അല്ല ഷെഫീറെ നിനക്ക് ഈ കണ്ട പെണ്ണുങ്ങളെയൊക്കെ വിളിക്കുന്നത് ഒന്ന് നിർത്തിക്കൂടെ .. അന്റെ പൊരേലും ഇല്ലേ ഒരുത്തി……

എഴുത്ത് :- സൽമാൻ സാലി

” അല്ല ഷെഫീറെ നിനക്ക് ഈ കണ്ട പെണ്ണുങ്ങളെയൊക്കെ വിളിക്കുന്നത് ഒന്ന് നിർത്തിക്കൂടെ .. അന്റെ പൊരേലും ഇല്ലേ ഒരുത്തി .. ഓളെ വിളിക്കാൻ അനക്ക് നേരം ഇല്ലാലോ …?

” ഹ ഹ .. എടാ വീട്ടിലുള്ളത് എങ്ങും പോവൂല .. ഈ കട്ട് തിന്നുന്നതിന്റെ സുഖം നിനക്കറിയാഞ്ഞിട്ട ..

” അതാവുമ്പോൾ വലിയ ചിലവും ഇല്ല കുറച്ചു നേരം സംസാരിച്ചു കൊടുത്താൽ മതി .. ഞമ്മക്ക് കിട്ടേണ്ടത്‌ കിട്ടുകയും ചെയ്യും …!!

” മ്മ്മ് .. ഇപ്പോഴാണ് എനിക്ക് കുറച്ചു സമാധാനം ആയത് ..

” അതെന്താടാ ഞാൻ കണ്ട പെണ്ണുങ്ങളെ വിളിക്കുന്നതിന് നിനക്ക് ഇത്ര സമാധാനം ..?

” ഒന്നൂല്ലേടാ രണ്ട് മൂന്ന് ദിവസമയിട്ട് ഞാനും ഒരുത്തിയെ കട്ട് തിന്നുന്നുണ്ട് .. പക്ഷെ ഒരു സമാധാനം ഇല്ലായിരുന്നു .. നീ ഇത് പറഞ്ഞപ്പോ കുറച്ചു സമാധാനം കിട്ടി തുടങ്ങി …

” ആഹാ കൊചു കള്ളാ .. അതേതാടാ ഞാൻ അറിയാത്ത ഒരു കിളി …?

” നീ അറിയാത്തതൊന്നും അല്ല നിന്റെ കെട്യോള് തന്നെയാ എന്റെ കിളി …!!

” കള്ള നായിന്റെ മോനെ കുടുംബത്തിൽ കേറി അനാവശ്യം കാണിക്കുന്നോ ..? ഷഫീർ സഹലിന്റെ കോളറക്ക് കുത്തിപിടിച്ചുകൊണ്ട് അലറി …

” കോളറിന്ന് കയ്യെടുക് ഷെഫിയെ …

സഹലിന്റെ ശബ്ദം കനത്തതായിരുന്നു ..

” കയ്യെടുക്കെടാ പ ന്നീ .. എന്നും പറഞ്ഞു ഷഫീറിന്റെ കൈ പിടിച്ചു സഹൽ കുതറി മാറി .. ഷഫീറിനെ ചുമര്ചേർത്തു കൂട്ടിപ്പിടിച്ചു …

മുഖം ചുമരിൽ ചേർത്ത് പിടിച്ചു ഷഫീറിന് ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല ..

” എടാ ഷെഫിയെ നിന്നെപൊലെ നീയൊക്കെ സൗഹൃദം നടിച്ചു ഓരോ പെണ്ണിന്റെയും അടുത്ത് ചെന്ന് അവരുടെ വിശ്വാസം പിടിച്ചു പറ്റി ചൂഷണം ചെയ്യുമ്പോൾ നീ കരുതും അത് നിന്റെ അപാരമായ കഴിവ് കൊണ്ടാണെന്ന് .. അല്ലെടാ ഇന്ന് പലർക്കും സംസാരിക്കാൻ നേരമില്ലാത്ത കാലമാണ് .. അതുകൊണ്ട് തന്നെ പലരും ഒരു നല്ല സൗഹൃദം കിട്ടുമ്പോൾ ഉള്ളൂ തുറന്നു സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെക്കും .. അത് പക്ഷെ നീ കാണുന്നതു പോലെ കാ മ കണ്ണ് കൊണ്ട് മാത്രം കാണരുത് ..

” നിന്നെപൊലെ കഴുതപ്പാൽ കുടിച്ചു വളർന്ന അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത വർഗ്ഗങ്ങൾ ഉണ്ടല്ലോ പെണ്ണ് എന്ന് പറഞ്ഞാൽ വെറും കാ മത്തോടെ മാത്രം കാണാൻ ശ്രമിക്കുന്നവർ അവരാണെടാ നല്ല സൗഹൃദങ്ങൾ പോലും കളങ്കപ്പെടുത്തുന്നത് …

” നീ പറഞ്ഞില്ലേ ഈ കട്ട് തിന്നുന്നതിന്റെ സുഖം .. നീ വേറെ വീട്ടില് പെണ്ണിന്റെ ഹൃദയവും മാനവും കാക്കാ നിറങ്ങുമ്പോൾ ഒന്ന് ഓർത്തോ നിന്റെ വീട്ട് പടിക്കലും കള്ളന്മാർ വരുമെന്ന് ..

” ഇനിയെങ്കിലും നിനക്ക് ആ പാവം പെണ്ണിനെ സങ്കടപെടുത്താതിരുന്നൂടെ .. സ്വന്തം കെട്ട്യോളെ ഒന്ന് വിളിക്കാൻ പോലും നേരമില്ലാത്ത നിനക്ക് ബാക്കിയുള്ള പെണ്ണിനെ വിളിക്കാനും ചാറ്റ് ചെയ്യനും നേരം ഇഷ്ടംപോലെ ഉണ്ട് അല്ലെ .. ഇന്നലേം വിളിച്ചിരുന്നു നിന്റെ കെട്യോള് നിനക്ക് എന്താ ഇത്ര തിരക്ക് പിടിച്ച പണി എന്നും ചോദിച്ചോണ്ട് …

” നിന്റെ കെട്യോളേ വിളിച്ചു എന്ന് പറഞ്ഞപ്പോ നിനക്ക് പൊള്ളി അല്ലെ .. എന്നാൽ നീ വിളിക്കുന്ന പെണ്ണിനും കാണും ഒരു ഭർത്താവും സഹോദരനും ഒക്കെ .. അതോണ്ട് അവസാനമായിട്ട് പറയുവാ ഇതെല്ലം നിർത്തിക്കോ .. അല്ലേൽ പടച്ചോനാണേ സത്യം തെളിവ് സഹിതം ഞാൻ നിന്നെ നാറ്റിക്കും …

ഷഫീറിന്റെ കൈ പിടി വിട്ട് റൂമിന്ന് ഇറങ്ങിപ്പോകുന്ന സഹലിനെ പേടിയോടെ നോക്കികൊണ്ട് ഷഫീർ ആ തറയിൽ ഇരുന്നു …

ഇനിയെങ്കിലും നന്നാവും എന്ന പ്രതീക്ഷയിൽ സഹൽ പുറത്തേക്ക് നടന്നു ….

nb സോഷ്യൽ മീഡിയ സൗഹൃദങ്ങളിൽ ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ട് .. പക്ഷെ ചില ഞരമ്പ് രോഗികൾ കാരണം ആണ് പെൺ സൗഹൃദങ്ങൾ എല്ലാം അ വിഹിതങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കരുത് ..

Leave a Reply

Your email address will not be published. Required fields are marked *