നാണി തള്ള
Story written by Noor Nas
ഗേറ്റിന്റെ പടവുകൾ കയറി വരുന്ന നാണി തള്ള… കക്ഷത്തിൽ ഒരു നരച്ച കുടയുണ്ട് .
മുറിയുടെ ജനൽ അരികിൽ മൂടി ചികിക്കൊണ്ടിരുന്ന അമൃത ഇത് കണ്ട് അനിഷ്ടത്തോടെ പിറു പിറുത്തു.
അമ്മയുടെ ബലി കാക്ക വരുന്നുണ്ട് ഇന്നി ഇവിടെ ഉള്ളത് മൊത്തം അങ്ങ് കൊത്തി ക്കൊണ്ട് പോകും…
അമൃത അടുക്കളയിൽ എന്തോ ജോലിയിൽ മുഴുകിയിരുന്ന ലക്ഷമിയമ്മയെ വിളിച്ചു..
അമ്മേ ദേ അമ്മയുടെ ചങ്ങാതിയേ രാവിലെ തന്നേ ഇങ്ങോട്ട് എടുത്തിട്ടുണ്ട്..
അടുക്കളയിൽ നിന്നും അമ്മ.. ആര് നാണി തള്ളയോ.?
അമൃത. അല്ലാതെ പിന്നെ അമ്മയെ കാണാൻ വേറെ ആരാ ഇങ്ങോട്ട് വരുന്നേ.
പ്രണയിച്ച പുരുഷനോടപ്പം നാട് വിട്ട വീര വനിതയല്ലേ..
വിട്ടുക്കാർ എഴുതി തള്ളിയ കേസ് അല്ലെ അമ്മ.
ലക്ഷ്മിയമ്മ.. സാരിയുടെ അറ്റം ക്കൊണ്ട് കൈകൾ തുടച്ചു ക്കൊണ്ട് അമൃതയോട്
അതേടി അതോണ്ട് ഇപ്പൊ എന്ത് ഉണ്ടായി അന്തസോടെ തന്നേ മരിക്കുവോളം എന്നെയും നിന്നെയും നന്നായി നോക്കിയിട്ട് തന്നെയാ അങ്ങേര് മുകളിലോട്ടു പോയെ.
അതും പറഞ്ഞു ക്കൊണ്ട് റൂമിലേക്ക്ക യറി വന്ന ലക്ഷ്മിയമ്മ
ജനലിൽ അരികിൽ നിന്ന് അമൃതയെ തള്ളി മാറ്റി തല ഉയർത്തി ജനലിലൂടെ പുറത്തേക്ക് നോക്കി..
പടവുകൾ കയറി വന്നതിന്റെ കിതപ്പ് ഗേറ്റിന് അരികിൽ വന്ന് തീർക്കുന്ന നാണി തള്ള..
ഒടുവിൽ ആ കിതപ്പ് ഒന്നു ഒതുങ്ങിയപ്പോൾ.
ലക്ഷ്മിയെ എന്ന് വിളിച്ചോണ്ട് മുറ്റത്തേക്ക് വന്ന നാണിയമ്മ ആരോട് എന്നില്ലാതെ പറഞ്ഞു..
മൂന്നു തവണ ശബരി മലയിൽ പോയിട്ടും വരാത്ത കിതപ്പ് ആണ്പ ണ്ടാരം പിടിക്കാൻ ആയിട്ടു ഉണ്ടാക്കിയ ഈ പടവുകൾ കയറുമ്പോൾ…
വാതിൽ തുറന്ന് ഉമ്മറത്തേക്ക് വരുന്ന ലക്ഷ്മിയമ്മ പിറകിൽ അമൃതയും ഉണ്ട്. അവളെ കണ്ടതും നാണി തള്ള പല്ല് ഇല്ലാത്ത മോണ കാട്ടി ചിരിച്ചു..
ആ ചിരിക്ക് തന്നേ ഒരു ഭംഗി ഉണ്ടായിരുന്നു.
നാണി തള്ള…അല്ല മോൾ ഇത്തിരി തടച്ചു ല്ലോ.?
അമൃത പിറകിൽ നിന്ന് അമ്മയുടെ ചെവിയിൽ ശബ്ദം താഴ്ത്തി പറഞ്ഞു
രണ്ട് ദിവസം മുൻപ്പ് ഇവിടുന്ന് ഇറങ്ങി പോയാ ആളാ തടിച്ചുത്രെ.?
ലക്ഷ്മിയമ്മ. അതെ ശബ്ദത്തിൽ അവളോട് പറഞ്ഞു നീ ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ..?
നാണി തള്ള അവർക്ക് സ്വന്തമായി ഇത്തിരി മണ്ണും അതിൽ ഒരു കൊച്ചു വിടും ഉണ്ട്.. പത്ത് വർഷങ്ങൾക്കു മുൻപ്പ് അവരുടെ ഏക മകൾ എന്തോ അസുഖത്തെ തുടർന്നു മരിച്ചു പിന്നെ ആ വിട്ടിൽ അവർ തനിയെ ആയിരുന്നു ലക്ഷ്മിയമയുടെ നാട്ടിൽ തന്നേ ആയിരുന്നു അവരുടെയും വിട്..അതിന്റെ പരിചയം… അതൊരു വല്ലാത്ത സ്നേഹ ബന്ധം ആയിരുന്നു…
മകളുടെ ഓർമ്മകൾ അസ്വസ്ഥത പെടുത്തുബോൾ തന്റെ ആ നരച്ച കുടയും കക്ഷത്തു വെച്ച് വിടും പുട്ടി നാണിയമ്മ
കിട്ടിയ ബസിന് നേരെ ലക്ഷ്മിയമ്മയുടെ അരികിലേക്ക് വരും. ചിലപ്പോ രണ്ടീസം ലക്ഷ്മിയമ്മയുടെ കൂടെ നിക്കും..
ചിലപ്പോ എന്തോ ഓർത്തു എടുത്തത് പോലെ എന്തക്കയോ മറന്നത് പോലെ ആ കുടയും എടുത്ത്.
ഗേറ്റിന്റെ പടവുകൾ കയറി ഒന്നും മിണ്ടാതെ ഒറ്റ പോക്ക്…
പോകുബോൾ ലക്ഷ്മിയമ്മ കൊടുത്ത ബാക്കി വന്ന ഭക്ഷണത്തിന്റെ ഒരു പൊതിയും ഉണ്ടാകും നാണി തള്ളയുടെ കൈയിൽ…
അമൃതക്ക് ആണെങ്കിൽ അവരെ കാണുന്നത് തന്നേ കലിയാണ്..
അവളെ നിന്ന് തിരിയാൻ അനുവദിക്കാത്ത വിധത്തിൽ അവളോട് പറ്റി ചേർന്ന് നിൽക്കും..
.ഇടയ്ക്ക് അവളുടെ താടിയിൽ പിടിച്ച് ആ കവിളിൽ മുത്തം കൊടുക്കും..
ചിലരുടെ സ്നേഹം അങ്ങനെയാണ് ആരും അവരെ മനസിലാക്കില്ല..
പകരം അവരോട് ഒരു അകൽച്ചയും അനിഷ്ട്ടവും പോലെ..
കാരണം നമ്മുടെ ഹൃദയം എന്തക്കയോ ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തി ആ സ്നേഹത്തെ ഏറ്റെടുക്കാൻ മടിക്കുകയാണ്…
നാണി തള്ള ഉമ്മറത്തേക്ക് കയറി വന്ന്ക ക്ഷത്തും നിന്നും ആ നരച്ച കുട എടുത്ത് അമൃതക്ക് കൊടുത്തു..
മോൾ ഇത് അവിടെയെങ്ങാനും കൊണ്ട് പോയി വയ്ക്ക്..
ശേഷം അവളുടെ മുഖം തന്നിലേക്ക് ചേർത്ത് വെച്ച് ഒരു മുത്തം കൊടുത്തു
ആ മുത്തതിന് ഒരു കഷായത്തിന്റെ ഗന്ധം ഉണ്ടായിരുന്നു…
വയ്യ മോളെ തീരെ വയ്യ .
ശേഷം ലക്ഷ്മിയമ്മയോട് ചോദിച്ചു. ഇന്ന് എന്താടി ചോറിന് കൂട്ട്മീ ൻ കറിയാണോ..?
അതെ എന്ന് ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ നാണി തള്ളക്കു സന്തോഷം..
എന്ന പിന്നെ നമ്മുക്ക് അടുക്കളയിലോട്ടു പോകാ.. ബാ
സ്വന്തം വിട് പോലെയും അവിടെയുള്ളവർ തന്റെ അരക്കയോ എന്ന തോന്നലും ആയിരുന്നു നാണി തള്ളയുടെ മനസിൽ
ലക്ഷ്മിയമ്മ അവരെ കണ്ടതും അതുപോലെക്കെ
തന്നെ ആയിരുന്നു എന്നതാണ് സത്യം…
അടുക്കളയിൽ നിന്നും ഒരു കാലി കൂടം എടുത്ത് അടുക്കളയോട് ചേർന്ന് നിൽക്കുന്ന കിണറിനു അരികിലേക്ക് പോകുന്ന നാണി തള്ള…
ലക്ഷ്മിയമ്മ… നിങ്ങൾ ഇപ്പോ വെള്ളം കോരാൻ ഒന്നും നിക്കണ്ട ആ കൂടം അവിടെയെങ്ങാനും വെച്ച്.
അകത്ത് പോയി വിശ്രമിക്ക്. ഊണ് കാലം ആകുബോൾ ഞാൻ വിളിക്കാം.
വന്നപ്പോ തന്നേ ലക്ഷ്മിമ്മയ്ക്ക് മനസിലായിരുന്നു. ആ പഴയ ഉണർവൊന്നും ഇപ്പോൾ അവരുടെ മുഖത്ത് ഇല്ലാ..
പാവം തീരെ വയ്യാണ്ട് ആയിരിക്കുന്നു…
ഒരു കൂടം വെള്ളം കോരി മുകളിൽ എത്തിച്ചപ്പോൾ തന്നേ..
നാണി കിണറ്റിന്റെ അരികിൽ നിന്ന് നടുവിന് കൈയും കൊടുത്തു കിതച്ചു ക്കൊണ്ട് നിന്നു..
ലക്ഷ്മിയമ്മ.. ഞാൻ അപ്പോളേ പറഞ്ഞത് അല്ലെ വേണ്ടാ വേണ്ടാ എന്ന്..
മോളെ അമൃതെ നാണി തള്ളയെ ആ മുറിയിൽ കൊണ്ട് പോയി ഒന്നു കിടത്തിയെ.
അമൃത അവരുടെ കയും പിടിച്ച് അകത്ത് കൊണ്ട് പോയി കിടത്താൻ നേരം..
അവളുടെ ചെവിയിൽ അവർ പതുക്കെ പറഞ്ഞു..
മോൾക്ക് ഈ വരവിൽ ഈ നാണി തള്ള ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്..
അത് ആ കുടയ്ക്ക് ഉള്ളിൽ ഉണ്ട്..
ഊണൊക്കെ കഴിഞ്ഞ് ഞാൻ അത് മോളുടെ കൈയിലോട്ട് അങ്ങ് തരും അത് വരെ ക്ഷമിക്ക്..
ശേഷം നാണി തള്ളയുടെ പതിവ് സ്നേഹ മുദ്ര അമൃതയുടെ കവിളിൽ…
ഉച്ചക്ക് ഊണൊക്കെ കഴിഞ്ഞ്.
അയ്യോടി ഞാൻ എന്തോ മറന്നല്ലോ എന്നും പറഞ്ഞു ലക്ഷ്മിയമ്മയെ തള്ളി മാറ്റി
നാണിയമ്മ വീടിന്റെ പടികൾ തിടുക്ക പെട്ട് ഇറങ്ങി പോകുബോൾ.
പിറകെന്ന് അമൃത ദേ കുട മറന്നു..
അത് അവിടെ വെച്ചോ മോളെ ഞാൻ നാളെയും വരുന്നുണ്ട് അപ്പോ കൊണ്ട് പോകാ..
ലക്ഷ്മിയമ്മ… നിങ്ങൾക്ക് നാളെ പോയാ പോരെ.. ഈ കിതപ്പും വെച്ചോണ്ട് ഇന്ന് തന്നേ പോണോ.??
അത്താഴത്തിനു ഇത്തിരി ഭക്ഷണം പൊതിഞ്ഞു തരട്ടെ..???
തിരിഞ്ഞ് നോക്കാതെ വേണ്ടാ എന്ന് പറഞ്ഞു കൈ ഉയർത്തി വീശി കാണിച്ചു ക്കൊണ്ട്
നാണി തള്ള ഗേറ്റിന്റെ പടവുകളിലൂടെ താഴേക്ക് മറഞ്ഞു പോയി….
അമൃതയുടെ മുറിയിലെ ചുമരിൽ എന്തോ കൊത്തിപിടിച്ച് ഒരു കൊമ്പിൽ ഇരിക്കുന്ന കാക്കയുടെ ചിത്രം.. അതിന് കിഴെയുള്ള ആണിയിൽ തുങ്ങി കിടക്കുന്ന..
നാണി തള്ളയുടെ കുട.. അതിനുളിൽ അമൃതയ്ക്ക് വേണ്ടി നാണി തള്ള കരുതി വെച്ച സമ്മാനം…
ജനലിന് അരികെ നിൽക്കുന്ന അമൃതയുടെ കണ്ണുകളും മനസും മുഴുവൻ അതിലായിരുന്നു.. തുറന്നു നോക്കണോ.? അല്ലങ്കിൽ വേണ്ടാ..
പോയ പോലെ അതെ സ്പീഡിൽ പറന്നു വരുന്ന ബലി കാക്കായാണ് അവർ…
ഏതായാലും വരട്ടെ…
ദിവസങ്ങൾ കലണ്ടർ താളുകൾ കവർന്ന് എടുത്തോണ്ട് പോയി ക്കൊണ്ടിരുന്നു
പക്ഷെ നാണി തള്ള മാത്രം ആ പടവുകൾ കയറിയില്ല….
അപ്പോൾ മാത്രമാണ് അമൃത മനസിലാക്കിയത് അവർ തന്റെ കവിളിൽ പതിപ്പിക്കാറുള്ള സ്നേഹ മുദ്രയുടെ ആഴം നഷ്ട്ടം…
വീണ്ടും ആ നിമിഷങ്ങളക്കായി അവളും അവളുടെ കവിൾ തടങ്ങളും
ആ ജനൽ ഒരത്തു നിന്ന് നാണി തള്ളയുടെ വരവും നോക്കി.. ദിവസങ്ങൾ കാത്തിരുന്നു.
പിന്നിട് എപ്പോളോ നാണി തള്ളയുടെ ചിതൽ കനൽ അണഞ്ഞ ആ നിമിഷങ്ങളിൽ ആയിരിക്കണം
ആരോ ലക്ഷ്മിയമയുടെ കാതിൽ എത്തിച്ച വാർത്ത നാണി തള്ള ചത്തു പോയി..
രണ്ടീസം ആരും അറിയാതെ ആ വിട്ടിൽ നാണി തള്ളയുടെ നിശ്ചലമായ ശരീരം…
മുന്നാ പക്കം… ആ വീടിന് മുന്നിൽ ഒരു ആൾ കൂട്ടം..
ഒടുവിൽ അരക്കയോ ചേർന്ന് ചടങ്ങുകളൊക്കെ നടത്തി പിരിഞ്ഞു പോകുബോൾ…
അവിശേഷിച്ചത് അമൃതയുടെ മുറിയിലെ ചുമരിൽ തുങ്ങി കിടന്ന നാണി തള്ളയുടെ ആ നരച്ച കുട മാത്രം..
ലക്ഷ്മിയമ്മ ആ വാർത്ത കേട്ട നിമിഷം തൊട്ട് മൗനത്തിൽ ആണ്
അമൃത മുറിയുടെ ചുമരിൽ കിടന്ന ആ കാക്കയുടെ ഫോട്ടോ പറിച്ചു കിറി എറിയാൻ വേണ്ടി കൈ ഉയർത്തിയതും…
അതിന്റെ താഴെ തൂങ്ങി കിടക്കുന്ന ആ നരച്ച കുട കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
ആരോ പിന്നിൽ നിന്നും പറയുന്നത് പോലെ ആരോ അല്ല അത് നാണി തള്ള ആയിരുന്നു..
അത് അവിടെ കിടന്നോട്ടെ അമൃത മോളെ
ഇന്നി ഒരു ജന്മം ദൈവം എന്നിക്ക് തന്നാൽ ഞാൻ എന്റെ മോളുടെ അരികിലേക്ക് പറന്ന് വരും മോൾ പറയാറില്ലേ ബലി കാക്ക എന്ന്അ തുപോലെ..
അപ്പോ ഈ നാണി തള്ളയ് ക്ക് വലതും എറിഞ്ഞു തന്നേക്കണെ.
അമൃത ശബ്ദം അടക്കി പിടിച്ച് വിങ്ങി പൊട്ടി
ആ കുടയിൽ കവിൾ ചേർത്ത് വെച്ച് അവൾ കരഞ്ഞപ്പോൾ…
നാണി തള്ള ആ കുടയ്ക്കുള്ളിൽ അവൾക്കായി കരുതി വെച്ച സമ്മാനമായ
നാണി തള്ളയുടെ ആ കൊച്ചു വീടിന്റെ പ്രമാണം.
ആ നരച്ച കുടയുടെ കൊച്ചു ദ്വാരങ്ങൾക്കുള്ളിലൂടെ പോയ അമൃതയുടെ കണ്ണീരിന്റെ നനവ്..വീണ പ്രമാണത്തിൽ
നാണി തള്ളയ്ക്ക് വേണ്ടി. അമൃത അർപ്പിച്ച ആദ്യ സ്നേഹ ചുംബനം ആയിരുന്നു..അത്..
അമൃതയുടെ മുറിയിലെ കാക്കയുടെ ചിത്രത്തിന് കിഴേ തുങ്ങി കിടക്കുന്ന
ഇന്നും തുറക്കാതെ കിടക്കുന്ന ആ നരച്ച കുട പോലും കാത്തിരിക്കുന്നു നാണിയമ്മയുടെ വരവിനായി….
കാരണം അതിന് അകത്ത് ഇപ്പോളും ഉണ്ട്കൊ ടുക്കാൻ പറ്റാത്ത ഒരു സ്നേഹ സമ്മാനത്തിന്റെ വീർപ്പ് മുട്ടലുകൾ….