അധ്വാനവുള്ള ജോലിയൊക്കെ ചെയ്യേണ്ടതല്ലേ എന്നും പറഞ്ഞോണ്ട് അമ്മാവന് രാവിലെ ചായക്കൊപ്പം മൊട്ട പുഴുങ്ങിയതും………

Story written by Adam John

ജോലിക്ക് പോവാൻ തുടങ്ങിയെപ്പിന്നെ ഏത് നേരവും അമ്മാവന്റെ കയ്യിൽ സ്പാനറുണ്ടാവും..

അധ്വാനവുള്ള ജോലിയൊക്കെ ചെയ്യേണ്ടതല്ലേ എന്നും പറഞ്ഞോണ്ട് അമ്മാവന് രാവിലെ ചായക്കൊപ്പം മൊട്ട പുഴുങ്ങിയതും ഏത്തപ്പഴവുമൊക്കെ കൊടുക്കുവാരുന്നു വല്യമ്മച്ചി.

വല്യപ്പച്ചനെങ്ങാനും അതീന്നൊരു മൊട്ട ചോദിച്ചാൽ വല്യമ്മച്ചി കൊടുക്കുകേല.

അശോകൻ കഴിക്കണ്ട അശോകന് ക്ഷീണമാവാം അവശതയോടെ കളിച്ചാൽ മതിയെന്നുള്ള മട്ടിലാവും മറുപടി.

നിനക്ക് വെച്ചിട്ടുണ്ടെടാന്നുള്ള മട്ടിൽ അമ്മാവനെയും നിന്റെ നെഗളിപ്പൊക്കെ ഇവന്റെ ജോലി പോവുന്നത് വരെയല്ലേ കാണത്തുള്ളൂ ന്നുള്ള മട്ടിൽ വല്യമ്മച്ചിയേം നോക്കിക്കൊണ്ട് വല്യപ്പച്ചൻ അകത്തോട്ട് നടക്കും.

പെർഫെക്ഷൻ ആന്നല്ലോ അമ്മാവന്റെ മെയിൻ. സ്വാഭാവികമായും മുട്ടയും പഴവും കഴിക്കുന്ന രീതിയും രസകരമാണ്. സ്പാനറോണ്ട് കുത്തി പൊട്ടിച്ചാണ് തോട് കളയുക. എന്നിട്ട് സ്‌ക്രൂ ഡ്രൈവറോണ്ട് കുത്തി കഴിക്കും.

പഴം പുഴുങ്ങിയതും മുട്ടയും കഴിച്ചോണ്ട് അമ്മാവനിറങ്ങി കഴിഞ്ഞേ വല്യമ്മച്ചി മറ്റ്‌ ജോലികളിലേക്ക് കടക്കത്തുള്ളൂ.

നടന്ന് തേഞ്ഞു ബ്ലേഡ് പോലായ ഒരു ചെരുപ്പുണ്ട് വല്യമ്മച്ചിക്ക്. ടു ഇൻ വണ്ണാണ്. വീടിനകത്തിട്ടോണ്ട് നടക്കാൻ വേണ്ടിയുള്ളതാ..

അത്യാവശ്യ ഘട്ടത്തിൽ പശുവിന് പുല്ലരിയാനും വാഴക്കൈ വെട്ടാനുമൊക്കെ വല്യപ്പച്ചൻ ഉപയോഗിക്കാറുള്ളതും ആ ചെരുപ്പാന്നു. അത്രേം മൂർച്ചയാണെന്നെ.

ഒരിക്കൽ അതുമിട്ടോണ്ട് വീടിനകത്തൂടെ നടക്കുമ്പോ വല്യമ്മച്ചി തെന്നിയൊന്ന് വീണാരുന്നു.

സുമോ ഗുസ്തിക്കാരുടെ കൂട്ട് തടിച്ച വല്യമ്മച്ചിക്ക് വീഴ്ചയിൽ പരിക്കൊന്നും പറ്റിയില്ലേലും പെട്ടെന്നെഴുന്നേൽക്കാൻ വയ്യാരുന്നല്ലോ.

അമ്മാവനെ വിവരം അറിയിച്ചാലൊന്ന് തോന്നിയെങ്കിലും വല്യപ്പച്ചൻ അത് വേണ്ടെന്ന് വെച്ചത് പഴയ അനുഭവം ഓർത്താരുന്നു.

മുമ്പൊരിക്കൽ വല്യമ്മച്ചി ഇത്പോലെ വീണപ്പോ എഴുന്നേൽപ്പിക്കാൻ വേണ്ടി സർഗത്തിലെ പാട്ട് പാടിയ കഥ മുന്നേ പറഞ്ഞിട്ടുണ്ടാരുന്നു. വായിച്ചവർ ഓർക്കുന്നുണ്ടാവും.

പക്ഷെ ദുരന്തങ്ങൾ ആരും ക്ഷണിക്കാതെയും വരുമല്ലോ. കൃത്യ സമയത്ത് തന്നെ ഊണ് കഴിക്കാനായി എത്തിയതാരുന്നു അമ്മാവൻ.

വീണ് കിടക്കുന്ന വല്യമ്മച്ചിയെ കണ്ടതും അമ്മാവൻ എന്തോ ആലോചിച്ചോണ്ട് പുറത്തേക്കൊടുന്ന കണ്ടപ്പോ വല്യപ്പച്ചനും ഉള്ളിലൊരു സന്തോഷം തോന്നി.

മോൻ പഴയ പോലല്ല മാറ്റമുണ്ടെന്ന് ഉള്ളീന്നാരോ പറയുന്ന പോലെ. അല്ലെങ്കി വണ്ടി വിളിക്കാനായി പുറത്തേക്ക് പോവത്തില്ലാലോ.

പക്ഷെ ആ തോന്നൽ അസ്ഥാനത്താക്കിക്കൊണ്ടാരുന്നു അമ്മാവന്റെ തിരിച്ചു വരവ്. കയ്യിലൊരു ജാക്കി ലിവറുമുണ്ടാരുന്നു.

Leave a Reply

Your email address will not be published. Required fields are marked *