മൂന്നാല് മാസത്തെ ലീവിന് നാട്ടിൽ എത്തിയപ്പോളായിരുന്നു ഒമ്പതിലും പത്തിലും മലയാളം പഠിപ്പിച്ച രമണി ടീച്ചറെ കാണാൻ എനിക്ക് പൂതിയായത്……

എഴുത്ത്:- നൗഫു ചാലിയം

“മൂന്നാല് മാസത്തെ ലീവിന് നാട്ടിൽ എത്തിയപ്പോളായിരുന്നു ഒമ്പതിലും പത്തിലും മലയാളം പഠിപ്പിച്ച രമണി ടീച്ചറെ കാണാൻ എനിക്ക് പൂതിയായത്…”

“വെറും പൂതിയല്ലാട്ടോ….. എന്റെ ടീച്ചർ അല്ലേ… കുറേ ഏറെ ടീച്ചർ മാരെ കാണാൻ ഉണ്ടേലും മലയാളം ടീച്ചറോട് പ്രതേക ഒരു അടുപ്പമാണ്…

എന്തായാലും ടീച്ചറെ കാണാൻ പോവല്ലേ… ഒരു കിലോ മുന്തിരിയും ഒന്നൊന്നര വലിപ്പമുള്ള ഒരു വത്തക്ക യും രണ്ട് കിലോ നേന്ത്രപഴവും വാങ്ങി കയ്യിൽ പിടിച്ചു..

ആപ്പിളൊന്നും വാങ്ങിയില്ല ഒടുക്കത്തെ വില ആയത് കൊണ്ടൊന്നും അല്ലേ…

ടീച്ചർക്ക് എന്നെ പഠിപ്പിക്കുന്ന കാലത്തെ മൂന്നാല് പല്ല് കൊഴിഞ് പോയിട്ടുണ്ട്…

ഇപ്പൊ വർഷം പത്തു പതിനഞ്ചേണ്ണം കഴിഞ്ഞില്ലേ… ചിലപ്പോൾ പല്ലൊന്നും ഇല്ലെങ്കിൽ…? “

പാവം എന്റെ ടീച്ചർ…

“അന്ന് മലയാളം ക്ലാസിൽ ഞാൻ മാത്രമേ മുസ്ലിം വിഭാഗത്തിൽ നിന്നും പഠിക്കുവാനായി ഉണ്ടായിരുന്നത്..

എന്റെ ഉമ്മാ,.. അറബി പഠിക്കാൻ മദ്രസയിൽ പോകുന്നുണ്ടല്ലോ എന്നും പറഞ്ഞാണ് മലയാളം എഴുത്തും വായനയും നേരാവണ്ണം അറിയാത്ത എന്നെ പിടിച്ചു മലയാളം ക്ലാസിൽ ചേർത്തത്…

അത് കൊണ്ട് എന്താ…അറബി മര്യാദക്ക് പഠിക്കാൻ കഴിയാതെ ഇവിടെ സൗദി എന്തേലും പറയുമ്പോൾ വായും നോക്കി ഇരിക്കണം…”

**************

“ടീച്ചർ നമസ്തേ…”

രമണി ടീച്ചറുടെ വീട്ടിലേക് എത്തിയ ഞാൻ ഉമ്മറ കോലായിൽ പേപ്പർ വായിചിരിക്കുന്ന ടീച്ചറെ കണ്ട് നല്ല പച്ച മലയാളത്തിൽ അങ്ങോട്ട് കാച്ചി…

“നമസ്തേ…

ടീച്ചർ തന്റെ മുഖത്തെ വട്ട കണ്ണട ഒന്ന് നേരെ വെച്ച് കൊണ്ട് എന്നെ നോക്കി…”

“ആരാടാ ഈ വേട്ടാവളിയൻ എന്നാകുമോ എന്ന് സങ്കിക്കാതെ ഇരുന്നില്ല ഞാൻ…

ഹേയ് അങ്ങനെ ആവില്ല…

ടീച്ചർ ആള് ഡീസന്റ് ആണ്.. പഠിപ്പിക്കുന്ന സമയത്തും പരീക്ഷ പേപ്പർ തരുമ്പോഴും ആരെയും വേദനിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല…”

“ടീച്ചറെ ഞാൻ നൗഫലാണ്…”

ടീച്ചർക്ക് എന്നെ മനസിലായില്ല എന്ന് ആ മുഖം കണ്ടാൽ തന്നെ അറിയാം..

2007 ഇലെ ബാച്ചിൽ ഉണ്ടായിരുന്ന മിഡിൽ ബെഞ്ചർ…

ഒന്നുങ്കിൽ മുൻ ബെഞ്ചർ ആകണം അല്ലെങ്കിൽ ബാക് ബെഞ്ചർ ആകണമെന്ന സാമാന്യ തത്വം കാറ്റിൽ പറത്തി കൊണ്ടു ഞാൻ പറഞ്ഞു…

മുൻ ബെഞ്ചിൽ ഇരിക്കുന്നവർ നേട്ടമുള്ള പുള്ളികളും… ബാക്ക് ബെഞ്ചിൽ ഉള്ളവർ നോട്ട പുള്ളികളും ആകുമെന്നാണലോ വെപ്പ്…

അപ്പൊ ഇതിനിടയിൽ വരുന്നവർ ആരാകും…

ആരാകാൻ ഏതേലും രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചു ഇവരെ രണ്ട് പേരെയും നിയന്ത്രിക്കാൻ കഴിയുന്നവർ ആയിരിക്കും…”

അല്ല പിന്നെ…

ടീച്ചറോട് ഞാൻ വീണ്ടും ഓർമിപ്പിച്ചു..

“അന്ന് സ്കൂൾ ടൈമിൽ വിസിൽ അടിച്ചിട്ട് ഹിന്ദി സാർ ചൂരൽ കൊണ്ട് എന്റെ ചന്തിയിൽ റെയിൽ പാളം ഉണ്ടാകുമ്പോൾ ടീച്ചേർസ് റൂമിലെ എല്ലാരും ചിരിച്ചില്ലേ ആ നൗഫു….”

ടീച്ചറുടെ മുഖത് ഒരു പുഞ്ചിരി തെളിയുന്നത് ഞാൻ കണ്ടു..

“എടാ…നീയോ…?”

“നീയാണോ കഥ എഴുതി എന്നെ മെൻഷൻ ചെയ്തു ഫേസ്ബുക്കിൽ ഇടാറുള്ളത്…

ഒരു നൗഫു ചാലിയം “

“ഞാൻ അതേ എന്ന പോലെ തല കുലുക്കി…”

” ടീച്ചർക്ക് എന്നെ മനസിലായെന്ന് കണ്ടപ്പോൾ ഞാൻ ഒരു ഇളിഞ്ഞ പുഞ്ചിരി നൽകി അവിടെ നിന്നു.. “

“കയറി വാടാ.. വാ.. ഇവിടെ ഇരിക്ക് ഞാൻ ചോദിക്കട്ടെ.. “

ടീച്ചർ എന്നെ തൊട്ടാരികിലെ കസേരയിൽ ഇരിക്കാനായി പറഞ്ഞു ക്ഷണിച്ചെങ്കിലും ഞാൻ ബഹുമാനം കാരണം അവിടെ തന്നെ നിന്നു..

“നീ അങ്ങ് വളർന്നു വലുതായല്ലോ ചെറുക്കാ..

എന്തൊക്കെയാ നിന്റെ വിശേഷം..
നീ ഇപ്പൊ എവിടെയാണ്? എന്താണ് ജോലി… കല്യാണം കഴിഞ്ഞോ.. മക്കൾ എത്ര യുണ്ട്…എവിടാണ് പഠിക്കുന്നത് അങ്ങനെ ഒരു പത്തു മുപ്പതു ചോദ്യം ടീച്ചർ എന്നോട് ചോദിച്ചു..

ഞാൻ അതിനെല്ലാം വ്യക്തമായി തന്നെ മറുപടി കൊടുത്തു..

ടീച്ചർ സ്നേഹത്തോടെ വിളമ്പി തന്ന ചോറും കൂട്ടാനും കഴിച്ചു അവിടെ നിന്നും ഇറങ്ങുവാനായി തുടങ്ങി..

ഇറങ്ങാൻ തുടങ്ങിയപ്പോൾ ആയിരുന്നു ടീച്ചർക്ക്‌ വാങ്ങിയ ഫ്രൂട്സ് എടുത്തു കൊടുക്കാൻ മറന്നു പോയത് ഓർത്തത്..

ഉടനെ തന്നെ വണ്ടിയിൽ നിന്നും ആ കീസെടുത്തു ടീച്ചറുടെ അടുത്തേക് ചെന്നു.. കീസ് നീട്ടി..

എന്താടാ ഇത്..

ഇത് ടീച്ചറെ കുറച്ചു ഫ്രൂട്സ് ആണ്… പയവും കുറച്ചു മുന്തിരിയും…

“എന്ത്‌…”

“പയം…”

“പയമോ “

“നീ ഇപ്പോഴും പഴം എന്ന് പറയാൻ പഠിച്ചില്ലേ…

ആ നീയാണോ എന്നെ മെൻഷൻ ചെയ്തു ഫേസ്ബുക്കിൽ കഥ ഇടുന്നത്…”

ടീച്ചർ ടീച്ചറുടെ തനി സ്വഭാവം പുറത്തെടുത്തു..

“അയ്യേ ടീച്ചർ അത്…ഞാൻ രാവിലെ നാവ് വടിക്കാൻ മറന്നെന്നു തോന്നുന്നു..

ഹേയ് ഇത് മറവി ഒന്നും അല്ല ഇതിനുള്ള മരുന്ന് എന്റെ അടുത്തുണ്ട്..

ഇന്ദു “.

ടീച്ചർ അകത്തേക്കു നോക്കി ആരെയോ വിളിച്ചപ്പോൾ വീടിനുള്ളിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നു..

“മോളെ റൂമിൽ പോയി ഒരു പേനയും പേപ്പറും കൊണ്ടു വന്നേ…”

ടീച്ചർ അവളോട് പറഞ്ഞപ്പോൾ അവൾ അവിടുന്ന് റൂമിലേക്കു ഓടി പോയി ഒരു പേനയും പേപ്പറും കൊണ്ടു വന്നു ടീച്ചർക്ക്‌ നേരെ നീട്ടി..

“എനിക്കല്ലേ…ഈ പോത്തിന് കൊടുക്ക്‌.. ഓൻ ഇന്ന് പഴം എന്ന് എഴുതി പറഞ്ഞു പഠിച്ചിട്ട് ഇവിടുന്ന് പോയാൽ മതി..”

“ഞാൻ ഒരു ഞെട്ടലോടെ ടീച്ചറെ നോക്കി..

എന്ത്‌ വിധിയിത്… വല്ലാത്ത കഥയിത്…”

അങ്ങനെ ടീച്ചർ തന്ന പേപ്പറിൽ ഞാൻ എഴുതാൻ പറഞ്ഞു പഠിക്കാൻ തുടങ്ങി…

“പഴം…

പഴം..

പഴം…”

ഇഷ്ട്ടപെട്ടാൽ 👍👍

ബൈ

.. 😅

Leave a Reply

Your email address will not be published. Required fields are marked *