Story written by Fackrudheen Ali Ahammad
ക*ഞ്ചാവ് കേസിൽ അവളെ പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷം
ഇന്നാണ് കാണുന്നത്.
അന്ന് പത്രങ്ങളിൽ അത് വലിയ പ്രാധാന്യമുള്ള വാർത്തയായിരുന്നു
ക*ഞ്ചാവ് കടത്തിയതിന് കോളേജ് വിദ്യാർഥിനി പിടിയിൽ എന്നതായിരുന്നു തലക്കെട്ട്.
കാറിനു മുന്നിലേക്ക് ഒരു സ്ത്രീ കൈ നീട്ടുന്നത് കണ്ടപ്പോൾ അത് അവൾ ആയിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല.
ചായക്കൂട്ടുകൾ നിറഞ്ഞ എൻറെ ഓർമ്മകളിൽ അവളുടെ രൂപം ഇങ്ങനെ ആയിരുന്നില്ല.
വർഷങ്ങൾക്കു മുമ്പ് കോളേജ് ക്യാമ്പസിലേക്ക്, കാറിൽ വന്നു പോയിക്കൊണ്ടിരുന്ന വൾ
ഫാഷൻ ഭ്രമം തലയ്ക്കു പിടിച്ച്,പുതിയ പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ച്.. ക്യാംപസിൽ ഒരു ചിത്രശലഭം കണക്കെ, പറന്നു നടന്നവൾ.
ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച തന്നെ തോൽപ്പിക്കാൻ വേണ്ടി, തന്നെ പെണ്ണുകേസിൽ കുടുക്കി നാണം കെടുത്തിയ വൾ
ആ വാർത്ത പ്രചരിപ്പി ച്ചു, തന്നെ തറപറ്റിച്ച് ജയിച്ചു കയറിയ വൾ.
കാലം ഒരു ഒഴുക്കാണ് അതിൽ ഒഴുകി പോകാത്ത മാലിന്യങ്ങൾ ഇല്ല.
ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..
“നിന്നെ കണ്ടിട്ട് എനിക്ക് മനസ്സിലായ തെ യില്ല..”ബിജു അത് പറഞ്ഞിട്ട്
കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങി.
പക്ഷേ എനിക്ക് മനസ്സിലായി.. അവൾ അതും പറഞ്ഞ് കാറിൻറെ ഡോർ തുറന്നുകൊടുത്തു.
ഇറങ്ങടാ ഇതാണ് എൻറെ വീട്..
മുള്ളുവേലി,
പട്ടിക കഷണങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഗേറ്റ്.. ഒരു കയർ കൊണ്ട് കെട്ടി വച്ചത്, അഴിച്ചുമാറ്റി അവൾ അകത്തേക്ക് ക്ഷണിച്ചു
തെങ്ങിൻറെ ഓല മടഞ്ഞ പട്ട കൊണ്ട്വീ ടിൻറെ മുൻവശത്ത്.. ഒരു ചായ്പ്പ്അ തിൽ കാലൊടിഞ്ഞ കസേര.ചൂടി കയർ കൊണ്ട് കെട്ടിവച്ചിരിക്കുന്നു.
കുമ്മായം അടർന്നുവീണ മൺ ചുമരുകൾ.. ഇടുങ്ങിയ വരാന്തയിലേക്ക് കയറി ഇരുന്നു..
എത്രയൊക്കെ ആണെങ്കിലും ഒരുകാലത്ത് എൻറെ സഹപാഠിയായിരുന്നു..
അവളുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങൾ.തന്നെ മുറിപ്പെടുത്തി..
കട്ടൻ ചായയുമായി വന്ന അവളോട്ത ന്നെ ചോദിച്ചു!!
എന്താടി ഇത് ?
അവൾ ചിരിച്ചു കൊണ്ട് മറുപടി നൽകി
ഇങ്ങനെയും ജീവിക്കാൻ പറ്റും..
അല്ല; ഇങ്ങനെ യേ ജീവിക്കാൻ പറ്റൂ..
ചളിയിൽ വീണ പെണ്ണിനെ എഴുന്നേറ്റ് ഓടാൻ പോയിട്ട്.. എഴുന്നേറ്റ് നിൽക്കാൻ പോലും നമ്മുടെ സമൂഹം സമ്മതിക്കില്ല..
ഉള്ളിലെവിടെയോ അവളുടെ വാക്കുകൾ ചെന്ന് തറഞ്ഞു
അത് പോകട്ടെ നീ എന്താ ഇവിടെ?.ജെസി ബിജുവിനോട് ചോദിച്ചു
എനിക്ക് കോൺട്രാക്ട് പണിയാണ്.. ഇവിടെ അടുത്ത് ഒരു കനാൽ വർക്ക് കിട്ടിയിട്ടുണ്ട് അത് നോക്കാൻ വേണ്ടി വന്നതാണ്..
അവിടെ നിന്നും മടങ്ങുമ്പോൾ വല്ലാത്ത വിഷമം ഉണ്ടായിരുന്നു
അവൾ ജയിലിൽനിന്ന് പുറത്തിറങ്ങുമ്പോഴേക്കും അച്ഛനും അമ്മയും ആത്മഹ*ത്യ ചെയ്തു വത്രേ!! സ്വത്തുക്കളെല്ലാം ബന്ധുക്കൾ വീതം വെച്ചെടുത്തു. എല്ലായിടത്തു നിന്നും ഇവൾ ആട്ടിയിറക്ക പെട്ടു.
അവളുടെ നല്ല കാലത്ത്, ബന്ധു ഒന്നുമല്ലെങ്കിലും വീട്ടിൽ ഇടയ്ക്ക്.. പഴയ തുണികൾ ക്കോ ഒരു നേരത്തെ ആഹാരത്തിനോ വേണ്ടി വന്നുകൊണ്ടിരുന്ന ഒരു തള്ള
ഉണ്ടായിരുന്നു വത്രെ, മക്കളില്ലാത്ത അവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്..
അവരുടെ വീട്ടിലാണ് അവൾ ഇപ്പോൾ താമസിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് അവരും. മരിച്ചുപോയി.
തുച്ഛമായ വരുമാനത്തിൽ എവിടെ യൊ ഇവൾ ജോലി ചെയ്യുന്നു
“കാലിൽ പറ്റിപ്പിടിച്ച മണ്ണ് പോലെ തൂത്തു കളയുന്ന വരെയായിരിക്കും ഒരുപക്ഷേ നാളെ നമുക്ക് ഉപ കരിക്കാൻ വേണ്ടി കരുതി വയ്ക്കുക” അത് കാലത്തിൻറെ ഒരു കുസൃതിയാണ് അവൾ പറഞ്ഞു.
പിന്നീട് പലതവണ ഞാൻ അവിടെ പോയിട്ടുണ്ടെങ്കിലും ദാരിദ്ര്യത്തി ന്റെ കനലിൽ വെന്തുരുകി യവൾ ഔദാര്യങ്ങൾ ഒന്നും സ്വീകരിച്ചില്ല
പക്ഷേ അധികാരമോഹം അവളിൽ അപ്പോഴും ബാക്കി കിടപ്പുണ്ടായിരുന്നു.
അവളുടെ നിരപരാധിത്വം സമൂഹത്തിനുമുന്നിൽ വിളിച്ചുപറയാനും, കാലിടറി വീണ് പോയവൾക്ക്, ഈ സമൂഹത്തിൽ മുന്നേറാൻ കഴിയുമെന്ന് സ്വയം ബോധ്യ പ്പെടുത്താനും വേണ്ടിയായിരുന്നു അത്.
അതിനാണ്, “അവൾക്ക് ആശ്രയം വേണ്ടത് “
അല്ലാതെ രാത്രി പകലുകളെ തള്ളിനീക്കാൻ അല്ല.
എനിക്ക് അവളെ സഹായിക്കാൻ കഴിയും..
ഞാൻ ഇപ്പോഴും പാർട്ടി പ്രവർത്തകൻ ആണ്. എൻറെ കോൺട്രാക്ട് പണിയും രാഷ്ട്രീയപ്രവർത്തനവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്.. ഞാൻ കൊടുക്കുന്ന സംഭാവനകൾക്ക്, ഒരു വിലയുണ്ട്എ ൻറെ അഭിപ്രായങ്ങൾക്കു എൻറെ പാർട്ടിയിൽ കിട്ടുന്ന സ്വീകാര്യതയാണ് ആ വില.
ഇത്തവണ ഇവിടെ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വനിതാസംവരണം ആണ്. നീ മത്സരിക്കണമെന്ന് അവളോട് പറഞ്ഞപ്പോൾ.. ആദ്യം മടിച്ചു..
നഷ്ടപ്പെട്ട തൊക്കെ തിരിച്ചു പിടിക്കണ്ടേ?
അതിനുള്ള ആദ്യത്തെ ചവിട്ടുപടിയായി കരുതിയാൽ മതി..
നീ ജയിച്ചു കയറിയാൽ ഒരു കരാറുകാരൻ എന്ന നിലയ്ക്ക് എനിക്കും നിന്നെ കൊണ്ട് ചില ഉപകാരങ്ങൾ ഉണ്ടാ വും..
ഇവിടെ ആരെ നിർത്തിയാലും ജയിക്കും, പിന്നെ ജയിക്കാനുള്ള വഴികൾ.. നിനക്ക് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ.?
അത് പറഞ്ഞ് ഞാൻ ചിരിച്ചു.. പഴയ സംഭവങ്ങളായിരുന്നു എൻറെ മനസ്സിൽ..
ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഞാൻ വിജയമുറപ്പിച്ച് ഇരുന്നതാണ്..
ആ സമയത്താണ് എൻറെ ക്ലാസ്സിലെ തന്നെ , ഒരു പെൺകുട്ടിയുടെ ബാഗിൽ
എൻറെ കൈയ്യക്ഷരത്തിൽ.. ഒരു കത്ത്.. (പ്രണയാഭ്യർത്ഥന) കണ്ടെടുക്കുന്നത്..
അവൾക്കുവേണ്ടി തന്നോട് രോഷാകുലയായി സംസാരിച്ചത്..
ജെസ്സി ആയിരുന്നു ..
ഞാനത് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും..തെളിവുകൾക്ക് മുന്നിൽ എൻറെ ശബ്ദം ദുർബലമായി പോയി.. എനിക്ക് വോട്ട് ചെയ്യേണ്ട വരെ യെല്ലാം സാക്ഷിയാക്കി അവൾ കത്തി കയറുകയായിരുന്നു..
ആകെ നാണംകെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ..
പിന്നീടുള്ള ചരടുവലികൾ ക്ക് ചുക്കാൻ പിടിച്ചത്.. ജെസ്സി ആയിരുന്നു..
കള്ളനെ കൈയ്യോടെ പിടിച്ച ആവേശമായിരുന്നു അവൾക്ക് . ആ ഒരൊറ്റ സംഭവം കൊണ്ട് അതുവരെ ഉണ്ടായിരുന്ന മുഴുവൻ ഇമേജും കാറ്റിൽ പറന്നുപോയി..
അങ്ങനെയാണ് എന്നെ മറികടന്ന് ഇവൾ ജയിച്ചു കയറിയത്
പിന്നീട് മനസ്സിലായി ആ കത്തിന് പിന്നിലും ഇവളുടെ വെളുത്ത കരങ്ങൾ ആണെന്ന്.
അതെല്ലാം, പഴയ കഥ
പാർട്ടിയിൽ എനിക്കുള്ള സ്വാധീനമുപയോഗിച്ച് ജെസ്സിയെ മത്സരിപ്പിച്ചു, പണമിറക്കി, പ്രചരണം ശക്തമാക്കി. അവളുടെ കഴിഞ്ഞ കാലം വോട്ടാക്കി മാറ്റാൻ.. കുറെ ലൈവ് കൾ വേണ്ടിവന്നു. ഒടുവിൽ അവൾ ജയിച്ചു, അവളെ തന്നെ
പ്രസിഡണ്ട് സ്ഥാനത്തേക്ക് അവരോധിക്കാനും. തനിക്ക് കഴിഞ്ഞു.
കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൾ പാർട്ടിയിൽ ഒരു ശക്തിയായി വളർന്നു
എൻറെ ബിനാമിയാണ് അവളെന്ന ആക്ഷേപവുമുണ്ട്.
അതെന്തുമാകട്ടെ,
അവൾക്ക് നഷ്ടപ്പെട്ടതെല്ലാം, പ്രതികാരബുദ്ധിയോടെ അവൾ തിരിച്ചു പിടിച്ചു..
എന്നെ ചതിച്ചു നാണംകെടുത്തി യവൾക്ക് വേണ്ടി.. ഞാനെന്തിന് ഇത്ര കഷ്ടപ്പെടണം.. എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്..?
ഒന്ന് പശ്ചാത്താപവും രണ്ട് ഒരു ഉപകാരസ്മരണ യുമാണ്.
അവളുടെ കാറിൽ ആരുമറിയാതെ കഞ്ചാവു സൂക്ഷിച്ചത് ബിജു എന്ന ഈ ഞാനായിരുന്നു.
പോലീസിന് ഇൻഫോം ചെയ്തതും ഞാനായിരുന്നു..
അത് അന്നത്തെ എൻറെ പ്രതികാരം..
ഇവൾ ആരുടെ ബാഗിൽ ആണോ കത്ത്.. കൊണ്ടിട്ടത്.. ആ ശാലീന സുന്ദരി ആണ് ഇന്ന് എൻറെ ഭാര്യ..
അന്നത്തെ ആ സംഭവത്തിന് ശേഷം സാധുവായ,, അവൾ കരയും എന്നാണ് ഞാൻ കരുതിയത്പ ക്ഷേ ആരും കാണാതെ തന്നെ നോക്കി പുഞ്ചിരിക്കുക ആയിരുന്നു..
പിന്നീട് ആ പുഞ്ചിരി എൻറെ സ്വന്തമാവുകയായിരുന്നു.
അതാണ് ഉപകാരസ്മരണ അതിന് നിമിത്തമായ വളോടുള്ള ഉപകാരസ്മരണ.
(കഥയും കഥാപാത്രങ്ങളും സംഭവങ്ങളു സാങ്കൽപ്പികം മാത്രം)

