എഴുത്ത്:- നൗഫു ചാലിയം
“ഉമ്മാ…
സൈക്കിൾ എടുതോട്ടെ..
കടയിലേക് പോകാൻ……”
ഒരു ബിസ്കറ്റ് പേക് വാങ്ങിക്കാനായി ഇരുപതു രൂപയും കൊടുത്ത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള കടയിലേക്ക് പോകാനായി പറഞ്ഞപ്പോൾ ആയിരുന്നു മോൻ സൈക്കിൾ എടുത്തോട്ടെ എന്ന് ചോദിച്ചത്…
“ നടന്നു പോയാൽ മതി…ഇത്തിരി യല്ലേ നടക്കാൻ ഉള്ളു…
സൈക്കിളും എടുത്തു പോയാൽ നിന്നെ ഇന്ന് ഞാനിനി കാണില്ല…
മര്യാദക്ക് നടന്നു പോയി ബിസ്കറ്റും വാങ്ങി പെട്ടന്ന് വാ…”..
“ഞാൻ അവനെ ഓടിക്കാൻ നോക്കികൊണ്ട് പറഞ്ഞെങ്കിലും ഉപ്പുപ്പാക് എന്തോ വാങ്ങിക്കാൻ ഉണ്ടെന്ന് പറഞ്ഞു അവൻ വീണ്ടും വീട്ടിലേക് കയറിയിട്ടാണ് ബിസ്കറ്റ് വാങ്ങിക്കാനായി ഇറങ്ങിയത്…”
“ഒന്ന് ന്ന് പറഞ്ഞാൽ രണ്ട് എന്ന് കേൾക്കുന്നവനാണ്…എങ്ങനെ പോയാലും എന്നും എന്റെ കയ്യിൽ നിന്നും ഒരടി കിട്ടാതെ ഉറക്കം വരത്തെ ഇല്ല…”
“മോൻ പുറത്തേക് പോയത് മുതൽ മോള് വാതിൽ പടിയിൽ എന്ന പോലെ പുറത്തേക് തന്നെ നോക്കി ഇരിപ്പുണ്ട്…
അവന്റെ ഫോൺ ആണേൽ അവളുടെ കയ്യിൽ ആണ്… അതിൽ ആണേൽ നെറ്റും ഇല്ലാത്തത് കൊണ്ട് പാവം ഇക്കാക്ക വരുമ്പോൾ കളിക്കാമല്ലേ എന്ന് കരുതിയായിരുന്നു ഇരുന്നത്…”
“മോൾക് ഒരു ഗ്ലാസ് വെള്ളവും എടുത്തു പുറത്തേക് വന്ന സമയത്താണ് ഒരു ഓട്ടോ മുറ്റത്തേക് കയറുന്നത് ഞാൻ കണ്ടത്…
ആരാപ്പ വിരുന്ന് കാർ…മോൻ വന്നാൽ ഇനിയും ഓടിക്കേണ്ടി വരുമല്ലേ എന്ന് കരുതി ആരാണ് അതിൽ നിന്നും ഇറങ്ങുന്നതെന്ന് ഉറ്റു നോക്കി നിൽക്കുന്ന സമയത്താണ് എന്റെ മോനെ പോലെ യുള്ള ഒരു ആൺകുട്ടി ആ ഓട്ടോയിൽ നിന്നും ഇറങ്ങിയത്…”
“ഇക്കാക്ക വന്നേ…
എന്നും പറഞ്ഞു മോളൂസ് ചാടി കളിച്ചപ്പോയാണ് എനിക്ക് ബോധം വന്നത്…അതെന്റെ മോൻ തന്നെ ആണല്ലോ റബ്ബേ..
ഇവനെന്താ ഓട്ടോയിൽ…”
“അവൻ ഓട്ടോയിൽ നിന്നും ഇറങ്ങി ഡ്രൈവറോട് എന്തോ പറഞ്ഞു നേരെ വീട്ടിലേക് കയറി വന്നു കൊണ്ട് എന്നോട് പറഞ്ഞു ഉമ്മാ ഒരു മുപ്പതു രൂപ എടുക്കി ഓട്ടോക് കൊടുക്കാൻ ആണെന്ന്…”
“നീ എന്തിനാ ഓട്ടോയിൽ വന്നതെന്ന് ചോദിക്കാൻ പോലും സാവകാശം തരാതെ ഓട്ടോ ഓടിക്കുന്നവൻ ഹോൺ അടിക്കാനും തുടങ്ങിയത് കൊണ്ട് വേഗം റൂമിലേക്കു പോയി മുപ്പതു രൂപ എടുത്തു വന്നു ഓട്ടോക് കൊടുത്തു..
ഞാൻ അവനെ നോക്കിയപ്പോൾ അവൻ ബിസ്കറ്റ് പൊട്ടിച്ചു മോൾക് കൊടുക്കുന്നു…
ഫോണിൽ ആണേൽ ഏതോ വീഡിയോയും കാണുന്നുണ്ട്..
അപ്പൊ ഇവൻ നെറ്റും കയറ്റിയോ…”
“ടാ ഇതിന് എവിടുന്നാ പൈസ…”.
“ഉപ്പുപ്പ തന്നു…”
അവൻ ഉടനെ തന്നെ പറഞ്ഞു…
“അതിനായിരുന്നു അല്ലെ ഉപ്പുപ്പാക് എന്തോ വാങ്ങിക്കാൻ ഉണ്ടെന്ന് പറഞ്ഞു ഉള്ളിലേക്കു കയറി പോയത്.
ഇനി അതിൽ കളിച്ചു നെറ്റ് മുഴുവൻ തീർക്കേണ്ട എന്നും പറഞ്ഞു ഞാൻ എന്റെ പണിയിലേക് കയറി പോയി.. “
“ആകെ ഒരു ജിബി കിട്ടുന്ന നെറ്റ് അവൻ കുറെ ഏറെ സമയം കളിച്ചിട്ടും കട്ടാകാതെ നിൽക്കുന്നത് കണ്ടിട്ടാണ് ഞാൻ വീണ്ടും അവന്റെ അരികിലേക് പോയി ചോദിച്ചത്..
നീ 19 രൂപയുടെ നെറ്റ് തന്നെ അല്ലെ കയറ്റിയത്…”
“ആ ഉമ്മാ…
എനിക്കെവിടുന്ന കൂടുതൽ കയറ്റാൻ പൈസ…. “
“പിന്നെ എന്താ ഇത് തീരാത്തെ? “
ഞാൻ അവനോട് ചോദിച്ചു…
“അതുമ്മ എന്റെ ഫോണിൽ ഒരു ഓഫർ വന്നു ഇന്ന് ഒരു ദിവസത്തേക്ക് 19 രൂപ കയറ്റിയാൽ 5 ജിബി കിട്ടുമെന്ന്…
അതാ ഞാൻ ഉപ്പുപ്പന്റെ കയ്യിൽ നിന്നും പൈസ വാങ്ങി ഓടിയത്..”
“ അല്ലെങ്കിൽ തന്നെ എന്റെ ഹോട് സ്പോട് ഊറ്റി യാണ് അവൻ ഓരോ ദിവസവും തള്ളി നീക്കുന്നത് തന്നെ…
ഇന്ന് പക്ഷെ എന്റെ അരികിലെക്കെ വരാതെ ഇരുന്നപ്പോൾ തന്നെ എനിക്ക് ഡൌട്ട് തോന്നിയിരുന്നു…”
“അവൻ പറഞ്ഞത് എനിക്ക് പൂർണ്ണ വിശ്വസം ആവാത്തത് കൊണ്ട് തന്നെ ഞാൻ അവനോട് ചോദിച്ചു…
എന്നിട്ട് എനിക്കൊന്നും വന്നിട്ടിലല്ലോ അങ്ങനെ ഒരു മെസ്സേജ്…
അതും മാസമാസം റീചാർജ് ചെയ്യുന്ന എനിക്ക്…”
“അതുമ്മ ഉമ്മാന്റെ എയർടെൽ അല്ലെ…എന്റേത് vi യും…
അതാവും…”
അവൻ വളരെ വിധക്തമായി തന്നെ ആയിരുന്നു കള്ളം പറയുന്നത്..
“ അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ…
എന്ന നിന്റെ ഫോണിൽ വന്ന മെസ്സേജ് കാണിച്ചേ ഞാൻ ഒന്ന് നോക്കട്ടെ.. “
ഞാൻ അവനോട് പറഞ്ഞെങ്കിലും…അവന് അതിനും ഉത്തരം ഉണ്ടായിരുന്നു…
“ഞാൻ ആ മെസ്സേജ് ഡിലീറ്റ് ചെയ്തല്ലോ ഉമ്മാ…”
എന്നും പറഞ്ഞു അവൻ ഫോണിൽ കളിക്കാൻ തുടങ്ങി..
എന്താണോ എന്തോ എന്നറിയാതെ ഞാൻ അടുക്കളയിലേക്കും പോയി..
“ മോളെ ഷംല…”
കുറച്ചു സമയം കഴിഞ്ഞു ഉപ്പ എന്നെ വിളിച്ചപ്പോൾ ഞാൻ ഉപ്പയുടെ അടുത്തേക് ചെന്നു..
“ എന്താണുപ്പാ “
“മോളെ.. രാവിലെ തക്കുടു (മോനെ വീട്ടിൽ വിളിക്കുന്ന പേരാണ് ) ഫോണിൽ കയറ്റാൻ ഒരു 19 രൂപ വാങ്ങി കൊണ്ട് പോയിരുന്നു…”
“ആ ഉപ്പ ഞാൻ അറിഞ്ഞു…
അത് കൊണ്ട് നല്ലോണം കളിക്കുന്നുണ്ട് അവനും മോളും…”
“മോളെ അതെല്ല…”
ഉപ്പാക് വേറെ എന്തോ പറയാൻ ഉള്ളത് പോലെ എന്നെ നോക്കി..
“ എന്താണുപ്പാ…”
ഞാൻ ഉപ്പയോട് ചോദിച്ചു..
“ മോളെ…
മൊബൈൽ കടയിൽ 19 രൂപയുടെ റീചാർജ് ഇല്ലാത്തത് കൊണ്ട് അവൻ 49 രൂപയുടെ ആണ് ചെയ്തേ…
നിന്നെ അറിയുന്ന കടക്കാരൻ ആണെന്ന അവൻ പറഞ്ഞെ…
നീ അവനെ തല്ലാൻ ഒന്നും പോകണ്ട..
രാവിലെ ജോലിക് പോകുമ്പോ ആ പൈസ കൂടെ കൊടുക്കണേ…”
ഉപ്പ അത് പറഞ്ഞതും എവിടെ നിന്നാണെന്ന് അറിയാതെ എനിക്ക് ദേഷ്യം കയറി വന്നു…
“ടാ….
നിഹാലെ…”
പിന്നെ ഉപ്പ പറയുന്നതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ അവനെ ഉറക്കെ വിളിച്ചു പുറത്തേക് ഓടി…
രാവിലെ ഓട്ടോക് മുപ്പതു രൂപ കൊടുത്തത് പോരാഞ്ഞിട്ട് മൊബൈൽ കടയിലും മുപ്പതു രൂപ കടം പറഞ്ഞിരിക്കുന്നു…
മൂന്നു ദിവസം ജോലി സ്ഥലത്തേക്ക് ബസ്സിന് പോയി വരാൻ ഉള്ള പൈസയാണ് ചെറുക്കൻ കളഞ്ഞിരിക്കുന്നെ…”
“ഞാൻ ഓടി പുറത്തേക് വന്നപ്പോൾ മൊബൈൽ പിടിച്ചു വീഡിയോ കാണുന്ന മോളെ മാത്രമേ കണ്ടുള്ളു .
അവൻ ആ സമയം ജില്ല വിട്ടിരുന്നു എന്ന് തോന്നുന്നു…”
ഇഷ്ട്ടപെട്ടാൽ 👍👍👍
ബൈ
…😍

