴിഞ്ഞു. ദൈവം ഉറയാൻ പോകുന്നു. ചെണ്ടമേളം വലിഞ്ഞു മുറുകി പൊട്ടാറായപ്പോൾ ഗുളികൻ പീഠത്തിൽ നിന്ന് കറങ്ങിയെഴുന്നേറ്റ് അതിനുമുകളിൽ നിന്നു. ഏല്ലാവരേയും മാറി മാറി തുറിച്ചു നോക്കി.

ഐതീഹ്യത്തിൽ കാലന്റെ പകരക്കാരനാണ് ഗുളികൻ. മഹാദേവൻ തന്റെ കാലിലെ തള്ളവിരൽ പിളർത്തിയുണ്ടാക്കിയ അവതാരം.. ചാവിന്റെ ദൈവം..!

ഗുളികൻ ഇറങ്ങിയൊരു ചൂട്ട് കiത്തിച്ചു. എന്നിട്ട് ആൾക്കൂട്ടത്തിൽ നിന്ന് തെക്കേലെ കുമാരിയോട് കടലിലേക്കുള്ള വഴി ചോദിച്ചു. ജനിച്ചതിന് ശേഷം അന്നേവരെ കടലുകാണാത്ത കുമാരിയുടെ കണ്ണുകൾ അപ്പോൾ മിഴിച്ചുപോയി.

ഗുളികൻ തിരിഞ്ഞ് നിന്ന് ശശാങ്കന്റെ കഷണ്ടിയിൽ തൊട്ട്, മുടിവരാൻ ഇത്തിരി കഷായം തരട്ടേയെന്ന് ചോദിച്ചു. കൂടെ നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. അല്ലെങ്കിലും ഗുളികൻ ആൾ ഇളിത്തിരി രസികനാണ്. പൊട്ടൻ തെയ്യത്തിന്റെ സാദൃശ്യമുണ്ടെങ്കിലും മുഖം വേറെയാണ്. താളവും മറ്റൊന്ന് തന്നെ. രൂപത്തിലും ഭാവത്തിലും ചലനത്തിലും ഇത്തിരി ഭയമുണരും. പറഞ്ഞില്ലേ… വിശ്വാസികൾക്ക് ഗുളികൻ ചാവിന്റെ ദൈവം കൂടിയാണ്…

അടുത്തതായി അറയ്ക്ക് മുന്നിൽ നിന്ന് ഗുളികൻ കോഴിയുടെ കiഴുത്തiറുക്കയും തുടർന്ന് കiള്ളുകുടിക്കുകയും ചെയ്യുന്ന ഭാഗമാണ്. മേളം നിന്നു. തോറ്റം ഉയർന്നപ്പോൾ നൃത്ത ചുവടുകളോടെ ഗുളികൻ അറയ്ക്ക് മുന്നിലെ ചെറുപീഠത്തിലിരുന്നു. എന്തൊക്കെയോ പറയുന്നുണ്ട്… പാടുന്നുണ്ട്… ഇടയ്ക്ക് ചുറ്റും നോക്കി പൊട്ടിച്ചിരിക്കുന്നുണ്ട്…

ഇടം സഹായികൾ കോഴിയും കiള്ളും ഗുളികന്റെ മുന്നിൽ വെച്ചു. വലം സഹായികളിൽ ഒരാൾ കiത്തിയും. കാല് കെട്ടിയിട്ട നിലയിൽ കൊണ്ടു വന്ന കോഴി അപ്പോഴേ പാതി ചiത്തിരുന്നു. ഇടം കൈയ്യിൽ കോഴിയെടുത്ത് വലത് കൈകൊണ്ട് കiഴുത്തiറുക്കണം. തiലയും ഉiടലും അറയ്ക്ക് മുന്നിൽ വെവ്വേറെയിടണം. അതിന് ശേഷം ആ ചെറുകുടത്തിലെ കiള്ളുമുഴുവൻ മോiന്തികുടിക്കണം.

പക്ഷേ, മേളം മുറുകിയിട്ടും. വിശ്വാസികൾ ഉറ്റ് നോക്കിയിട്ടും അത് സംഭവിച്ചില്ല. നാഗരൂപിയായി അണിഞ്ഞൊരുങ്ങി ആടാൻ വന്ന മലയൻ കണ്ണന് എന്തുകൊണ്ടോ അന്ന് ആ കോഴിയെ കൊiല്ലാൻ തോന്നിയില്ല. ആചാരലംഘനങ്ങൾ സൂക്ഷിക്കുന്നവർ പിറുപിറുത്തു. കണ്ണേട്ടന് ഇത് എന്തുപറ്റിയെന്ന് സഹായികൾ രഹസ്യമായി ചോദിച്ചു.

ഒന്നും ഉരിയാടാതെ ഗുളികൻ എഴുന്നേറ്റ് അടുത്തുള്ള തീക്കൂന മെതിച്ചു കൊണ്ട് വട്ടത്തിൽ ഓടി. ശേഷം അറയുടെ മുകളിലേക്ക് വലിഞ്ഞുകയറി കുiത്തിയിരുന്നു. കയ്യിൽ കiത്തിയും മറുകയ്യിലൊരു ത്രിശൂലവുമുണ്ട്. അടുത്തേക്ക് പോയി കാര്യമെന്താണെന്ന് അന്വേഷിക്കാനുള്ള ധൈര്യം വിശ്വാസികൾക്ക് തുടക്കത്തിൽ ഉണ്ടായിരുന്നില്ല. അല്ലെങ്കിലും, ഭക്തരെന്നാൽ എല്ലായിപ്പോഴും ഭയപ്പെടുന്നവർ എന്നുതന്നെ ആണല്ലോ…

ഒടുവിൽ കൂട്ടത്തിലുണ്ടായിരുന്ന ഒരു പോലീസുകാരൻ സധൈര്യം ഗുളികന്റെ അടുത്തേക്ക് ചെല്ലുകയായിരുന്നു. സൗമ്യമായി എന്തുപറ്റി യെന്ന് ചോദിച്ചു. ആ പോലീസുകാരൻ മാത്രം കേൾക്കാനുള്ള ശബ്ദത്തോടെയായിരുന്നു ഗുളികൻ അതിന് മറുപടി നൽകിയത്…

‘കiള്ള് കുടിക്കാം…. പക്ഷേ, നോം ഈ കോഴിയെ കൊiല്ലില്ല….!’

രക്ഷിക്കാനുള്ളതാണല്ലോ താനെന്ന ബോധം വന്നയൊരു പാവം ദൈവത്തിന്റെ ശബ്ദം ആയിരുന്നുവത്. പിന്നീട് ഒരിക്കലും മലയൻ കണ്ണന് തെയ്യം കെട്ടേണ്ടി വന്നിട്ടില്ല. പ്രീതിപ്പെടാൻ ഭക്തരിൽ നിന്ന് മറ്റൊരു ജീവന്റെ തല ചോദിക്കുന്ന എല്ലാ ദൈവങ്ങളും കണ്ണന് നേരെ തിരിഞ്ഞു. അയാൾക്ക് ദൈവകോപമുണ്ടായി ഭ്രാന്ത് പിടിച്ചതാണെന്ന് അവരുടെയെല്ലാം ഭക്തർ പറഞ്ഞ് പരത്തി.

ആ സംഭവത്തിന് ശേഷം, ചിലനാളുകളിൽ നാഗമുഖവും അണിഞ്ഞ് കൂവിക്കൊണ്ട് മലയൻ കണ്ണൻ തന്റെ വീടിന് ചുറ്റും നടക്കാറുണ്ട് പോലും…. ശ്രദ്ധിച്ചാൽ ആ കൂവലിനിടയിലെ ചിരിയും പറച്ചിലും വ്യക്തമായി കേൾക്കാൻ സാധിക്കും. ദൈവത്തിന് പ്രാന്തുപിടിച്ചേയെന്ന ആ ശബ്ദം അത്രയ്ക്കും സ്പഷ്ട്ടമായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *