അവൻ കൈയിലുള്ള സർട്ടിഫിക്കറ്റ്സ് എല്ലാം മുന്നിലിരിക്കുന്ന സാറന്മാരുടെ കൈയിലേക്ക് കൊടുത്തു. ഒരാൾ ഓരോന്നും എടുത്ത് മറ്റുള്ളവ൪ക്ക് കൂടി കൊടുത്തു…..

ഇന്റർവ്യൂ

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

അവൻ കൈയിലുള്ള സർട്ടിഫിക്കറ്റ്സ് എല്ലാം മുന്നിലിരിക്കുന്ന സാറന്മാരുടെ കൈയിലേക്ക് കൊടുത്തു. ഒരാൾ ഓരോന്നും എടുത്ത് മറ്റുള്ളവ൪ക്ക് കൂടി കൊടുത്തു.

ഓരോന്നായി എല്ലാവരും നോക്കിക്കൊണ്ടിരിക്കെ തന്റെ ക്ലാസിക്കൽ ഡാൻസ് പഠിച്ച സർട്ടിഫിക്കറ്റ് നോക്കി ഒരു ചെറുപ്പക്കാരനായ സ൪ ചിരിക്കുന്നതു കണ്ടു. അയാൾ ചോദിച്ചു:

ഈ ക്ലാസിക്കൽ ഡാൻസ് പഠിച്ചതും എംബിഎ പഠിച്ചതുമൊക്കെ ഒരുപോലെ യൂസ്ഫുൾ ആണെന്ന് തോന്നിയിട്ടുണ്ടോ?

യേസ്, തീർച്ചയായും.

എങ്ങനെ?

ഓരോന്നിനും അതിന്റേതായ ഗുണമുണ്ടല്ലോ?

എന്താണ് നീ പറഞ്ഞുവരുന്നത്?

ഏത് ജോലി ചെയ്യുമ്പോഴും നമ്മൾ പഠിച്ച വിദ്യകളൊക്കെ നമ്മെ സഹായിക്കാൻ കൂടെയുണ്ടാവും.

അതുശരി.. മനസ്സെത്തുന്നിടത്ത് കണ്ണും കണ്ണെത്തുന്നിടത്ത് കൈയും കൈയെത്തുന്നിടത്ത് ഭാവവും ഭാവമുള്ളിടത്ത് താളവുംnതാളമുള്ളിടത്ത് കാലുകളും… അങ്ങനെ എന്തൊക്കെയോ ഇല്ലേ.. ഞാൻ ചോദിക്കട്ടെ, ഇത് ഏത് ജോലിയിലും അപ്ലൈ ചെയ്യുന്നത് എങ്ങനെയാണ്? ഉദാഹരണത്തിന് നിങ്ങൾ ഒരു ഹോട്ടൽ ബോയിയായി ജോലി ചെയ്യുന്നു എങ്കിൽ?

ഹോട്ടലിൽ ഒരു കസ്റ്റമ൪ കയറിവരുമ്പോൾ തന്നെ ‘മനസ്സ്’ അവിടെ എത്തണം, മേശ ക്ലീൻ ചെയ്തിട്ടുണ്ടോ എന്ന് (കണ്ണ്) നോക്കണം,‌ ആദ്യം തന്നെ കുടിക്കാൻ വെള്ളം കൊടുക്കണം,‌ പിറകേ മെനുകാ൪ഡ് കൊടുക്കണം, അവ൪ പറയുന്ന ഡിഷസ് എഴുതിയെടുക്കണം, കിച്ചണിൽ പോയി അവ എടുത്ത് സെ൪വ് ചെയ്യണം, കൂടുതൽ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് നോക്കണം,‌ ബിൽ കൊടുക്കണം,‌ അവ൪ തരുന്ന പണം കാഷ്കൌണ്ടറിൽ കൊടുത്ത് ബാക്കി കൊടുക്കണം,‌ടിപ്പ് തരുമ്പോൾ നന്ദിപൂ൪വ്വം നിരസിക്കണം..

അത്രയും പറഞ്ഞപ്പോൾ മറ്റുള്ളവരും സാകൂതം അവനെ നോക്കി. അയാൾ ചോദിച്ചു:

എന്തുകൊണ്ടാണ് ടിപ്പ് വാങ്ങാത്തത്?

ഞാൻ ചെയ്യുന്ന ജോലിക്ക് എനിക്ക് ശമ്പളം കിട്ടുമല്ലോ. മറ്റുള്ളവരിൽ നിന്നും അനധികൃതമായി ഒന്നും വാങ്ങുന്നത് എനിക്കിഷ്ടമല്ല.

ശരി, ഇനി വീടുകളിൽ നടന്നു വില്പന നടത്തുന്ന ഒരു സെയിൽസ് എക്സിക്യൂട്ടീവ് ആണെങ്കിൽ ഈ ഗുണങ്ങളൊക്കെ എങ്ങനെ പ്രയോജനപ്പെടും?

ഒരു വീടിന്റെ മുറ്റത്ത് കയറുന്നതിനു മുമ്പ് അവിടെ നായയുണ്ടോ, കൂട്ടിലാണോ എന്ന് ചിന്തിക്കുകയും (മനസ്സ്), നോക്കി ( കണ്ണ്) ഉറപ്പുവരുത്തുകയും വേണം. വീടിന്റെ മൊത്തത്തിലുള്ള ലുക്ക് നോക്കി താൻ വിൽക്കാൻ പോകുന്ന സാധനങ്ങൾ അവിടെ ജീവിക്കുന്ന ആളുകൾക്ക് ആവശ്യമായതു തന്നെയാണോ എന്ന് ചിന്തിക്കുക.

എന്നുവെച്ചാൽ?

പുറത്തെ ഇറയത്ത് ഇടുന്ന ബാംബൂ ക൪ട്ടൻ വിൽക്കാനാണ് ഞാൻ പോകുന്ന തെങ്കിൽ ഇറയമേയില്ലാത്ത ഒരു വീടാണെങ്കിൽ, അകത്തെ ജനലിലും ഇടാമെന്നു വേണം പറയാൻ..

എന്നിട്ട്..?

കോളിംഗ് ബെല്ലടിച്ച് ആരെങ്കിലും വരുന്നതിനുള്ളിൽ പരിസരം വീക്ഷിക്കുക.

എന്തിന്?

ഉദാഹരണത്തിന് ഞാൻ ചെരിപ്പ് വിൽക്കാനാണ് പോയതെങ്കിൽ പൊട്ടിയ ചെരുപ്പോ തേഞ്ഞു പൊട്ടാറായ ചെരുപ്പോ ഉണ്ടോന്നു നോക്കുക.. ഏതൊരു കാഴ്ചയും നമ്മുടെ വില്പനയെ സഹായിച്ചേക്കാം.

ഓകെ..

വരുന്നവ൪ വൃത്തിയോടെയും ഭംഗിയോടെയുമാണോ വരുന്നത്, അതോ അലസമായ വേഷത്തിലാണോ എന്ന് നോക്കണം..

അതെന്തിനാ?

ജോലിത്തിരക്കിനിടയിൽ ആണെങ്കിൽ അവരുടെ വേഷം മുഷിഞ്ഞിരിക്കും. ജോലിയൊക്കെ കഴിഞ്ഞു കുളിച്ചു വിശ്രമിക്കുമ്പോഴായിരിക്കും അവ൪ക്ക് നമ്മളെ കേൾക്കാൻ സമയമുണ്ടാവുക..

ശരി..

അവരെ ഇംപ്രസ് ചെയ്തു സംസാരിക്കാൻ ശ്രമിക്കുകയും സാധനം വിൽക്കുകയും ചെയ്യുക,‌ നന്ദി പറയുക.

നിങ്ങൾ എന്തിനാണ് എംബിഎ പഠിച്ചത്? ഒരു ഡാൻസ് ടീച്ച൪ ആയാൽ പോരെ?

എംബിഎ പഠിച്ചാൽ ഡാൻസ് പഠിപ്പിക്കാനും ഉപകാരമായാലോ എന്ന് കരുതിയാണ്.

അതെങ്ങനെ? എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു.

ഞാനൊരു ഡാൻസ് സ്കൂൾ തുടങ്ങിയാൽ, അവിടെ കുട്ടികൾ കൂടുതൽ ആയാൽ, കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങിയാൽ,‌പല ദൂരസ്ഥലങ്ങളിൽ നിന്നും പഠിക്കാൻ വരുന്നവർക്ക് താമസസ്ഥലം കണ്ടെത്തേണ്ടിവന്നാൽ, കൂടുതൽ ടീച്ചേ൪സിനെ വെക്കേണ്ടിവന്നാൽ,‌ അവ൪ക്കൊക്കെ ശമ്പളം കൊടുക്കുമ്പോൾ ടാക്സ് അടക്കേണ്ടിവന്നാൽ, വലിയ പണമിടപാടുകൾ നടത്തേണ്ടിവന്നാൽ, അങ്ങനെയങ്ങനെ… ബിസിനസ്സ് മാനേജ് ചെയ്യാൻ പഠിച്ച ഒരാൾക്ക് ഡാൻസ് സ്കൂൾ തുടങ്ങുന്നതും എളുപ്പമാകാതിരിക്കുമോ..

ഷുവ൪, യു ആ൪ അപ്പോയിന്റഡ്..

ചെയ൪മാന്റെ വാക്കുകൾ കേട്ട് പാനലിലെ ആദ്യത്തെ ചോദ്യക൪ത്താവ് ഞെട്ടി. ചെയർമാൻ അവന്റെ എംബിഎയുടെ മാ൪ക്ക്ലിസ്റ്റ് അയാളുടെ നേർക്ക് നീട്ടി.

നല്ല മാ൪ക്കുണ്ട്.. തീർച്ചയായും നമ്മുടെ കമ്പനിയിൽ ഇവനൊരു മുതൽക്കൂട്ടാകും..

അയാളുടെ മനോഗതം അല്പം ഉറക്കെയായി.

അതുകേൾക്കെ പുഞ്ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞ് അവൻ എഴുന്നേറ്റ് പോയി.

അയാൾ ചെയ൪മാനോട് ചോദിച്ചു:

സ൪ എങ്ങനെ ഇത്ര പെട്ടെന്ന് തീരുമാനമെടുത്തു?

അവന് വേണമെങ്കിൽ ഡാൻസ് പഠിച്ച കാര്യം ഇവിടെ പറയാതിരിക്കാമായിരുന്നു. ആ സർട്ടിഫിക്കറ്റ് കൊണ്ട് ഇവിടെ വല്യ കാര്യവുമില്ല. പക്ഷേ താൻ പഠിച്ച എല്ലാ കാര്യങ്ങളും ആവശ്യമുള്ളവയാണ്, ഉപയോഗപ്രദമാണ്, ഏതിനും വലുപ്പ ച്ചെറുപ്പങ്ങളില്ല, മഹത്വം കുറഞ്ഞതോ കൂടിയതോ അല്ല‌ എന്ന് തിരിച്ചറിയുന്ന മനസ്സ്, അതാണ് എനിക്ക് ആദ്യം ഇഷ്ടപ്പെട്ടത്.

ടിപ്പ് വാങ്ങില്ല ഹോട്ടൽ ബോയി ആയാൽ എന്ന ചിന്ത, എന്നെ വല്ലാതെ ആക൪ഷിച്ചു.

ഒരു വീട്ടിൽ കടന്നുചെല്ലുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന തിരിച്ചറിവ് എനിക്ക് മതിപ്പുളവാക്കി.

ഡാൻസ് സ്കൂൾ തുടങ്ങിയും ബിസിനസ്സ് ചെയ്യാമെന്ന അവന്റെ ഐഡിയ അപ്രീഷിയേറ്റ് ചെയ്യേണ്ടതാണ്.. പിന്നെയാ ആത്മവിശ്വാസം.. എല്ലാം തുറന്നുപറയാൻ കാണിച്ച ആ൪ജ്ജവം അതൊക്കെ നമ്മുടെ പുതിയ ഫേം അവന്റെ കീഴിൽ വലിയ നിലയിലെത്തിക്കാനുള്ള കഴിവുകളായി എനിക്ക് തോന്നി.
അവനെ നമുക്ക് വേണം..

Leave a Reply

Your email address will not be published. Required fields are marked *