എഴുത്ത്:- നൗഫു ചാലിയം
“ഇക്കാ മോന് നല്ല പനിയാണ്…
എന്തായാലും കൊണ്ട് കാണിക്കേണ്ടി വരും…”
“കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലാതെ ഊ മ്പി തിരിഞ്ഞു നിൽക്കുന്ന നേരത്താണ് എന്റെ പെണ്ണ് അരികിൽ വന്നു പറയുന്നത്…
കാലം കൊറോണ കാലമാണ്…
ആകെ ഉണ്ടായിരുന്ന പണി എന്ന് പറയുന്നത് ഒരു ഡ്രൈവർ പണി ആയിരുന്നു..
അതും ഹോസ്റ്റലിലേക് ഫുഡ് സപ്ലൈ ചെയ്യുന്ന ഒരു ചെറുമാതിരി സെറ്റപ്പ് ഉള്ള കാറ്ററിംഗ് സ്ഥാപനത്തിന്റെ ഡ്രൈവർ…”
“ദിവസം മൂന്നു നേരം അവിടേക്കുള്ള ഭക്ഷണം കൊണ്ടു കൊടുക്കലും ഒഴിവുള്ള സമയത്ത് അവിടുത്തെ ഇക്കാക് വേണ്ട പച്ചക്കറികളും മറ്റും അറിഞ്ഞു കൊടുക്കലുമായിരുന്നു എന്റെ ജോലി…
പക്ഷെ രണ്ടു മാസമായി ലോക് ഡൗൺ വന്നത് മുതൽ ഒരു പണിയും ഇല്ല.. ഹോസ്റ്റലിൽ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം അവരവരുടെ വീട്ടിലേക് വെച്ച് പിടിച്ചിരുന്നു..”
അവിടുത്തെ ഇക്കാക്ക് ആണേൽ പത്തു പതിനായിരം രൂപ ഈ രണ്ടു മാസം കൊണ്ടു തന്നെ കൊടുക്കാനുണ്ട്.. ഇനി എങ്ങനെയാ മൂപ്പരോട് ചോദിക്കുക…
ഞാൻ ജസീൽ… മലപ്പുറത്താണ് വീട്..
“ഇക്കാ…ഞാൻ പറഞ്ഞത് വല്ലതും നിങ്ങൾ കേട്ടോ? “
അവളുടെ ചോദ്യത്തിന് ഒരു മറുപടിയും കൊടുക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു ജാസ്മിൻ വീണ്ടും എന്നോട് ചോദിച്ചു..
“അവളുടെ കയ്യിൽ ഉണ്ടായിരുന്ന തളർന്ന് കിടന്നുറങ്ങുന്ന മകനെ തൊട്ടു നോക്കിയപ്പോൾ ചുട്ട് പൊള്ളുന്ന പനിയും ഉണ്ട്..
ഇനി കൊറോണ വല്ലതും ആണോ…?”
“എന്റെ ഉള്ളിലൂടെ ഒരു ബേജാർ കൊള്ളി മീൻ പോലെ കടന്നു പോയി..
ആരും പേടിക്കണ്ടന്ന് ഇടക്കിടെ വാർത്തയിൽ പറയാറുണ്ടേലും കുട്ടികളെയും പ്രായം ചെന്നവരെയും പ്രതേകം ശ്രദ്ധിക്കണമെന്ന് ഇടക്കിടെ ന്യൂസ് കാണാറുണ്ട്..”
“പടച്ചോനെ ഇനി എന്താ ചെയ്യാ…
ഒന്നു ടെസ്റ്റ് ചെയ്തു നോക്കുവാൻ ആണേൽ നാളെയെ ഇനി ടെസ്റ്റ് ചെയ്യുന്ന ക്യാമ്പിൽ പോകുവാനാവൂ…
അടുത്തുള്ള ഹെൽത് സെന്റർ ആണേൽ ഉച്ചക്ക് മുമ്പ് അടച്ചു പോവുകയും ചെയ്യും…
ഇനി ഉള്ളത് അങ്ങാടിയിലെ ഉസ്മാൻ ഡോക്റട്ടറാണ് മൂപ്പരാണെൽ കുട്ടികളുടെ മാത്രം സ്പെഷ്യലിസ്റ്റുമാണ്…
പക്ഷെ ഫീസ് ആയി നൂറ് രൂപ എങ്കിലും വേണം കയ്യിൽ പിന്നെ മരുന്നിനുള്ള പത്തോ മുന്നോറോ രൂപ വേറെയും..
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാതെ വാട്സ്ആപ്പ് തുറന്നു കൂട്ടുകാർക്കും വേണ്ട പെട്ടവരോടും എല്ലാം ചോദിച്ചു…”
“ആയിരം രൂപയായിരുന്നു ചോദിച്ചത്…പക്ഷെ ആരുടേയും കയ്യിൽ ഇല്ല…
ഉണ്ടെങ്കിൽ തരാഞ്ഞിട്ടാണോ…അറിയില്ല…”
“പെട്ടന്ന് വാട്സ്ആപ്പ് ചികയുന്നതിന് ഇടയിലാണ് ഒരു മെസ്സേജ് വന്നത്..”
“അസ്സലാമുഅലൈക്കും…”
പ്രൊഫൈൽ നോക്കിയപ്പോൾ തന്നെ എന്റെ നെഞ്ചിലൂടെ ഒരു വേദന കടന്നു പോയി..
“പടച്ചോനെ നീ ഇനിയും എന്നെ പരീക്ഷിക്കുകയാണോ…
ആറു മാസം മുമ്പ് പതിനായിരം രൂപ കടമായി വാങ്ങിയ സമദ്…
അവനിപ്പോ രണ്ടു മാസമായി പണി ഇല്ലാതെ റൂമിൽ ഇരിക്കുകയാണെന്ന് ഇന്നലെ വൈകുന്നേരം തൊട്ടു അയൽവക്കത് തന്നെയുള്ള അവന്റെ ഉമ്മയെ കണ്ടപ്പോൾ പറഞ്ഞിരുന്നു…”
“ഇനി ഞാൻ അവന് കൊടുക്കാനുള്ള പൈസ തിരികെ വാങ്ങുവാൻ ആണോ ഈ മെസ്സേജ് എന്നറിയാതെ ഞാൻ അവന് മെസ്സേജ് അയച്ചു “..
“വ അലൈകും മുസ്സലാം…
സമദേ… പൈസ ക്കാവും അല്ലേ…”
എന്റെ മെസ്സേജ് കണ്ട ഉടനെ അവൻ എന്നെ വിളിച്ചു…
“പൈസക്കോ…?
നീ എന്താടാ പറയുന്നത്…
എന്റെ ഉമ്മ വിളിച്ചിരുന്നു..
നിന്റെ ഭാര്യ ആയിരം രൂപ തരുമോ എന്ന് ചോദിച്ചു വിളിച്ചിരുന്നെന്ന് പറഞ്ഞിട്ട്…
നിന്റെ മകന് സുഖിമില്ലെന്നും പറഞ്ഞു…
നിനക്കറിയാമല്ലോ പ്രായ മായ ഉമ്മയും ഓളും മക്കളും മാത്രമേ വീട്ടിലുള്ളു… ഞാൻ ബാങ്കിലേക്ക് പൈസ ഇട്ടാൽ പോലും അവർക്ക് അതെടുക്കാൻ പോകാൻ കഴിയില്ല…
അവരുടെ കയ്യിൽ ഒന്നും ഇല്ല…
പിന്നെ രണ്ടു മാസമായി ശമ്പളം ഇല്ലാത്തത് കൊണ്ടു അക്കൗണ്ടിൽ പൈസയും ഇല്ല..
പക്ഷെഇന്ന് ഞാൻ ഞാൻ ഇവിടുന്ന് നാട്ടിലെ ഒരു പതിനായിരം രൂപ കടം വാങ്ങിയിട്ടുണ്ട്…
നിനക്ക് മോനേ ഹോസ്പിറ്റലിൽ കാണിക്കാൻ പോകാൻ ഉള്ളതല്ലെ…
അതിൽ നിന്നും നീ ഒരു അയ്യായിരം രൂപ നീ എടുത്തോ
ബാക്കി ഉമ്മയുടെയോ, എന്റെ ഓളെ കയ്യിലോ ഏൽപ്പിക്കണം…”
അവൻ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ കയറിയപ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല..
എന്റെ കണ്ണുകൾ താനെ നിറഞ്ഞു പോയി..
“എടാ…ഞാൻ നിനക്ക് മുമ്പ് വാങ്ങിയ ഒരു പതിനായിരം താരനുണ്ട്…”
അവൻ അത് മറന്നു പോയതാണെങ്കിൽ ഓർമ്മിപ്പിക്കാൻ എന്ന വണ്ണം ഞാൻ പറഞ്ഞു..
” അതൊക്കെ ഓർമ്മയുണ്ടെടാ… നീ പണിയൊന്നും ഇല്ലാതെ ഇരിക്കല്ലേ… പണിക്ക് പോയി തുടങ്ങി സാവധാനം തന്നാൽ മതി…
എനിക്കിപ്പോ അത്യാവശ്യം ഒന്നുമില്ല…
വെക്കട്ടെടാ…”
അവൻ അതും പറഞ്ഞു ഫോൺ വെച്ചു..
മുന്നിൽ ആയിരം വാതിൽ അടഞ്ഞപ്പോഴും ഒരൊറ്റ വാതിൽ തുറന്നു എന്നെ സന്തോഷിപ്പിച്ച പടച്ചോനെ ഓർത്തു പോയി ഞാൻ..
കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികളാലെ…”
“ഈ കഥക് മറ്റൊരു എൻഡ് കൂടേ ഉണ്ടായിരുന്നു…
ഞാൻ പൈസ കൊടുക്കാനായി അവന്റെ വീട്ടിൽ പോയപ്പോൾ ആയിരുന്നു അറിഞ്ഞത് അവിടെ ഒരാഴ്ച യായി കഞ്ഞി മാത്രമേ ഉണ്ടകുന്നുള്ളു എന്ന കാര്യം…
വേറെ ഒന്നും ഉണ്ടാക്കുവാനുള്ളത് പോയി വാങ്ങി വരാൻ അവിടെ ആരും ഇല്ലായിരുന്നു.. മാത്രമല്ല അതിനുള്ള പൈസയും അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല…
ഞാൻ വീണ്ടും ഒരു വട്ടം കൂടേ അങ്ങാടിയിലേക് പോയി അവർക്ക് വീട്ടിലേക് വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി കൊണ്ടു കൊടുത്തു…”
“ഗൾഫ് കാർ ആയത് കൊണ്ടായിരിക്കാം എന്റെ വീട്ടിലേക് വന്നത് പോലെ മൂന്നും നാലും കിറ്റുകൾ ക്ക് പകരം ഒരു കിറ്റ് പോലും അവിടെ എത്താതെ പോയത്…”
ഇഷ്ട്ടപെട്ടാൽ…👍👍👍
😁
ബൈ
…☺️☺️☺️

