മകൾ
Story written by Treesa George
അമ്മ ഇനി നിന്റെ കൂടെ മുംബൈയിൽ വന്നു നിക്കട്ടെ .
അത് ഒന്നും ശെരി ആവില്ല രമേശാ. നിനക്ക് അറിയാല്ലോ നാട്ടിൻ പുറത്തു ഒക്കെ ജനിച്ചു വളർന്ന അമ്മക്ക് മുംബൈ പോലെ ഉള്ള മെട്രോ പൊളിറ്റൻ സിറ്റി ഒന്നും പിടിക്കില്ല.നിനക്ക് അമ്മേനെ നിന്റെ കൂടെ ദുബായിക്ക് കൊണ്ടു പോക്കുടെ.നിനക്കും കെട്ടിയോൾക്കും ആവുമ്പോൾ അവിടെ നല്ല സാലറി ഉള്ള ജോലിയും ഉണ്ടെല്ലോ.
നീ ഇതു എന്ത് അറിഞ്ഞിട്ടാ സുനിലേ പറയുന്നത്. അവിടേക്കു ഉള്ള വിസ എന്താ ചുമ്മാ കിട്ടുന്നത് ആണെന്ന് ആണോ നിന്റെ വിചാരം. അതിനൊക്കെ കുറേ പ്രോസസിങ് ഉണ്ട്. അല്ല സുധി നിനക്ക് നിന്റെ കൂടെ കാനഡക്ക് കൊണ്ടു പോക്കുടെ അമ്മേനെ.
ചേട്ടന് കിട്ടാത്ത വിസ ആണോ എനിക്ക് കിട്ടുന്നത്. അതാ ഇപ്പോൾ നല്ല കഥ ആയത്.
എന്നാ പിന്നെ അമ്മേനെ സുധചേച്ചി നോക്കട്ടെ. അവൾക്ക് ആകുമ്പോൾ പ്രേതെകിച്ചു വേലയും കൂലിയും ഒന്നും ഇല്ലല്ലോ.അമ്മയുടെ പേരിൽ സ്വത്തു ഒന്നും ഇല്ലാത്ത കൊണ്ടു ചേച്ചിക്ക് വല്ലോം എഴുതി കൊടുക്കുമോ എന്നുള്ള പേടിയും വേണ്ട. വേണേ പത്തോ ഇരുപതോ അമ്മേനെ നോക്കുന്നതിനു ചേച്ചിക്ക് ചിലവിനു കൊടുക്കയും ചെയ്യാം. അല്ലെലും പെണ്ണ് മക്കളുടെ ഉത്തരവാദിത്തം ആണ് പ്രായം ആയ അമ്മേനെ നോക്കുക എന്നുള്ളത്.
ഭക്ഷണം കഴിക്കാനായി മക്കളെ വിളിക്കാൻ വന്ന സരസമ്മ മുറിക്കു അകത്തുന്ന് ഉള്ള തന്റെ മൂന്ന് ആൺ മക്കളുടെയും സംസാരം കേട്ട് തറഞ്ഞു നിന്ന് പോയി. എങ്കിലും അവർ കേട്ടത് മുഖത്ത് ഭാവിക്കാതെ അവരെ മൂന്നു പേരെയും അവരുടെ ഭാര്യമാരെയും ഭക്ഷണത്തിനു വിളിച്ചു.
എന്നിട്ട് അവർ സ്വന്തം മുറിയിലോട്ടു പോയി പൊട്ടി കരഞ്ഞു.
അതെ. താൻ ഇതു കേൾക്കാൻ വിധിക്കപ്പെട്ടവൾ ആണ്. കർമ്മ ഫലം. തന്റെ 4 മക്കളെയും ഒരു പോലെ കാണാത്ത താൻ ഇതിനു അർഹയാണ്..
അവർക്കു 4 മക്കൾ ആയിരുന്നു. ഒരു പെണ്ണും 3 ആണും. ആദ്യത്തെ കുഞ്ഞു ആണ് ആയിരിക്കണം എന്നതായിരുന്നു അവരുടെ ആഗ്രഹം. കാരണം ആൺ മക്കൾ ആണ് വീടിന്റെ ഐശ്വര്യം എന്ന് അവർ ഉറച്ചു വിശ്വാസിച്ചിരുന്നു. ആ പ്രതീക്ഷയെ തെറ്റിച്ച കൊണ്ട് ആണ് മുത്ത മകൾ ആയി സുധ ജനിച്ചത് .അത് കൊണ്ടു തന്നെ അവർക്ക് അവളോട് വെറുപ്പ് ആയിരുന്നു. സുധക്ക് 2 വയസ്സ് ആകുന്നതിനു മുമ്പ് തന്നെ രമേശൻ ജനിച്ചിരുന്നു. പിന്നീട് പുറകെ മറ്റുള്ളവരും. അത് കൊണ്ടു തന്നെ അവർക്കു ഒരിക്കലും മകളെ സ്നേഹിക്കാൻ കഴിഞ്ഞില്ല.
വേറെ വീട്ടിലേക്കു പോകാൻ ഉള്ള മകളെ എന്തിനു പഠിപ്പിച്ചു കാശ് കളയണം എന്ന ചിന്ത ആയിരുന്നു അവർക്കു എപ്പോഴും. അത് കൊണ്ട് തന്നെ അവളെ കൊണ്ട് എല്ലു മുറിയെ പണി എടുപ്പിച്ചും ഭക്ഷണം കൊടുക്കാതെ പട്ടിണിക്ക് ഇട്ടും അവളെ അവർ പോകുന്ന ചടങ്ങുകൾക്ക് കൂടെ കൂട്ടാതെ വീട്ടു കാവൽകാരി ആയി മാറ്റിയും ഒക്കെ അവർ അവൾ പെണ്ണ് ആയി ജനിച്ചതിൽ ഉള്ള വിരോധം തീർത്തു. അവൾ കൂടി ആൺ ആയിരുന്നേൽ തനിക്ക് നാല് ആണ്മക്കൾ ആണെന്ന് ഗമക്ക് പറയായിരുന്നാല്ലോ എന്ന് ഓർത്തു അവർ നെടുവിർപെട്ടിരുന്നു.
ഏക മകളുടെ കല്യാണ സമയത്തു പോലും ഒരുപാട് സ്വത്തു ഉള്ള അവർ അവൾക്കു വേണ്ടി ഒരു രൂപ പോലും ചിലവഴിക്കാൻ തയാർ ആയില്ല. എനിക്കു ഒരു രൂപ പോലും സ്രീധനം വേണ്ട, മകളെ മാത്രം മതി എന്ന് പറഞ്ഞു വന്ന ഒരാൾക്ക് ആണ് അവർ അവളെ കെട്ടിച്ചു കൊടുത്തത്. അവരുടെ മകളുടെ ഭാഗ്യം കൊണ്ട് അവൻ നല്ലവൻ ആയിരുന്നു.
ആൺ മക്കൾ എല്ലാം നല്ല നിലയിൽ എത്തിയപ്പോൾ അവർ ഒരുപാട് സന്തോഷിച്ചു. അവർക്ക് പനിയും മറ്റ് അസുഖങ്ങളും വന്നു പല തവണ ഹോസ്പിറ്റലിൽ കിടന്നപ്പോഴും അവർ മകളെ ആണ് വിളിച്ചത്. കാരണം തന്റെ ആൺ മക്കൾ ഹോസ്പിറ്റലിൽ വന്നു നിന്ന് അവിടുത്തെ കൊതുക് കടി കൊള്ളുന്നതു അവർ ഇഷ്ടപെട്ടിരുന്നില്ല.മകൾക്ക് അതിൽ ഒരു പരാതിയും ഇല്ലായിരുന്നു. എല്ലാം ചെയുന്നതിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നൊള്ളൂ…
അവരുടെ ഭർത്താവ് അതായത് അവരുടെ നാലു മക്കളുടെയും അച്ഛൻ അസുഖം കൂടി ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയപ്പോൾ അവർ ഒന്നേ അദ്ദേഹതോട് ആവിശ്യപ്പെട്ട് ഒള്ളു. എത്രെയും പെട്ടന്ന് സ്വത്തുക്കൾ ആൺ മക്കളുടെ പേർക്ക് എഴുതി വെക്കണം. പെട്ടന്ന് നിങ്ങൾക്കു എന്ത് എലും സംഭവിച്ചാൽ നിങ്ങളെ ഹോസ്പിറ്റലിൽ നോക്കിയ കണക്കു പറഞ്ഞു സുധയ്ക്കും സ്വത്തു കൊടുക്കേണ്ടി വരും. ഇതാകുമ്പോൾ അവൾക്ക് അവകാശം പറയാൻ പറ്റില്ലല്ലോ. വീട് മൂന്ന് മക്കളുടെ പേരിലും ആയിട്ട് എഴുതണം എന്നത് തന്റെ നിർബന്ധം ആയിരുന്നു. ഒരാളുടെ പേരിൽ മാത്രം ആയിട്ട് എഴുതിയാൽ അവർക്കു അന്യതാ ബോധം തോന്നിയാലോ.
ആ തന്നെ ആണ് ആര് നോക്കും എന്ന് പറഞ്ഞു ആൺ മക്കൾ മൂന്ന് പേരും കൂടി ലേലം വിളിക്കുന്നത്. അമ്മേനെ ഞാൻ നോക്കാം എന്ന് പറഞ്ഞ് മക്കൾ മാറി മാറി തന്നെ നോക്കാൻ മത്സരിക്കും എന്ന് വിചാരിച്ച തനിക്കു തെറ്റ് പറ്റിയിരിക്കുന്നു. അവരുടെ അച്ഛൻ മരിക്കേണ്ടി വന്നു അവരുടെ തനി സ്വരൂപം പുറത്തു വരാൻ.
അവർക്ക് അന്ന് ആദ്യമായിട്ട് ജീവിതത്തിൽ താൻ മകളോട് ചെയ്തതിൽ പാശ്ചാതാപം തോന്നി. മക്കളെ രണ്ടു തട്ടിൽ കണ്ടത് തെറ്റ് ആയിരുന്നു എന്ന് അവർ തിരിച് അറിഞ്ഞു. . അതെ ഇനി ബാക്കി ഉള്ള കാലത്തു എന്റെ മകളെയും അവളുടെ കുട്ടികളെയും സ്നേഹിച്ചു തന്റെ തെറ്റുകൾ തിരുത്തണം. കാലം തനിക്ക് മാപ്പ് തരട്ടെ ….
☆☆☆☆☆☆☆☆☆☆