ആഘോഷങ്ങൾക്കെല്ലാം അച്ഛന് കൂട്ടുകാർ വേണം, ഭക്ഷണം വക്കലും വിളമ്പലും ഒക്കെ ഒന്നിച്ചു. കടവും കടപ്പാടും നിറഞ്ഞു നിൽക്കുന്ന ഏതോ ഒരു കൂട്ടുകാരന്റെ സമ്മാനമാണ് ഇതു…….

_exposure _upscale

ഇയാംപാറ്റ:-‐———– ഇനി ഒരു കണക്കു പരീക്ഷ മാത്രമേ ഉള്ളു എന്നു പറഞ്ഞു ബാഗും വലിച്ചെറിഞ്ഞു വീടിനുള്ളിലേക്ക് കയറിയപ്പോഴാണ് ആകെ അലങ്കോലമായ കിടക്കുന്നതു കണ്ടത്. പുറകിലെ വാതിൽ തുറന്നു കിടക്കുന്നു. അടുക്കളയിൽ പാത്രങ്ങൾ വീണു കിടക്കുന്നു, തുണികൾ, പുസ്തകങ്ങൾ എല്ലാം. എത്ര വിളിച്ചിട്ടും അമ്മ മാത്രം വിളി കേൾക്കുന്നുണ്ടായിരുന്നില്ല.

പാതി ചാരി കിടന്നിരുന്ന റൂമിന്റെ വാതിലിനു പിന്നിൽ കൈയെല്ലാം കീiറിയ നെiറ്റി ഇiട്ടു അമ്മ ഇരിക്കുന്നു.

അമ്മാ, എന്തെ ഉണ്ടായേ….

മുഖം പിടിച്ചുയർത്താൻ നോക്കിയപ്പോൾ കെട്ടിപിടിച്ചു കരയാൻ തുടങ്ങി അമ്മ.ഏറെ നേരം കരഞ്ഞുതീർന്നപ്പോൾ മയങ്ങി വീണു.

അച്ഛാ…. അച്ഛാ… അമ്മക്കു വയ്യ, അഛനെവിടെയാണ് ..

അച്ഛനെ വിളിച്ചു..

വീട്ടിലേക്കു വന്നോണ്ടിരിക്കുകയാണെന്നു പറഞ്ഞു.

കരഞ്ഞു തരിച്ചങ്ങനെ ഇരുന്നപ്പോഴാണ്. അംഗൻവാടി വിട്ടുവരുന്ന കുഞ്ഞിയെ ഓർത്തത്. അമ്മയെ മെല്ലെ പിടിച്ചു എഴുനേൽപ്പിച്ചു.കൊച്ചുകുഞ്ഞിനെപ്പോലെ അമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു.

അമ്മയുടെ നൈiറ്റി ഞാൻ മാiറ്റി കൊടുത്തു. കരഞ്ഞു തളർന്ന അമ്മയെ ഞാൻ കട്ടിലിൽ കിടത്തി.

നെറ്റിയിലൊരു വലിയ മുiഴ നീiലച്ചു കിടക്കുന്നു, ചുണ്ടുകൾ പൊiട്ടി ചോiര ഒലിക്കുന്നു.  രണ്ടു കൈത്തണ്ടയും എന്തോ കെട്ടിയിട്ടതു കൊണ്ടാണെന്നു തോന്നുന്നു നീലച്ചിരുന്നു,  സിiഗരറ്റ് കുiറ്റി കൊണ്ടു തീiർത്ത മുറികൾ പലയിടത്തും . കൈയിലും ശരീരത്തിലും നീറ്റലുണ്ടാക്കുന്ന അറiപ്പും വേiദനയും സങ്കടവും തോന്നിപ്പിക്കുന്ന പാടുകൾ.

നെഞ്ചാകെ ആiളികiത്തി കൊണ്ടിരുന്നു. അമ്മക്കു എന്തു പറ്റിയെന്നു മനസിലാക്കാൻ മാത്രം വളർന്ന ഒരു പ്ലസ്ടു കാരി മകളായിരുന്നു ഞാൻ. ചേച്ചി ആണോ എന്നു പലതവണ പലരും ചോദിക്കുന്ന 36 വയസ്സുകാരിയായിരുന്നു അമ്മ.ചിതറി കിiടന്നതൊന്നും ഒതുക്കി വക്കാതെ അച്ഛനെയും കാത്തു ഞാൻ ഇരുന്നു.

കൈയിൽ നിറയെ സാധനങ്ങളോടെ ആയിരുന്നു അച്ഛന്റെ വരവ്. വണ്ടിയുടെ ശബ്ദം കേട്ട് ഞാൻ അടുത്തു ചെല്ലുമ്പോൾ , കവറുകൾ വണ്ടിയിൽ നിന്നും ഇറക്കുകയായിരുന്നു.

കെട്ടിപിടിച്ചു കരഞ്ഞപ്പോൾ, അച്ഛൻ എന്റെ മുഖത്തേക്ക് നോക്കി,

എന്തു പറ്റി പൊന്നെ!!

അച്ഛാ, അമ്മ… അമ്മക്ക്…

അമ്മക്ക് എന്തു പറ്റി, അവരൊക്കെ പോയോ….

പിടി വിട്ടുകൊണ്ട് ഞാൻ ചോദിച്ചു, ആര്??

അമ്മേ….

കുഞ്ഞി ഉറക്കെ കരയുന്നു….

അച്ഛൻ ഓടി ഉള്ളിലേക്ക് വന്നു. അമ്മയെ കണ്ടതും അച്ഛന്റെ കൈയിലെ സാധനങ്ങൾ താഴെ വീണു. അതിലൊരു മiദ്യക്കുപ്പിയും വീണുടഞ്ഞു. മുറി മുഴുവൻ മണം നിറഞ്ഞു.

ആ മണത്തിൽ അമ്മ ഉണർന്നു കരയാനും അസ്വസ്ഥമാവനും തുടങ്ങി.അച്ഛനും അമ്മയും ഒരുപോലെ കരഞ്ഞു തുടങ്ങി. വാതിലടച്ചു കൊണ്ടു ഞാൻ പുറത്തേക്കിറങ്ങി. അമ്മ ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ടേയിരുന്നു.ആ കരച്ചിലിനൊടുവിൽ, നിങ്ങൾ പോയി ചോദിക്കു എന്നു പറയുന്നത് മാത്രം ഞാൻ കേട്ടു. പിന്നെ കേട്ടത് അച്ഛന്റെ കരച്ചിലായിരുന്നു.

ഇരുട്ടി തുടങ്ങിയപ്പോൾ ഹൗസ് ഓണർ അമ്മിണിയമ്മ വന്നു,

ഈ വീട്ടിൽ ഇതു പറ്റില്ല!

കൂട്ടുകൂടലും, കiള്ളു കുlടിക്കലും, എല്ലാത്തിന്റേം ഫലം നിനക്കിന്നു കിട്ടിയല്ലോ.

ബഹളം കേട്ടു ഞാൻ വന്നില്ലായിരുന്നുവെങ്കിൽ കൊiന്നിട്ട് പോയേനെ….അവർ

അവടെ വയ്യാതെ കിടക്കണ ഒരാളെ വിട്ടു, എങ്ങനെ ഓടി എത്തും ഞാൻ എനിക്ക് വയസ്സായില്ലേ,എത്തണ്ടേ!!

നിനക്ക് ഇപ്പോൾ സമദാനായില്ലേ….. അച്ഛനോട് അവർ ചോദിച്ചു. അമ്മയെ അവരും ഞാനും കൂടെ ചൂടുവെള്ളത്തിൽ കുളിപ്പിച്ചു, അമ്മയുടെ മുറിവിൽ അവർ മരുന്ന് പുരട്ടി കൊടുത്തു.

ആഘോഷങ്ങൾക്കെല്ലാം അച്ഛന് കൂട്ടുകാർ വേണം, ഭക്ഷണം വക്കലും വിളമ്പലും ഒക്കെ ഒന്നിച്ചു. കടവും കടപ്പാടും നിറഞ്ഞു നിൽക്കുന്ന ഏതോ ഒരു കൂട്ടുകാരന്റെ സമ്മാനമാണ് ഇതു.

മiദ്യകുപ്പി പൊട്ടിയ ആ മുറിയിൽ നിന്നും അമ്മ ഞങ്ങളുടെ മുറിയിലേക്ക് കിടന്നിരുന്നു. വേദനയിലും അസ്വസ്ഥതയിലും അമ്മ എങ്ങൽ അടിച്ചു കൊണ്ടിരുന്നു. ഉറങ്ങാതെ ഞാൻ അമ്മക്ക് കാവലിരുന്നു. വിളിച്ചു പറയാൻ ഒരു ബന്ധുക്കൾ പോലും ഇല്ലായിരുന്നു ഞങ്ങൾക്ക്.

നേരം ഒരുപാട് വെളുത്തപ്പോഴാണ് ഉണർന്നത്. കുഞ്ഞിയും അമ്മയും ഉറങ്ങുന്നു. അച്ഛനെവിടെ, അവരുടെ റൂം തുറന്നു നോക്കി. മiദ്യത്തിന്റ ഗന്ധം നിറഞ്ഞു നിൽക്കുന്ന ആ മുറിയിൽ ഭാരങ്ങളെല്ലാം ഒരു സിiലിംഗ് ഫാiനിൽ ഏല്പിച്ചു കൊണ്ട് അച്ഛൻ തൂങ്ങി നിൽക്കുന്നു.

ആദ്യത്തെ പതർച്ചയിൽ ഒന്നു അലറി കരഞ്ഞെങ്കിലും. പിന്നെന്തോ കരയാൻ തോന്നിയില്ല. അമ്മ പൂർണമായും നിശബ്ദമായി പോയിരിക്കുന്നു. ഇത്രയും നാൾ ബോiഗിച്ചവനും, ഇന്നലെ പീiഡിപ്പിച്ചവനും ലiഹരിയിലായിരുന്നു. ഇന്നലെ പൊട്ടിയ മkദ്യക്കുപ്പിയുടെ ഗiന്ധം നിറഞ്ഞു നിൽക്കുന്ന ആ മുറി പോലെ, ഉള്ളു രൂക്ഷ ഗiന്ധം നിറഞ്ഞു നിൽക്കുന്ന ലiഹരി. ബന്ധങ്ങളില്ലാത്ത, ഉത്തരവാദിത്തങ്ങളില്ലാത്ത, തിരിച്ചറിവില്ലാത്ത ലiഹരി….

കുഞ്ഞി വന്നു കയ്യിൽ പിടിച്ചു, എടുക്കാനായി കയ്യുയർത്തി. തോളിൽ കിടക്കുന്നതിനു മുൻപ് അവളെന്റെ കവിളിലൊരു ഉമ്മ തന്നു. നിശബ്ദമായി പോയ രണ്ടുപേർ ക്കിടയിൽ, എന്നിലെ അവസാന കൈതിരി പോലെ  തളർന്നൊരു പൂമൊട്ടു പോലെ അവളെന്റെ തോളിൽ ചാഞ്ഞു കിടന്നു.

ചേച്ചി, നമ്മുടെ അച്ഛൻ ഇപ്പോൾ എവിടെ ആവും? ഇനി എങ്ങനെ കാണും

മഴ പെയ്തു തോർന്നത് കൊണ്ടാണോ എന്നറിയില്ല, ലൈറ്റ് ഇട്ടപ്പോൾ ഒരു കൂട്ടം ഇയാംപറ്റകൾ പറന്നു വന്നു. സ്വന്തം ജീവൻ കളയാനായി വെളിച്ചത്തിന്റെ ലiഹരിയിലേക്ക് പാഞ്ഞു വരുന്ന ഒരു കൂട്ടം ഇയാപാറ്റകൾ.

അതേ… അച്ഛനും ഒരു ഇയാംപാറ്റ ആയിട്ടുണ്ടാവും. അതാവനേ അച്ഛനും പറ്റു….

🖋️Story written by     Sowmya Sahadevan

Leave a Reply

Your email address will not be published. Required fields are marked *