അവർക്ക് ആൺമക്കൾ ഇല്ല.. ഉണ്ടായിരുന്ന ഒന്ന് എന്റെ അതെ പ്രായത്തിൽ ഉള്ളതായിരുന്നു.. അവനെ പ്രസവിച്ചപ്പോൾ തന്നെ അവർക്ക് നഷ്ട്ട പെടുകയും ചെയ്തിരുന്നു……..

എഴുത്ത്:-നൗഫു

“ആസി…

ഇന്ന് ഉപ്പാന്റെ മോൻ ഹോട്ടലീന്ന് കഴിച്ചോ…

ഉപ്പയും ഉമ്മയും ഓളേം കൊണ്ട് ഹോസ്പിറ്റലിൽ പോവാണ് ചെക്കപ്പിന്.”

“ബ്രഷ് എടുത്തു പല്ല് തേക്കാനായി അടുക്കള പുറത്തേക്ക് ഇറങ്ങുന്ന നേരത്തായിരുന്നു ഉപ്പ പെങ്ങളെ ഇന്ന് ചെക്കപ്പിന് കൊണ്ട് പോവാണെന്നും ഉച്ചക്കത്തെ ഭക്ഷണം ഹോട്ടലീന്ന് കഴിച്ചോളാനും പറയുന്നത്..

കൈയിൽ ഒരു നൂറിന്റെ നോട്ടും തന്നു…

ഞാൻ അതും ചുരുട്ടി പിടിച്ചു ഉമ്മയും ഉപ്പയും പെങ്ങളെയും കൊണ്ട് ഓട്ടോയിൽ കയറി പോകുന്നത് നോക്കി നിന്നു..”

“ഇപ്പൊ മാസത്തിൽ ഇത് പതിവുള്ളതാണ്.. വയറ്റിൽ ഉണ്ടായി പെങ്ങൾ വീട്ടിൽ നിൽക്കാൻ വന്നത് മുതൽ..

ഇന്നാണേൽ എനിക്ക് ജോലി ഇല്ല..

ഇന്നല്ല ഒരാഴ്ചയായി നല്ല മഴ പെയ്യുന്നത് കൊണ്ട് പണിക്കിറങ്ങാൻ സാധിച്ചിട്ടില്ല…

അതായിരിക്കാം ഉപ്പ ഈ ഇരുന്നൂർ രൂപ യുടെ നോട്ട് കൈയിൽ തന്നത്..ഞാൻ എന്റെ കൈ നിവർത്തി ആ നോട്ടിലേക് നോക്കി..

ജോലിക്ക് പോകാൻ തുടങ്ങിയതിൽ പിന്നെ ഉപ്പയോട് അഞ്ചു രൂപ ഇങ്ങോട്ട് ചോദിച്ചിട്ടില്ല.. അങ്ങോട്ട് കൊടുക്കു മെന്നല്ലാതെ…

കുറെ കാലത്തിനു ശേഷം ഉപ്പാന്റെ കൈയിൽ നിന്നും പൈസ കിട്ടിയത് കൊണ്ട് തന്നെ ഞാൻ ആ നോട്ട് നിവർത്തി അതിലേക്ക് തന്നെ കുറച്ചു നിമിഷം നോക്കി..

അതിലെ ഗാന്ധിയുടെ ഭാഗത്ത്‌ എന്റെ ഉപ്പാനെ കാണുന്നത് പോലെ ആ വൃദന്റെ മുഖം നിറഞ്ഞു.…

കൈകൾക്ക് വിറ വന്നു കണ്ണുകൾ നിറഞ്ഞു തുടങ്ങിയപ്പോൾ ആയിരുന്നു ഞാൻ ആ നോട്ടം മാറ്റിയത്..

ആ പൈസ എനിക്ക് നഷ്ടപ്പെടുത്താൻ കഴിയാത്ത പോലെ.. ഭദ്രമായെന്ന പോലെ പെയ്സിൽ വെച്ചു…”

‘വീട്ടിൽ എല്ലാ സാധനങ്ങളും ഉള്ളത് കൊണ്ട് തന്നെ അടുക്കളയിൽ ഒരു കൈ നോക്കാൻ തന്നെ ആയിരുന്നു എന്റെ തീരുമാനം…

പക്ഷെ എന്ത്‌ ഉണ്ടാകും എങ്ങനെ ഉണ്ടാകും..ഒന്നും അറിയില്ല.. ഒരു ചായന്റെ വെള്ളം ഉണ്ടാക്കാൻ അറിയാം..

നോട് ദി പോയിന്റ്.. ചായയല്ല…ചായന്റെ വെള്ളം…

ഏതായാലും സമയം പതിനൊന്നു മണിയോട് അടുത്തത് കൊണ്ട് തന്നെ ഉമ്മ ഉണ്ടാക്കിയ വെള്ളപ്പവും സ്റ്റൂ വും കഴിച്ചു താൽകാലിക വിശപ്പിനെ അടക്കി..

ഇത്തിരി നേരം ഇനിസ്റ്റ യിൽ റീൽസ് കണ്ടു കുറച്ചു കഴിഞ്ഞു ഉച്ചക്കത്തേക്കുള്ള ഫുഡ്‌ ഉണ്ടാക്കാ മെന്ന് കരുതിയ ഞാൻ റീൽസിൽ നിന്നും തല എടുക്കുന്നത് തന്നെ രണ്ട് മണിയോട് അടുത്തപ്പോൾ ആയിരുന്നു..

അതും വയറു കത്തിയിട്ട്..”

“ നേരത്തെ ഉപ്പയുടെ വിയർപ്പ് കണ്ടപ്പോൾ എടുത്ത തീരുമാനം ചവറ്റു കൊട്ടയിലെക് എറിഞ്ഞു അങ്ങാടിയിലേക് പോകണോ.. അതെല്ലേൽ വിശന്നു പൊരിഞ്ഞു ചോറും കറിയും ഉണ്ടാക്കണോ..

അവസാനം എന്റെ ഉപ്പ തന്നെ വിജയിച്ചു.. ഒരു ചോറും ഓംലെറ്റും മാത്രം ഉണ്ടാകാമെന്ന തീരുമാനത്തിൽ ഞാൻ എത്തി..”

“അടുക്കളയിൽ കയറി ഒരാൾക്കു എത്ര അറിവേണമെന്ന് യൂട്ടൂബ് ചേച്ചിയോട് ചോദിച്ചു അരി എടുക്കാനായി ചാക്കിലേക്ക് കൈ ഇടുമ്പോൾ ആയിരുന്നു പുറത്തു ആരോ ബെല്ലടിക്കുന്നതായി കേട്ടത്..

പടച്ചോനെ അവരിങ് എത്തിയോ എന്നറിയാതെ ഞാൻ പെട്ടന്ന് പോയി വാതിൽ തുറന്നതും അയൽ പക്കത്തെ രമ്യ ചേച്ചിയുടെ മകൾ ആര്യ ആയിരുന്നു അത്..”

“എന്താ മോളൂസേ..”

ഞാൻ അവളോട് ചോദിച്ചു..

“അമ്മ ഇക്കയോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..”

അവൾ എന്നോട് പറഞ്ഞു..

“അമ്മേ..

എന്തിന്..”

ഞാൻ അവളോട് വീണ്ടും ചോദിച്ചു..

“ആ എനിക്കറിയൂല… ഞാൻ കളിക്കാൻ പോവാണ്…”

അവൾ അതും പറഞ്ഞു അവിടെ നിന്നും ഓടി..

“ഇനി എന്തേലും സാധനം വാങ്ങിച് കൊടുക്കാൻ അങ്ങാടിയിലൊ മറ്റോ പോകാൻ ആയിരിക്കുമോ എന്നറിയാതെ ഭക്ഷണം ഉണ്ടാക്കൽ പരിവാടി തല്ക്കാലം ഫുൾ സ്റ്റോപ്പിട്ട്.. അങ്ങാടിയിൽ നിന്നും ബിരിയാണി തന്നെ കഴിക്കാമെന്ന തീരുമാനത്തോടെ ഞാൻ വീട് പൂട്ടി രമ്യ ചേച്ചിയുടെ വീട്ടിലേക്കു നടന്നു..

ഇടക് എന്തേലും വാങ്ങി കൊടുക്കാൻ ഞാൻ പോകാറുള്ളതാണ്..

അവർക്ക് ആൺമക്കൾ ഇല്ല.. ഉണ്ടായിരുന്ന ഒന്ന് എന്റെ അതെ പ്രായത്തിൽ ഉള്ളതായിരുന്നു.. അവനെ പ്രസവിച്ചപ്പോൾ തന്നെ അവർക്ക് നഷ്ട്ട പെടുകയും ചെയ്തിരുന്നു..”

“രമ്യേച്ചി…”

ഞാൻ മുറ്റത്തേക് എത്തിയതും അവരെ വിളിച്ചു..

“ആ…

ആസിഫെ നീ വന്നോ..

വാടാ.. കയറി ഇരിക്ക്..”

അവർ എന്നെ അകത്തേക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു..

“എന്താ ഏച്ചി വിളിപ്പിച്ചത്.. അങ്ങാടിയിൽ പോകാൻ ആണോ..”

ഞാൻ അവരോട് ചോദിച്ചു..

അവർ ഒന്ന് ചിരിച്ചു.. മനോഹരമായി തന്നെ..

എന്നിട്ട് പറഞ്ഞു..

“നിന്നെ അങ്ങാടിയിൽ പോകാൻ മാത്രം വിളിക്കാൻ പറ്റു എന്നുണ്ടോ…

നീ വാ അകത്തേക് കയറ്..”

അവർ വീണ്ടും എന്നെ അകത്തേക് ക്ഷണിച്ചപ്പോൾ ഞാൻ ആ വീടിനു ഉള്ളിലേക്കു കയറി..

ഹാളിൽ എത്തിയതും ഞാൻ ഒന്ന് സ്റ്റക്ക് ആയി നിന്നു..

അവിടെ ഭക്ഷണം കഴിക്കുന്ന ടേബിളിൽ ചോറും കറിയും മീൻ പൊരിച്ചതും പപ്പടവും അച്ചാറും അങ്ങനെ വിഭവസമൃതമായ ഒരു കൂട്ടം ഭക്ഷണ സാധനങ്ങൾ ഒരേ പാത്രത്തിൽ എന്ന പോലെ നിരത്തി വെച്ചിട്ടുണ്ടായിരുന്നു..

“വാടാ വന്നിരിക്ക്…

ഉമ്മ നാസിയെയും കൊണ്ട് രാവിലെ ഹോസ്പിറ്റലിൽ പോയത് ഞാൻ കണ്ടിരുന്നു..”

ഏച്ചി എന്നെ ആ ടേബിളിലേക്കു ക്ഷണിച്ചു ..

ഞാൻ അവിടുന്ന് അനങ്ങാൻ കഴിയാതെ നിന്നപ്പോൾ അവർ വീണ്ടും പറഞ്ഞു..

“വന്നിരിക്കെടെ ചെക്കാ…നിന്ന് സ്വപ്നം കാണാതെ.. “

അതിലൊരു ശാസനയും ഭീഷണിയും ഉണ്ടായിരുന്നു..

ഞാൻ ആ ടേബിളിൽ വന്നിരുന്നു..
അവർ തന്നെ എനിക്ക് ചോറും കൂട്ടാനും വിളമ്പി..

“നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല.

പണ്ട് മോൻ നടക്കാൻ തുടങ്ങിയ കാലത്ത് നിന്റെ ഉമ്മ നിനക്ക് ഭക്ഷണം കഴിക്കാൻ തരുമ്പോൾ അവിടുന്ന് അത് കഴിക്കാതെ നീ ഇങ്ങോട്ട് ആയിരുന്നു മണ്ടി വരാറുള്ളത്..

എന്നിട്ട് ഞാൻ കഴിക്കുന്നതിൽ നിന്നു നീയും കഴിക്കും.. അതും എന്റെ റേഷനരി ചോറ്..

ഇവിടുത്തെ അച്ഛന്റെ കൂടെയേ നീ ഇരിക്കൂ… എന്നാലും ഞാൻ വാരി തരണം നിനക്ക്…

അന്നെന്നെ അമ്മേ എന്നായിരുന്നു മോൻ വിളിച്ചിരുന്നത്..”

അവർ എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ അവരുടെ കണ്ണിലേക്കു തന്നെ നോക്കി

“ഇപ്പൊ വലിയ കുട്ടി ആയില്ലേ…എന്റെ മോൻ..”

ഏച്ചി എന്റെ തലയിൽ തലോടി എന്നോണം പറഞ്ഞതും..

ഒരുപാട് വർഷങ്ങൾ പുറകിലേക് പോയത് പോലെ എന്റെ കണ്ണുകൾ നിറഞ്ഞു ഒരു തുള്ളി കണ്ണുനീർ മുന്നിലുള്ള പ്ളേറ്റിലേക് വീണു..

“ അയ്യേ… എന്റെ മോൻ കരയാണോ..

അമ്മ വെറുതെ പറഞ്ഞതല്ലോ…”

എന്നും പറഞ്ഞു അവർ ചോറ് ഒന്ന് കുഴച്ചു ഒരു പിടിയാക്കി എടുത്തു എന്റെ നേരെ നീട്ടി…

അറിയാതെ എന്നോണം അവർ നീട്ടിയതും ഞാൻ വായ തുറന്നു… കഴിക്കാൻ തുടങ്ങി..

അത് കണ്ടതും ഏച്ചിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

ബൈ

.. ❤️

Leave a Reply

Your email address will not be published. Required fields are marked *