അതിരുകൾ
Story written by Ammu Santhosh
“സത്യം പറയാല്ലോ മോളെ. ജോലി ഉണ്ടെന്നേ ഉള്ളു. ഒരു ഉത്തരവാദിത്തം ഇല്ലാത്ത ചെക്കനാണ്. മുഴുവൻ സമയവും സിനിമ സിനിമ സിനിമ.. കുറെ കുത്തി കുറിക്കുന്ന കാണാം.. ഞാൻ ഇത്രയും കടും പിടിത്തം പിടിച്ചില്ലെങ്കില് ജോലിയും കളഞ്ഞു പോയേനെ സിനിമ എടുക്കാൻ “
ചന്തുവിന്റെ അമ്മ എന്നോട് പറയുമ്പോൾ. ഞാൻ ചന്തുവിനെ നോക്കുകയായിരുന്നു
ഒരു കള്ളച്ചിരി
എന്ത് നല്ല ചിരി
“മോളും. എന്നേ പോലെ നല്ല സ്ട്രിക്ട് ആയി നിന്നില്ലെങ്കിൽ പോക്കാ ട്ടോ “
പാല് ഗ്ലാസ് കയ്യിൽ തന്നിട് അമ്മ പറഞ്ഞു
“ഞങ്ങളുടെ ആദ്യരാത്രി ആണ്
ചന്തു മുറിയിലേക്ക്. പോയി കഴിഞ്ഞു
“ചന്തു പാല് “
പാല് കൊടുത്തിട്ട് ഞാൻ ഭിത്തിയിൽ ചാരി നിന്നു
“അമ്മ പറഞ്ഞു കുറെ എഴുതി വെച്ചിട്ടുണ്ടെന്ന്. ഞാൻ നന്നായി വായിക്കുന്ന ആളാണ് നോക്കട്ട് “
ചന്തു അത്. പ്രതീക്ഷിച്ചില്ല എന്ന് തോന്നി
ഞാൻ വായിച്ചു
ഒന്നല്ല
ഒരുപാട്
പുലർച്ചെ വരെ
“ചന്തു എനിക്ക് വേണ്ടി മാറുകയൊന്നും വേണ്ട
ചന്തുവിനു ഇഷ്ടം ഉള്ളത് ചെയ്തോട്ടൊ “
ആ രണ്ട് വരിയെ ഞാൻ പറഞ്ഞുള്ളു
വർഷം നാലു കഴിഞ്ഞു
ഇന്നും ഞങ്ങളുടെ ഇടയിൽ ആദ്യ ദിവസത്തിൽ എന്ന പോലെ പ്രണയം കത്തി നിൽക്കുന്നുണ്ട്
ചന്തു ആദ്യദിവസങ്ങളെ പോലെ എന്നേ ഓർത്തു വെയ്ക്കാറുണ്ട്
ഓരോ വിശേഷവും മറക്കാതെ പറയാറുണ്ട്
എന്നും ഏതു നിമിഷവും എന്റെ കയ്യെത്തും ദൂരത്തുണ്ടാകാൻ ശ്രദ്ധിക്കാറുണ്ട്
ആ ഞാൻ പറയാൻ മറന്നു
ഞങ്ങളുടെ ആദ്യ ദീർഘ യാത്ര ആണ്
ഡൽഹിയിലേക്ക്
ഈ വർഷത്തെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശിയ അവാർഡ് ചന്തു സംവിധാനം ചെയ്ത ചിത്രത്തിനാണ്
ഏറ്റവും മികച്ച സംവിധായകൻ
എന്റെ ചന്തുവും
ചന്തുവിന്റെ സന്തോഷം അത് ചന്തുവിന് മാത്രം അവകാശപ്പെട്ടതാ
അത് അവന്റെ ജീവിതം ആണ്
അമ്മയോ ഞാനോ അത് തടയുന്നത് ശരിയല്ല…
അത് കൊണ്ടല്ലേ എന്റെ ചന്തു ഇന്ന്….
അല്ല ആരും ആരുടെയും ജീവിതത്തിനു അതിർ വരക്കുന്നത് ശരിയല്ല എന്ന പക്ഷക്കാരിയാണ് ഞാൻ..
ശരിയല്ലേ?

